ആത്മീയഗുരുവരൻ

രചന : അഡ്വ: അനൂപ് കുറ്റൂർ✍️ അക്ഷരമോരോന്നുരുക്കിപ്പഠിപ്പിച്ചഅഗ്നിയായിയുള്ളിൽ നിറയുന്നുഅന്തരംഗത്തിലലിവിന്നൊളിയായിഅൻപായിനിറയുന്നുപാദ്ധ്യായനൻ. ആരെന്നബോധമുദിക്കുമ്പോൾഅന്ധതയെല്ലാമുള്ളിലൊഴിയുംഅഭാവമായുള്ളയലങ്കാരമെല്ലാംഅജ്ഞാനമാണെന്നന്ത്യമറിയുന്നു. അംബരാന്തത്തിലാഗ്‌നേയനായിഅറിവിന്നുറവിടം ദീപ്തമാക്കുന്നുഅരുണിതെളിക്കും സൂര്യതേരാളിഅറിവിന്നുടയവനായെന്നുമമരുന്നു. അഭിമാനമോടെ നിസ്സംഗതയിൽഅഭിലാഷമേറുന്ന ഋതത്തിലായിഅലിയാനൊരുങ്ങുമുഷസ്സിലായിഅറിവിന്നൂർജ്ജമലിയുവാനായി. ആരോടുമേറുന്നയുയിരിലായിആത്മീയഗുരുനാഥനാദ്രമായിആഢംബരങ്ങളൊട്ടുമില്ലാതെആമ്നായമന്ത്രമോതുവാനായി. ആകാശഗംഗയിലതിസൂക്ഷ്മമായിഅണുപ്രായമായയറിവിൻപാഠങ്ങൾഅമലതയാർന്നരുമമാനസത്തിൽആനന്ദാക്ഷരങ്ങളായിനിറയ്ക്കുന്നു. ആരെന്നഭേദമൊട്ടില്ലാതെ ഗുരു….ആർക്കുമോതുവാനക്ഷരഖനിആത്മീയഗുരുവല്ലാതാരുമില്ലിവിടെആമ്നായയൊളിപ്പകരാനിവിടെ. അല്പനേരമാൽമരച്ചോട്ടിലായിആഢ്യോപദേശത്തിനിoമ്പമോടെആദ്യാന്തമറിവുകളുദാത്തമായിആദർശമോടോതുയുപദേശമായി. അനുശാസനങ്ങളുത്തമമായിഅനുഗ്രഹമായെന്നുമെന്നിലായിഅനർത്ഥമായുള്ളതെല്ലാമകറ്റിഅനാദിയായതുയന്വയിപ്പിക്കൂ. ആധാരമായയറിവെന്നുമമ്പായിആവനാഴിയിലനേകമായിരിപ്പൂഅന്തരംഗത്തിലദ്വൈതമെയ്ത്അന്ത്യമോക്ഷത്തിനുപായമായി. അഘമെല്ലാമന്ത്യമറംപ്പറ്റുവാനായിഅറിവുമർഥവുമൊന്നായറിയാൻഅന്തരംഗത്തിലേയിരുട്ടകറ്റുന്നുഅരുണദ്യുതിരാഗമുദയമാകുന്നു. അഭിജാതമാകുന്നയതിവിനയംഅഞ്ചിതമാകുന്ന മഹാസഭയിൽആലോചനയാലുള്ള തർക്കത്തിൽഅറിവാഴത്തിലുള്ളിലുറയ്ക്കാൻ. ആമോദമായോരോകാണ്ഡങ്ങൾഅനുകമ്പയോടരുളാനുത്സാഹിയായിഅധികാരമോടോതുന്നയീശനായിഅനുഭാവമോടെന്നും കൃപയരുളൂ. അറിവേകുന്നോരോഗുരുവിനുംഅഞ്ജലികൂപ്പുന്നുആദരവോടെഅഗുവകറ്റാന്നെനുമഗോചരനായിഅഘോരനാണെന്നുമെന്നാശ്രയം.

കവിയൂർ പൊന്നമ്മ പ്രണാമം 🙏

രചന : മധു നമ്പ്യാർ, മാതമംഗലം✍️ അരിമാവിൽ ആയിരംരുചി നൽകും അഭിരാമ-സങ്കൽപ ജാലകം തുറക്കൂഅതിൽ നിറവായെന്നുംതെളിയും പേരല്ലോ അമ്മ!നിറയുന്ന കാന്തിയുംനിറവും സ്നേഹത്തിൻനിധിയും അറിയേണ്ടപൊരുളും പരകോടിപ്രഭയും സമം ചേരുംഅതിനൊറ്റ പേര് അമ്മ!അഭ്രപാളികളിൽ ചിരംജീവിയായ്‌ ചിരി തൂകിതെളിയും മലയാളത്തിന്റപൊന്നമ്മയായ് മരുവുംഅമ്മ മനസ്സിലേറ്റംപ്രിയയായ് പൊന്നമ്മ!നീലാകാശപരപ്പിൽ നീണ്ട-നിദ്രയിലെങ്കിലും…

ഇനി രണ്ടുദിവസം കഴിഞ്ഞാൽ സ്കൂൾ തുറക്കും.

രചന : സിസ്സി പി സി ✍️ ഇനി രണ്ടുദിവസം കഴിഞ്ഞാൽ സ്കൂൾ തുറക്കും. പിന്നെയിങ്ങനെ കുഞ്ഞുവർത്താനം പറയാനൊന്നും സമയം കാണൂല്ല.പോവുന്നേന് മുമ്പ് ഒരു കാര്യം കൂടി പറഞ്ഞിട്ട് പോവാംന്ന് വെച്ചു.പണ്ടുമുതലേ KSRTC ബസ് എൻ്റെയൊരു വീക്ക്നെസ്സാണ്.😍അതിലെ അവസാനത്തെ ഇടതു ഭാഗത്തുള്ള…

ആറൻമുള ഉതൃട്ടാതി വള്ളംകളി (നതോന്നതയല്ല) 🛶🛶🛶🛶

രചന : മംഗളൻ കുണ്ടറ✍️ പണ്ടുമങ്ങാട്ടില്ലത്തുനിന്നാറൻമുള-യ്ക്കോണക്കാഴ്ചപമ്പവഴി കൊണ്ടുവന്ന ഭട്ടതിരിയെ..പമ്പാനദിമദ്ധ്യേ കവർച്ചക്കാരിൽനിന്നുരക്ഷിക്കാൻപണ്ടുകരക്കാരകമ്പടി സേവിച്ചതോ..പല തലമുറകൾ കഴിഞ്ഞിട്ടിന്നുംകരക്കാരാപമ്പാനദിയിലൂടകമ്പടി സേവിപ്പൂ..കേരളത്തിൻ സാംസ്കാരിക ചിഹ്ന-ങ്ങളിലൊന്നാണല്ലോകേരളവാസ്തുവിദ്യയാൽ നിർമ്മിച്ചചുണ്ടൻ..ആറൻമുള ഭഗവാന്റെ തിരുസാന്നിദ്ധ്യ-വിശ്വാസംആദരവാൽ വ്രതശുദ്ധിഭക്തി-യോടെയും..ഓരോ കരക്കാരുടെയും ചുണ്ടൻവള്ള-മരങ്ങേറിഓരോ കരക്കാരും വീറോടണിനിരന്നു.. ആറൻമുള ഭഗവാന്റെതെയ് തെയ് തക തെയ് തോംആറൻമുള ഭഗവാന്റെതിത്തിത്താ തിത്തെയ്…

പ്രണയിക്കുമ്പോൾ

രചന : രാജു കാഞ്ഞിരങ്ങാട്✍️ അവൻ അവളോടു പറഞ്ഞു:പ്രിയപ്പെട്ടവളേ,പ്രണയം ജീവൻ്റെ പുഷ്പമാണ്അത് സ്വാഭാവികമായി വിടരുന്നു പ്രണയിക്കുമ്പോൾനാമൊരു പൂന്തോട്ടമായിത്തീരുന്നുവേരറ്റം മുതൽ ഇലയറ്റംവരെ നന-യുന്നുനിലാവിൻ്റെ നീരു കുടിച്ച ചകോരങ്ങളാകുന്നു അവൾ പറഞ്ഞു:പ്രിയപ്പെട്ടവനേ,അനുരാഗത്തിൻ്റെആഴങ്ങളെനിക്കറിയില്ലപ്രണയിക്കുന്നതെങ്ങനെ?!നിന്നെക്കുറിച്ച് ഓർക്കുവാനേയെനിക്കറിയൂ. അവർ പരസ്പരംമനസ്സുകൊണ്ടു ചേർന്നു നിന്നുമിഴികളിൽ നിന്ന് മിഴികളിലേക്ക്ഒരു മിന്നൽ വെട്ടം…

ശവസംസ്കാരയാത്ര

രചന : സെഹ്റാൻ✍ അതൊരു ശവസംസ്കാര യാത്രയായിരുന്നു.വിചിത്രമായ ഒന്ന്!മുൻപിൽ ചില്ലുകൊണ്ട് നിർമ്മിക്കപ്പെട്ടശവമഞ്ചത്തിൽ തൂവെള്ള വസ്ത്രമണിയിക്കപ്പെട്ട മൃതദേഹം.ശവമഞ്ചം ചുമക്കുന്നവരും, അനുഗമിക്കുന്നവരുമാകട്ടെകറുത്ത വസ്ത്രങ്ങൾ അണിഞ്ഞവരും.യാത്രയുടെ ഭാഗമാവാനുള്ള തോന്നലുണ്ടായെനിക്ക്.വസ്ത്രങ്ങൾതവിട്ടുനിറമുള്ളതായിരുന്നിട്ടുകൂടിയുംഞാനുമതിൽ പങ്കാളിയായി.കറുത്ത വസ്ത്രങ്ങളണിഞ്ഞവർഒരു വിചിത്രജീവിയെപ്പോലെഎന്നെ തുറിച്ചുനോക്കി.(അതങ്ങനെയാണ്.നിങ്ങളുടെ സ്വാഭാവികമായ ശരീരഭാഷയോ,വസ്ത്രധാരണരീതിയോ ചില പ്രത്യേക സന്ദർഭങ്ങളിൽ നിങ്ങളെതീർത്തുമൊരു വിചിത്രജീവിയാക്കി മാറ്റും.…

ഒരു വഴിപോക്കൻ*

രചന : സാറാമ്മ വെള്ളത്തൂവൽ ✍ സായാഹ്ന വേളയിൽ സാഗരതീരത്ത്ശാന്തമായ് സൂര്യാസ്തമയം ഞാൻ വീക്ഷിക്കേ ,അന്തിച്ചുവപ്പ് പടർന്നൊരാകാശത്തിൽമുദ്ധമാം സൗന്ദര്യമൊട്ടു നുകരവേപകലവൻ പടിഞ്ഞാറു മറയുന്നമോഹനഭംഗിയെൻ മിഴികളിലാവോള മേകവേചെമ്പൻമുടിയുള്ള വെള്ളാരം കണ്ണുള്ളവെള്ളിക്കൊലുസിട്ട പെൺകൊടിയാളുടെമധുരമാം മൊഴിയെൻ്റെ ശ്രവണ പുടങ്ങളിൽഒരു നാദധാരയായൊഴുകിയെത്തി.ആഴിത്തിരമാലയ്കൊപ്പം കുസൃതിയാൽതാളത്തിൽ മോദത്തിൽ തുള്ളിച്ചാടിഓർമ്മകൾ പാറിപ്പറന്നു…

രാജിയുടെ പൂക്കാലം.

രചന : ബിനു. ആർ.✍ എത്രയോ രാത്രിയുടെ അവസാനം ആണ് രാജിയ്ക്ക് വീണ്ടും തന്റെ പൂവാടി തുറക്കാൻ ആയത്.കഴിഞ്ഞകൊല്ലം അച്ഛന്റെ മരണാനന്തരമാണ് തെക്കുള്ള മാന്തുക എന്ന സ്ഥലത്ത് നിന്ന് ഈ കുഞ്ഞുപട്ടണമായ കോലഞ്ചേരിയിൽ വന്ന് ഈ പൂവാടിക തുറന്നത്.കുറേ നല്ല പൂചെടികളും…

വിരുന്നുകാർ

രചന : കെ.ആർ.സുരേന്ദ്രൻ✍ വിരസതഒരു മരുഭൂമിയാണ്.മരുഭൂമിയുടെആകാശങ്ങൾ എന്നുംസൂര്യന് മാത്രം സ്വന്തം.സൂര്യ ചുംബനങ്ങൾവിരസതയുടെ മരുഭൂമിയെചുട്ടു പൊള്ളിക്കുന്നു.നാളുകൾപുഴയായൊഴുകിനീങ്ങുന്നു.സാന്ത്വനത്തിന്റെമഴമേഘങ്ങൾവിരുന്നുകാരായെത്തുമ്പോൾസൂര്യൻ വിരളമായി,വിരളമായി മാത്രംഒരു സൗജന്യമെന്നപോലെഒഴിഞ്ഞുകൊടുക്കുന്നു.വിരുന്നുകാർസ്നേഹസാന്ത്വനങ്ങളായിമരുഭൂമിയിലേക്ക്പെയ്തിറങ്ങുന്ന ദിനങ്ങൾ,പക്ഷെ,ഹൃസ്വവേളകളിലേക്ക് മാത്രം.മരുഭൂമി എന്നുംസൂര്യന് മാത്രം സ്വന്തം.എങ്കിലുംഹൃസ്വവേളകളിലേക്ക് മാത്രംപെയ്തിറങ്ങിമരുഭുമിയെപുണരുന്ന വേളകൾആനന്ദലഹരിയുടേതാണ്അനുഭൂതികളൂടേതാണ്ആഹ്ലാദത്തിന്റേതാണ്.മഴമേഘങ്ങൾ പക്ഷെ,വിരുന്നുകാർ മാത്രം.വിരസതയുടെ മരുഭൂമിഎന്നും സൂര്യന് സ്വന്തം.വേർപെടലുകളുടെ നിമിഷങ്ങൾ എന്നുംഗദ്ഗദത്തിന്റേതാണ്.മഴമേഘങ്ങൾഇനിയും യാദൃച്ഛികമായി വിരുന്ന്…

ശ്രാവണചന്ദ്രിക

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ശ്രാവണ ചന്ദ്രിക പൂത്താലം നിറയെപൂവുകളിറുത്തു കാത്തിരുന്നുഭൂമിപ്പെണ്ണിനെ കൺപാർത്തു നിന്നുപൂത്താലം മുന്നിൽ കാഴ്ചവെച്ചു നാണത്തിൻ കുങ്കുമം മറച്ചുവെച്ചുകന്യകയവൾ പൂ ചൂടി ഒളികണ്ണെറിഞ്ഞുലജ്ജയിൽ നുണക്കുഴി തെളിഞ്ഞുവന്നുപൂത്താലം കൊണ്ടവൾ മുഖം മറച്ചു കാർമുകിൽക്കൂട്ടങ്ങൾ ഓടിവന്നുചന്ദ്രബിംബത്തെ മറച്ചു നിന്നുകണ്ണുതുറന്നവൾ വിതുമ്പിയപ്പോൾശ്രാവണചന്ദ്രിക…