കർഷകർ….. Divya C R

പൊരിവേനൽച്ചൂടിനാൽപൊള്ളിയടർന്ന പാദങ്ങളിൽനനഞ്ഞൊട്ടിയ മൺതരികൾവിയർപ്പിന്റെ വിലയെത്ര-ന്നാർത്താർത്തു ചോദിക്കുന്നു..!എനിക്കതിനുത്തരം ചൊല്ലുവാ-നാവതില്ലെൻ പ്രിയരെ..നിൻ പാദങ്ങൾ തിളച്ചടാറിനാൽ വേവുമ്പോൾഅവകാശങ്ങൾക്കായിചിതറുന്ന പ്രാണരക്തം ;തലസ്ഥാനനഗരി നിറയുന്നനിങ്ങൾക്കൊപ്പമെൻആത്മാവ് ചേരുന്നു.ഞാനെന്നുമെൻ സ്വത്വ-ബോധം തിരയുന്നതുംമണ്ണിടങ്ങളിൽ പതിഞ്ഞപിതാമഹർ പൊഴിച്ചവിയർപ്പുംഞാനിന്നുമുണ്ണുന്നു.പുതുപുലരിയുടെ സ്വർണ്ണ-നാളം പുൽകിയെൻനാടുണരുവാൻ..“അധികാരമേ കൺതുറക്കൂ..” ദിവ്യ സി ആർ

ഒരു കൊലപാതകത്തിൻറെ മറുപുറം തേടി… ഒ ഫിറോസ്‌

കോട്ടയം ആസ്ഥാനമാക്കി പ്രസിദ്ധീകരിച്ചു വരുന്ന “മ” വാരികകളിലെ ഡിറ്റക്റ്റീവ് നോവലുകളുടേയും ക്രൈം ത്രില്ലറുകളുടേയും സ്ഥിരം വായനക്കാരനായിരുന്നു ഞാൻ. ബാറ്റൺബോസും, കോട്ടയം പുഷ്പനാഥും, മെഴുവേലി ബാബുജിയും, തോമസ് ടി അമ്പാട്ടുമൊക്കെ ബാല്യകാലത്തിലെ എൻറെ എത്രയെത്ര രാവുകളേയും പകലുകളേയും അപഹരിച്ചിട്ടുണ്ടെന്നോ? കൂടാതെ നാട്ടിലുള്ള സകല…

മന്ദാരം…. Siji Shahul

അങ്കണനടുവിലൊരു ചെറുതറയില് മന്ദാരച്ചെടിനാമ്പിട്ടുഅമ്പലമുറ്റത്തുണ്ടിവളൊരു ചെറുവാടികപോലെ നാളായിദേവന് കണിയായ് നേദിക്കും ദിനംദേവിതൻ വാർമുടി ചൂടിക്കുംഹിമകണമുതിരും നാളിൽ കണ്ടുആ ചെറു മന്ദാരം പുഷ്പിച്ചുഉർവ്വശി മേനക രംഭ തിലോത്തമഅഞ്ചാമിതളില് വരലക്ഷ്മിതുഷാരമുത്തുകളിതളിൽ തൂക്കീവധുവായ് വിരിഞ്ഞു പുലരിയില്കാലേ കാമിനി തൊട്ടുതലോടുംധവളിമയാർന്നാ പുതുമലരിൽകാഞ്ചനാരചെപ്പിനു നടുവിൽകാണാം നല്ലൊരു ഉണ്ണ്യാട്ടംമൂറ്റത്തഴകൊടൂ വാഴും ചേലെഴുംഗോവിദാരം…

തിരിച്ചറിവിൻ്റെ നിഗൂഢതീരങ്ങൾ ….. Letha Anil

ചാതുർവർണ്യം കൂട്ടിക്കിഴിച്ചതുംഅയിത്തമെന്നൊരു വാക്കിലകലം കുറിച്ചതുംഅടിയാത്തിപ്പെണ്ണിൻ്റെഉsലളന്നിട്ടതുംഞാനല്ല ഞാനല്ല കൂട്ടുകാരാപറയും നാഴിയുമറിയാതെ പലവട്ടംപത്തായം നിനക്കായ് തുറന്നില്ലേപാതിവിശപ്പു പകർന്നെടുത്ത് വലംപാണിയായ് കൂടെക്കൂട്ടിയില്ലേകൈ മെയ് മറന്നു വേല ചെയ്വോന്കൂടൊന്നു കൂട്ടണമെന്നൊരാശപറമ്പിലൊരു കോണിൽ കൂര പൊങ്ങിപൊറുതിക്കൊരു പെണ്ണും കൂടെയെത്തി.ചെങ്കതിരോനായ് തിളച്ചതും ചോന്നതുംഒക്കെ നിനക്കായ് കൂട്ടുകാരാസൂത്രവാക്യങ്ങളിലെന്നെനിക്കായ്സങ്കലനം നീ കുറിച്ചുവെച്ചുഇക്കാണും ഭൂവിൻ്റെയുടയവൻ…

മൗനസംഗീതം …. Ajikumar Rpillai

“നിന്റെ മൗന ത്തിന്റെമുന്തിരി നീരിനാൽഎന്നെ നിറയ്ക്കുകഅതെന്നിൽ നിറഞ്ഞു തുളുമ്പട്ടേഅതിന്റെ പ്രചുരിമഎന്തൊരനുഗ്രഹം!”റൂമിയുടെ വരികൾ എന്നും ആത്മാവിന്റെ പ്രവചനങ്ങളാണ് സമ്മാനിക്കുന്നത്,,,തിരസ്കാരങ്ങളുടെ സീൽക്കാരത്തിൽ വീർപ്പുമുട്ടിയ ഉപബോധമണ്ഡലത്തിൽ വെളുപ്പും നീലയും കലർന്ന ഉഗ്രജ്യോതിയിൽ സൂര്യൻ വിസ്പോടനങ്ങളുടെതാണ്ഡവമാടുകയായിരുന്നു!വേദനയുടെ പടുകുഴിയിൽകൈകാലുകൾ ബന്ധിച്ച് സ്വാതന്ത്ര്യം നിഷേധിച്ചത് വല്ലാത്ത വീർപ്പുമുട്ടലോടെയാണ് സാൻഡ്ര തിരിച്ചറിഞ്ഞത്,,,!കിഷോർ,,,,…

കക്ഷത്തിൽ വയ്ക്കാൻ …. Shangal G T

നമ്മുടെ കക്ഷത്തിൽ വയ്ക്കാൻപാകത്തിന്എല്ലാം വളച്ചൊടിച്ചും മടക്കിയുംചുരുക്കിയും പ്രപഞ്ചത്തെതന്നെനാം ഒരു പരുവമാക്കി-വച്ചിരിക്കുകയല്ലെ….ഒരു കവിതയെന്ന വിസ്മയത്തെവായന വ്യാഖ്യാനിച്ച്തരംതാഴ്ത്തുന്നതുപോലെആകാശത്തെ നാംകണ്‍വെള്ളയോളം ചുരുക്കിക്കളയുന്നുകടലിനെകിണറിനോളം ചുരുക്കിതിരകളെന്ന വിസ്മയത്തെഇല്ലാതാക്കുന്നു…..വെറും മരങ്ങളായുംമൃഗങ്ങളായുംകാടെന്ന അത്ഭുതത്തെ തകിടംമറിക്കുന്നു….ഭൂമിയെന്ന മഹാവിസ്മയത്തെപോരാടുന്നനാട്ടുരാജ്യങ്ങളുംആധാറും പഞ്ചായത്തുകളുമായിതരംതാഴ്ത്തുന്നു….പ്രപഞ്ച വിന്യാസങ്ങളുടെഇങ്ങേയറ്റത്ത്കണക്കൂട്ടങ്ങളുടെഅതിസാഹസികമായആകാശച്ചാട്ടങ്ങളെ(പാരച്യൂട്ട് ജംപുകളെ)ജൻമങ്ങളെന്നുംചാട്ടങ്ങളിലെ ആകാശാനുഭവത്തെജീവിതം എന്നുംനാമിങ്ങനെ വല്ലാതെചുരുക്കിക്കളഞ്ഞിരിക്കുന്നു..!!!!

നിഷ്പക്ഷസ്ഥാൻ എന്ന രാജ്യം …. K Viswanathan

ആരുമറിയാതെ കഴിഞ്ഞ എട്ടു പത്ത് കൊല്ലത്തിനിടയിൽ നിഷ്പക്ഷസ്ഥാൻ എന്ന രാജ്യം ഇന്ത്യക്കുള്ളിൽ സംജാതമായിരിക്കുന്നു. നിഷ്പക്ഷർ എന്ന ജന്തുവർഗ്ഗത്തിൽ പെട്ടവരാണ് ഇവിടെ നിവസിക്കുന്നത്. ഇവർ കാര്യങ്ങൾ നിരീക്ഷിക്കുന്നവരാണ്. ചിലർ ചാനലുകളിൽ സംസാരിക്കും, പത്രങ്ങളിലും. ചിലർ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ, കലുങ്കുകളിൽ, ചായക്കടകളിൽ. ചിലർക്ക് സംസാരമില്ല,…

മൊഴിദൂരങ്ങള്‍ …. Naren Pulappatta

നിന്നിലേക്കു നീളുന്നവഴികള്‍ തിരഞ്ഞ് ഞാന്‍ നില്‍ക്കുന്നത്നിന്നരുകില്‍ തന്നെയാണ്..മൊഴിദൂരങ്ങള്‍ക്കപ്പുറംനീയറിയാതെകേള്‍ക്കാതെ പോവുന്നുണ്ട്എന്‍റെ വാക്കുകള്‍പറയാതെ അറിയാമായിരുന്നിട്ടുംഅറിയുന്നില്ലന്ന് നീ…ഇരുള്‍കുടിച്ചു വറ്റിച്ചഎന്‍റെ കിനാക്കളില്‍ വന്ന് നീ എന്നിലെ പ്രണയത്തെകൊത്തിപെറുക്കാറുണ്ട്പലപ്പോഴും..യൗവ്വനം നഷ്ടപ്പെട്ട്പൂക്കാതെയും കായ്ക്കാതയുമിരുന്നഞാന്‍ നിന്‍റെ തലോടലില്‍കുളിര്‍ക്കര്‍ക്കാറുണ്ട് തളിര്‍ക്കാറുണ്ട്…കനവുകള്‍ നെയ്തെടുത്തപ്രണയത്തിന്‍റെ വയല്‍വരമ്പുകളുംകുതിച്ചൊഴുകിയ പുഴയുംമരിച്ച ഓര്‍മ്മകളുംഇന്ന് നമുക്കന്യം..പറയാനേറെയുണ്ട്അറിയാനുംനീന്നിലേക്ക് ദൂരം കൂടും തോറുംഞാന്‍ കിതക്കുന്നൂ….മരണത്തിന്‍റെ…

TN ശേഷൻ ഒരു മാനേജ്മെൻ്റ് സെമിനാറിൽ പറഞ്ഞ ഒരു അനുഭവകഥയുണ്ട്.

TN ശേഷൻ ഒരു മാനേജ്മെൻ്റ് സെമിനാറിൽ പറഞ്ഞ ഒരു അനുഭവകഥയുണ്ട്. അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാ യി ഇരിക്കുമ്പോൾ ഒരു വിനോദ യാത്രക്കായി ഭാര്യയുമായി ഉത്തർ പ്രദേശിലൂടെ യാത്ര ചെയ്യുകയായിരുന്നു. പോകും വഴിയിൽ ഒരു വലിയ മാവിൻ തോട്ടത്തിൽ നിറയെ കീഴ്ക്കാണാം…

ലളിതഗാനം …. ശ്രീരേഖ എസ്

പറയാതെ വന്നെന്റെയോരം ചേർന്നുഅറിയാത്തമട്ടിൽ നീ തൊട്ടുനിന്നു .മറ്റാരുമറിയാതെ മൗനത്തിൻതീരത്ത്മിഴികളൊരായിര൦ കവിതച്ചൊല്ലി.(പറയാതെ വന്നെന്റെയോരം) നീർമാതളചോട്ടിൽ പൂത്തു നിന്നുകവിഭാവനകളിൽ മുഴുകി നിന്നു.കാറ്റു വിളിച്ചിട്ടും കിളിമൊഴി കേട്ടിട്ടുംഅറിയാതെയെങ്ങോ തരിച്ചുനിന്നു.(പറയാതെ വന്നെന്റെയോരം) ഏഴഴകുള്ളൊരീ സ്വപ്നങ്ങളിലെന്നുംസ്നേഹാർദ്രമാകുമീ ഈരടികൾഅകലെയിരുന്നൊരു പൂങ്കുയിൽ പാടി,മധുരമനോഹരമീ പ്രണയഗീതം ! ശ്രീരേഖ.എസ്