കാത്തിരുപ്പ്
രചന : മനോജ് മുല്ലശ്ശേരിനൂറനാട്✍ മെഴുമെഴെ മെനുക്കെ ചാണകംമെഴുകി മിനുക്കിയെൻ്റെ ഓലപ്പുരവീട്ടിൽ വിരുന്നുകാരാരും മെത്താറില്ല കാലൻ മഴ കലി തുള്ളിപെയ്തൊഴിയാതെത്ര ദിനരാ-ത്രങ്ങൾ കടന്നു പോയിയെന്നാലുംഒറ്റയായി പോയെൻ്റെ ഓലപ്പുരയിൽവഴി പോക്കരാരും നനയാതൊരിടംതേടിയെത്താറില്ല?നിലാവുള്ളൊരു നിശയിൽ നിലാം –ബരി രാഗത്തിലാരൊ പാടിയപാട്ടിനീണത്തിൻ സുഖാനുഭൂതിയിൽ ലയിച്ചങ്ങനെ കിടക്കവെ!നിനച്ചിടാത്ത…
ദൈവം ചിരിക്കുന്നു…🙏
രചന : ഗിരിജൻ ആചാരി തോന്നല്ലൂർ✍ അവിശ്വാസിയുടെ വീട്ടുവളപ്പിലാണ്ആദ്യം വിശ്വാസം വളർന്നുവന്നത്അന്നയാൾ വിശ്വാസിയുമായിരുന്നു….എപ്പോഴൊക്കെയോ തന്റെ ഇഷ്ടത്തിനു വിശ്വാസം വഴങ്ങിയില്ല…അന്നു മുതൽ അയാൾ വിശ്വാസങ്ങളെയും ദൈവത്തെയും തള്ളിപ്പറയാൻ തുടങ്ങി….അതിശയം വേണ്ട…ഒരുപാട് നിരീശ്വരവാദികളുടെ പ്രസംഗങ്ങൾ കേൾക്കാൻ കഴിഞ്ഞിട്ടുണ്ട്..പലതിലും അവരുടെ ഏറ്റുപറച്ചിലുകളുംഇങ്ങനെയൊരു പിൻകഥ കേട്ടിട്ടുണ്ട്….എന്തോ പിന്നെയും…
എന്റെ മകളുടെ മുറി
ഇത് എന്റെ മകളുടെ മുറി ഇനി ഞാൻ പറയാൻ പോകുന്നത് നിങ്ങളുടെ മകളുടെ മുറിയെ കുറിച്ചാണ് .നിങ്ങൾക്ക് ഒരു മകൾ ഉണ്ടാകുന്നു. ആദ്യം അമ്മയുടെ ചാരത്ത് കിടക്കുന്നു.പിന്നെ തൊട്ടിലിൽ.വീണ്ടും അച്ഛന്റെയും അമ്മയുടെയും ഒപ്പം കട്ടിലിലേക്ക് .വളർന്നു വരുമ്പോൾ അവൾ മറ്റൊരു മുറിയിൽ…
കണ്ണീരു തോരാത്ത താഴ്‌വര
രചന : ടി.എം. നവാസ് വളാഞ്ചേരി✍ പെരുമഴ തോർന്നിട്ടുംകണ്ണീര് തോർന്നില്ലപെരുമഴക്കാലത്തിൻ ദുരിതങ്ങൾ തീർന്നില്ലആർത്തലച്ചെത്തിയാ രാവിലാ മലനിരമിഴി തുറക്കും മുമ്പായ് കൊണ്ടുപോയ് സർവ്വവുംമൂകമായ് തേങ്ങുന്ന നാൽക്കാലി കൂട്ടങ്ങൾഅലറി വിളിച്ചു കരഞ്ഞു ഉണർത്തിടാൻകേട്ടില്ല ആരുമാ തോരാ നിലവിളിഅലറി വിളിച്ചു കരഞ്ഞവർ രാവതിൽഞെട്ടറ്റു വീണ് തകർന്ന…
” ജീവിതപ്പുഴ “
രചന : ഷാജി പേടികുളം✍ ചുഴികളും കയങ്ങളും നിറഞ്ഞഒഴുക്കുള്ള പുഴയാണ് ജീവിതംകരയിൽ നിന്നു കാണുമ്പോൾ എത്ര സുന്ദരമാണ് പുഴപളുങ്കുമണികൾ മിന്നിത്തിളങ്ങുന്നചിലങ്ക കെട്ടിയ പുഴ കളകളാരവംമുഴക്കി തട്ടിയും മുട്ടിയുമൊഴുകുമ്പോൾഎന്തൊരഴകാണ് പുഴയ്ക്ക് .പുഴയുടെ അഴകിലാകൃഷ്ടരായിപുഴയിലേയ്ക്കിറങ്ങുമ്പോൾആരുമൊന്നു പകച്ചു പോകുംഅടിയൊഴുക്കിൽ നില തെറ്റുമ്പോൾചവിട്ടി നിൽക്കുക നിലനില്പിന്റെ രോദനംപിടിച്ചു…
പുനർജന്മം
രചന : ജയേഷ് പണിക്കർ✍ വേദനയെല്ലാമകറ്റുന്നൊരാവേണുനാദമായങ്ങു ജനിച്ചുവെങ്കിൽസ്വരമേഴുമുണരുന്നസ്വരസുധയാകുവാനൊരു മോഹമുള്ളിലുണർന്നിരിപ്പൂ. മധുരസംഗീതത്താൽ പ്രണയിയായ്മാറിയ പ്രിയ രാധയായി പിറന്നുവെങ്കിൽഹൃദയത്തിലൊരു മൃദുസ്മരണയായൊഴുകുന്നമുരളീരവമായി മാറിടുമോ. ഗോപവൃന്ദങ്ങളെയൊക്കെയുണർത്തുന്നഗീതമായൊരു ജന്മമേകിയെങ്കിൽആനന്ദത്താലങ്ങു താലോലമാടുമൊരാലിലയായ്ത്തീരാനാന്നു മോഹം. പിരിയാതെയെപ്പോഴും കരമതിൽമരുവുന്ന പ്രിയവേണുവാകാൻ കൊതിക്കുന്നു ഞാൻശില പോലുമലിയുന്ന സംഗീതമായൊരുപുനർജന്മമേകുകിൽ ധന്യനായ് ഞാൻ.
കിട്ടാവു സ്വാമി വിടവാങ്ങി.
രചന : സുധ തെക്കേമഠം ✍ ഹസനത്തിൻ്റെ കല്യാണത്തിന് പോയി വന്നതിനുശേഷം ഫോൺ നോക്കുമ്പോഴാണ് വാർത്ത കണ്ടത്. ആ വാർത്തയുമായി പൊരുത്തപ്പെടാൻ അൽപനേരം എടുത്തു. എൻറെ സങ്കല്പത്തിലെ ചിരഞ്ജീവിയാണു സാമി .സാമി ഇല്ലാതാവുന്ന നാടിൻ്റെ ചിത്രം അപൂർണ്ണമാകുമല്ലോ എന്ന ഭയമാണു മനസ്സിൽ.…
ശ്രീനാരായണഗുരു ദേവൻ
രചന : തോമസ് കാവാലം✍ ജാതിമതചിന്താവിഭ്രമത്താൽജീവിച്ചിരിപ്പവർ വെന്തുരുകേസത്യപ്രബോധന ധർമ്മവുമായ്സദ്ഗുരുവായെത്തി നാരായണൻ. മഹസ്സാമാഴിയിൽ മുങ്ങിയവൻതപസ്സിൽ ഗാഢമായ് വീണ പോലെമനസ്സിൻനയനം പൂട്ടിമെല്ലെതമസ്സിൽ ജ്വലിച്ചു സമാധിയായ്. അറിവിന്നറിവാം പരം പോരുൾഅകമേനൽകുന്നയറിവിനെഅറിവോടുൾക്കൊണ്ടയറിവുള്ളോൻഅറിയുന്നുള്ളാലാപരം പൊരുൾ. വിശ്വചൈതന്യമായ് മന്നിലവൻനശ്വരചിന്തയനശ്വരമായ്അരുളായ് പൊരുളായ് ഗുരുവായിതരുന്നാപ്രകാശദ്യുതിയിന്നും. ഈശ്വരചൈതന്യമായചിന്തവിശ്വത്തെയാകെയും ജ്വലിപ്പിച്ചുചക്രവാളസീമതാണ്ടിയവൻചക്രവാകപ്പക്ഷിപോലുലകിൽ. വിശ്വദർശനദ്യുതിതെളിച്ചുവിവേചനത്തിൻ മതിൽ പൊളിച്ചുഉച്ചനീചത്വമസമത്വവുംഉന്മൂലനംചെയ്തായൊളിയാലെ. ജീവിതദർശനമൊന്നിനാലെജീവികൾക്കാശ്രയമായഗുരുഅനാഥരാകുമീ…
സ്വപ്നങ്ങളിലെ യാക്കോബ്
രചന : വൈഗ ക്രിസ്റ്റി✍️ സ്വപ്നങ്ങൾ നിരോധിക്കപ്പെട്ട കുടുംബത്തിലൂടെയാണ്യാക്കോബിൻ്റെ വംശാവലികടന്നു പോകുന്നത്എന്നാലുമയാൾ ,സ്വപ്നങ്ങളെ തേടിപ്പിടിക്കുംകണ്ട സ്വപ്നങ്ങളെപ്രത്യേകം സൂക്ഷിച്ചു വയ്ക്കുകയുംഇടയ്ക്കിടെഒരുപാടിഷ്ടപ്പെട്ടവഎഡിറ്റു ചെയ്ത്വീണ്ടും കാണുകയും ചെയ്യുംകാണാത്തവയെഒരു പെട്ടിയിലടച്ച് വച്ചിരുന്നുഅയാൾ ,ഇരുന്നും കിടന്നും ബസിൽ തൂങ്ങിപ്പിടിച്ചു നിന്നുംസ്വപ്നം കണ്ടുകൊണ്ടിരുന്നുമേലാപ്പീസറുടെകഠിനമായ ചീത്തവിളികൾക്ക്അയാൾസ്വപ്നത്തിൽ ചിരി മറുപടി നൽകിഅയാൾ ,സ്വപ്നത്തിൽ…
പ്രണയിക്കാൻ അറിയില്ലായിരുന്നെങ്കിൽ
രചന : ജിഷ കെ ✍️ പ്രണയിക്കാൻ അറിയില്ലായിരുന്നെങ്കിൽഒരു പക്ഷേഞാൻദൈവത്തെ പ്പോലെ എന്നും കണ്ണുകളടച്ചിരിക്കുമായിരുന്നു….വന്നവരെയോ പോയവരെയോ ക്കുറിച്ച് ആകുലപ്പെടാതെകുതിച്ചു പായുന്ന കാലത്തെ ക്കുറിച്ച് ഒട്ടുമേവേവലാതിപ്പെടാതെമടുപ്പില്ലാത്ത ആ ഇരുപ്പ് ഞാൻ തുടർന്ന് പോയേനെ..ഒരു പക്ഷേമുടന്തനെയോ അന്ധനെയോസുഖപ്പെടുത്തുകയോവെള്ളത്തിനു മീതെ നടക്കുകയോകുരിശു മലകൾ നടന്നു തീർക്കുകയോ…