ഭൂതകാലത്തിലോട്ടൊരു മടക്കയാത്ര …. Madhav K. Vasudev

ഇന്നെന്‍റെ മനസ്സില്‍ അക്ഷരങ്ങളുടെ ഉപരിതല തിരയിളക്കങ്ങള്‍ ഇല്ല. അടിത്തട്ടില്‍ അടിഞ്ഞു കൂടുന്ന അക്ഷരങ്ങള്‍ തിങ്ങിഞെരിയുമ്പോള്‍ പ്രതിഫലിപ്പിക്കാനാവാതെ ചിന്തയിലൂടെ, വിരല്‍ തുമ്പിലൂടെ ഒഴുകി ഇറങ്ങാനാവാതെ മനസ്സിന്‍റെ ഉള്ളറയില്‍ അമര്‍ന്നമ്മരുമ്പോള്‍ നിസ്സഹായനായി നില്‍ക്കാനെ എനിക്കു കഴിയുന്നുള്ളൂ. അപ്പോള്‍ കുറച്ചു നാളത്തെയ്ക്ക് അരങ്ങൊഴിഞ്ഞാലോ എന്നാലോചനയില്‍ ഇപ്പോള്‍.…

മുറിവിടങ്ങൾ …. ശ്രീരേഖ എസ്

നീറിപ്പുകയുന്ന മനസ്സിൽക്രൂരവചനങ്ങളുടെ തലോടൽ.ലൗകീകസുഖത്തിനായിബന്ധങ്ങൾ മറക്കുന്നമനുഷ്യമ്യഗങ്ങൾ,പൊന്തക്കാടുകളിൽനിന്നുയരുന്നകുഞ്ഞുനിലവിളികൾ .നടപ്പാതകളിൽതേരട്ടകളുടെ ജാഥ.മദ൦പൊട്ടിയോടുന്നകാലത്തിനൊപ്പ൦എത്താനാവാതെ,നിലച്ചു പോകുന്നഘടികാരങ്ങൾ.ദുഷ്കരമീ യാത്രയെങ്കിലും,ഇടവഴികളിലെവിടെയോസുഗന്ധ൦ പൊഴിക്കുന്നനന്മമരങ്ങൾക്കുഎത്രനാളിനി വാളിനിരയാതെനിൽക്കാൻ പറ്റുമോ.?സന്ദേഹങ്ങളുടെ ദിനങ്ങളെകൈപിടിച്ചു നടക്കാനിനിമാന്ദ്യത്തിന്റെ ശോഷിച്ചവിരലുകൾക്കാവുമോ?ശാന്തി തേടിയെത്തുന്നദേവാലയങ്ങളിലുമിന്നുഅശാന്തിയുടെ പുകച്ചുരുളുകള്‍പടർത്തുന്നതാരാവു൦ .?അഴിഞ്ഞാടുന്ന മനുഷ്യമൃഗങ്ങളെതളയ്ക്കാനിനി പ്രകൃതിയുടെവിളയാട്ടമുണ്ടാവുമോ .?കലുഷിത മനസ്സിലെ ചിന്തകളേനിങ്ങൾക്കിനി വിട.കാല൦ പടവാളെടുക്കട്ടെയിനി.വിഷലിപ്തമാമീ ഭൂവിൽജീവനുണ്ടെങ്കിൽനോക്കുകുത്തിയെപ്പോലെജീവിച്ചു തീർക്കാനോ ..വിധി !!

മൈക്കൽ ലുഡ്‌ വിഗിന് അഭിനന്ദനങ്ങൾ….. ജോർജ് കക്കാട്ട്

വിയെന്നയുടെ മേയറായി വീണ്ടും വിജയക്കൊടി പറപ്പിച്ച മൈക്കൽ ലുഡ്‌വിഗ്‌.... ഓസ്ട്രിയ:1961 ഏപ്രിൽ3 ന്‌ ജനിച്ച ,ബാല്യകാലം നോയെബൗവിൽ‌ ചെലവഴിച്ചു, അക്കാലത്ത്‌ അസ്ഥിരമായിരുന്നു – ഇന്നത്തെ ജീവിത നിലവാരവുമായി താരതമ്യപ്പെടുത്തുന്നില്ല. അദ്ദേഹം പറയുന്നു.. അമ്മ കൈസർസ്ട്രാസിൽ ഒരു ഫാക്ടറിയിൽ ജോലി ചെയ്തു.അപ്പോൾ- മാതാപിതാക്കൾ…

“അത്താണി” ….. മോഹൻദാസ് എവർഷൈൻ

പുറത്ത് ആറാട്ട് എഴുന്നള്ളത്തിന്റെ വാദ്യഘോഷം കടന്ന് പോകുന്നതിനാൽ എല്ലാവരും ദേവിക്ക് നേർച്ചപ്പറയിടുന്നതിന്റെ തിരക്കിലായിരുന്നു…. ഒന്നോ, രണ്ടോ ആനകളെ മാത്രമാണ് ഇപ്പോൾ എഴുന്നള്ളത്തിന് കൊണ്ട് വരുന്നത് !ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് ഒരുപാട് ചിലവ് വന്നത് കൊണ്ട് ഉത്സവം പേരിന് മാത്രമായി മാറിയിട്ട് കൊല്ലം അഞ്ച്…

മടക്കം…..Biju Koyickal

കാണാമറയത്തെങ്കിലുംകാതോരം കേൾക്കുന്നുണ്ട്നിൻ കിന്നാരം,കണ്ണോരം കാണുന്നുണ്ട്നിൻ രൂപം,കാതങ്ങൾ ദൂരെയെങ്കിലുംപിൻതുടരുന്നുണ്ടു നിൻകാലടിപ്പാടുകളെ,മഴ നനഞ്ഞ തൊടിയിൽനിനക്കായ് ചെമ്പകംപൂത്തുലയുമ്പോൾഅതിലൊരുകരിവണ്ടിൻമൂളൽ അത്ഞാൻ തന്നെ,എന്റെ ഹൃദയ വാതിൽതുറന്നിടാം ,എന്റെ കണ്ണുകളിലൊരുപുഴ ഉറവിടുന്നുണ്ട്,മാഞ്ഞു പോയ ഒരുകാലത്തേക്ക്നീ മടങ്ങിയിരിക്കണം. Biju Koyickal

ഇയാളെ കാണാനില്ല …. Ayoob Karoopadanna

പ്രിയമുള്ളവരേ . ഉത്തർ പ്രദേശ് സ്വദേശി . മുഹമ്മദ് അൻസാരിയാണ് .എന്നോടൊപ്പം നിൽക്കുന്നത് .. ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവുമില്ല . എങ്ങിനെയെങ്കിലും ഒന്ന് കണ്ടുപിടിച്ചു തരണം .എന്ന ദയനീയമായ അപേക്ഷയാണ് ഡൽഹിയിൽ നിന്നും എന്നെ തേടി എത്തിയത് .. ഒൻപതു…

യുക്തിവാദം. …. പള്ളിയിൽ മണികണ്ഠൻ

മതമഭിസാരികയാമൊരു തരുണിഅവളുടെ കൺമുനയിൽ തട്ടിമയങ്ങിവീണവരേകിയ ‘മധുരം’കൊതിച്ച് തലമുറ കൈനീട്ടീ.മതമതിനർത്ഥമഭിപ്രായംമറന്നുപോയൊരു പുരുഷാരംഉടച്ചുവാർത്തവരർത്ഥം, ഫലമതി‐ലുയർന്നുവന്നഭിസാരികമാർനിറങ്ങൾ പങ്കിട്ടുടുത്തു, പിന്നവർകറുപ്പ് ഭക്ഷിച്ചുദ്രവിച്ച ചിന്തകരന്ധതയോതിമനസ്സ് ഖണ്ഡിച്ചു.മതങ്ങളായ് സ്വയമകന്നുമാറിയമനസ്സുകാണാ ഹൃദയങ്ങൾകൊതിച്ചു സ്വന്തം മതമുയരാനവർരചിച്ചു ഗ്രന്ഥങ്ങൾ.ജനങ്ങളുണ്ടായി പിന്നവർമതങ്ങളുണ്ടാക്കിഅജ്ഞതയാമാ ‘നിത്യത’യിൽനി‐ന്നനവധി ദൈവവുമുണ്ടായി.ഉള്ളിൽനിന്നു ജനിച്ചൊരു ദൈവംഉന്നതനായ് മാറിഉണ്മ മറന്നൊരു മനുഷ്യൻ പിന്നീ‐ടന്ധതയും പേറി. (പള്ളിയിൽ…

ലിബിയയിൽ എഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി.

ലിബയിൽനിന്നും കഴിഞ്ഞമാസം തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചിപ്പിയ്ക്കാൻ ശ്രമങ്ങൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് ലിബിയൻ സർക്കാരുമായും, ചില അന്താരാഷ്ട്ര സംഘടനകളുമായും ബന്ധപ്പെട്ടതായും വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഏഴ് ഇന്ത്യക്കാരും സുരക്ഷിതരാണെന്നും അവരുടെ ഫോട്ടോകൾ കാണിച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.…

ചിതലുതിന്നാത്ത കവിതകൾ ……VG Mukundan

ചോരയുടെയും മാംസത്തിന്റെയുംമണമില്ലാത്ത ചിതലുതിന്നാത്തപഴയ കവിതകൾ തിരയുകയാണ്…!എഴുതിവച്ച കടലാസ്സുകളുംഅന്നത്തെ ചിന്തകളും കൈമോശം വന്നിരിക്കുന്നു!.ഓർമകളിൽ ചികഞ്ഞ്ചിതലുതിന്നാത്തവമാത്രംതപ്പിയെടുത്ത്‌പകർത്തിയെഴുതുമ്പോഴെല്ലാംഓരോ പുതിയ കവിത ജനിക്കുന്നുഇന്നത്തെ കവിതകൾ!!ചോരയൊലിയ്ക്കുന്ന ദുരന്തങ്ങളുടെ-ഭാണ്ഡങ്ങൾ കയറ്റി കിതയ്ക്കുന്നകവിതകൾ….!ജീവനില്ലാത്ത ജീവികൾ പെറ്റുപെരുകി അസ്വസ്ഥമാക്കുന്നജീവിതങ്ങളുടെ കവിതകൾ….!ആറടിമണ്ണും സ്വന്തമില്ലെന്നറിഞ്ഞ്ആകാശത്തിനുകീഴെഭൂമി എവിടെയെന്നന്വേഷിച്ചിറങ്ങിയആയിരങ്ങളുടെ വെയിൽകത്തുന്ന കണ്ണുകളുടെ കവിതകൾപലായനത്തിന്റെ കവിതകൾ….!എനിക്കുവേണ്ടത് മനസ്സുകരിയുന്നഈ കവിതകളല്ല!;മരിക്കാത്ത ഓർമകളിൽതെളിഞ്ഞുനിൽക്കുന്നചിതലുതിന്നാത്തഎന്റെ…

കഥയിലെ കഥകൾ …. ചെറുമൂടൻ സന്തോഷ്.

പറഞ്ഞു തുടങ്ങുന്ന പാഠമാണ് കഥ. കഥയിൽ കഥ ഇരിക്കുന്നിടത്തേയ്ക്ക് വായനക്കാരനെക്കൂട്ടിക്കൊണ്ട് വരുന്നവനാണ് കഥാകാരൻ. ”സെന്റ് ക്രോയക്സ് നദിയുടെ മുകളിൽ നിന്നു കൊണ്ട് ഓഹിയോയ്ക്കു തിരിച്ചു പോകുന്നതിനു മുമ്പത്തെ രാത്രിയിൽ ഞാനവളെ ചുംബിച്ചു.ഞങ്ങളുടെ ചുറ്റും നിശബ്ദത തളംകെട്ടി നിന്നിരുന്നു.കാറിനുനേരേ നടക്കുമ്പോൾ അവൾ എന്റെ…