കാർത്തിക ദീപങ്ങൾ ….. ദിനീഷ് ശ്രീപദം
കാർത്തിക ദീപങ്ങൾ തെളിഞ്ഞുമനസ്സിൻ്റെ പുണ്യമാംമൺചിരാതിൽകാർത്തിക ദീപങ്ങൾ തെളിഞ്ഞൂ…. സ്നേഹാർദ്രമാംകാർത്തികദീപങ്ങൾ തെളിഞ്ഞൂ….(കാർത്തിക )എൻ പ്രിയതോഴി നീതെളിയിയ്ക്കും ദീപങ്ങൾഎത്രമനോഹരമെന്നോ…..എത്ര തരളിതമെന്നോ….ഇളങ്കാറ്റിലാളാതെകത്തുമീ ദീപങ്ങൾഎത്ര പ്രശോഭിതമെന്നോ- നിൻ്റെമനസ്സുപോൽ സുന്ദരമല്ലോ…(കാർത്തിക)അകലെയിരുന്നു ഞാൻകാണുന്നു നിൻ സ്നേഹവായ്പിനാൽ തെളിയുമാ ദീപങ്ങൾ –നിൻ്റെസ്വപ്നങ്ങളാം നറുദീപങ്ങൾ!!മണ്ണിൽ കളം വരയ്ക്കുംവർണ്ണഭാവങ്ങൾ……!!(കാർത്തിക )…………………….ദിനീഷ് വാകയാട് ❤
അന്ത്യയാമത്തിലെ നീതിന്യായം. …. Binu R
സിദ്ധാർത്ഥൻ തലയിണയിൽ മുഖം അമർത്തിപൊട്ടിക്കരഞ്ഞു, തേങ്ങിക്കരഞ്ഞു. സത്യത്തിനുവേണ്ടി അസത്യം മുഴുവൻ പാട്ടത്തിനെടുത്തവനാണ് സിദ്ധാർത്ഥൻ. ചെയ്യാത്ത പാപങ്ങളും ചെയ്ത പാപങ്ങളും തലക്കുള്ളിൽ ഒരു മൂളക്കമായി നിറയുന്നു. കുടുംബത്തിന് നല്ലത് ചെയ്തില്ലെന്നതായിരുന്നു ആദ്യ ആരോപണം. ചെയ്തത് പാപം തന്നെ എന്ന് ഇപ്പോൾ തോന്നുന്നു. കുടുംബത്തിനോട്…
ഭൂമിമാനസം …. Letha Anil
അശ്വതി നാൾ കഴിഞ്ഞേ വിത്തെറിഞ്ഞില്ല.കണിക്കൊന്ന കൊഴിഞ്ഞേ പോയ് വിഷുവെത്തീല.കുളക്കോഴി വന്നില്ല മഴ വന്നേ പോയ്പുഴ പിഴച്ചെന്നു തേങ്ങി പരലും ചത്തേമുക്കുറ്റി, തുമ്പയെല്ലാം പിഴുതെറിഞ്ഞുപൊന്നോണത്തേപ്പോലും വിലക്കെടുത്തുതായ്വഴിയറിയാത്ത ചെടിക്കുഞ്ഞുങ്ങൾനിലം തൊടാതെങ്ങും നിന്നു കളിയാടുന്നു.പാണ്ഡുള്ള രാവിൻ്റെ ഇടനെഞ്ചിലോഇലഞ്ഞിപ്പു വിടരാൻ മടിച്ചുനിന്നു.മുണ്ടകൻ കൊയ്തൊരോർമ മെതിച്ചും കൊണ്ടേപാടം നീർ…
കാർത്തികദീപം … Muraly Raghavan
കേരളത്തില്‍ ദീപങ്ങളുടെ ഉത്സവമാണ് കാര്‍ത്തിക. ദീപങ്ങള്‍ കൊളുത്തി ഐശ്വര്യത്തിന്‍റെ ദേവതയെ വീടുകളില്‍ സ്വീകരിക്കുന്ന ദിനമാണിത്.കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്നത് ഈ ദിനമാണ്. കുമാരനല്ലൂര്‍ കാര്‍ത്ത്യായനീദേവിക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവവും ചക്കുളംദേവീക്ഷേത്രത്തിലെ പൊങ്കാലമഹോത്സവം ഈ ദിവസമാണ് നടക്കുന്നത്.വൃശ്ഛികമാസത്തിലെ തൃക്കാര്‍ത്തികനാളില്‍ നടത്താറുള്ള ഹൈന്ദവാഘോഷമാണ്…
“വീണപൂക്കളല്ലവർ” …. Rajasekharan Gopalakrishnan
താഴെ വീണ പൂക്കളെമറക്കരുതേതാഴെ വീണ പൂക്കളെചവിട്ടരുതേതാഴെ വീണു പോയിട്ടുംപുഞ്ചിരിക്കുവോർധന്യ ജീവിതത്തിന്നി-തന്ത്യരംഗമേ! സ്ഥാനം മാനം നോക്കിയോസ്നേഹിപ്പതു നാം?ത്യാഗപൂർണ്ണരാണവർപൂക്കളാകിലും! ക്ഷണിക ജീവിതത്തിൽക്ഷമയോടേറെക്ഷേമ കർമ്മ വ്യാപൃതർലോക സേവകർ വശ്യസ്മിതം കൊണ്ടെത്രനൈരാശ്യം മാറ്റിപുഷ്പഗന്ധമേകിയെ –ത്ര, പുത്തനൂർജ്ജം പുഷ്പത്തേനൂട്ടി,യെത്രപൂമ്പൊടിയേകിഭക്ഷ്യധാന്യകേദാരംവിളയിച്ചവർ ! അർച്ചനയ്ക്കു ഭക്തർക്ക്അഗ്നിസാക്ഷികൾഅലങ്കാര വേദിയിൽരക്തസാക്ഷികൾ. പൂക്കളായ് പിറപ്പതുസദ് ഹൃദയങ്ങൾതീക്കനൽ…
കാർഷിക ബില്ലുകൾക്ക് ശേഷം സംഭവിക്കാൻ പോകുന്നത് …. Krishna Kumar
ചുരുക്കി പറഞ്ഞാല്‍ ഇനി അന്താരാഷ്ട്ര വിപണിയിലെ വില കൊടുത്തു നിങ്ങള്‍ ഇവിടെ അരി വാങ്ങണം. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയാല്‍ ഇവിടെ കൂടും, കുറഞ്ഞാല്‍ ഇവിടെയും കുറയും. നമ്മുടെ പെട്രോള്‍ വില കുറഞ്ഞ പോലെകോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോവുമ്പോള്‍ പയ്യോളി എത്തുന്നതിന്റെ…
കാര്‍ത്തികദീപം ….Pattom Sreedevi Nair
വൃശ്ചികമാസം പുലര്‍ന്നുഞാന്‍ കണ്ടതുംവൃക്ഷത്തലപ്പിലെന്‍പൊന്‍ വിളക്ക്..പൂത്തതാമാകാശപ്പൂമരക്കൊമ്പിലായ്..കണ്ടെന്റെ മാനസ മണ്‍ വിളക്ക്…ചുറ്റുംനിറഞ്ഞെന്റെ മുറ്റംനിറഞ്ഞെത്തികാര്‍ത്തികദീപമായ് നില വിളക്ക്…മുറ്റം പടിഞ്ഞിരുന്നാലോലമാടിയചെത്തിപ്പടര്‍പ്പിലെന്‍ കല്‍വിളക്ക്…കാണാതെകണ്ടുഞാന്‍നിന്‍ കവിളത്തൊരുമാദകപ്പൂമൊട്ടിന്‍ മണിവിളക്ക് …ആരാരോവച്ചതാമ്പോലുള്ളപഞ്ചമിപ്പെണ്ണിന്റെകവിളിലെക്കളിവിളക്ക്..ചുറ്റുംനിറവിന്റെപൂങ്കാവനംതന്നില്‍തെളിയിച്ചെടുത്തതാംനിറവിളക്ക്…അണയാത്തദീപങ്ങളാക്കിപ്പിന്നെയെന്‍മനമാക്കി,ആത്മദീപമാക്കീ. (പട്ടം ശ്രീദേവിനായർ)
KHNA സ്കോളർഷിപ് അർഹരായ വിദ്യാര്‍ത്ഥികൾക്കുള്ള കൈത്താങ്ങ് ….ശ്രീകുമാർ ഉണ്ണിത്താൻ
അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രാരംഭ കാലഘട്ടം മുതൽ എല്ലാവർഷവും നടത്തിവരുന്ന ചാരിറ്റി പ്രവർത്തത്തിൽ മുഖ്യമായതാണു സ്കോളർഷിപ് പ്രോഗ്രാം . കേരളത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളിൽ നിന്നും പ്രൊഫെഷണൽ കോഴ്സുകളിലേക്ക് പഠിക്കുന്ന കുട്ടികളെ…
വൈദ്യ പാരമ്പര്യത്തിനും ….. രമേഷ് ബാബു.
പ്രിയ സുഹൃത്തിന്റെ അച്ഛൻ കൃഷ്ണൻ നായരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു..ഇനി മരണം മാത്രമെന്ന് ഡോക്ടർസ് വിധിയെഴുതി. ബന്ധുക്കളേയും നാട്ടുകാരേയുമെല്ലാം വിവരം അറിയിച്ചോളാൻ പറഞ്ഞ് ഡോക്ടേഴ്സ് ഓക്സിജൻ ഊരിവെച്ചു.കഷ്ടപ്പെട്ടെടുക്കുന്ന ഒരു നേരിയ ശ്വാസോച്ഛ്വാസം മാത്രം നില നിൽക്കേ കൃഷ്ണൻ നായരുടെ പാതി…
അച്ഛനുറങ്ങുന്ന ആറടിമണ്ണ് ….. Sreelakam Vijaya Varma
അച്ഛനുറങ്ങുന്നയാറടിമണ്ണി-നടുത്തുഞാനൊരുനേരമോർത്തു നിന്നൂ..അച്ഛനും ഞാനുമൊരിയ്ക്കലുമ കലാത്ത,മണ്ണിൻ്റെഗന്ധം നുകർന്നുനിന്നൂ..ആറടി മണ്ണിലൊതുങ്ങാത്തൊരോർമ്മകൾ,ആൽമരംപോലെ വളർന്നിരുന്നൂ..ആരുമറിയാതെയന്നു ഞാനൊത്തിരി,കാര്യങ്ങളച്ഛനോടോതിനിന്നൂ..ഉമ്മറക്കോലായിൽ ചാരുകസേരയിൽ,അച്ഛനിരിക്കുന്നതോർത്തുനിന്നൂഅന്നേരമരികത്തുചേർന്നിരുന്നൊരുപാടു –കഥകളറിഞ്ഞതുമോർത്തുനിന്നൂകൈവിരൽ മെല്ലെപ്പിടിച്ചാദ്യമക്ഷര-മാലകളെഴുതിച്ചതോർത്തുനിന്നൂആദ്യമായച്ഛൻ്റെ കൈത്തുമ്പിലൊപ്പമായ്,പിച്ചവയ്പ്പിച്ചതുമോർത്തുനിന്നൂ..അച്ഛനെയോർക്കുമ്പോളെൻ്റെ മനസ്സിലായ്,ഓടിയെത്തുന്നൊരെൻ പുണ്യകാലം..അമ്പത്തിയേഴിൻ്റെ മുറ്റത്തു നിൽക്കിലും,അന്യമായ്ത്തീരാത്ത ബാല്യകാലം..എന്നിലെയാനന്ദമെല്ലാമറിഞ്ഞന്നെൻ,എന്നോടുചേർന്നുകളിച്ചകാലം..എല്ലാമറിഞ്ഞെൻ്റെയുള്ളം കുളിർക്കുവാൻ,എന്നാളുമെൻതണലായകാലം..എങ്ങോ മറഞ്ഞുപോയെങ്കിലുമോർമ്മയിൽ,എന്നടുത്തുണ്ടെന്നൊരാത്മഹർഷം..എങ്ങുപോയാലുമാജീവിതസ്പന്ദനം,എന്നിൽത്തുടിക്കുന്നു മോഹവർഷം… = ശ്രീലകം വിജയവർമ്മ =