ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ച മലയാളി.

ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ച മലയാളിയുടേത് ആത്മഹത്യ; കാരണം അവ്യക്തം . വ്യവസായിയുടെ മരണത്തിന്റെ ഞെട്ടലില്‍ പ്രവാസികള്‍. മലയാളി ബിസിനസുകാരന്‍ ടി.പി. അജിത് (55) ആണ് ജീവനൊടുക്കിയതായി ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അന്വേഷിക്കുന്നു. ദുബായ് മെഡോസിലെ വില്ലയില്‍…

സ്വർണ്ണ പണിക്കാരൻ ……… മധുസൂധനൻ പെരുമ്പിലാവ്.

ഇറവെള്ളം ഇറ്റിറ്റി വീണൊരൻ വീടിൻ്റെ പൂമുഖം ഓർത്തിന്നിരുന്നു ഞാനും,പൂമുഖ കോണിൽ എരിയും നെരിപ്പോടിൻ ചാരത്തെൻ ബാല്യം പറിച്ചു വെച്ചു,അദ്ധ്യായനത്തിനായ് പോകുന്ന കൂട്ടരെ നിറകണ്ണാൽ നോക്കിയിരുന്ന നേരം,ഉള്ളെൻ തുടയിലന്നഛൻ തിരുമ്മിയപാടിതാ, ഇന്നും കറുത്തുനിൽപ്പു,കൂട്ടത്തിൽ ഏറ്റം മുതിർന്നവനായ നീ കൈതൊഴിൽ വേഗം പഠിക്കവേണംഇളയത് കുഞ്ഞുങ്ങൾ…

ഇരുൾ മൂടിയ വിശപ്പിന്റെ ലോകമാണിത്….. Mahin Cochin

പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായിഎഴുതപെടേണ്ട വികാരം പ്രണയവും വിരഹവുമൊന്നുമല്ല…“വിശപ്പാണ്.” വിശപ്പിന്അപ്പുറത്തായി മറ്റൊന്നും തന്നെ ഇല്ല.മറവിയില്‍ കാലം മായ്ച്ചെടുക്കാത്ത വിരഹമില്ല…. ഇരുണ്ട കുറേഭൂഖണ്ഡങ്ങളുണ്ട്‌വെളിച്ചം കടന്നു വരാത്തവിശപ്പിന്റെ ലോകത്ത്.ദൈവം ,മതം ഇതൊന്നുംഅവിടെ വികാരങ്ങളല്ലഅവരറിഞ്ഞ ഏക വികാരം വിശപ്പാണ്. അവിടെ പെറ്റുവീണ കുഞ്ഞിന്റെവായിൽ തിരുകുന്ന മുലകണ്ണിന്മുലപാലിന്റെ കഥയൊന്നുംവിളബാനുണ്ടാവില്ലനിറം…

‘ഉറങ്ങാത്ത കുറുക്കന്മാർ’ …. പള്ളിയിൽ മണികണ്ഠൻ

മരം മരിച്ചതിന്റെ പ്രതീകമായനീരുവറ്റിയൊരു പലക.. കടൽ നഷ്ടമായ,കണ്ണീർപുളിപ്പ് മാറാത്ത,ചോരവറ്റിയ കുറേകവടിയുടെ ജഡങ്ങൾ.. അതിര് കൽപ്പിച്ചുശീലിച്ചവന്റെആസൂത്രണക്കരുത്തിൽനീക്കിവക്കലുകൾക്കായിതുല്യതയില്ലാത്ത കുറേ കളങ്ങൾ… അകമുലയുന്നവരുടെഅടിവേരിലേക്ക്ചുടുനീരൊഴുക്കുന്ന വാക്കുകൾ… ദൈവകോപം,നാഗദോഷം,പ്രേതശല്യം,കൂടോത്രം……… ചങ്ക് പിടയുന്നവന്റെ കലത്തിലെഅവസാനത്തെ വറ്റിലേക്ക് കണ്ണുനട്ട്പ്രതിവിധിക്കുള്ള മാർഗങ്ങൾ.മന്ത്രം,ഏലസ്സ്,പൂജ,വഴിപാട്,…… അന്നം മുട്ടാതിരിക്കാനുള്ളകുറുക്കന്റെ കൗശലങ്ങൾക്ക്പേര് ജോതിഷം. കരൾ വെന്തവരുടെ ചുളിഞ്ഞ കീശക്ക്ഉറപ്പില്ലാത്തിടത്തോളംഭൂതവും…

ഇരുൾ ……….. രഘു കുന്നുമ്മക്കര പുതുക്കാട്

സർക്കാർ അതിരു തിരിച്ച ഭൂമിയോടു ചേർന്ന പുറമ്പോക്കിൽ,നാരായണപ്പക്ഷിയുടെ കൂടുപോലെ,ആ ചെറിയ പുര നിലകൊണ്ടു.മൂന്നു വശവും ഉയർന്ന മതിലുകളും,തെക്കേ മതിലിന്നപ്പുറത്ത് ഇറിഗേഷൻ കനാലും അതിരു തിരിച്ച വീട്.ഉമ്മറത്തു കൂടി മാത്രം പോക്കുവരവുകൾ സാധ്യമായ കുഞ്ഞുവീടിൻ്റെ മുറ്റത്തു നിന്നും,രണ്ടു ചുവടു വച്ചാൽ നാട്ടുവഴിയായി.വഴിയോരത്തിനപ്പുറം,കാലങ്ങളായി അടഞ്ഞുകിടക്കുന്ന…

മിഴിനീർപൂവ് …. Muraly Raghavan

നിനയാത്ത നേരത്താരു സ്നേഹധാരയായ് ചാരത്തണഞ്ഞയെൻ കാർവർണ്ണനേഎന്നിൽ പ്രണയവസന്തം വിരിയിച്ച്എങ്ങുമറഞ്ഞുപോയ് മുകിൽവർണ്ണനേ..പ്രിയനെങ്ങുപോയൊളിച്ചു നിന്നൂ നീ ? നിശ്ചലമാം നിൻചിറകുകൾക്കിന്നന്റെസ്നേഹത്തലോടലാൽ ജീവനേകി..വറ്റിവരണ്ട നിൻ ജീവനദിയതിൽസ്നേഹത്തെളിനീരുറവയായ് ഞാൻ..വീണ്ടുമൊഴുകിയെത്തിയില്ലേ ? എന്നിട്ടും നീയെന്നിൽ മൗനം വിതറിയിട്ട്കൂരിരുൾ തന്നിൽ മറഞ്ഞതെന്തേ..ആമുഖമില്ലാതെ നീ ചൊന്ന വാക്കെന്റെ ഹൃത്തിലൊരഗ്നി പടർത്തിയില്ലേ..?വേദനയായ് എന്നിൽ…

മഞ്ഞ് ….രചയിതാവ് : എം.ടി.വാസുദേവൻ നായർ ..ഞാൻ വായിച്ച പുസ്തകം …. Sajitha Anil

വായിച്ചാലും വളരും വായിച്ചില്ലേലും വളരും …വായിച്ചാല്‍ വിളയും വായിച്ചില്ലേല്‍ വളയും … കുഞ്ഞുണ്ണിമാഷിന്റെ വാക്കുകളാണിത്..നമുക്ക് വളയണ്ട, വിളയുമോന്ന് നോക്കാം 🙏🏻 ഏവർക്കും വായനാദിനാശംസകൾ ഈ വായനാദിനത്തിൽ ഞാൻ വായിച്ച ഒരു പുസ്തകം നിങ്ങളുമായി പങ്കുവയ്ക്കാനാഗ്രഹിക്കുന്നു… മഞ്ഞ് രചയിതാവ് : എം.ടി.വാസുദേവൻ നായർ…

സാഫല്യത്തിനായ് ….. ബേബി സബിന

കാലമാം കയത്തിൽവിരിഞ്ഞൊരാമ്പൽപ്പൂവാണ് ഞാൻ ഇളങ്കാറ്റു തംബുരു മീട്ടുമീപകലിരവിൽ, നീരലകൾ മെല്ലെയെന്നിലെയെന്നെതഴുകിത്തലോടവേതിരയുന്നു ഞാനൊന്നുമാത്രംനിന്നുടെ നിസ്സീമസ്നേഹത്തിനായ് കാളിമ പൂണ്ട നീരദംപോലെയെൻ്റെയുള്ളവും,എന്നുൾച്ചിന്തയിൽ നീയൊന്നുമാത്രം പ്രിയനേ, ഇടനെഞ്ചിലൂറുംമധുരനോവറിയുന്നുവോ നീ കൺനിറച്ചൊന്നു കാണാൻ കൊതിയേറെയുംഇമചിമ്മാതെയീ നേരവും കാത്തിരിപ്പുണ്ടു ഞാനീയുമ്മറപ്പടിയിലായ് മധുമാസരാവിൽ, വിൺമങ്കയെപ്പോലെനീയൊന്നെത്തുമെങ്കിൽമന്ദമൊരു രാഗമുദിക്കുമെൻ ചേതസ്സിലുംപുളകം കൊള്ളുമാരാഗത്തിലായ് ഞാനും ചെലുറ്റ…

യോഗ …. Shijin Maha Chathannoor

പത്താ ക്ലാസിലായ സമയത്താണ് യോഗ പഠിക്കണം എന്ന ആഗ്രഹം തോന്നുന്നത് അതിന് കാരണം എന്‍െറ ചേട്ടനും ചേട്ടന്‍െറ ഫ്രണ്ട് ഷെമീര്‍ ഇക്കയും അവരുടെ യോഗാ പരീശീലനം കണ്ട് യോഗയില്‍ ആകൃഷ്ടനായ പ്യാവം മീ യോഗ പഠിക്കണം എന്ന മോഹം ഷെമീര്‍ ഇക്കയോട്…

അച്ഛൻ …. ശ്രീരേഖ എസ്

പറയുവാനേറെയുണ്ടാ കളിമുറ്റത്തുപഴമച്ചൊല്ലുന്നാ മണല്‍ത്തരികള്‍ക്കിന്നുപുതുമ മാറാതെ ഓര്‍മ്മയെപ്പുല്കുംഹൃദയകോവിലിലെന്നുമെന്നച്ഛന്റെരൂപം. തുളുമ്പിച്ചിരിക്കുന്ന അമ്പിളിമാമ്മനെകുഞ്ഞിക്കൈകളാല്‍വാരിയെടുക്കുവാന്‍കൊഞ്ചിക്കരയുന്ന കുഞ്ഞിന്‍റെ മുന്നില്‍ആനയായ്, കുതിരയായ് മാറുമെന്നച്ഛന്‍. നോവുകളാലുള്ളം വെന്തുരുകും നേരംപുഞ്ചിരിതൂകി നില്‍ക്കുമെന്നച്ഛനെഉപമിക്കാന്‍ വാക്കുകളില്ലല്ലോ!എന്റെയീ ജീവിതപുസ്തക താളിലും. വാടാത്ത സ്നേഹഹാരങ്ങളണിഞ്ഞുകാണിക്കവാങ്ങാതെ അനുഗ്രഹംച്ചൊരിയുന്നമാനസകോവിലിലെ നിത്യപ്രതിഷ്ഠയായികാരുണ്യദൈവമാണെന്നുമെന്നച്ഛന്‍ . കാലത്തിന്‍ പടവുകളേറെ താണ്ടിയാലുംതാതന്റെവാത്സല്യ സ്നേഹപ്പുതപ്പിന്റെചൂടേറ്റുവളരുന്ന മക്കള്‍തന്‍ മാനസംവാടാതെ, കൊഴിയാതെ,…