പൂവായി തന്നെ നിൽക്ക നീ….. സുരേഷ് പാങ്ങോട്
കൊഴിഞ്ഞു വീഴാറായ പൂവിന്റെഇതളിൽ പറന്നു വന്നിരുന്ന വണ്ടാണ് ഞാൻ.മഞ്ഞുവീണു നിൻ ഇതളുകളിൽതളം കെട്ടിയ തേൻ തുള്ളികൾ അലിയിച്ചിട്ട്‌പറന്നു പോകാൻ കഴിയില്ലെനിക്ക്.പ്രണയിച്ച പൂവുകൾ എന്നിൽ വിടർത്തിയഹൃദയതാളം പലവട്ടം കൊഴിഞ്ഞുപോയി.പലനാളുകൾ ഞാൻ പറന്നു കേറിയ മലകളിലെമഞ്ഞുതുള്ളികൾ എന്നെ പുതപ്പിച്ചശീതള തണുപ്പാണ് എന്റെ പ്രണയം.മൗനം എന്റെ…
സുഹൃത്ത്. …. Binu R
ആകാശത്തിന്റെ കറുത്ത വിരിപ്പിൽ നിന്നും മഴ നൂലുപോലെ ഭൂമിയിൽ വീണു. ഒരാഴ്ചയായിട്ട് കാലവർഷം തിമിർത്തുപെയ്യുകയാണ്. ഇന്നുരാവിലെ മുതൽ ഇത്രയും നേരമായിട്ടും വെയിൽ മാത്രമായിരുന്നു മുഖപ്പ്. അതുകൊണ്ടാവും മഴ ചാറിയപ്പോൾ സുരേന്ദ്രനെ ഓർത്തത്. അപ്പോൾ ഒരു ഷർട്ടുമെടുത്തിട്ട് പുറത്തേക്കിറങ്ങി. ചാറ്റൽ മഴയത്ത് മുറ്റത്തുനിന്നും…
‘ഓരോ പ്രായത്തിലും ഓരോആഗ്രഹങ്ങൾ ആയിരുന്നു…..Abdulla Melethil
കുട്ടി ആയിരുന്നപ്പോൾ രാവുംപകലുമില്ലാതെ വർഷത്തിൽ ഒരിക്കൽഓലമെടഞ്ഞു നടു നിവർത്താനും ചുരുക്കാനുംപണിപ്പെടുന്ന ഉമ്മയെ കാണുമ്പോൾഎന്റെ വീടും ഓട് മേഞ്ഞിരുന്നെങ്കിൽഎന്നായിരുന്നു..പുര പൊളിക്കുമ്പോൾ കഴുക്കോലിനേക്കാൾകരിയിൽ തളർന്ന് നിൽക്കുന്ന ഉമ്മയെകാണുമ്പോഴും ഈ പണിക്ക് പുറത്ത്നിന്നൊരു സഹായിയെ വിളിക്കാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കിൽഎന്നായിരുന്നു.. മുകളിൽ ഇരുന്ന് പുര മേയുന്നഉപ്പാക്ക് ചെറിയ…
അരുൺമാത്യുവിന് ആദരാജ്ഞലികൾ … Vishnu Sivadas
നേരിൽ കണ്ടതില്ലൊരിക്കലുംനേരിൽ കേട്ടതില്ലൊരിക്കലുംഎങ്കിലും കവിതയിലൂടെ നിന്നെഞാനറിയുന്നു ,പ്രിയ സൗഹൃദയമേ …ചേർത്തുപിടിക്കുവാനാരുമി-ല്ലാത്തയീ ലോകത്തിൽചാർത്തപ്പെടുന്നതിതൊന്നുമാത്രമോയീ ,ആത്മഹത്യ !മരണമിത്ര നീചമായി പകർത്തിയമൗനസമ്മതങ്ങളേ …നിങ്ങൾക്കു നാണമാകില്ലേകുറ്റമോതുവാനീ ,ആത്മഹത്യയെ ?കളിവീട് മെതിച്ചു നീകെട്ടിയകുടിലിൽഇന്നു വിരുന്നെത്തുമീപക്ഷികൾനിൻ കവിതപാനം ചെയ്ത് പറന്നിടട്ടെ !ദിവസമേ ,നീ നിറച്ചിട്ടവേദനമാറുവതെങ്ങനെഉണർന്നിരിക്കട്ടെ വീടുമീ ലോകവുംപ്രിയ സൗഹൃദയമേ 🌷
സൗഹൃദങ്ങൾ …. Suni Pazhooparampil Mathai
ചില സൗഹൃദങ്ങൾ ഉണ്ട്…അവർ നമ്മോടു ചേർന്നുനിന്നുകൊണ്ട്…നമ്മുടെ ചിറകുകൾക്ക് ശക്തി നൽകി നമ്മെ, നമ്മുടേതായ ലോകത്ത് പറന്നു നടക്കാൻ അനുവദിക്കും.ചില സൗഹൃദങ്ങൾ നമ്മുടെ ലോകത്ത് വന്നു…നമ്മെ, അവരുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും…എന്നിട്ട് അവരുടെ ലോകത്ത് മാത്രം പറക്കാനായി നമ്മുടെ ചിറകുകൾ കെട്ടിയിടും. ഇനിയും ഒരു…
ഉരിയാടാനാവാത്തവരുടെപാട്ടിൻ്റെ ഭംഗി …. Thaha Jamal
ഇന്നലെ കണ്ട ആകാശത്തിൻ്റെ വെളുപ്പ്ഭൂമിയുടെ പകലിൻ്റെ നിറംഇന്നലെ ചരിഞ്ഞ ആനയ്ക്ക്കാടിൻ്റെ നിറംമാവിൻ്റെ വേരുകൾഭൂമിയെ പ്രാപിച്ചതിനെക്കാൾഎത്രയോ വേഗത്തിലാണ് ഇത്തിളുകൾവേരുകളാഴ്ത്തിയത്ഉരിയാടാനാവാത്തവരുടെപാട്ടിൻ്റെ ഭംഗി എത്ര പറഞ്ഞാലും തീരില്ല.ഉടമസ്ഥരില്ലാത്ത പറമ്പുകൾപട്ടികൾ പ്രസവിക്കാൻ തെരഞ്ഞെടുക്കുന്നു.കീരികൾ പാമ്പിനെയന്വേഷിക്കുന്നു.ചിലയിടത്ത് ചീട്ടുകളിചിലയിടത്ത് കൈയ്യേറ്റംമകുടിയുമായി രണ്ടു പാമ്പാട്ടികൾകച്ചേരി പാടുന്നുആടിയ പാമ്പ് കൂടയിൽ വിശ്രമിക്കുന്നു.‘ഇവിടെ മൂത്രം…
‘മലയാള സിനിമയിൽ ഇനി ഞാൻ പാടില്ല!… വിജയ് യേശുദാസ്
ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ പാത പിന്തുടര്‍ന്ന് സംഗീതലോകത്ത് കടന്നുവന്ന വിജയ് തൊട്ടതെല്ലാം പൊന്നാക്കിയ ഗായകനായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ അംഗീകാരങ്ങളും അവസരങ്ങളും വിജയിയെ തേടിയെത്തിയിരുന്നു. എന്നാല്‍ ഉപ്പോള്‍ സംഗീത ലോകത്തിന് ഞെട്ടലുണ്ടാക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഇനി മുതല്‍ മലയാള…
പാരീസിൽ അധ്യാപകനെ തലയറുത്ത് കൊന്നു.
പാരീസിൽ ചരിത്രാധ്യാപകനെ തലയറുത്ത് കൊന്നു. പിന്നാലെ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെടുകയും ചെയ്‌തു. വെള്ളിയാഴ്‌ച്ച ഉച്ചയോടെയാണ് സംഭവം.സെക്കന്ററി സ്കൂൾ അധ്യാപകനായ സാമുവൽ പാറ്റി ഒരു മാസം മുൻപ് ക്ലാസിൽ പ്രവാചകന്റെ ചിത്രം കാണിച്ചിരുന്നു. മുസ്ലീം വിഭാഗത്തിൽ പെട്ട വിദ്യാർഥികളോട് ക്ലാസിൽ നിന്നും…
മരണത്തിൻ്റെ വിക്ഷേപണത്തറ …. Jestin Jebin
പ്രാർത്ഥനകൾഅധിനിവേശമെന്ന് ദൈവംവിലാപങ്ങളെഊതി നീറ്റിമനുഷ്യനോവിൻ്റെ ,സുഖമുള്ള തീ കായുന്നുവിലാപങ്ങൾനരകത്തിൻ്റെ ഉത്തരാർദ്ധത്തിൽ ചെന്ന്ദൈവത്തിൻ്റെ കയ്യിലെപട്ടങ്ങളാവുന്നുഭൂമി ,കൊറോണയുടെഉത്തരധ്രുവത്തിലേക്ക് ചെരിഞ്ഞ്ആകാശത്തിൻ്റെഐസൊലേഷനിൽ കിടന്ന്മഹാവ്യാധിയുടെഊർദ്ധശ്വാസം വലിക്കുന്നു .ദുരന്തത്തിൽനങ്കൂരമിളകിയ ദുരിതഗോളംമരണത്തിൻ്റെശൈത്യത്തിലൂടെ നടന്ന്അച്ചുതണ്ടിനെകൊറോണയുടെസൂഷുമ്നനാഡിയാക്കുന്നു .പാതിപെറ്റ പെണ്ണ്പാതിപിറന്ന കുഞ്ഞിൻ്റെശ്വാസം മുട്ട് കേട്ട് ,മുലപ്പാൽ വിറ്റ്മറ്റൊരു കുഞ്ഞിൻ്റെഅന്നം വാങ്ങൽ കാണുന്നുഒരുവൻകൊറോണയെ ചുംബിച്ച്പ്രണയത്തിൻ്റെരക്തസാക്ഷിയാകുന്നു .ജീവിതമിന്ന്മരണത്തിൻ്റെവിക്ഷേപണത്തറയാണ്ഓരോ മനുഷ്യനുംസജ്ജമായി നിൽക്കുന്ന…
ഭാനുവിൻ്റെ… കഥ/ (എൻ്റെ സ്വപ്നം?) ….. Kala Bhaskar
മരക്കൊമ്പുകളിൽ നിന്ന് താഴേക്ക് നീണ്ടഅവളുടെ മുടിപ്പിന്നലുകൾ, രാത്രികളിൽ കാട്ടുവള്ളികളായി നിലം തൊട്ടു.കാലാട്ടങ്ങളിൽ മിന്നാമിന്നികൾ പൊൻതരികളായി പറ്റിച്ചേർന്നു. കാൽത്തളകളുടെ യോ കൈവളകളുടെയോ ചിലമ്പിച്ച ഒച്ചയായി ദിനരാത്രങ്ങൾ അവൾക്കു ചുറ്റും ചിതറിക്കിടന്നു. കഥകളിലവൾക്കു ചങ്കുകീറിയെടുക്കുന്ന കോമ്പല്ലുകളും രക്തമുണങ്ങാത്ത നാവുമുണ്ടായിരുന്നു.. പ്രണയമോ മരണമോ നിർവ്വാണമോ മോഹിച്ചവർ…