ഫൊക്കാനാ പെൻസിൽവാനിയ റീജിയണൽ കൺവെൻഷൻ പ്രൗഢഗംഭീരമായി.

സന്തോഷ് എബ്രഹാം (ഫൊക്കാന മീഡിയ ടീം)✍ പെൻസൽവേനിയ : 41 വർഷത്തെ പാരമ്പര്യം പേറുന്ന പ്രവാസികളുടെ നോർത്തമേരിക്കൻ ആൻഡ് കാനഡയിലെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പെൻസിൽവേനിയ റീജണൽ കൺവെൻഷൻ പ്രൗഢഗംഭീരമായി ജനുവരി അഞ്ചാം തീയതി അഞ്ചു പി എം…

ഇപ്പോൾ 100 രൂപ ജി . പേ ചെയ്യൂ . പട്ടാമ്പി കാർണിവലിൽ നിന്ന് നേരിട്ട് പുസ്തകം കൈപ്പറ്റൂ.

എഡിറ്റോറിയൽ ✍ പ്രിയരേ,പുതിയ പുസ്തകം പട്ടാമ്പി കവിതാ കാർണിവലിൽ ജനുവരി 18 ന് വിതരണത്തിനെത്തും. അവിടെ നിന്ന് നേരിട്ട് വാങ്ങാൻ താത്പര്യമുള്ളവർക്ക് 100 രൂപയ്ക്ക് പുസ്തകം ലഭിക്കും.ഇതിലും കുറച്ച് 96 പേജുള്ള ഒരു പുസ്തകം വിൽക്കാനാവില്ല. സഹകരിക്കുക. പ്രോത്സാഹിപ്പിക്കുക. തപാലിൽ വേണ്ടവർക്ക്…

2024-ലെ ന്യൂയോർക്ക് കർഷകശ്രീ – പുഷ്‌പശ്രീ അവാർഡുകൾ പ്രഖ്യാപിച്ചു. ശ്രീകുമാർ ഉണ്ണിത്താൻ കർഷകശ്രീ; ലാലി കളപ്പുരക്കൽ പുഷ്‌പശ്രീ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: പരിമിത കാലാവസ്ഥയിൽ പച്ചക്കറി കൃഷി ചെയ്യുവാൻ തൽപ്പരായവരെയും വീടുകളുടെ മുൻഭാഗം പൂന്തോട്ടങ്ങളാൽ മനോഹരമാക്കുവാൻ പരിശ്രമിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുന്ന മലയാളീ കൂട്ടായ്മയാണ് “അമേരിക്കൻ കർഷകശ്രീ ന്യൂയോർക്ക്”. ന്യൂയോർക്കിലെ ക്വീൻസ് – ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി 2009-ൽ സ്ഥാപിതമായ പ്രസ്തുത മലയാളീ…

വിശുദ്ധമാനസം

രചന : അഡ്വ: അനൂപ് കുറ്റൂർ✍ വന്യതയേറുന്ന മാനസങ്ങൾവ്യാജമായൊരുകൃതിയുമായിവേഗതയേറുമീയുലകത്തിലായിവിലയില്ലാത്തോരേറെയിന്ന്. വകതിരിവില്ലാവിധങ്ങളെങ്ങുംവട്ടത്തിലാക്കുന്ന കാഴ്ച്ചകാണാംവഞ്ചനയേറിയിരുട്ടിലായിന്ന്വക്കത്തെത്തുന്നപ്പതനങ്ങളിൽ. വായുവേഗത്തിൽധനികരാകാൻവേണ്ടാതങ്ങൾ ചെയ് വിനയായിവട്ടം ചുറ്റിച്ച ചതിയുമായിയെങ്ങുംവാഴുന്നോരധപതിപ്പിക്കുവാനായി. വിഷം വമിക്കുന്ന വാക്കുമായിവായാടിയായോരനേകമുണ്ടേവലയിലായോരെന്നുമെന്നുംവഞ്ചിതരായോരടിമകളായി. വേറിട്ട ചിന്തയ്ക്കു ചന്തമില്ലെന്നുംവേണ്ടാതനമാണുവേണ്ടതെന്നുംവസുധയേപ്പോലും കളങ്കമാക്കാൻവാണിടമെല്ലാമവരശുദ്ധമാക്കി. വക്രതയല്ലാതെയിന്നൊന്നുമില്ലവിഘ്നങ്ങളാണിന്നെങ്ങുമെങ്ങുംവിസ്മയമില്ലാതെയെന്തുമിന്ന്വൈര്യനിര്യാതനകേന്ദ്രമായി. വാദവിഷയങ്ങളനേകമുണ്ടേവേദനിപ്പിക്കന്നതു ക്രൂരമായിവരിവിലേവരുമഹന്തയോടെവീഴുമ്പോഴെല്ലാമുത്താപരായി. വിലയുള്ളോർക്കിന്നധികാരമില്ലവിലയാർക്കേകണമെന്നേയറിയില്ലവീക്ഷണത്തിലെല്ലാംകപടതകൾവേറിട്ടോരെല്ലാം ഭ്രാന്തരെന്നായി. വഴിയറിയാതിതാപുഴയൊഴുകുന്നുവഴ തെറ്റിവന്നവർഷമയൂഖങ്ങൾവേർതിരിക്കുന്നിന്ന് മണ്ണുപോലുംവേലിക്കെട്ടുന്നിതാവിളനിലങ്ങൾ. വാടയാണിന്നുലകത്തിലെല്ലാംവായുവിലില്ലാസുഗന്ധമെങ്ങുംവംശത്തിനുപ്പോലുമാപത്തായിവരമായിയുള്ളതുമശുദ്ധമാക്കി.…

പ്രണയം ചേരാനുള്ളതല്ല അത് പ്രണയിക്കുവാനുള്ളതാണ്

രചന : റിഷു ✍ അവളൊരു പാവമായിരുന്നു.. എഴുന്നേൽക്കാൻ കഴിയാതെ പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങൾ പോലും നിർവ്വഹിക്കാനാവാതെ ബെഡിൽ കിടക്കുമ്പോഴും അവൾ മനോഹരമായി പാടുമായിരുന്നു.. അവളുടെ വേദനകളും സ്വപ്നങ്ങളുമൊക്കെ ആ പാട്ടിൽ നിറഞ്ഞു നിൽക്കും..അന്നത്തെ അവളുടെ ഏറ്റവും വലിയ ആഗ്രഹം വയറു…

പൊരുത്തവും പൊരുത്തക്കേടും

രചന : ദിവാകരൻ പികെ ✍ ഒടുവിലെന്നേക്കുമായി വേർപിരിയുംവേളയിൽചുണ്ടിൽ നേർത്ത ചിരിയുംകണ്ണിലൊളിപ്പിച്ച് നൊമ്പരക്കടലുമായ്തിരിഞ്ഞു നടക്കവെ മരവിപ്പ് മാത്രം.അഴിച്ചു തന്ന താലി ചരടൊരു ഓർമ്മചെപ്പായി സൂക്ഷിക്കാമിനി കൊട്ടുംകുരവയുമായി വലം കൈപിടിച്ചവൾഇന്നെനിക്കന്ന്യ എന്ന് മനസ്സിനെ പഠിപ്പിക്കണം.ശൂന്യത തളംകെട്ടും കിടപ്പറയിലവളുടെഗന്ധവും കാൽപെരുമാറ്റവും നിറഞ്ഞുനിൽക്കെ താലിചരട് കമ്പക്കയറായി,വരിഞ്ഞു…

UK പഠനവും,ജോലി സാധ്യതയും..

രചന : വിനീത ശേഖർ ✍ ഇപ്പോൾ പലരും UK ഇൽ ബിരുദവും ബിരുദാന ന്തര ബിരുദവും നേടി അവിടെ ജോലികിട്ടാതെ നാട്ടിൽ തിരികെ വരുന്നതായും, പലരും,തുച്ഛമായ ശമ്പളത്തിൽ ജോലി കിട്ടി അവിടെ തന്നെ തുടരുന്നതും കണ്ടുവരുന്നുണ്ട്..ഇതിനെ സാധുകരിക്കുന്ന കുറെ ലേഖനങ്ങളും…

ഞെട്ടറ്റു വീണ പൂക്കൾ

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ കാറ്റേറ്റു ചെറുവല്ലിയിലൂയലാടുംവിടരാൻ കൊതിച്ചൊരു കുഞ്ഞു പൂവേ…അമ്മ തൻ താരാട്ടുപാട്ടു കേട്ടുo,അച്ഛന്റെ പരിലാളനമേറ്റു വാങ്ങി,കൊഞ്ചിക്കുഴഞ്ഞു കളിയാടിയ കൊച്ചു പൂവേ, ഹാ കഷ്ടമേഞെട്ടറ്റു വീണ നിന്റെ കിടപ്പു കണ്ടാൽനാളെ വിരിഞ്ഞീടിന നിന്നെ നോക്കിഏറെ കിനാവുകൾ കണ്ടിതമ്മശലഭം…

ഗഫൂർകൊടിഞ്ഞി

രചന : ഗഫൂർ കൊടിഞ്ഞി✍ ഒരു പഠനം.ഭൂമിശാസ്ത്രപരമായി കൊടിഞ്ഞി പണ്ട്ഒരു കൊച്ചു ഗ്രാമമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിലാണ് ഇതൊരു വലിയ നാടെന്ന ഖ്യാദിയിലേക്ക് ഉയർന്നു വന്നത്. തെക്ക് ഒരു കൂറ്റൻ ഭിത്തി പോലെ തലയുയർത്തി നിന്ന ചുള്ളിക്കുന്നിനും വടക്ക് എരുകുളത്തിനും…

മാനംകാണാത്ത മയിൽപ്പീലി

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ മച്ചിലെമാറാലക്കൂട്ടത്തിലെന്നോ,മറന്നൊരാപുസ്തകത്താളുകൾ ;മച്ചുവെടിപ്പാക്കിടുംനേരമതുകണ്ടു.മാനംകാണാതെകാത്തുവെച്ചൊരാമയിൽപ്പീലിത്തുണ്ടും !ഓർമ്മത്താളുകൾ മുന്നിൽവിടരുന്നു,ഓരംചേർന്നുനടന്നൊരാനേരം;ഓതിയെൻകാതിലവളേകിതാളിലൊരാപീലി !ഒളിച്ചുവെയ്ക്കണം ഒരുപാടു പീലിക്കുരുന്നുകൾ പിറന്നിടും.തസ്ക്കരനോട്ടമെറിഞ്ഞവൾനിന്നു,താരുശില്പസുന്ദരിമോഹിനിയായ് !തളിരിട്ടുകരളിൽ കുളിയാർന്നു,തമ്മിൽ മൗനാനുരാഗം മുളപൊട്ടി.കാത്തുവെച്ചുകാലമെത്രയോകടന്നുപോയി,കണ്ടില്ലവളെപിന്നെയൊരുനാളും!കൗമാരമോഹങ്ങളെയൗവനംകൊത്തിയകറ്റി.കാവുംവെളുത്തുകഥകളുംമാറിമറിഞ്ഞു!മാർഗ്ഗംതിരഞ്ഞുഴറിപലവഴികൾ ,മധുരനൊമ്പരമായിഓർമ്മകളെന്നും.മറന്നിടാനാവാത്തവളിൻഗന്ധം,മറന്നുമെല്ലെമെല്ലെമാർഗ്ഗംതിരയവേ.തിരിച്ചെത്തിനാടിൻസുഗന്ധംനുകർന്നു,തിരഞ്ഞുപലകുറിയവളെയെങ്ങും.തികഞ്ഞില്ലവളിൻരൂപമൊത്തില്ലൊരുവൾസഖിയായ്,തിരിയിട്ടവിളക്കേന്തിപ്പടിയേറി.പവിത്രമായിരുന്നുജീവിതബന്ധം,പരമ്പരതന്നതില്ലതുണച്ചില്ലമൂർത്തികൾ.പാപമെന്തുചെയ്തുവെന്നറിവില്ലിനിയും,പാടിയുറക്കാൻപൈതങ്ങളോയില്ല !മാനംകാട്ടാതെകാത്തൊരാപ്പീലി,മാറത്തുചേർത്തുപുണരും നേരം,മക്കൾവിരിഞ്ഞുനിറഞ്ഞതു കണ്ടു!!മാടിയൊതുക്കികൊഞ്ചിച്ചിടട്ടേഞാൻ.ഓർമ്മത്താളിൽമിന്നിത്തെളിയുംപീലിക്കുരുന്നുകളെ !