ആവര്‍ത്തനം ….. ശ്രീരേഖ എസ്

ആവര്‍ത്തന വിരസതയുമായിആടിത്തിമിര്‍ക്കുന്ന അശാന്തികള്‍നിരാസത്തിന്റെ ഇരുട്ടറയില്‍ഉറങ്ങാതെ കിടക്കുമ്പോള്‍,തുറന്നിട്ടും കാണാതെ പോകുന്നുതിരിച്ചറിവിന്റെ വാതിലുകള്‍ .അറിവില്ലായ്മയില്‍ നടനമാടിനിഴലാട്ടം നടത്തുന്ന നോവുകള്‍അവിവേകത്തിന്റെ ചിറകിട്ടടിച്ചുഅഗാധഗര്‍ത്തങ്ങളില്‍ വീഴുമ്പോള്‍പൊട്ടിവീണ വളപ്പൊട്ടുകളില്‍ നിന്നുംഇറ്റിറ്റു വീഴുന്ന നിണത്തുള്ളികള്‍ശവംതീനിയുറുമ്പുകളുടെഘോഷയാത്രയിലലിയുന്നു.ആത്മാര്‍ത്ഥസ്നേഹത്തിന്റെവിശുദ്ധി നഷ്ടപ്പെട്ട ആത്മാക്കള്‍തെറ്റിന്റെ ആവര്‍ത്തനവുമായികൂരിരുട്ടിലലയുമ്പോള്‍, വിഷാദ-ദംശനമേറ്റു പിടയുന്ന രോദനങ്ങള്‍കേള്‍ക്കാന്‍ മാത്രമാണോ,പുതുപുലരികളുടെ പിറവികള്‍..?

*പൂർണിമരാഗം*…… ബേബി സബിന

സ്നിഗ്ധമാം പൗർണ്ണമിരാവിൽഭാസുര തൂവെള്ള കഞ്ചുകംചാർത്തിയ വിൺമങ്കേ, മന്നിലായ്ചിത്രകം വരയുന്നുവോ നീ !അനിതരമാമൊരു അനുഭൂതിയാൽചേലൊത്ത പാതിരാച്ചില്ലയിൽവൈമല്യമൊടെ വികചയായ്രാഗിണിയാം നിശാസുരഭികൾ!സുഭഗമായ് മാകന്ദവനിയിൽപഞ്ചമം പാടുന്ന പൂങ്കുയിലേനിന്നുടെ സ്വരധാരയിൽ ലയിച്ചുനൂതന രാഗമൊടെ ഏറ്റുപാടി ഞാനും!ചാമരം വീശുന്ന തരളമാം തെന്നലേ,അകലെയാ വനികയിലായ്പൂത്തുലയും പാരിജാതത്തിൻപ്രസരിതമാം പരിമളമതോ?രജനിതൻ നിരുപമശോഭയിൽനിനയാതെ നിന്ന നേരം…

മലയാളം …. Shyla Kumari

മഞ്ജുളമാമൊരു സ്വപ്നം പോലെകണ്ണിനു മുന്നിൽ മലയാളംകൊഞ്ചിവരുന്നു തഞ്ചമൊടെന്നുംതുഞ്ചൻ പാടിയ മലയാളംഅഞ്ചിതമോദം ആത്മാവിൽ പുതുഅലകളിളക്കി പായുമ്പോൾചിന്തകളിങ്ങനെ ചഞ്ചലിതംചെറു ചിത്രരഥത്തിൽ പായുമ്പോൾമലയാളം മമ നാവിൻതുമ്പിൽമധുരിമയായി പൊഴിയുമ്പോൾമലയാളത്തിൻ തിരുമുറ്റത്തൊരുപനിനീർ മലരായ് വിരിയേണംനിന്നപദാനം പാടിക്കൊണ്ടൊരുകുയിലായിവിടെ കൂടേണംമലയാളം ജയമലയാളം ജയകേരളനാടേമമ നാടേ.

കേരളമെന്നു കേട്ടാൽചോര തിളയ്ക്കാത്തവർ !…. Rajasekharan Gopalakrishnan

മാതൃഭാഷയുടെ മാത്രം അടിസ്ഥാനത്തിൽ ഒരു നാട് സ്വന്തമായുള്ളത് എത്ര അഭിമാനകരമായ കാര്യമാണ്.മൂന്നു കോടിയിൽപ്പരം വരുന്ന മലയാളികൾക്ക്‌, ‘എൻ്റെ സ്വന്തം നാട്’ എന്ന് അഭിമാനത്തോടും,തെല്ല് വികാരപാരവശ്യ -ത്തോടും ലോകജനതയ്ക്ക്തൊട്ടു കാണിച്ചു കൊടുക്കാൻ, പൂർവ്വികർ നേടി വരമായി കൈമാറിയ‘ദൈവത്തിൻ്റെ സ്വന്തം നാടു’ള്ള നാമെത്ര ഭാഗ്യവാന്മാർ!‘സൗഗന്ധികസുരസൂനസൗരഭ്യം’…

പിറക്കുമോ വീണ്ടുമെൻ പ്രിയകേരളം? ….. ഗീത മന്ദസ്മിത

എവിടെയെൻ മലരണിക്കാടുകൾ…എവിടെയെൻ പുഞ്ചനെല്പാടങ്ങൾ…എവിടെയെൻ പച്ചപ്പനംതത്തകൾ…എവിടെയെൻ തണ്ണീർത്തടങ്ങൾ…എവിടെയെൻ കായലോരങ്ങൾ…എവിടെയെൻ നിളയുടെ കളകളാരവങ്ങൾ…എവിടെയെൻ പ്രൗഢമാം പശ്ചിമഘട്ടങ്ങൾ…എവിടെയെൻ മധുരമാം മലയാളമൊഴികൾ…പിറക്കുമോ ഇനിയിവിടെയൊരു തുഞ്ചൻ…പിറക്കുമോ ഇനിയിവിടെയൊരു കുഞ്ചൻ…പിറക്കുമോ ഇനിയിവിടെയൊരു ഗുരുദേവൻ…പിറക്കുമോ ഇനിയിവിടെയൊരു മഹാബലി…പിറക്കുമോ വീണ്ടുമൊരു പരശുരാമൻ…പിറക്കുമോ വീണ്ടുമെൻ പ്രിയകേരളം..?

എന്റെ കേരളം….. Unnikrishnan Balaramapuram

സഹ്യനിൽ തലവച്ച് ആഴിയിൽപദമൂന്നി,അറബിക്കടൽവരെ പൂഞ്ചോലക്കുളിരേകി,ഹരിതാഭ തിങ്ങിയ കേരമരനിരകളാൽ,പ്രകൃതിയുടെ സുരഭില നാടാണ് എന്റെ കേരളം.കായൽപ്പരപ്പിലൂടൊഴുകുന്ന ജലയാനം,ഇടനാടിനെ പുളകമണിയിക്കുമ്പോൾ,കളകളാരവങ്ങൾ ശ്രുതി മീട്ടി പ്രവഹിക്കുംഅരുവി നീർച്ചാലുകൾ നിറഞ്ഞിടും നാട് എന്റെ കേരളം.അടവിയെ തടവിയകലുന്ന മാരുതൻ,സുഗന്ധദ്രവ്യങ്ങളുടെ സുഗന്ധം പരത്തുന്നു.ദുരമൂത്ത വാണിഭരുടെ മേൽക്കോയ്മ നേരിട്ട –വീരസ്മരണകളിരമ്പുന്ന നാട് എന്റെ…

വിചാരങ്ങൾ (2) …… Santhosh.S.Cherumoodu

വാക്കുകൾ വാക്യങ്ങളാവാതെ തന്നെ വാചാലമാകുന്ന ചില സന്ദർഭങ്ങൾ കവിതകൾക്ക് വല്ലാത്ത ഒരുണർവാണ്. ഏതു കാലത്തെ മലയാള കവിതയും ഇതു നന്നായി കാട്ടിത്തന്നിട്ടുമുണ്ട്.ശ്രീമതി. ഇസബെൽ ഫ്ലോറയുടെ ‘ശൂന്യത’യെന്ന കവിത വാക്കുകൾ മാത്രമായിക്കൊണ്ടു തന്നെ വാചാലമാകുന്ന ഒന്നാണ്.അളവ്, അടയാളം,,അക്കം,വാക്ക് എന്നീ വാക്കുകളിലൂടെയാണ് ‘ശൂന്യത’ കവിതയെന്നർത്ഥത്തിൽ…

“സൗഭാഗ്യം ” …. ഷിബു കണിച്ചുകുളങ്ങര.

കൃഷ്ണാ ഇനിയുമെനിക്കൊരു ജന്മമുണ്ടെങ്കിൽപിറക്കാനാവുമോ ഈ അഗ്രഹാരത്തിന്റെനൽ ചുമരുകൾക്കുള്ളിലൊരു ഉണ്ണിയായ് ? വേദമന്ത്രങ്ങൾ ഉരുവിട്ടു ഉരുവിട്ടുനേടുന്ന ഉപനയന ഭാഗ്യങ്ങളിൽസംതൃപ്തമാകേണം എന്റെ ഉടലും മനവും സമമായ് .! കരിനീലവർണ്ണാ നിൻ പാദാരവിന്ദങ്ങളിൽവേദങ്ങൾ ചൊല്ലി ചൊല്ലി കാലം കഴിക്കേണം, നീ തരും നേദ്യങ്ങൾ ഭുജിച്ചു ഞാൻഅല്ലലെല്ലാം…

പെണ്ണുണരുമ്പോൾ ….. Vasudevan K V

പെണ്ണവളുടെ കാമനകൾ തുറന്നു പറഞ്ഞാൽ… അവൾ വേറിട്ട പാതയിൽ യാത്രക്കിറങ്ങിയാൽ നെറ്റി ചുളിക്കുന്ന സമകാലിക പ്രബുദ്ധ സദാചാര സമൂഹമനം .1888 ലെ ഓഗസ്റ്റ് മാസത്തിൽ ഒരു നാൾ. ജർമനിയിലെ വീസ്‌ലോക് പ്രവിശ്യാ , സ്വര്ണകതിരുകൾ വിളയുന്ന, സ്ത്രീ തൊഴിലാളികൾ പണിയെടുക്കുന്ന ഗോതമ്പുപാടങ്ങൾക്കരികിലൂടെഒരു…

ഹാലോവീൻ ….. ജോർജ് കക്കാട്ട്

പ്രേതങ്ങൾ തെരുവുകളിൽ കറങ്ങുന്നുവർഷവും ഹാലോവീൻ എന്ന ഓമനപ്പേര്വിൻഡോ നോക്കുകനിങ്ങൾ പ്രേതങ്ങളെ കാണുന്നുണ്ടോ?കാണുന്ന നിരവധി വാമ്പയർഇന്ന് ഒരു മണവാട്ടിയെ തിരയുന്നു .വീടുകളിൽ ലൈറ്റുകൾ ഓണാണ്ഇഴയുന്ന മുഖംഎന്നിട്ട് പുറത്തു നിന്ന് ഞങ്ങളെ നോക്കൂ,ഒരു പ്രേതത്തിന്റെ രൂപം അതിഭയാനകമാണ്.ഭയം വീടുതോറും ഇഴഞ്ഞു നീങ്ങുന്നുഎല്ലാ ആളുകളെയും വളയുന്നു.ബീറ്റ്റൂട്ട്…