കേരളം നമ്പർ വൺ എന്ന് കണ്ടെത്തിയ പബ്ലിക് അഫയഴ്സ് സെന്റർ.

രാജ്യത്തെ ഭരണമികവുള്ള വലിയ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞദിവസം ആയിരുന്നു. ബംഗളൂരു ആസ്ഥാനമായുള്ള പബ്ലിക് അഫയഴ്സ് സെന്റർ പുറത്തുവിട്ട പബ്ലിക് അഫയഴ്സ് ഇൻഡക്സ് – 2020യിൽ ആയിരുന്നു ഭരണമികവുള്ള രാജ്യത്തെ വലിയ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമത് എത്തിയത്. എന്നാൽ, എന്താണ്…

നാളെ നവ൦ബർ 1 കേരളപ്പിറവി ദിന൦ …. Shyla Kumari

കേരളീയ വസ്ത്ര൦ ധരിച്ച് മുല്ലപ്പൂ ചൂടിനിൽക്കുന്ന ജനങ്ങളെക്കണ്ട് കേരള൦ കുളിരണിയുന്ന ദിവസ൦.മാതൃഭാഷ മലയാളി യുടെ നാവിൻ തുമ്പിൽ ഉണർന്ന് എണീക്കു ന്ന ദിന൦.വിദ്യാലയങ്ങളിൽ വായനശാലകളിൽ ഭാഷാകവിതകൾ അലയടിക്കുന്ന ദിന൦.ഭാഷയു൦,സ൦സ്കാരവു൦, പാരമ്പര്യവു൦ മറന്ന മലയാളിക്ക് പ്രകൃതിയു൦ ദൈവവു൦ ഒത്ത്ചേർന്ന് നൽകിയ പ്രളയപാഠ൦ നാ൦…

ലോകമലയാളി സമൂഹം ശ്രീ.ഉമ്മൻ ചാണ്ടിയെ ആദരിക്കുന്നു. പ്രവാസി ചാനലിൽ തത്സമയ സംപ്രേക്ഷണം….. Sunil Tristar

മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ ജന്മദിനമായ ഒക്ടോബര് മുപ്പത്തിയൊന്നാം തീയതി ശനിയാഴ്ച്ച രാവിലെ ന്യൂ യോർക്ക് ടൈം 10 മണിക്കും (ഇന്ത്യൻ സമയം 7.30pm) ലോകമലയാളി സമൂഹം അദ്ദേഹത്തെ ആദരിക്കുന്നു. ഇതിന്റെ തത്സമയ സംപ്രേക്ഷണം അമേരിക്കയിൽ നിന്നും പ്രവാസി ചാനലിലൂടെ…

ജയിൽ …. Suni Pazhooparampil Mathai

രണ്ടുപ്രാവശ്യം അവധിക്ക് വെച്ചപ്രമാദമായ ഒരു കേസിന്റെ അന്തിമ വിധി പ്രഖ്യാപന ദിവസമാണിന്ന്.എന്റെ ‘മനസ്സാക്ഷി’യാണ് കോടതിമുറി…ന്യായാധിപൻ ആയി ‘തലച്ചോറ്’ തന്റെ നീതിപീഠത്തിൽ ഇരുന്നു കഴിഞ്ഞു.എന്റെ ഹൃദയത്തിൽ അതിക്രമിച്ചുകയറി എന്ന കുറ്റം ആരോപിച്ച് അവിടെ വിചാരണ തടവുകാരനായി കഴിയുന്ന ‘നീ’യാണ് ‘പ്രതി’എന്റെ മനസ്സിലെ ചിന്തകൾ…

പാര്‍ട്ടിക്ക് പ്രതിസന്ധിയില്ല’ :യെച്ചൂരി

എം ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റുകളില്‍ പാര്‍ട്ടി പ്രതിസന്ധിയൊന്നും നേരിടുന്നില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയങ്ങളുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും യെച്ചൂരി പറഞ്ഞു. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ സി പി എം സംസ്ഥാന…

ജലം …. എൻ.കെ അജിത്ത് ആനാരി

ഇന്നലെ എന്റെ ചിന്ത അഗ്നിയെപ്പറ്റിയായിരുന്നു. ഇന്ന് അത് ജലത്തെപ്പറ്റിയാണ്. ജലം വായു അഗ്നി ആകാശം ഭൂമി ഇതാണ് പഞ്ചഭൂതങ്ങൾ എന്നതു ഭാരതീയനായ ഏതു കൊച്ചുകുഞ്ഞിനും അറിയാവുന്നതായിരിക്കെ, ഇതിനെക്കുറിച്ചൊക്കെ ആധികാരികമായി പഠനങ്ങൾ നടത്തിയിട്ടുള്ള ആയുർവ്വേദ പണ്ഡിതന്മാരും വിചക്ഷണൻമാരുമൊക്കെയുള്ളിടത്ത് ഞാനീ ചിന്തിക്കുന്നതും എഴുതുന്നതുമൊക്കെ അധികപ്രസംഗം…

അമ്മയെ തിരയുന്ന പൂതം …. Pappan Kavumbai

ഏഴാം നില,മാളികയുംകളിചിരി,കലപിലവിട്ടുംഇരുളിൻ്റെ മറപറ്റിതെളിവൊളിവിൽപാതിരതൻ മച്ചുകളിൽപായാരപ്പാട്ടുകളിൽപെണ്ണിൻ്റെ മണമുള്ളപകലിലും രാത്രിയിലുംപാടത്തും പറമ്പത്തുംപണിശാലയിലും,പലനാളായ്,പലപാടുംപരതുന്നുണ്ടൊരു പൂതം!വെറുതെയിരിക്കുമ്പോഴോവെയിലിൽ വിയർക്കുമ്പോഴോഇരുളിൽ ചിരിക്കുമ്പോഴോതണുപ്പിൽ വിറയ്ക്കുമ്പൊഴോ,ഒഴുകുന്നൊരു മിഴിയുണ്ടോ?നനയുന്നൊരു മാറുണ്ടോ?കുതിരുന്നൊരു തുണിയുണ്ടോ?പരതുന്നുണ്ടത് ചുറ്റും.പാതിരയിൽ പനവിട്ടുമാളികയിൽ പരതീട്ടുംകരഞ്ഞിട്ടും കവിഞ്ഞിട്ടുംതീരുന്നില്ലൊരു വിഷമം.“അമ്മേ നീ വരുമെന്നഅതിമോദവിചാരത്താൽകുഞ്ഞിക്കാൽവഴികൾഞാൻ മാറ്റി വരച്ചു.അനുഭാവമൊരറിവായുംഅതിലേറെയലിവായുംഓരത്തും ചാരത്തുംകൊണ്ടന്നു ഞാൻ.ശരികേടാണെന്നാലുംശരിയായതു ചെയ്തുഞാൻ.മുളചീന്തി പിളരും പോൽപരതിവരുന്നതു കാണാൻകൊതിയോടാണമ്മയെഞാനും കണ്ടില്ലല്ലോ!ഞാൻ…

അമേരിക്കയില്‍ അടുത്തതാര്: തെരഞ്ഞെടുപ്പ് സംവാദം വെള്ളിയാഴ്ച …. Sunil Tristar

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഏഴു ദിവസം മാത്രം ശേഷിക്കെ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് കാലിഫോര്‍ണിയ ചാപ്റ്റര്‍ പ്രവാസി ചാനലിനുവേണ്ടി സംഘടിപ്പിച്ച ഇലക്ഷന്‍ സംവാദം ‘അമേരിക്കയില്‍ ആര്’ വെള്ളിയാഴ്ച സംപ്രേഷണം ചെയ്യും. ന്യൂയോര്‍ക്ക് സമയം വൈകുന്നേരം 10 മണിക്ക്. (ഇന്ത്യയില്‍ ശനിയാഴ്ച രാവിലെ…

ഉറുമ്പുവെട്ടം …. Haridas Menon

ഒരു കളിയുറുമ്പ് കളിക്കുന്നുപഞ്ചസാരതരിക്ക് മുകളിൽകൂട്ടംതെറ്റിയ ആഹ്ലാദത്തിൽഒരു കളിയുറുമ്പ് കളിക്കുന്നുആറു് കാലുകൾരണ്ട് കൈ സ്പർശികഎന്നാലും ഷട്പദങ്ങൾമധുരം വിത്ത്സത്ത്പോയതെല്ലാം പഥ്യംചത്ത്പോയ സ്വന്തം ശരീരംസ്വയം ഭിക്ഷയാകുന്നത്പട്ടിണിപ്പറവയെപ്പോലെകിനാവുകൂട്ടത്തിലൊന്ന്ഭൂമിയിടത്തിൽഏറെ സമരസം ഉറുമ്പിന്ഒരറ്റവുമില്ലാത്ത ഭൂമിയിൽഉപ്പും മധുരവും ഉറുമ്പാണ്ഭൂമിമണ്ണ് കടലെടുക്കുമ്പോൾപ്രളയമടുക്കുമ്പോൾആലിലയിലും ഉറുമ്പ്ഉറുമ്പിൻസമൂഹതാളത്തിലാണ്ലോകം വിരിഞ്ഞത്പ്രജായത്തംവിത മാറ്റി നടീലായത്പദാർത്ഥരസം രാസംവേർത്തിരിവുകൾഘ്രാണം ശക്തിഅതിഷട്പദീയംഉറുമ്പുകൾ പിണങ്ങാറില്ലഉറുമ്പുകൾ ഉറങ്ങാറില്ലപരസ്പര…

വിചാരങ്ങൾ (1)….. Santhosh .S. Cherumoodu

കാലത്തിൻ്റെ പോക്കുകളിൽ കവിതയും അകപ്പെടുന്നുണ്ട്. അതുമൂലമുള്ള മാറ്റങ്ങൾ അനുനിമിഷം കവിത പ്രകടമാക്കുന്നുമുണ്ട്.സാങ്കേതികമായ മാറ്റങ്ങൾ പ്രത്യക്ഷത്തിൽ തന്നെ പ്രകടിപ്പിക്കുമ്പോഴും കവിത അതിൻ്റെ സ്ഥായിയിൽ നിന്നും അണുവിട വ്യതിചലിക്കുന്നില്ല.വ്യക്തിഗതയ്ക്കും ആത്മഭാഷണത്തിനുമൊക്കെ ഇപ്പോഴുമത് മികച്ച സ്ഥാനം നൽകുന്നുണ്ട് .ശ്രീമതി. ആഞ്ജലാ ലോപ്പസിൻ്റെ ‘വീണ്ടും കാണുമെന്നതിൽ സന്ദേഹമൊട്ടുമില്ല…