ഇടനാഴികളിൽ ….. Jisha K

നമ്മൾ കണ്ടുമുട്ടിയപ്പോൾഇടനാഴികളിൽപ്രതിധ്വനിച്ചിരുന്നആ പുരാതനമായ ഗന്ധംനിനക്കതിന്റെ പച്ചനിറമുള്ള ചെവികൾ..അത്രയും ഇല പടർപ്പുകൾ നിറഞ്ഞ കേൾവികൾഞാൻ വെറുമൊരു മഞ്ഞപടർന്ന വേര്നമ്മൾ കണ്ടതിൽ പിന്നെകടലൊഴുക്കി നടന്നുഇലഞരമ്പുകൾനെടുകെയെന്നും കുറുകെയെന്നുംകടൽ മുറിവുകൾവരച്ചിട്ടുഉപ്പുമണം പേറിയ കാറ്റ്നിന്റെ വരവ്ആദി വചനം പോലെവ്യക്തവും പ്രവചിക്കപെട്ടതുംഉലഞ്ഞുശബ്ദമില്ലാതെഅതിന്റെനിസ്സഹായതയോടൊപ്പംഎന്റെ നാഴികമണികൾശൂന്യമായ കാണിക്കവഞ്ചിയിൽപെട്ടെന്ന് വെളിച്ചത്തിന്റെനാണയത്തുട്ടുകൾ.അനാദിയായ ഏതോ വാക്കിന്റെ പിറവിയ്ക്കുകാവൽ…

ഫ്രാന്‍സില്‍ പുതിയ നിയമം.

ഫ്രാന്‍സില്‍ നടന്ന തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ നിയമം സര്‍ക്കാര്‍ കൊണ്ടുവന്നു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് ബില്‍ അവതരിപ്പിച്ചത്. എല്ലാ മുസ്ലീം പള്ളികളും ആരാധനാലയമായി രജിസ്റ്റര്‍ചെയ്യണമെന്നും ബഹുഭാര്യത്വം അനുവദിക്കില്ലെന്നും പുതിയ നിയമം പറയുന്നു. കൂടാതെ നിയമവിരുദ്ധമായ കാര്യങ്ങള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളെ കണ്ടെത്തുമെന്നും…

വിരസത …. Kala Bhaskar

രണ്ട് ചായ നേരങ്ങൾക്കിടയിലെവിരസത ;രണ്ട് സന്ധ്യകൾക്കിടയിലെ രാത്രി,ഒരു കപ്പു കട്ടൻകാപ്പിക്ക്കൈ നീട്ടുന്നു.പൊടിയോപാലോതീയോ വെള്ളമോഇത്തിരിക്ക് മധുരമോബാക്കിയില്ലല്ലോഎന്ന് ഓർക്കുന്നു,മടുക്കുന്നു,തണുക്കുന്നു;വിരലുകൾ കോച്ചുന്നു.രണ്ട് കാലുകൾക്കിടയിലെവിരസതയിലേക്ക്രാത്രിയിലേക്ക്കൈകൾ,ഉടൽ മുഴുവനുംപിൻവലിക്കപ്പെടുന്നു.മറവിയുടെ പുതപ്പെടുക്കുന്നു.അവനവനിലേക്ക്ചുരുണ്ടുകൂടുന്നു.കാപ്പി ഒരു സ്വപ്നംപോലുമാവാൻസാധ്യതയില്ലാത്തചില മനുഷ്യർപുലർച്ചവരെയുംഉണർന്നിരിക്കുന്നു.

ഓഷോ ജന്മദിനം 11 Dec 1931 ….. Vinod Kumar Nemmara

നമ്മളധികം പേരും ജീവിക്കുന്നത് സമയത്തിന്റെ ലോകത്താണ്; കഴിഞ്ഞ കാലത്തിന്റെ ഓർമ്മകളിലും ഇനിയും വന്നിട്ടില്ലാത്ത ഭാവിയിലുമായി. വർത്തമാനത്തിന്റെ സമയാതീതതലത്തെ നാം വളരെ അപൂർവ്വമായേ സ്പർശിക്കാറുള്ളൂ. പെട്ടെന്നുണ്ടാകുന്ന ചില കാഴ്ചഭംഗികളിൽ അല്ലെങ്കിൽ പൊടുന്നെനെയുണ്ടാകുന്ന ചില അപകടസന്ധികളിൽ, പ്രണയിക്കുന്നവരുമായുള്ള കണ്ടുമുട്ടലിൽ അല്ലെങ്കിൽ അപ്രതീക്ഷിതമായവയിലുള്ള ആശ്ചര്യങ്ങളിൽ എന്നിങ്ങനെ.…

പുണ്യതീർത്ഥം …. ജയദേവൻ കെ.എസ്സ്

ബ്രഹ്മ താരോദയ ബ്രാഹ്മമുഹൂർത്തത്തിൽകർമ്മാനുഷ്ഠാനമോടൂഴിതന്നിൽ,പുണ്യതീർത്ഥം തളിച്ചീടുന്ന രശ്മികൾപുണ്യാഹമേകുന്നിരുട്ടുമാറ്റി..സുസ്മേരമോടംബരത്തിൽ വിളങ്ങിടുംതസ്മൈ വെളിച്ചമേകീടുവാനായ്,ദൃശ്യവിരുന്നോടുദിക്കുന്ന നേരത്ത്തസ്യ സൗന്ദര്യമിരട്ടിയാകും..ജന്മമെടുത്തനാൾതൊട്ടിന്നും നിന്നുടെനന്മയാൽ പാരിൽ കഴിഞ്ഞുപോകാൻ,തന്മാത്രയും ജപമാലയെണ്ണീടുന്നുഉണ്മയോടസ്തിത്വമുണ്ടാകുവാൻ..തദ്ദിനം വന്നുദിച്ചുത്തമനായ നീശുദ്ധിയോടേകുന്ന തൂവെളിച്ചം,മുഗ്ദ്ധ സംഗീതമായ് മന്നിലെത്തിത്തരുംദുഗ്ദ്ധമായ് സർവ്വം നുകർന്നു വാഴാൻ… ജയദേവൻ

വൈപ്പിനിലെ – ‘ ചർച്ച് ഓഫ് ഔവർ ലേഡി ഓഫ് ഹോപ് ‘ ……….. Mansoor Naina

അക്കരെ പള്ളിയിലേക്ക് ഇക്കരെ നിന്നൊരു രൂപം വൈപ്പിനിലെ – ‘ ചർച്ച് ഓഫ് ഔവർ ലേഡി ഓഫ് ഹോപ് ‘ -നെ കുറിച്ചുള്ള ചില വിശേഷങ്ങൾ ഫോർട്ടു കൊച്ചി – മട്ടാഞ്ചേരിയുടെ വികസനം ആരാണ് ആഗ്രഹിക്കാത്തത് . വാട്ടർ മെട്രോ വരുന്നതിൽ…

പ്രാണേശ്വരീ… Askar Areechola

എന്റെ ഹൃദയത്തേക്കാൾമറ്റേത് പവിത്ര ഗേഹമുണ്ടീ ഭൂമിയിൽ.. “!എന്റെ കർമ്മകാണ്ഡത്തിൽഒരണുമണിത്തൂക്കം നന്മ തിരയുന്ന നീ..പരമ പ്രകാശമേ…,”ആരാണ് പറഞ്ഞത്നരകവാതിലുകൾ തുറന്നിട്ടാണ്നീ എന്നെ വരവേൽക്കുകയെന്ന്…!”നരകം..'”അത് നിന്റെ സൃഷ്ടിയല്ലലോ.. “!!അസത്യങ്ങളാൽ ഗമിക്കുന്നഎന്റെ കർമ്മ ഫലങ്ങളുടെഅനന്തര പരിണിതിയിൽഎന്റെ നിർമ്മിതിയല്ലയോ നരകം..”!”അനുരാഗിണീ…!”നീ എത്ര ഉദാത്തമാം പ്രണയമാണ്… “!”ഞാനോ…'””!കാലമിത്രയും…അതെന്നിൽ തന്നെയായിട്ടും…”!!ആ ഉന്നതമായ…

ഗാർഹിക ഉപയോഗത്തിനായി ആദ്യത്തെ ഓവർ-ദി-കൗണ്ടർ, നോൺ-പ്രിസ്ക്രിപ്ഷൻ കോവിഡ് -19 ടെസ്റ്റ് സിസ്റ്റത്തിന് എഫ് ഡി എ അംഗീകാരം നൽകുന്നു.

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, വീട്ടിലേയ്ക്കുള്ള ഉപയോഗത്തിനായി ആദ്യത്തെ നോൺ-പ്രിസ്ക്രിപ്ഷൻ, ഓവർ-ദി-കൗണ്ടർ കോവിഡ് -19 ടെസ്റ്റ് കിറ്റിനായി അടിയന്തര ഉപയോഗ അംഗീകാരം നൽകി. ലാബ്കോർപ്പ് പിക്സൽ കോവിഡ് -19 ടെസ്റ്റ് ഹോം കളക്ഷൻ കിറ്റ് 18 വയസും അതിൽ കൂടുതലുമുള്ള…

രാഷ്ട്രീയം …. Siji Shahul

ഹാ ഹന്തകാലമെൻ മുകുരവല്ലരിപൂത്തുകായ്ചതാം ഗ്രാമ ചർച്ചകൾപന്തയക്കാരുടന്തഃർ ദർശനംചിന്തകൾക്കെന്തു ചുവടു തന്നു ഹോ.ലോകരാഷ്ട്രങ്ങൾ എത്തിചർച്ചകൾമോടിയാക്കിയ പീടികതിണ്ണയിൽവാപൊളിച്ചിവളടങ്ങാത്ത കൗതുകത്തോടെ നിന്നൊരു കാലം മറഞ്ഞു പോയ്ഈ എം എസ്സും കരുണാകരനുംഅടിവെച്ചൊരു നാട്ടുചർച്ചകൾയുപി ബംഗാൾ ശ്രീലങ്ക തുടങ്ങിയോരന്യസംസ്ഥാന രാഷ്ട്രീയ ചർച്ചകൾതോറ്റപന്തയക്കാരനന്നവിടൊരുരംഗവേദിയുണ്ടാക്കി മൊത്തവുംനാട്ടുകാരെ ചീത്തവാക്കിലഭിഷേകമേറ്റിടും നാൾകഴിഞ്ഞുപോയ്വാറ്റുചാരായമഹിമയാലൊരുനാട്ടിലും ഇന്നില്ലതുപോലെ കൗതുകംകളങ്കമില്ലാത്ത…

കുറുക്കന്റെ’ കല്യാണം…. പള്ളിയിൽ മണികണ്ഠൻ

ഒന്നാം ദിവസം.,മഴപെയ്തപ്പോൾകാമുകനിലെ കവിഹൃദയം മന്ത്രിച്ചു.“പ്രിയേ ഈ മഴ നമ്മുടെനിസ്വാർത്ഥ പ്രണയത്തിന് സാക്ഷിയാണ്..”മനസ്സിരുണ്ട കാമുകി കൊതിച്ചത്കവിതയല്ല,‘കറുത്തരാവിൽകടുത്ത തണുപ്പ’കറ്റാൻകാമുകന്റെ ‘കരവലയത്തിലെ ചൂടാ’ണ്.രണ്ടാം ദിവസം.,വെയിൽ വന്നപ്പോൾഅവനിലെ കവിഹൃദയം മന്ത്രിച്ചു..“പ്രിയേ ഈ വെയിൽ നമ്മുടെപ്രണയത്തിന്റെ പൊൻതിളക്കം.”മുഖം താഴ്ത്തി,കാൽവിരൽകൊണ്ട് കളം വരക്കുമ്പോൾ,കാമിനീമനം തുടിച്ചത്‘വെയിൽചൂട’കറ്റുന്ന കാമുകന്റെമധു-രസ-സുഖ-ചുംബനകുളിരാണ്.മൂന്നാം ദിവസം..,മഴയും വെയിലും ഒന്നിച്ചെത്തിയപ്പോൾ,കാമുകന്റെ‘പോരായ്മ’യിൽ…