ഇഴയകലങ്ങൾ അടുപ്പങ്ങൾ

രചന : *സതി സതീഷ് ✍ നിനക്കുമെനിക്കുമിടയിൽചിലപ്പോൾനൂലിഴയോളംചിലപ്പോൾ കടൽപ്പരപ്പോളം ദൂരം…എന്നിട്ടും മനസ്സിലേക്കണയാൻഎന്താണിത്ര ദൂരംഅത്രമേൽ പ്രണയിച്ചവർഇരുധ്രുവങ്ങളിലായതെ ങ്ങനെയെന്നറിയില്ല…ഒരിക്കലും കൂടിച്ചേരാത്തവഴികൾ പോലെ,കടലെത്രഅരികെയായാലുംഒഴുക്കു നിലച്ചനദികൾപോലെ,ചങ്കിലൊരുപെരുങ്കടലൊളിപ്പിച്ച്സ്വപ്നങ്ങളുടെഇടനാഴിയിൽപരിഭവം പറയുന്നമിഴിനീർത്തുള്ളികൾപോലെഎൻ്റെ ആകാശവും ഭൂമിയുംനിറങ്ങളുംനിന്നിലാണെന്ന്നിൻ്റെ പ്രണയത്തിലാണെന്ന്പറയാതെ പറഞ്ഞ്ഇലക്കുമ്പിളിൽനിന്ന്നിന്നിലേക്ക്‌പതിക്കുമ്പോഴാണ്ജന്മസാഫല്യംഈ വേനൽത്തുള്ളിക്കെന്ന്പറയാതെ പറഞ്ഞ്ഇരുധ്രുവങ്ങളിലായ്ഓളം തെന്നി ദിക്കറിയാതെ നീങ്ങുന്നൊരുമനസ്സുമായ് ഞാനുംനിഴൽപോലെ നീയും..

സ്മൃതി പൂജ🙏🌹

രചന : സാഹിദ പ്രേമുഖൻ ✍ മഹാകവി കുമാരനാശാന്റെ വിയോഗത്തിന് ഇന്ന് 100 വർഷം തികയുകയാണ്!ഒരു നിശ്ചയമില്ലയൊന്നിനും;വരുമോരോ ദശ വന്ന പോലെ പോം,വിരയുന്നു മനുഷ്യനേതിനോതിരിയാലോകരഹസ്യമാർക്കു മേ!മരിക്കുന്നതിനു് ഏതാനും വർഷങ്ങൾക്കുമുമ്പ് ചിന്താവിഷ്ടയായ സീതയിലൂടെ, ജീവിതത്തിന്റെ ആകസ്മികങ്ങളായഗതിവിഗതികളെ കുറിച്ച് ആശാൻ കുറിച്ചിട്ട വരികളാണിത്!പ്രവചനാതീതമായ ജീവിതത്തിന്റെ…

വ്യത്യാസത്തിലെ സമവായം

രചന : നളി നാക്ഷൻ ഇരട്ടപ്പുഴ✍ പോരിനിറങ്ങിവേദിയിലേക്ക് നോക്കി,നേരിടാൻ ഒരുങ്ങിയവരൊക്കെവേദിയുടെ പ്രതീക്ഷ മാത്രം കണ്ടു.നമ്മുടെ പോർ നിർവചിക്കുന്നത് ആരാണ്?വലിയ നേതാവ്, ചെറുനേതാവ് ഇല്ല,കവിഞ്ഞതത്രയുംഹുങ്കുമാത്രം.ഞാൻ മുന്നിൽ നിന്നു,നീയും;നീ വാഗ്ദാനം നൽകി,ഞാൻ കൈയ്യടിച്ചു.നീ വീക്ഷണങ്ങൾ ചാർത്തി,ഞാൻ ആയിരം കാഴ്ചകൾ കണ്ടു.നീ തന്ത്രമെന്നു,ഞാൻ താളമെന്നു,നമുക്കിരു പാതയെന്നും.നീ…

ചന്ദനമഴതെന്നൽ

രചന : ജോളി ഷാജി✍️ “ആളുകൾ ഓരോരുത്തരായി വന്നുകൊണ്ടിരിക്കുകയാണ്. ചന്ദനത്തിരിയുടെ വല്ലാത്തൊരു ഗന്ധം അവിടമാകെ നിറഞ്ഞു നിൽക്കുന്നു. വരുന്നവരാരും തന്നെ പൊട്ടിക്കരയുന്നില്ല. ആരെയോ പ്രതീക്ഷിക്കുന്നതുപോലെ വല്ലാത്തൊരു നിശബ്ദത എല്ലാവരെയും മൂടിയിരിക്കുന്നു….പ്രകൃതിയും ആകെ മൂടിക്കെട്ടി വല്ലാത്തൊരു മൂകഭാവം അണിഞ്ഞു നിൽക്കുന്നു…. എവിടെനിന്നോ പറന്നുവരുന്ന…

പശി

രചന : ഷാജി ഷാ ✍️ അമ്മേ വയറെരിയുന്നുണ്ടമ്മേഅച്ഛനെ കാത്തിരുന്നിനിയുംകണ്ണിലുറക്കത്തിൻ കനം തൂങ്ങുമ്പോഴുംപശി കൊണ്ടെരിയും വയറിൻ പുകച്ചിലിൽകണ്ണടയുന്നില്ല ഉറങ്ങാനാകുന്നില്ലയമ്മേകുഞ്ഞേ ഒരല്പം ക്ഷമിക്കൂഇടയ്ക്കാ വരമ്പത്തേക്കൊന്നുകണ്ണു നട്ടച്ഛൻ വരുന്നുണ്ടോയെന്ന് നോക്കൂകയ്യിൽ കരുതിടാം തുണി സഞ്ചിയിലൽല്പംഅരി എന്നുറപ്പേകിയിരുന്നുനിൻ പൊന്നഛൻകരഞ്ഞു കാത്തിരുന്നുണ്ണി തളർന്നുറങ്ങിഅപ്പോഴും ഷാപ്പിൻ മുറ്റത്ത് തളർന്നിരിപ്പുണ്ടഛൻകള്ളിൻ…

പണം..

രചന : രാജു വിജയൻ✍️ ചന്ദനതൈലം തേച്ചു മിനുക്കിയചന്ദ്രികപ്പെണ്ണിനെ കാണുവാനും…ചാമരം വീശി എതിരേൽക്കും വേദിയിൽചക്രവർത്തി പോൽ അമരുവാനും…കണ്ടാൽ ചിരിച്ച് കുശലം പറയാനുംകൈകളിൽ സ്നേഹം പകുക്കുവാനും…ഈശ്വര സന്നിധി പോലുമെതിരേറ്റ്ഈശന്റെ ഒപ്പമിരുത്തുവാനും…പാതയോരത്തെ അഴുക്കു ചാൽ തിട്ടമേൽതട്ടിയൊരുക്കിയ പീടികയിൽപത്തു രൂപാ കടി, കട്ടൻ വെള്ളം, ചായവാങ്ങി…

ദൃശ്യപ്പെടൽ എന്ന കല

രചന : അനീഷ് കൈരളി. ✍️ ഒറ്റപ്പെടുന്ന രാത്രിയിൽദൃശ്യപ്പെടുത്തലിൻ്റെ കലസ്വായത്തമാക്കിയാൽപ്രിയപ്പെട്ടവളേ,നീ ആരുടെ ചിത്രം വരയ്ക്കും ?നിൻ്റെ നോട്ടത്തിലെചോദ്യം ഞാൻ ഗ്രഹിക്കുന്നു,കാഴ്ചയ്ക്ക് പാത്രീഭവിക്കുന്നഒരു മാധ്യമത്തിലൂടല്ലാണ്ട്നിൻ്റെ രൂപവും, ശബ്ദവുംഎൻ്റെ മുന്നിലെ ചതുരപ്പെട്ടിയിൽതെളിയുമെന്ന് –ഞാനന്ന് പറഞ്ഞപ്പോൾ,നിനക്കുണ്ടായ അമ്പരപ്പിൽ –കവിഞ്ഞ് മറ്റൊന്നായി –ഞാനിതിനെ കാണുന്നില്ല.കെട്ടുകഥകളുടെ കെട്ടഴിക്കലാണ്ആധുനിക ശാസ്ത്രം…

കാലിഫോർണിയയിൽ

രചന : ജിൻസ് സ്കറിയ ✍️ ചുരുക്കി പറയാം…ഒന്നര വർഷമായി കാലിഫോർണിയയിൽ മഴ പെയ്തിട്ട്..ഇതിനിടയ്ക്ക് ഒരു സെന്റീമീറ്റർ മഴയാണ് ലഭിച്ചത്…വനമല്ല..കുറ്റിക്കാടും പുല്ലും നിറഞ്ഞ കുന്നും പ്രദേശമാണ് ഹോളിവുഡ് സിറ്റി..നമ്മുടെ വാഗമണ്ണും ഇലവീഴാപൂഞ്ചിറയും പോലെ…ലോകത്തിലെ ഏറ്റവും വിലകൂടിയ സ്ഥലവും, ലോകത്തിലെ ഏറ്റവും വലിയ…

കൃഷ്ണദാമോദരം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍️ ഇവിടെ ഞാനീ,ബോധിവൃക്ഷച്ചുവട്ടിലായ്കവിതകൾ മൂളിയിരിപ്പുനിത്യംഭുവനൈകനാഥാ മുരളീധരാ വിഭോ,അവികലാനന്ദത്തോടെത്തുവേഗംനവനവ രാഗങ്ങളോരോന്നുമങ്ങനെ,നവനീതചോരാ പൊഴിക്കുവേഗംഅടിയൻ്റെയകതാരിലവിടുത്തെ നർത്തനംഇടതടവില്ലാതെ തുടരുകേവംകമലവിലോചനാ കരുണാമയാ കൃഷ്ണാ,കരതാരുകൂപ്പി വണങ്ങിടുന്നേൻപരശതം ജൻമങ്ങളായ് ഞാൻ നിരന്തരംതിരുനാമമല്ലോ,വുരുക്കഴിപ്പൂ!അറിവിന്നനന്ത വിഹായസായ്മൻമനംമരതകമണിവർണ്ണാ മാറ്റിനീളേസകലദുഃഖങ്ങളുമൂതിക്കെടുത്തിയെൻഹൃദയത്തിലാനടനം തുടരൂകുറുനിരതന്നിലാ,പൊൻമയിൽ പീലിയുംതിറമൊടുചൂടി വരൂമുകുന്ദാഅരിയൊരാ പാഞ്ചജന്യംമുഴക്കീ,ധർമ്മ-സരണി തെളിക്കാൻ വരൂമുകുന്ദാമഴമുകിലഴകുമായ് നിരുപമസ്നേഹത്തിൻപുഴയായ്തഴുകി വരൂമുകുന്ദാകലിപൂണ്ടഹോ മദിച്ചീടുംമനുഷ്യരെ-ക്കടപുഴക്കീടാൻ…

ഇന്ദ്രപ്രസ്ഥത്തിലെ ഒന്നാം രാജസൂയം!

രചന : എം വി ഹരിചന്ദ്രൻ നായർ ✍️ ഇന്ദ്രപ്രസ്ഥത്തിലെ ഒന്നാം രാജസൂയം! ശിശുപാല രാജാവിൻ്റെ അട്ടഹാസവും-ആട്ടങ്ങളും* അരങ്ങേറി.ഡൽഹി: യുധിഷ്ഠരനെ ചക്രവർത്തിയായി അവരോധിക്കുന്ന ചടങ്ങായിരുന്നു രാജസൂയം. കാലം ഉദ്ദേശം BCE 1500-2000. ഖാണ്ഡവദഹന സമയത്തിൽ അർജ്ജുനൻ മായ സുരനെ തീയിൽ നിന്നും…