പ്രണയവസന്തം …. ശ്രീരേഖ എസ്
വഴിയരുകിലുറങ്ങും കിനാക്കളേ നിങ്ങളെൻമനസ്സിൽ കുടിയേറുമോ അൽപ്പനേര൦ …തളിരിടു൦ മോഹങ്ങൾക്ക് കൂട്ടിരിക്കാം…നിറമുള്ള കാഴ്ചകൾ കണ്ടുറങ്ങാം…മധുമാസരാവുകൾക്കു വിരുന്നൊരുക്കിവേദനകൾക്കെല്ലാ൦ വിടചൊല്ലീടാ൦ …പ്രേമഹാര൦ കൊരുത്തുവെയ്ക്കാമിനിപ്രണയവർണങ്ങളായ് പാറിപ്പറക്കാ൦ ..ലജ്ജയിൽ കൂമ്പിയ മിഴികളിൽ വന്നു നീഇത്തിരി നേര൦ ചേർന്നിരിക്കൂ …നിലാമഴ പെയ്യുമീ നേരത്തെൻ ചാരത്തുതാള൦ പിടിക്കുന്ന പാരിജാതപ്പൂക്കൾകിനാക്കളേ, നിങ്ങളെന്നരികിലിരുന്നാൽപ്രണയവസന്ത൦ പൊഴിക്കാമീരാവിൽ…
ഭയം …. Thomas Antony
ഭയം നിർഭയമെൻ മനോരഥത്തിൽനിർദ്ദയം തേരുതെളിച്ചീടുന്നുമരണകയക്കരെ നിർത്തി ചാരെനരകഗർത്തത്തെ കാട്ടിടുന്നു.സ്വർഗ്ഗമെവിടെയെന്നെൻ മനമോതുന്നുശാന്തിതേടി ഞാൻ കണ്ണു യർത്തിതലമീതെ ഡെമോക്ലെസിൻ വാളുപോലെഭയം കണ്ടാത്മാവ് നടുങ്ങിടുന്നു.റോഡുകൾ തോടുകൾ കെട്ടിടങ്ങൾഎവിടെല്ലാം ക്രൂര മനുഷ്യരുണ്ടോഅവിടെല്ലാം ജീർണിച്ച ഭയശവങ്ങൾകൊറോണയെപോലെ ഒളിച്ചിരിപ്പൂ.ഹസ്തി പോൽ തുമ്പികൈ ഉയർത്തിപോത്തിൻപുറമേറി വാളെടുത്തുകത്തിയും കഠാരയും നിണമണിഞ്ഞുവിഷസർപ്പം പോൽ ഭയംപത്തിപൊക്കി.മലമ്പാമ്പു…
ക്ളാസു മുറി ….. Ramesh Kandoth
ണിംണിംണിംണിംണിം……All of youStand Up !വിക്ടര്‍ ഹ്യൂഗോയുടെകാല്‍പ്പാടുകള്‍ക്ക്അരികെ,എഴുന്നേല്‍ക്കവേ,അറ്റുവീണ പനിനീര്‍പൂ…തലയറ്റുപോയഒരു ചോക്ക് കഷണമായിക്ളാസ് മുറി,വാള്‍തലപ്പുകള്‍വിറ്റുപോകുന്നബെഞ്ചില്‍,ഊതിക്കെടുത്തിയഒരു വിളക്ക്….ഇരുട്ടിലൂടെ നടന്നുവരുന്നനവോത്ഥാനങ്ങള്‍ക്ക്കാല്‍തെറ്റി വീഴാതിരിക്കാന്‍,ആ ശിരസ്സ്,ഓടയിലേക്ക് തട്ടിമാറ്റാനായി,മുടന്തിയിറങ്ങിയത്,വ്രണങ്ങളുടെരോഗക്കിടക്കയ്ക്കരികെഅഴിച്ചുവെച്ച,നാവുകളുടെ നനവു പുരണ്ടഒരു ചെരുപ്പ്….സൂര്യാസ്തമയത്തിനു മുന്‍പ്എരിഞ്ഞടങ്ങാനാവാതെ,തീ തേടുന്ന നാട്ടുവരമ്പ്..വോള്‍ട്ടയര്‍…?ആബ്സന്റ് !റൂസ്സോ…?ആബ്സന്റ് !മൊണ്ടസ്ക്യൂ..?ആബ്സന്റ് !ബോദ്ലെയര്‍..?ആബ്സന്റ് !പോള്‍ വലേറി..?ആബ്സന്റ് !വിക്ടര്‍ ഹ്യൂഗോ..?നോ, സര്‍…!Sit downLet…
‘അരുത്, ഇനിയൊരു തിരിച്ചുവരവില്ല.’….. Narayan Nimesh
ഒടുവില്‍ മുംബൈയില്‍ നിന്നും നാട്ടിലേക്കുളള വണ്ടിയില്‍ പോകാനായ് അയാളൊരു ടിക്കറ്റ് വാങ്ങി. കഴിഞ്ഞ ഇരുപത്തഞ്ച് കൊല്ലത്തോളം അയാള്‍ ജീവിച്ച നഗരമാണ് മുംബൈ. ജനങ്ങളും സംസ്കാരവുമെല്ലാം ഏറ്റവും സ്വന്തമായ ഇടം.ആരോഗ്യപ്രവര്‍ത്തകര്‍ നല്കിയ നിര്‍ദ്ദേശങ്ങളെല്ലാം അയാള്‍ ശ്രദ്ധിച്ചുകേട്ടു. എല്ലാം അക്ഷരംപ്രതി അനുസരിച്ചോളാമെന്നയാള്‍ അവര്‍ക്ക് വാക്കുകൊടുത്തു.…
തുലാവർഷത്തിനൊരു തുലാഭാരം ….. Geetha M. S.
കാലം തെറ്റി വന്നൊരാ ‘കാലവർഷ’ത്തിൻകാൽപ്പാദങ്ങൾ പിന്തുടർന്നൊരെൻ ചിന്തകൾകാടും പടലവും കയറി കൂരിരുൾ നിറഞ്ഞു പോയ്…പാതി പെയ്തൊഴിഞ്ഞൊരാ ‘ഇടവപ്പാതി’യിൽപാതി വഴിയിലെങ്ങോ വെച്ചു മറന്നു ഞാനതിൻ പാതിയും…കണ്ടതില്ലെങ്ങുമേ അതിൻ തുണ്ടുകൾ പോലുമിന്നു ഞാൻ…തുയിലുണർത്തുന്നൂ ഇന്നെൻ ചിന്തകളെരാവും പകലുംതുലാസിലിട്ടളന്നു പെയ്യുന്നൊരീ‘തുലാവർഷ’ സന്ധ്യകൾ…‘തുലാവർഷമേ’ നിനക്കേകുന്നൂതുലാസ്സിലിട്ടളക്കാതെയെൻചിന്തകളാലൊരു ‘തുലാഭാരം’..!
പ്രതിഷേധ ജ്വാല …. V P Zuhra Nisa
കേരളപ്പിറവി ദിനത്തിൽ പെണ്ണുങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ ജ്വാലയിൽ ജാതി മത ലിംഗ രാഷ്ട്രീയ വ്യത്യസ്തതകൾക്കതീതമായി ഒറ്റക്കെട്ടായി കണ്ണി ചേരേണ്ടത് അനിവാര്യമായ കാലഘട്ടത്തിലാണ് നാം. മുലകുടി മാറാത്ത പൈതങ്ങൾ മുതൽ 90 കഴിഞ്ഞവർക്ക് പോലും നേരിടേണ്ടി വരുന്ന ക്രൂരമായ ലൈംഗീകാതിക്രമം നേരിട്ടു…
വിചിത്രം…. Pattom Sreedevi Nair
ചിത്രംവിചിത്രമേതെന്നുചിന്തിച്ചു..ചിത്രംവിചിത്രമേതെന്നുനോക്കിഞാന്‍..ചിത്രംവിചിത്രമായ്കാണ്മതുകണ്ണിന്റെകണ്ണായയുള്ളിന്റെവിചിത്രമാംചിത്രമായ്..!കണ്ണില്‍കാണ്മതാംകാഴ്ചതന്നുള്ളിലെകാണാത്ത കാഴ്ചകളെന്നുംവിചിത്രമായ്..കാണുന്നകണ്ണിന്റെകാഴ്ചയും പിന്നെ,അകക്കണ്ണുകാണുന്നകാഴ്ചയുംവിചിത്രമായ്..!അകക്കണ്ണുകൊണ്ടുകാണുന്നമര്‍ത്യന്റെപുറംകണ്ണുപിന്നെയേറെവിചിത്രമായ്…രൂപവൈരൂപ്യംകാണുന്നകണ്ണിന്റെകാഴ്ചയുമെന്നുള്ളിലെത്തി,വിചിത്രമായ്..!ഏതെന്നറിയാതെനമ്മെപ്പുണരുന്നഉള്ളിന്റെഉള്ളിലെസത്സ്വരൂപങ്ങളെകാണ്മതുകണ്ണുകള്‍,കേള്‍പ്പതുകാതുകള്‍,എന്നുംചെവിയോര്‍ത്തിരിപ്പതുജന്മങ്ങള്‍..!(പട്ടം ശ്രീദേവിനായർ)
മായാപ്രണയം …. Vinod V Dev
വൃത്തം-വിയോഗിനിമുഴുശോകതമസ്സുമാഞ്ഞുപോയ് ,തെളിയുംനീലനിലാവുപോലെ നീ ,തരളാംബുജനേത്രമോടെയീവഴിയോരംവരികെങ്കിലോമനേ..മമരാഗനഭസ്സുപൂത്തതാംവരതാരാഫലവും നിറഞ്ഞുമേമതിമോഹവസന്തകാലമായ്‌ചിരിയാകും പുതുപൂവുതേടിടാൻ.നറുതേൻമൊഴി നിന്റെയോർമ്മയിൽ ,മൃദുരാക്കാറ്റുമലിഞ്ഞു പാടവേ,ഘനനീലനിലാവിനാൽ വനംകനകാംഭോജമുയിർത്തപോലെയായ്.നിറതാരുണി രാഗലോല നിൻ,നിറയെപ്പൂത്ത മനോരഥത്തിലീ,കനിവോടു വരിച്ചുചേർക്കടോകറകയ്ക്കും മമ നാമധേയവും.പ്രണയാന്ധതപസ്സുചെയ്തുഞാൻപരമോൽകൃഷ്ടപദാന്തമെത്തുവാൻ ,വനഭംഗിയിൽ കാമരൂപിപോൽമറയാനെന്തു., ? മഹാമരീചിയായ് .നെടുതാമഴൽ സാഗരോപമം,കൊടിപാറുന്നുയിരുണ്ടരാത്രിതൻ,കുളിരുംനറുതിങ്കളെങ്ങുപോയ്ഉരുകുന്നൂമമമേനിയങ്ങനെ …!മുഴുശോകമിരുട്ടിൽമാഴ്കിടുംവിരഹാർത്തന്റെ പതിഞ്ഞപാട്ടിലായ്നലമോടു പതിയ്ക്ക, പുണ്യമാംവരഗംഗാനദിധാരയായി നീ …!വിനോദ് വി.ദേവ്.
“കണക്കില്ലാത്ത കണക്ക് ” …. Darvin Piravom
ആയയുടെകൈകളിൽ നിന്ന്വാരിയെടുത്ത്നെറ്റിയിൽ ആദ്യമായ്ഉമ്മ വയ്ക്കുമ്പോൾകടലോളംപ്രതീക്ഷകളുടെനെറുകയിലാണ്പുഞ്ചിരി പൂത്തുവിരിഞ്ഞത്!പ്രതീക്ഷകളുടെസാക്ഷാത്ക്കാരംനിറമണിയുവാൻആതുരാലായത്തിൽ നിന്ന്ഓടിത്തുടങ്ങിയ തീവണ്ടിപിന്നൊരുനാളുംഓട്ടം നിർത്തിയില്ല, പാളം തെറ്റിയില്ല!റോഡുകളിൽകൈവണ്ടിയായുംറിക്ഷാവണ്ടിയായുംമോട്ടോർ വണ്ടികളായുംപാടത്തെ ചെളിയായുംതെരുവ് ചന്തകളിലെതൊണ്ട പൊട്ടുന്ന വാക്കായുംസിമൻ്റ് കാട്ടിലെകവർ റോളിനുള്ളിലെനോക്കുകുത്തിയായുംമണ്ണിലും മറുനാട്ടിലുംനെഞ്ചുവിയർത്ത്ഉപ്പ് തുപ്പിയപ്പോളുംഅവനെയാരും അവനാരെയും കണ്ടില്ല!പത്തുമാസത്തെകണക്കിലൊപ്പിയവേദനകൾആർദ്രതകളായ്കവിതകളായ് പിറന്നപ്പോഴുംപരിഭവ ഭാവമില്ലാതെഹൃദയമാകുന്ന എഞ്ചിനിൽസ്വയം കരിവാരിയെറിഞ്ഞ്തീവണ്ടി ദിക്കുകൾ താണ്ടുകയായിരുന്നു!പത്തുമാസത്തെഒറ്റ കണക്ക്കുരുക്കിട്ടപ്പോഴുംഹൃദയത്തിൽ തീയെറിഞ്ഞ്നെഞ്ചിൽ ചൂടെറിഞ്ഞ്ഓടിയ…
പഴുത്തിലയ്ക്ക് പറയാനുള്ളത് … Divya C R
അവസാനത്തുടിപ്പിലെനിശ്വാസമായടങ്ങുമ്പോൾനിൻെറ കണ്ണിൽ നിന്നൊ-രിറ്റു നീർക്കണം തുളുമ്പിയാ-ലതെൻ ജന്മസുകൃതം.നശ്വരമാമീ ലോകത്ത്ജനിമൃതികളുടെയർത്ഥംതേടിയലയുകയായിരുന്നു നാം..വൃഥാ ചിന്തകളുള്ളിൽനിറച്ചു നാം മത്സരിച്ചീടുന്നു;വൈരാഗ്യബുദ്ധിയാൽ.വസന്തത്തിൽ തളിരിട്ടപുതുമുകുളങ്ങളാൽബാല്യവും കടന്നു നാം;പ്രതീക്ഷകളുടെ പുതുമഴക്കാലവും,വേനലിൽ കരിഞ്ഞുണങ്ങിയസ്വപ്നലോകവും താണ്ടി,ശിശിരത്തിൽ കൊഴിഞ്ഞുവീണൊരു പഴുത്തിലയായിഭൂമാറിലേക്കമരുകയാണിന്നു ഞാൻ.ദിവ്യ സി ആർ