മറക്കുവതെങ്ങനെ…… Rema Devi

അകന്നകന്നുപോയിട്ടേറെ നാളുകളായെൻദൃഷ്ടിഗോചരത്തിൽ നിന്നെങ്കിലുംഅകന്നു പോകില്ലകക്കണ്ണിൽ നിന്നുമെൻഗ്രാമ സൗന്ദര്യങ്ങളും സ്നേഹസൗഹാർദ്ദങ്ങളും..പുലർവെളിച്ചമെത്തും മുൻപുണർത്തും കുക്കുടങ്ങളുംകുളിരാൽ കിടുകിടെ വിറപ്പിക്കും നീഹാരപ്പുലരികളുംപുലരിത്തുടുപ്പിലെ പുഴയോരക്കാഴ്ചകളുംപവനന്റെ തഴുകലിൽ ആടിപ്പാടുമില്ലിക്കാടുകളുംമറക്കുവതെങ്ങനെ…കാട്ടുചെടികൾ പൂത്തുനിൽക്കും നാട്ടുവഴിയോരങ്ങളുംകാത്തിരുന്നു പൂവിടും കൈതപ്പൂവിൻ സുഗന്ധവുംകനക കാന്തിയോടെ നിൽക്കും കതിർമണിക്കുടങ്ങളുംകുമുദങ്ങൾ പൊന്തിനിൽക്കും വയൽക്കുളത്തിൻ ചാരുതയുംമറക്കുവതെങ്ങനെ…ഇല്ലായ്മകളിൽ കണ്ടെത്തിയ കൊച്ചുകൊച്ചു സന്തോഷങ്ങളുംവല്ലായ്മകളിൽ വന്നെത്തിയ…

🌹ഇശ്ഖ് 🌹 ….. Askar Areechola

വർത്തമാനകലത്തിന്റെ അക്ഷയ ജലധിയിൽ നിന്ന് ജീവിതമെന്ന ഏത്തക്കൊട്ടയിൽ നിമിഷബിന്ദുക്കളെ കാര്യകരണങ്ങളില്ലാതെ ഭൂതകാലത്തിന്റെ ഗ്രീഷ്മസ്ഥലികളിലേക്ക്കഠിനപരിശ്രമങ്ങളിലൂടെ കോരിയൊഴിച്ച് വൃഥാവിലാവാൻ വിധിക്കപ്പെട്ടവരോ…നാം… “നശ്വര മനസ്സിന്റെ ഒടുങ്ങാത്ത പഥാർത്ഥപ്രേമത്താൽ,അതിജീവനത്തിന്റെ എത്ര വിയർപ്പുതുള്ളികൾ പൊഴിച്ചിട്ടാണ് നമ്മൾ ആയുസ്സിനെ നിരർത്ഥകതകളുടെ പുറംപോക്കുകളിലേക്ക് നിരന്തരം ഒഴുക്കി വിടുന്നത്.ഈ ദുനിയാവിലെ കഴിഞ്ഞുപോയ ഇന്നലെകൾ…

വാഗ്ദാനങ്ങൾ …. Bijukumar mithirmala

ഈ വരുന്നതിരഞ്ഞെടുപ്പിൽഞാൻ ജയിച്ചാൽഎന്റെ വാഗ്ദാനങ്ങൾനിങ്ങൾക്കായിസമർപ്പിക്കുന്നുകിഴുക്കുദിക്കുന്നസൂര്യനെ കുറച്ച്സ്ഥാനം മാറ്റി പ്രതിഷ്ഠിക്കുംഎന്നും സഞ്ചരിക്കുന്നപാതയിൽ നിന്നുംതെല്ല് മാറി സഞ്ചരിക്കാൻ പറയും.ഇത്രയും നാൽ ഭൂമിസൂര്യനെ വലം വച്ചത്നിർത്തി സൂര്യനോട് പറയുംഭൂമിയേ ചുറ്റാൻപിന്നെ കാക്കകൾമലന്നു പറക്കുംഅതിൽ എല്ലാ കാക്കകൾക്കുംഓഫറും കൊടുക്കുംവേഗം കുളിച്ച്കൊക്കായി മാറാൻബാക്കി കിളികളോട്കടക്കു പുറത്ത്എന്ന് കല്പിക്കുംകോഴികൾക്ക് മുല…

ചാരുകസേര…… Thaha Jamal

കസേരയിൽ ചാരിയിരിയ്ക്കുമ്പോൾകണ്ണു നിറയെ പവിഴപ്പുറ്റുകൾഒരു കടലിൽ അകപ്പെട്ടു പോയഅരാഷ്ട്രീയവാദിയുടെശ്വാസം നിലച്ചപ്പോലെനീലിച്ച ഘടികാരം.ഒച്ചയുണ്ടാക്കാതെമുട്ടയിടാൻ പോകുന്ന കോഴിമുട്ടകൾക്ക് അമ്മച്ചൂടുനല്കിതിളച്ചുമറിയുന്ന കട്ടൻ കാപ്പി പോലെഅവളുടെ ആശങ്ക കൂടുന്നു.തകർന്ന വിമാനത്തിൽ ജീവിച്ചിരുന്നവരുടെകാതിൽ മായാത്ത നിലവിളിയായിരുന്നുകലാപത്തിൽ വെന്തുമരിക്കും വരെജീവിച്ചിരുന്നവൻ്റെ നിലവിളി.കാറ്റുനിറച്ച ബലൂൺ പൊട്ടിയതുപോലായിഅവളുടെ സങ്കല്പങ്ങൾ തകർന്നപ്പോൾകരിനീല നിറമുള്ള ആകാശംചിത്രകാരൻ്റെ…

വയറു വേദന….. Satheesan Nair

വയറു വേദന..അതിനൊരു പരിഹാരം കണ്ടെത്താൻ വേണ്ടിയാണ് കൃഷ്ണേട്ടൻ ഡോക്ടറെ കാണാൻ എത്തിയത്.ഡോക്ടർ വിദേശത്തൊക്കെ പോയി പഠിച്ച ആളാണ്.അലോപ്പതി, ആയുർവേദം,ഹോമിയോ അങ്ങിനെ ആധുനിക വൈദ്യശാസ്ത്രത്തിൻറെ ഒരു സൂപ്പർ മാർക്കറ്റ് ആണ് പുളളി.കാത്തിരുന്നു കാത്തിരുന്നു..ബാക്കി പാടണ്ട..തൻറെ ഊഴമെത്തി..വിദഗ്ധ പരിശോധനക്കൊടുവിൽ വിധി വന്നു..കോൺസ്റ്റിപ്പേഷൻ അഥവാ മലബന്ധം..അപ്പോൾ…

മൂന്നാം നാൾ …. Manikandan Manikandan

ഉയിർപ്പിന്റെ മൊഴി, അന്നവിടെ ജീവന്റെ സുഗന്ധംഇലകൊഴിഞ്ഞ വൃക്ഷം പോലെ തണലൊഴിഞ്ഞ മരം പോലെനക്ഷത്ര മുല്ലകൾ പൂത്ത ആകാശച്ചോട്ടിൽ പതിവുകാക്ക കാവൽക്കാർക്ക് തുണയായി..ആകാശത്തിൽ മേഘങ്ങൾക്കിത്രസൗന്ദര്യമോ? പകലോന്റെ യാത്രക്കൊടുവിൽപൊതിഞ്ഞ ദേഹത്തിനമൃതേത്തേ- കിയെന്നോ?ഇരുളിലുണർന്ന ശരീരന്പുതുവെൺമ തൻ പൂമ്പട്ടു ഛായയോ?അന്നവിടെ ജീവന്റെ സുഗന്ധം പടർന്നിരുന്നുയാത്രകളുടെയെല്ലാ യാത്രകൾക്കുമായുള്ള യാത്രപുതുപാതതൻ…

പറങ്കികൾ എത്തും മുൻപെ …… Mansoor Naina

മനുഷ്യവാസമില്ലാത്ത , പവിഴങ്ങളുടെ ദ്വീപിൽ എത്തപ്പെട്ട ഒരു പ്രൊഫസറുടെ കഥ എവിടെയൊ എപ്പോഴൊ വായിച്ചിട്ടുണ്ട് . വർഷങ്ങളേറെ പഴക്കമുള്ള അമൂല്യ രത്നങ്ങൾ കണ്ട് പകച്ച് നിന്ന പ്രൊഫസറുടെ കഥ പോലെ …….. കൊച്ചിയുടെ അമൂല്യങ്ങളായ ചരിത്രങ്ങൾ , വിസ്മയങ്ങളുടെ ലോകത്തേക്കാണ് നമ്മെ…

“സ്വർഗ്ഗം ” ….. ഷിബു ചിബു

കണ്ണ് തുറന്ന് നോക്കുവാൻ വെമ്പി ഞാൻഔത്സുക്യമോടേ കൊതി പൂണ്ട് ദിനങ്ങളും എണ്ണിയെണ്ണീ…..സ്വർണ്ണ വർണ്ണ നിറങ്ങൾ പലതിനും ഏകി ഞാൻനിറവയറിന്റെയുള്ളിലേ സ്വർഗ്ഗീയവാസവും അങ്ങനേ …..വെറുമൊരു ഇത്തിൾ കണ്ണിയാം ഞാൻ,പാവം മാതാവിനേ അയ്യോ കുസൃതിയാൽചവുട്ടി വേദനിപ്പിച്ചിരുന്നു പലപ്പോഴും….ആശകൾ നിറവേറ്റാൻ അവർ നാവിട്ടടിച്ചപ്പോൾതാതനോ നിറവേറ്റിയതെല്ലാം ഇടമുറിയാതേ…

പ്രമോദ് പുഴങ്കര എഴുതുന്നു…

അങ്ങനെ മറ്റൊരു ബാങ്ക് കൂടി വീരചരമം പ്രാപിക്കുകയാണ്. ഇത്തവണ ലക്ഷ്മി വിലാസ് ബാങ്കാണ് വിട പറയുന്നത്. റിസർവ് ബാങ്ക് 25000 രൂപയുടെ ഇടപാട് പരിധി ഇന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ബാങ്കിനെ DBL ബാങ്കുമായി ലയിപ്പിക്കാനും തീരുമാനിച്ചിരിക്കുന്നു. ഇന്ത്യയിൽ ബാങ്കുകളുടെ ഹരാകിരിയാണ് നടക്കുന്നത്.…

പുരോഗതി…….. Krishnan Krishnan

രാജ്യം പുരോഗമിക്കയാണ്രാജാവ് ചക്രവർത്തിയാവുന്നുഏഴകളേ നിങ്ങൾമോഴകളെ പോലെ സഹകരിക്കുകരാജ്യപുരോഗതിഅതാവണം ലക്ഷ്യംകുനിഞ്ഞ് നിന്ന് പണിയെടുക്കുക.സമ്മർദങ്ങൾ അവഗണിക്കുക.കോർപ്പറേറ്റ് പാദങ്ങൾവന്ദിച്ച് മുന്നോട്ട്നാളത്തെവർഗ്ഗീയയുദ്ധത്തിലെപടയാളികൾ നിങ്ങൾഹേ ജഡ്ക വണ്ടിക്കാരാവലിക്കുക അല്ലെങ്കിൽ മരിക്കുക.ചുമച്ച്തുപ്പി പുരോഗതിതടസപ്പെടുത്തരുതേ.സ്വർണ്ണചെരിപ്പിട്ട പാദാരവിന്ദംനമിച്ച്പുണ്യമൂത്രം രുചിച്ച്ശക്തരാവുകഅല്ലാതെ ചളിപുരണ്ടനിന്റെ പിള്ളേരെ വളർത്തിയിട്ട്ആർക്ക് കാര്യംഅനിവാര്യമായ യുദ്ധംതൊഴിലാളികളഅതിൽ നിങ്ങളില്ലനിങ്ങൾക്കുമില്ല.ഭൂമിയും വെള്ളവും വായുവുംവിൽക്കപ്പെടുമ്പോൾനിന്റെ തലമുറകളുടെ രോദനങ്ങൾലയിച്ച…