അദ്ധ്യാപകദിനാശംസകൾ….. Shyla Kumari
അക്ഷരമെന്നാലറിവാണ്അക്ഷയമാമൊരു നിധിയാണ്അച്ചെറുവിദ്യ പക൪ന്നുതരുന്നോ-രത്ഭുതഖനിയീ ഗുരുനാഥൻ.തെറ്റരുതെന്നനുശാസിക്കുംതെറ്റിപ്പോയാൽ ശിക്ഷിക്കുംഏറ്റുപറഞ്ഞാൽ രക്ഷിക്കുംമാറോടണച്ചുപദേശിയ്ക്കുംജീവിതപാതയിലെന്നെന്നു൦ഒാർമകളിലവരുണ്ടാകുംസ്നേഹസ്വരമായവതരിക്കുംസ്നേഹരൂപമായ് മുന്നിലെത്തുംആർദ്രമാനസരായ് കേട്ടിരിക്കുംസങ്കടമൊക്കെ പറപറക്കുംസുന്ദരമാമീ സുദിനത്തിൽഗുരുശ്രേഷ്ഠർക്കായർപ്പിക്കുംസ്നേഹാഞ്ജലി സ്വീകരിക്കൂആശിർവ്വദിച്ചനുഗ്രഹിയ്ക്കൂ.എല്ലാവർക്കും ഹൃദയം നിറഞ്ഞഅദ്ധ്യാപകദിനാശംസകൾ.
ഗുരുനാഥ …. Somarajan Panicker
ഈ സെപ്റ്റംബർ 5 , അദ്ധ്യാപക ദിനത്തിൽ എന്നെ ഒരു നല്ല മനുഷ്യനാക്കാൻ പരിശ്രമിച്ച എല്ലാ ഗുരുക്കന്മാർക്കും ദക്ഷിണ ആയി ഈ കഥ ഞാൻ സവിനയം സമർപ്പിക്കുന്നു . എന്റെ മഹാഗുരുനാഥ ഏലിയാമ്മ സാറിന്റെ ചിത്രം അയച്ചു തന്ന മകൻ ശ്രീ…
പ്രണയവസന്തം …. ബേബി സബിന
ഹേമന്തരാവിൽ, ചൊരിയുംദീപ്തമോടെ, ഹിമബിന്ദുവാൽഗാത്രം നനഞ്ഞു കുളിർക്കെ,ഒരുമാത്ര പുഞ്ചിരി പ്രഹർഷമായെന്നിലും!ഉടയാത്ത, സ്നേഹവായ്പിൻകരലാളനമേൽക്കേ, ഒരുനവോഢയെപ്പോലെത്തീകന്ദളങ്ങളായിരം!സ്നേഹശീതമേറ്റൊരു,തളിർവല്ലി ആകയാലുംകടന്നു വന്നൊരാ മണിത്തെന്നൽമെല്ലെ ഉമ്മവയ്ക്കെ,സൗരഭോന്മാദം പൂണ്ട കാമിനിയാകയാലും!പ്രകൃതിനൽകിയ സൗന്ദര്യത്തുടിപ്പിൻ നിറവോടെവിന്യസിക്കവേ, പ്രണയവർണ്ണങ്ങളായ്വിടരുന്നുമൊട്ടുകളനേകംരാഗാർദ്രമായ് നിർവൃതിയും!പൂവണി മധുരം ചൊരിയവേ,പുഞ്ചിരി തൂകി വിരുന്നെത്തുംവർണ്ണപതംഗവും, മുരളും കരിവരിവണ്ടിൻ നിരയും,മരന്ദം നിറഞ്ഞു തൂവുംമലർ വനികളും തീർപ്പൂ…
ആർട്ട് ലവേർസ് ഓഫ് അമേരിക്ക ന്യൂ യോർക്ക് ലളിതമായ ചടങ്ങുകളോട് ഓണം ആഘോഷിച്ചു…. ശ്രീകുമാർ ഉണ്ണിത്താൻ
ആർട്ട് ലവേർസ് ഓഫ് അമേരിക്ക(ALA ) ന്യൂ യോർക്കിന്റെ ഓണാഘോഷം കോവിഡ് കാലമായതിനാൽ വളരെ ലളിതമായ ചടങ്ങുകളോടെ ഓഗസ്റ്റ് 30 ന് ന്യൂ യോർക്കിലെ ടേസ്റ്റ് ഓഫ് കൊച്ചിന്റെ ഹാളിൽ വെച്ച് ആഘോഷങ്ങളും ആർപ്പുവിളിയും ഇല്ലാതെ നടത്തുകയുണ്ടായി. മലയാളിക്ക് ഏറ്റവും വിശേഷപ്പെട്ട…
തീർത്ഥ കണങ്ങൾ … Sreekumar MP
കൂകൂ കൂകൂ പാടുന്ന കുയിലെകൂകി മടുക്കുമ്പോളെന്തു ചെയ്യും ?കൂകൂ കൂകൂ പാടി മടുക്കില്ലഎന്റെ പുളകങ്ങളല്ലെ യവ !കൂകൂ കൂകൂ പാടുന്ന കുയിലെപുളകങ്ങളില്ലെങ്കിലെന്തു ചെയ്യും?പുളകങ്ങൾ പാടിത്തീർന്നീടുമ്പോൾഉൾപ്പൂവ്വിൽ വീണ്ടും മധുനിറയും !ഉള്ളിലുറവകൾ വറ്റിയെന്നാൽഎങ്ങനെ പാടീടും പിന്നെ നീയ്യും ?ഉള്ളിലുറവകൾ വറ്റിയെന്നാൽപൊയ്പ്പോയ മാധുര്യമോർത്തു പാടും.അക്കാലം പാടി…
യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം:സർക്കാർ ചർച്ച നടത്തും.
യാക്കോബായ-ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ വീണ്ടും സമവായ നീക്കവുമായി സർക്കാർ. ഈ മാസം പത്തിന് ഇരുവിഭാഗവുമായി സർക്കാർ ചർച്ച നടത്തും. സർക്കാർ നീക്കവുമായി സഹകരിക്കുമെന്ന് ഇരു വിഭാഗവും പ്രതികരിച്ചു. ഇരു സഭകളുമായുള്ള തർക്കം ക്രമസമാധാന പ്രശ്നത്തിലേയ്ക്ക് നീങ്ങിയ സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. ഈ മാസം…
തുമ്പയോട്………. എൻ.കെ അജിത്ത് ആനാരി
താരകൾത്തെല്ലുകൾതാഴത്തു പൂത്തപോൽതാരുംവഹിച്ചിങ്ങു നില്ക്കുന്നൊരൗഷധിജീവിതനൈർമ്മല്ല്യ തത്ത്വത്തിനുത്തമദൃഷ്ടാന്തമാണു നീ ഞങ്ങൾക്കെന്നുംഒത്തിരി പച്ചിലച്ചാർത്തുകൾക്കുള്ളിലായ്വട്ടത്തിലുള്ള ദലപുടംതന്നിലായികുത്തി നീ നിർത്തുന്നു ശ്വേതവർണ്ണങ്ങളെതൊട്ടടുത്തെത്തവേ ഗന്ധവും നല്കുന്നുശ്വേതഹരിതസമ്മിശ്രത കണ്ണിനാ-യാനന്ദമേകുന്നവാച്യം നിനയ്ക്കുകിൽതാരാപഥങ്ങൾക്കു മധ്യത്തിലാണെന്നഭാവനനല്കുന്നു തുമ്പ നീ ഞങ്ങൾക്ക്ചാരുതയാർന്ന നിൻ സാന്നിധ്യമില്ലാത്തഭൂവിത് സത്യത്തിൽ സങ്കടം തന്നിടുംനിന്നെ പ്രണയിച്ചു ചുറ്റും വലംവച്ചുസത്യത്തിൽ വണ്ടുകൾ സന്തുഷ്ടി നേടുന്നു!അല്പം…
സൗദിയിലേക്ക് വരുന്നവർക്ക് ഏഴ് നിബന്ധനകളുമായി.
വിദേശ രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് വരുന്നവർ ആരോഗ്യമന്ത്രാലയത്തിന്റെ ഏഴ് നിബന്ധനകൾ പാലിച്ചിരിക്കണമെന്ന് ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ് അറിയിച്ചു. സൗദി എയർലൈൻസിന്റെ വെബ്‌സൈറ്റിൽ നിന്നുള്ള അപേക്ഷ പൂരിപ്പിച്ചു വിമാനത്താവളത്തിൽ നൽകണം. ആരോഗ്യമന്ത്രാലയത്തിന്റെ തഥമൻ, തവക്കൽനാ എന്നീ മൊബൈൽ ആപ്ലിക്കേഷനുകളും ഡൗൺലോഡ്…
മെസ്സി ബാഴ്‌സ വിടരുത്….റാമോസ്
ഏറ്റവും മികച്ച താരമാണ് ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ നായകന്‍ ലയണല്‍ മെസ്സി. ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനോടേറ്റ വന്‍ പരാജയത്തിന് ശേഷം താരം ക്ലബ്ബ് വിടാന്‍ ആഗ്രഹിക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടെ സിറ്റിയുമായുള്ള കരാറിന് താരം സമ്മതം മൂളുകയും ചെയ്തിരുന്നു. ഇതോടെ…
സുലോചന ….. Sunu Vijayan
ഡോക്ടർ സുലോചനക്കു ഇപ്പോൾ എങ്ങനെയുണ്ട്… അപകട നിലയിൽ നേരിയ മാറ്റം വന്നിട്ടുണ്ട് എന്നു മാത്രം.. ഒന്നും പറയാറായിട്ടില്ല… ഇപ്പോൾ മയക്കത്തിലാണ്. പ്രാർത്ഥിക്കാം ഒക്കെ ശരിയാകും.. ഡോക്ടർ ആശ്വാസ വാക്കുകൾ പറഞ്ഞെങ്കിലും ശ്രീധരന് സമാധാനം തോന്നിയില്ല.. തന്റെ നിഴലായി നാല്പതു വർഷം കൂടെനിന്ന…