വാക്സിൻ സ്വീകരിച്ചത് കടമയെന്ന് ഹരി ശുക്ല.
കോവിഡ് 19 അണുബാധയ്ക്കെതിരെ ബ്രിട്ടണിൽ കോവിഡ് വാക്സിൻ വിതരണം ചെയ്തു തുടങ്ങി. ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ ലഭിച്ചവരിൽ ഇന്ത്യൻ വംശജനായ ഹരി ശുക്ലയും ഉൾപ്പെടുന്നു. വടക്കു കിഴക്കൻ ഇംഗ്ലണ്ടിൽ നിന്നുള്ള ഹരി ശുക്ലയ്ക്ക് 87 വയസാണ് പ്രായം. ഫൈസർ – ബയൊൺടെക്…
രാജമല്ലിപ്പുവ് … Sathi Sudhakaran
രാജമല്ലിപ്പൂ വിരിഞ്ഞുഎൻമലർ വാടികയിൽ !ഇളംകാറ്റ് കാതിലോതി,പൂവാകെ പുളകിതയായി.കുഞ്ഞാറ്റക്കിളിപാട്ടുംപാടിപൂന്തോട്ടം ചുറ്റിനടന്നു.ആനന്ദത്താൽ നൃത്തമാടിപൂമ്പൊടിയും പാറി നടന്നു.കുഞ്ഞാറ്റക്കിളികാതി ലോതിഎന്നെക്കൂടെകൂട്ടാമോന്ന്!രാജമല്ലിക്കൊമ്പിന്മേലെകൂടൊന്നു കെട്ടിടേണംഎന്നിണ ക്കിളിയുമൊത്ത്കഥകൾപറഞ്ഞു രസിച്ചീടേണം.മധുര ചേമ്പിൻ പൂവിൽ നിന്നുംതേൻകുടിക്കണകുരുവിക്കൂട്ടംകൂട്ടത്തോടെ പാറിക്കണകാഴ്ചകൾ കണ്ടു രസിച്ചീടേണം.സൂര്യകിരണങ്ങൾ എറ്റിട്ടവളുംസുന്ദരിയായവൾ നിന്ന നേരംഎൻ്റെമാനസാംപൂവാടിയിലെ ,രാജമല്ലിപ്പൂക്കളെല്ലാംപൂന്തോട്ടത്തിൻ മേനി കൂട്ടാൻരാജ്ഞിയായവൾ ഒരുങ്ങി നിന്നു.
കടുത്ത നടപടികളുമായി കേന്ദ്രം: അരവിന്ദ് കേജ്‌രിവാൾ വീട്ടുതടങ്കലിൽ.
കർഷക പ്രക്ഷോഭം അടിച്ചമർത്താൻ നീക്കവുമായി കേന്ദ്ര സർക്കാർ. കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിനിടെ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയാണ്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാരത് ബന്ദിൽ പങ്കെടുക്കാൻ പോകവെ ഉത്തർപ്രദേശിലെ വീട്ടിൽനിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ…
രാത്രിയുടെ ആകാശം ….. Bindu T S Sopanam
ഹൃദ്യമായതെന്തോ തേടുന്നതിന്റെ ആവേശമാണ് തനിക്ക് കവിതയെന്ന് അസീം.രാത്രിയുടെ ആകാശത്തെ ഒരു നക്ഷത്രം പോലും ചോര്‍ന്നുപോകാതെ വരച്ചുവയ്ക്കാനാണിഷ്ടം.അതിനനുഭവിക്കുന്ന നോവും വേവും എത്ര കൂടുന്നോ അത്ര ഹൃദ്യമാകുമായിരിക്കും കവിതയും. ആശയപ്രകാശനത്തിനനുയോജ്യമായ ഒരു വാക്കിനു വേണ്ടി നൊന്തു നൊന്തു കാത്തിരുന്നിരിക്കാം. ആ നോവില്‍ നിന്നുള്ള നിലവിളികളായിരിക്കും…
പൂർവ്വകാലം….. മാധവി ടീച്ചർ, ചാത്തനാത്ത്.
വയൽക്കിളി പാടുന്ന കാലംമയിലുകളാടുന്ന കാലംവയലേല പൂവിട്ട ആതിരക്കാലം…മനസ്സു തുടിച്ചുണർന്ന ബാല്യകാലം.. ഓർമ്മകളുള്ളിൽ അമൃതേകുന്ന പ്രായംമോഹനരാഗങ്ങൾ താരാട്ടും പ്രായംസാമോദമാടിത്തിമർക്കുനപ്രായംവിഷുപ്പക്ഷിയായ് മനം പാടുന്ന പ്രായം. കാമിനിമണിമാർതൻ കടക്കണ്ണിൽ മഷിയിട്ടുകവിതകളെഴുതുന്ന പ്രായം.ഓമൽത്തരിവളകൾ കിലുങ്ങുന്ന പ്രായംഓർമ്മയിൽ ഓളങ്ങൾ തീർക്കുന്ന പ്രായം. ഓടി വന്നെത്തുന്ന യൗവനത്തിൻ മടി –ത്തട്ടിൽ…
മർമരങ്ങൾ …. Janardhanan Kelath
നീയെൻ പ്രജാപതിഎന്നാശ്വസിച്ചു ഞാ-നെന്നും കുരിശുമാ-യിങ്ങുവാണീടവെ,നട്ട തൈമാവൊന്നുവെട്ടിയിട്ടെൻ ശവ –ദാഹത്തിനായ് ചിതമുട്ടുന്നു സാമ്പ്രദം!മാന്തളിർ കാണാതെ,ഈണങ്ങൾ പാടാതെ,ദീനം ശപിച്ചൊരാമാങ്കുയിൽ പ്രാക്കിന്റെശാപമോക്ഷത്തിനാ –യെന്റെ പാപങ്ങളെമോചിപ്പതിന്നായൊരീചിതക്കാകുമോ?!താരും തരുവുമില്ലാവെയിൽ പാടുകൾ,ഊണും തണുവുമില്ലാമണൽക്കാട്ടിലെൻതാപശാന്തിക്കായൊരുകുഞ്ഞിളം തെന്നൽമന്ദം തഴുകി വന്നെ-ന്നെത്തലോടുമോ?!കാർമേഘമൂട്ടത്തിൽവെന്തുരുകുന്നൊരാവൃശ്ചിക പൂക്കളിൽഊറുന്ന തേൻകണംതേടും ഉറുമ്പിന്റെമോഹഭംഗങ്ങളെൻസമ്പ്രദായങ്ങളെസാർത്ഥീകരിക്കുമോ?!ജന്മാന്തരങ്ങൾ വാഴു-ന്നൊരീ തൈമാവ്വെട്ടിപ്പിളർന്ന താപംഭസ്മമാക്കിയോ –രസ്ഥി പൂണ്യാർജംനിമഞ്ജനം ചെയ്തെനി…
രക്ഷകനെ കാത്ത്. …. ശ്രീരേഖ എസ്
ചേർത്തു പിടിക്കു൦തോറു൦അകന്നു പോകുന്ന മനസ്സുകൾ.ആരെയൊക്കെയോബോധ്യപ്പെടുത്താൻ വേണ്ടിവിളക്കിച്ചേർക്കുന്ന കണ്ണികൾ .ശ്വാസ൦മുട്ടിചുമയ്ക്കുന്നഭ്രാന്തൻചിന്തകൾ .വാക്കുകളിൽ മാത്രമൊതുങ്ങുന്നസാന്ത്വനതലോടൽ ..തൂവൽകൊഴിഞ്ഞ മോഹപ്പക്ഷികൾപറക്കുവാനാവാതെ കേഴുന്നു.കപടത കണ്ടുമടുത്തു ആത്മാഹുതിചെയ്ത ഗതികിട്ടാതലയുന്ന മനസ്സുകൾ.ഇല്ല .. ഉയർത്തെഴുന്നേല്ക്കണ൦ഒരു ഫീനിക്സ് പക്ഷിയെപ്പോലെ .എടുക്കണ൦,അനീതിക്കെതിരെ ഒരു പടവാൾ .തളയ്ക്കണം.മദ൦ പൊട്ടിയോടുന്ന “മതയാനകളെ “.കൈകോർക്കണം,കുറുക്കൻമാര്‍ക്കിടയിൽകിടന്നു നിലവിളിക്കുന്നകുഞ്ഞാടുകളെ രക്ഷിക്കാൻ .സ്വാർത്ഥചിന്തയില്ലാതെജാതിമതവര്‍ണ്ണ…
25 വയസുകാരി ലണ്ടനിലൂടെ നഗ്നനായി സൈക്കിൾ ചവിട്ടി .
ഈ ചിത്രവും വാർത്തയും വായിക്കുമ്പോൾ നിങ്ങൾ മൂക്കത്തുകൈവക്കാൻ വരട്ടെ ..ഇതിന്റെ ഉദ്ദേശം എന്താണ് എന്ന് കെറി പറയുന്നത് .. 25 കാരിയായ സ്ത്രീ ലണ്ടനിൽ സൈക്കിൾ ചവിട്ടിക്കൊണ്ട് ഈ വാരാന്ത്യത്തിൽ പതിനായിരം യൂറോ സമാഹരിച്ചു. “അത് വളരെ തണുപ്പായിരുന്നു”: ആത്മഹത്യ തടയുന്നതിനെക്കുറിച്ചുള്ള…
കോളാമ്പിച്ചെടികൾ’ക്ക് പറയാനുള്ളത്. …. പള്ളിയിൽ മണികണ്ഠൻ
നീ വിരൽത്തുമ്പുകൊണ്ടെന്റെകവിളിണ തുടച്ചിട്ടുംഞാൻ കരയുന്നുണ്ടെങ്കിൽ…നിന്റെ നെഞ്ചിൻചൂടിലേക്കെന്നെചേർത്തുനിർത്തിയിട്ടുംഎന്റെ കിതപ്പടങ്ങുന്നില്ലെങ്കിൽ….നിന്റെ ചുംബനങ്ങളേറ്റിട്ടുംഎന്റെ നെഞ്ചിടിപ്പൊടുങ്ങുന്നില്ലെങ്കിൽ…….നിന്റെ സ്നേഹം ചോദ്യംചെയ്യപ്പെടുകയാണ്.!പറിച്ചുനടലിന്റെ വേദനകളെക്കുറിച്ചുംപടിയിറങ്ങുന്നവരുടെ പിടയലുകളെക്കുറിച്ചുംനിറമറ്റവരുടെ കനവുകളെക്കുറിച്ചുംനിനക്കെന്തറിയാം.?നിനക്ക് സ്നേഹിക്കാനറിഞ്ഞിരുന്നെങ്കിൽഞാനിങ്ങിനെ കിതക്കില്ലായിരുന്നു,പ്രണയിക്കാനറിയുമായിരുന്നെങ്കിൽഞാനിങ്ങിനെ തളരില്ലായിരുന്നു,കണ്ണീരൊപ്പാനറിഞ്ഞിരുന്നെങ്കിൽഞാനിങ്ങിനെ കരയില്ലായിരുന്നു……‘അതിരുകളുടെ ബന്ധനം’ പൊട്ടിക്കാൻനിനക്കെപ്പോഴും ആവേശമായിരുന്നു.വേരറുക്കപ്പെടുന്നവരുടെ വേദനയുംവിലപിക്കുന്നവരുടെ വേവും മാത്രമാണ്നീയെന്നും അറിയാതിരുന്നത്.എന്റെ കിനാവുകളെ,പ്രതീക്ഷകളെ,സ്വാതന്ത്ര്യങ്ങളെ,എന്റെ നേർക്കാഴ്ചകളെയെല്ലാംനിന്റെ ‘വേലിക്കെട്ടിനകത്തേക്ക്പറിച്ചുനട്ടു’കൊണ്ട്നിനക്കെങ്ങിനെയാണ്മികവിന്റെ രൂപമാകാൻ കഴിയുക.?‘സ്വർണംപൂശിയബന്ധനങ്ങളുടെ ഇരുമ്പഴി’കളിൽഒരു…
ഒളിയിടങ്ങളില്ലാതെജീവിതം………..വിശ്വനാഥൻ വടയം
കരയുന്ന ആനാതിൽഉന്തിത്തുറന്ന് മുത്തപ്പൻ നെടും വരമ്പിലേക്ക് കയറി. മഴ തിമർത്ത് പെയ്തതിനാൽ വരമ്പിൽ ചെളിപടർന്ന് കിടന്നിരുന്നു. തെന്നിവീഴാതിരിക്കാൻ ചൂരൽ വടി ഊന്നിയാണ് മുത്തപ്പൻ നടക്കുന്നത്. പ്രളയകാലത്ത് കടലു പോലെ വയൽ മുങ്ങിക്കിടക്കുന്നതും വേനലിൽ വിണ്ടുകീറി ഇത്തിരി ജലത്തിനായ്നാവു നീട്ടിക്കിടക്കുന്നതും എത്ര തവണ…