അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികള്‍നാട്ടിലേക്ക് മടങ്ങുന്നു.

അറുപത് വയസ്സ് കഴിഞ്ഞ 70,000ത്തിലധികം പ്രവാസികള്‍ക്ക് അടുത്ത വര്‍ഷത്തോടെ കുവൈത്തില്‍ നിന്ന് മടങ്ങേണ്ടി വരുമെന്ന വാർത്ത പുറത്ത് വന്നിരിക്കുന്നു. 60 വയസ്സ് കഴിഞ്ഞ, ഹൈസ്‌കൂള്‍ വിദ്യാഭ്യാസമോ അതില്‍ താഴെയോ മാത്രം യോഗ്യതയുള്ള വിദേശ തൊഴിലാളികളുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കി നല്‍കില്ലെന്ന് കുവൈത്ത്…

ഇങ്ങനെ പോയാൽ …. താഹാ ജമാൽ

അക്രമാസക്തരായ ജനതഅവരുടെ സ്വത്വം തിരിച്ചു ചോദിക്കും.ആത്മരക്ഷയ്ക്കവർമഴുവീശുംതോക്കിനും പീരങ്കിക്കുമവരെഭയക്കേണ്ടി വരുംഇങ്ങനെ പോയാൽതിമിരം ബാധിച്ച ഭരണകൂടങ്ങളുടെകണ്ണുകളവർ പിഴുതെടുക്കും.മുദ്രാവാക്യങ്ങളാൽ മുഖരിതമായഅവളുടെ കുഞ്ഞിനെഒളിവിലിരുന്നുമവർ പാലൂട്ടുംപതറുന്ന കാലുകളിൽ അവർഇരുമ്പ് കാലുകൾ പണിയുംജനഹിതമറിയാത്ത നിയമങ്ങൾതെറ്റിച്ചു കൊണ്ടേയിരിക്കുംനന്മ പ്രവർത്തിക്കാത്തവൻ്റെഇച്ഛാശക്തിയെ അവർകാർക്കിച്ച് തുപ്പുംജനത്തെ തെരുവിലാക്കുന്നനിയമ പുസ്തകങ്ങളവർപകല് കത്തിക്കുംഇങ്ങനെ പോയാൽആർക്കും മുന്നോട്ടു പോകാനാവില്ല.കുഴിവെട്ടി ജനങ്ങൾ…

കോവിഡ് പ്രതിരോധ പരിപാടികളിൽ പലതും വെറും പ്രഹസനമാണ് …. കെ.സുരേഷ്

മെയ്മാസം അവസാനം രാജ്യത്തെ ലോക് ഡൌൺ ഒഫീഷ്യലി അവസാനിച്ചതോടെ, മറ്റു സംസ്ഥാനങ്ങളിലേക്കുൾപ്പെടെ പല സ്ഥലങ്ങളിലേക്കും സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. ആദ്യമൊക്കെ പാസ് ചെക്കിങ് തുടങ്ങിയ ബഹളങ്ങളൊക്കെ ഉണ്ടായിരുന്നു. പോകെപ്പോകെ ചെക്കിങ്ങും ചോദ്യങ്ങളുമൊക്കെ കുറഞ്ഞു വന്നു , പ്രത്യേകിച്ച് അയൽ സംസ്ഥാനങ്ങളിൽ.കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ്…

പ്രണാമം 🙏 …. Vasudevan Pm

ഉച്ചക്കുമുമ്പൊരു വൃശ്ചികമാസത്തിൽഅച്ഛൻ വിടചൊല്ലി വേദി വിട്ടു.വർഷം പതിനേഴു പോയിട്ടും ഓ൪തൻചില്ലിട്ട ചിത്രങ്ങള്‍ക്കില്ല മാറ്റം!പിന്നിട്ട കാലത്തിൻ ഒരോ വരമ്പിലുംപൊന്നിട്ടപോലെ പിതൃമുദ്രകൾശൈശവമുറ്റവും ബാല്യകൗമാരവുംവർണ്ണങ്ങളാടിയ ഉത്സവങ്ങൾ!മുന്നിൽപിടിച്ച വിളക്കിൻ തിരിനാളംമങ്ങിമങ്ങിക്കെട്ട മാത്രയിങ്കൽമുന്നോട്ടുനീങ്ങുവാനാവാതെ യൗവനംനിന്നനില്പിൽ അന്ധകാരാവൃതമായ്.ചേലിൽ കൊരുത്തൊരു മുത്തുഹാരത്തിന്റെനൂലറ്റുവീണു, വംശാവലി നശിച്ചുനാദംനിറഞ്ഞ ഗൃഹസ്ഥസോപാനത്തിൻനാഥൻ മറഞ്ഞു, വിളക്കണഞ്ഞു.ആട്ടിത്തെളിക്കുവാൻ ഇടയനില്ലാതെ കു-ഞ്ഞാടുകൾ…

ദു:ഖം മനുഷ്യനെ രോഷത്തിലേക്കും കലാപത്തിലേക്കുമാണ് നയിക്കുക. …. Aravindan Panikkassery

ദു:ഖം മനുഷ്യനെ രോഷത്തിലേക്കും കലാപത്തിലേക്കുമാണ് നയിക്കുക. രാജ്യത്തിന്റെ ജനസംഖ്യയിൽ മുക്കാൽ പങ്കും സാധാരണക്കാരും ജീവിക്കാൻ മാർഗ്ഗമില്ലാതെ കഷ്ടപ്പെടുന്നകർഷകത്തൊഴിലാളികളുമാണ്. പ്രകൃതിയോടും കാലാവസ്ഥയോടും മഹാമാരികളോടും പട പൊരുതിയാണ് അവർ ഇന്ത്യ മഹാരാജ്യത്തിന്റെ വിശപ്പിന് പരിഹാരം കണ്ടെത്തുന്നത്. അള മുട്ടിയാൽ ചേരയും കടിയ്ക്കും. കൃഷിപ്പണി ഉപജീവനമാർഗ്ഗമാക്കിയ…

മുറിവ് …. Shaju K Katameri

മുറിവുകൾ ചീന്തിയിട്ടആകാശത്തിന് താഴെഅസ്വസ്ഥതയുടെനെടുവീർപ്പുകൾ കുടിച്ചിറക്കിയതലകുത്തി മറിഞ്ഞചിന്തകൾക്കിടയിൽതീമഴ കുടിച്ച് വറ്റിച്ചപുതിയ കാലത്തിന്റെനെഞ്ചിലൂടെപേയിളകിയ അന്ധവിശ്വാസങ്ങൾഉയർത്തെഴുന്നേറ്റ്വെളിച്ചം കൊത്തി വിഴുങ്ങുന്നു.നന്മകൾ വറ്റിവരളുന്നരാജ്യത്തിന്റെ ഭൂപടംവരയ്ക്കുന്നതിനിടെപൊതിഞ്ഞ് വച്ചനിലവിളികൾക്കിടയിലൂടെതല പുറത്തേക്കിട്ട്പല്ലിളിക്കുന്ന അനാചാരങ്ങൾ.കാൺപൂരിലേക്ക്‌ നമ്മെ വീണ്ടുംവലിച്ചിഴച്ച് കൊണ്ടുപോകുന്നനെഞ്ചിടിപ്പുകൾ.എത്ര തുന്നിച്ചേർത്താലുംഅടുപ്പിക്കാനാവാത്തവിടവുകൾ നമ്മൾക്കിടയിൽപറന്നിറങ്ങുന്നു.കൂർത്ത് നിൽക്കുന്നകുപ്പിച്ചില്ലുകൾക്കിടയിലൂടെമുടന്തി നടക്കുന്നകാലത്തിന്റെ വിങ്ങലുകളിൽചോരയിറ്റുന്ന ഓരോ പിടച്ചിലിലുംഅപരിഷ്‌കൃതത്വംദുർമന്ത്രവാദത്തിന്റെമുറിവുകൾ കൊത്തുന്നു.അടഞ്ഞ വാതിലുകൾക്കുള്ളിൽനിന്നും മാനഭംഗത്തിന്റെ വ്യഥപൂണ്ടകുഞ്ഞ്…

ദില്ലി ചലോ

കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക ബില്ലുകൾക്കെതിരായ പ്രതിഷേധം ദില്ലിയിൽ ശക്തിപ്രാപിക്കുന്നതിനിടെ സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കുന്നതിനുള്ള നീക്കത്തിന് അനുമതി നിരസിച്ച് ദില്ലി സർക്കാർ. പഞ്ചാബിൽ നിന്നും ഹരിയാണയിൽ നിന്നും പ്രതിഷേധത്തിനായി ദില്ലിയിലെത്തിയിട്ടുള്ള കർഷകരെ മാറ്റുന്നതിന് വേണ്ടിയാണ് സംസ്ഥാനത്തെ ഒമ്പത് സ്റ്റേഡിയങ്ങളെ താൽക്കാലിക ജയിലുകളാക്കാൻ…

സ്നേഹ മന്ത്രങ്ങൾ …. V G Mukundan

ഒരു ജന്മം മുഴുവൻസ്നേഹമായ്പെയ്തിറങ്ങാംകനിവിൻ ഉറവയായ്നിൻ ഹൃദയം തുറന്നു തന്നാൽ…ഒരു കടൽഒറ്റയ്‌ക്ക്‌ നീന്തി കടക്കാംനിറഞ്ഞു തൂവും സ്നേഹംനീ കോരി കുടിച്ചാൽ…മഴനൂലുകളെ കൂട്ടിക്കെട്ടിഞാനൊരു പുഴയായൊഴുകാംവരണ്ടുണങ്ങും മനസ്സിൽ നീസ്നേഹത്തിൻ നീർച്ചാലുകൾകോരിയിട്ടാൽ…പൊട്ടിയൊലിച്ച സ്വപ്നങ്ങളെല്ലാംനെയ്തെടുക്കാംഇനിയേതു കൊടും കാറ്റിലുംനങ്കൂരമായ് നീ കൂടെനിന്നാൽ…നനഞ്ഞു വരുന്നകാറ്റിനേ വാരിപുതച്ചെത്രനേരവുംകാത്തിരിയ്ക്കാം നീ വന്നുപെയ്തു നിറയുമെങ്കിൽ…. വി.ജി…

ജനുവരി മുതൽ പ്രാബല്യത്തിൽ.

ലാൻഡ് ഫോണിൽ നിന്നുംമൊബൈൽ നമ്പറിലേക്ക് വിളിക്കുമ്പോൾ ഇനി മുതൽ പൂജ്യം ചേർക്കണം. പൂജ്യം ചേർക്കണമെന്ന ട്രായ് നിർദേശത്തിന് കേന്ദ്ര ടെലികോം മന്ത്രാലയം അംഗീകാരം നൽകി. ജനുവരി ഒന്ന് മുതൽ പുതിയ പരിഷ്‌കാരം പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം.ലാൻഡ് ലൈനിൽ ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്താൻ…

ശുദ്ധികലശം….. Rema Devi

അഹംഭാവത്തിൻ കോട്ടയ്ക്കുള്ളിൽഅഹന്തതൻ കല്ലുകളാൽ തീർത്തമാനസക്കൊട്ടാരക്കെട്ടിനുള്ളിൽഇരുളടഞ്ഞ ഇടനാഴികളും അറകളും..കുമിഞ്ഞു കിടക്കുന്നിടനാഴികളിൽചീഞ്ഞഴുകി നാറുന്ന ചിന്തകൾ..ചിതറിക്കിടക്കുന്നറകളിലെല്ലാംചിതലരിച്ച ജീവിത മൂല്യങ്ങൾ..ധാർഷ്ട്യമോടെ വിഹരിക്കുന്നകമേഅധർമ്മങ്ങൾ യഥേഷ്ടമായ്..ആത്മപ്രകാശം ഊതിക്കെടുത്തിതിന്മകളാടിത്തകർക്കുന്നിരുട്ടിൽ..അകതാരിനെയൊന്നു ശുദ്ധമാക്കാൻഅനിവാര്യമാണൊരു ശുദ്ധികലശം..വാരിക്കളയണമോരോന്നായുള്ളിൽ-നിന്നതിനുവേണമൽപ്പനേരം കൂടി.