കാലവിശേഷം (വഞ്ചിപ്പാട്ട് )

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ എന്തീലോക മിത്രമാത്ര-മധപ്പതിച്ചെന്നോർക്കേയെ-ന്നന്തരംഗത്തിങ്കൽ ദുഃഖ-മലയടിപ്പൂ!എങ്ങുമേ കാൺമാനില്ലൊരുതെല്ലുപോലും മനുഷ്യത്വംമങ്ങിയ ചിത്രങ്ങളല്ലോകാൺമൂനാം നിത്യം!സത്യ,ധർമാദികൾ പാടേനടമാടീടാനായ് പണ്ടി-ങ്ങെത്ര മഹാരഥൻമാർ ജീ-വത്യാഗം ചെയ്തു!ആയവരെയൊക്കെയും നാംവിസ്മരിച്ചു പൊടുന്നനെ,കായബലം കൊണ്ടു സർവംനേടുകയല്ലീ!ഏതു മാർഗ്ഗത്തിലൂടെയുംഖ്യാതിപൂണ്ടുയർന്നു മന്നി-ലേതിനെയുമപഹസി-ച്ചിടുന്നു പിന്നെ!കരൾ നൊന്തിങ്ങെത്രകണ്ടുപാടിയാലുമതു കേൾക്കാൻധരതന്നിലാരോരുമി-ല്ലെന്നതേ സത്യം!ചിലരുണ്ടു കവിവേഷ-ധാരികൾ ചുണ്ടനക്കാതെ,കലികാലത്തിന്നൊഴുക്കി-നൊപ്പം നീന്തുവോർ!അവർക്കൊന്നേയറിയാവൂ,പാദസേവയതു…

ഓണപക്ഷി**

രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍ ഓണപക്ഷിപാറിപറന്നുപല ദിക്കിലുംപകലിലുംപാതിരാവിലുംപലർക്കായ് ഞാൻപാതിവഴിൽപിരിഞ്ഞുപാട്ടു നിർത്തിപലരും പലവഴിപാതിമലരുകൾപക്ഷം പിഞ്ചിപട്ടിണി പടിയിലായിപതറിയ പദങ്ങൾപണിപ്പെട്ടു ചാലിക്കുന്നുപണ്ടത്തെ ഓർമ്മകൾപടിക്കല്‍ രാജനെത്തുംപഴിക്കാതെ വന്ദിച്ചിടാംപഴയ പാരിനധിപനെപിഞ്ചിയചേലവിറ്റിട്ടുംപിഞ്ചിനുതുണയേകാംപാതിരാ തേങ്ങൽപാട്ടിലാക്കികഴിയുമിനിപാടത്തെ ഓണപക്ഷികളെപാരിനു പാഠമായ്പറത്തണംപത്താംനാളിൽ പരിപാവനമായിപലതാംആശകൾപാതിരാനക്ഷത്രമായിപരത്തണം പുഞ്ചിരിയമൃതംപട്ടിണി വാനിൽപറത്തിപാടാം നമുക്ക് ഒന്നായ്

ന്യൂജെൻ കല്യാണങ്ങൾ

രചന : മുരളി തുമ്മാരുകുടി✍ പങ്കാളികൾ പരസ്പരം കണ്ടെത്തി നടത്തുന്ന വിവാഹങ്ങളിൽ മാത്രമേ പങ്കെടുക്കൂ എന്ന് ഈ വർഷം ആദ്യം പറഞ്ഞിരുന്നുവല്ലോ. ഇപ്പോൾ ബന്ധുക്കളോ സുഹൃത്തുക്കളോ വിവാഹത്തിന് ക്ഷണിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് ഇക്കാര്യമാണ്. കഴിഞ്ഞ എട്ടുമാസം കണ്ടിടത്തോളം കാര്യങ്ങൾ മുന്നോട്ടാണ്. എന്റെ…

അധ്യാപക ദിനം

രചന : ബഷീർ അറക്കൽ വാടാനപ്പള്ളി ✍ വിദ്യതൻ അക്ഷരംചൊല്ലി പഠിപ്പിച്ചും,തെറ്റു തിരുത്തുവാൻചുട്ടടി തന്നൊരാഗുരുവിന്റ ഉള്ളിലായ്കണ്ടു ഞാൻ വാത്സല്യം!ഹൃദയത്തിൽ സത്യത്തിൻദീപം തെളിയിച്ചും,നന്മയാൽ തീർത്തുള്ളവാക്കുകൾ ചൊല്ലിയും,നാടിനു തണലേകാൻപാതയൊരുക്കിയും,….സ്വപ്‌നങ്ങൾ കാണുവാൻചിറകു മുളപ്പിച്ചും,ചിന്തതൻ തേരിലായ്നമ്മെ പറപ്പിച്ചും…പൂങ്കാവനമാക്കിവിദ്യാലയങ്ങളെസ്നേഹ സുഗന്ധംപരത്തുന്ന പൂക്കളായ്നമ്മെ വിരിയിച്ചഅധ്യാപകരേയുംഓർത്തിടാൻ തികയില്ലനാളുകൾ കൂട്ടരെ!എന്നതും ഓർക്കുക ….വേർപിരിഞ്ഞുള്ളഗുരുക്കന്മാർ…

എഫ് സി കേരള വിയന്ന സിൽവർജൂബിലി ഫുട്ബാൾ ടൂർണമെന്റ് 7 സെപ്റ്റംബർ 2024 ന്.

എഡിറ്റോറിയൽ ✍ ഓസ്ട്രിയ : വിയന്ന പ്രവാസിമലയാളികളുടെ ഫുട്ബാൾ ക്ലബ് ആയ എഫ് സി കേരളയുടെ സിൽവർ ജൂബിലിയോടനുബന്ധിച്ചു 7 സെപ്റ്റംബർ 2024 ന് സെവൻസ് ഫുട്ബാൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. വിയന്നയിലെ ആദ്യമലയാളി ഫുട്ബാൾ ക്ലബ് ആയ എഫ് സി കേരള…

ഫൊക്കാന അഡ്വൈസറി ബോർഡ് പുനസംഘടിപ്പിച്ചു: ജോൺ പി ജോൺ, വിനോദ് കെആർകെ , കാമാന്‍ഡര്‍ ജോര്‍ജ് കോരുത് പുതിയ ഭാരവാഹികൾ.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാന അഡ്വൈസറി ബോർഡ് പുനസംഘടിപ്പിച്ചു അഡ്വൈസറി ബോർഡ് ചെയർ ആയി ജോൺ പി ജോൺ,അഡ്വൈസറി ബോർഡ് വൈസ് ചെയർ ആയി വിനോദ് കെആർകെ,അഡ്വൈസറി ബോർഡ് സെക്രട്ടറി ആയി കാമാന്‍ഡര്‍ ജോര്‍ജ് കോരുത് എന്നിവരെ തെരെഞ്ഞെടുത്തതായി പ്രസിഡന്റ് സജിമോൻ ആന്റണി…

മനസ്സ്

രചന : തോമസ് കാവാലം. ✍ മനമുണ്ടായിട്ടു കാര്യമുണ്ടോമനസ്സില്ലെങ്കിൽ പിന്നെന്തുഗുണംഅറിവുണ്ടായിട്ടുമെന്തു കാര്യംഅയൽക്കാരനെയറിയില്ലെങ്കിൽ. മനസ്സിനുള്ളിലുയർത്തിവെച്ചോർമനസ്സറിയാതെ പറഞ്ഞവമനസ്സിനേകുന്നയാഘാതങ്ങൾമനസാക്ഷിക്കു മനസ്സിലാകും. മനസ്സൊരുപക്ഷിയായീടുകിൽമനംപോലതു പറന്നീടട്ടെപ്രണയമാനത്തതാകമാനംപ്രപഞ്ചസത്യമായ് പുലരട്ടെ. മനസ്സിലാക്കിയോരേറെയുണ്ടാംമനസ്സില്ലാത്തവരാണെങ്കിലുംമനസ്സിലാകാത്തപോലെയവർമനസ്സുകൊണ്ടകന്നായിരിക്കും. സ്വാർത്ഥരോ നേടുന്നു തൻ കാര്യങ്ങൾസ്വന്തം കാൽപ്പാടുകൾ നോക്കുന്നവർസമൂഹതൽപരർ നിസ്വാർത്ഥരാംസാഹാനുഭൂതിയവർക്കു സ്വന്തം. തമസ്സിലങ്ങനിരുന്നുപോയോർതമസ്സിലാനന്ദം കണ്ടിരിക്കുംജ്യോതിയിലാനന്ദം,കണ്ടീടുവോർജ്യോതിസ്സായ്,മിന്നുമീ മന്നിലെന്നും.

പ്രണയിനി

രചന : സെഹ്‌റാൻ ✍ ഉരുകിത്തിളയ്ക്കുന്ന മരുഭൂമിയുടെനടുവിലായിരുന്നു അന്നൊരിക്കൽഅവളെന്നെ ഉപേക്ഷിച്ചത്!അവൾ പോയപിറകെമണൽക്കാറ്റെൻ്റെരക്തത്തിലേക്ക്പടർന്നുകയറുകയുംഎൻ്റെ നിശബ്ദതയ്ക്ക്മുകളിലൊരുപുതപ്പ് വിരിക്കുകയുംചെയ്തിരുന്നു.കരിമ്പുലിയുടൽത്തിളക്കമാർന്ന രാത്രികളിൽഅവൾ പറഞ്ഞുകൂട്ടിയകഥകളെല്ലാംഗ്രഹിച്ചെടുക്കാനാവാത്തഅപരിചിതമായൊരുഭാഷയിലേക്ക് വിവർത്തനംചെയ്യപ്പെട്ടു പോയിരുന്നു.അകംനിറഞ്ഞ് പടർന്നപ്രണയത്തിന്റെ മധുരംമുലക്കണ്ണുകളിലൂടെസ്രവിപ്പിച്ചിരുന്ന അവളുടെമാറിടങ്ങളിപ്പോൾ ശൂന്യമാണ്.ചാരനിറമുള്ള കഴുകന്മാർഉണങ്ങിയ ഇലകളും,ചുള്ളികളും കൊണ്ട്മെനഞ്ഞ ഒരു കൂടും,പൊഴിച്ചിട്ട തൂവലുകളും,കാഷ്ഠപ്പുറ്റുകളും മാത്രംഅവിടെ അവശേഷിക്കുന്നു!ആകാശം ശാന്തമാണെന്നാണ്അന്നവൾ പറഞ്ഞതെങ്കിലുംഎൻ്റെ പാതയിലെകരിയിലകളിലെല്ലാംമേഘക്കെട്ടുകളിലെ…

ജീവിച്ച് ജീവിച്ച്മരിച്ചു കൊണ്ടിരിക്കുമ്പോൾ ‘

രചന : താഹാ ജമാൽ ✍ അടിമ അടിമയായിനില നില്ക്കുകയുംഉടമ ഉടമയായി വികസിക്കുകയുംചെയ്യുന്ന കാലത്തുംകാട്ടിലെ രാജാവിൻറെ പേര്സിംഹം എന്ന് തന്നെയാണ്.ആൺസിംഹംഇരപിടിക്കാതിരുന്നിട്ടുംതിന്നുകൊഴുത്തവൻ രാജാവായി വാഴുന്നു.നീണാൽ വാഴട്ടെയെന്ന് പുലമ്പിതൊണ്ട വറ്റിപ്പോയവരുടെ പാട്ടിൻ്റെപരവതാനി ഉടഞ്ഞുപോയതറിയാതെചിന്തകൾ വിചിത്രമായ മൗനം തിരയുന്നുജീവരേഖയിലേക്ക് നേർഹസ്തരേഖയുടെ നീണ്ടപ്രയാണംഞാന്‍ഒരു കുന്നോ, പർവ്വതമോആയിരുന്നെങ്കിൽഉറവയായി മണ്ണിൽനിറഞ്ഞേനേഎനിയ്ക്ക്…

ഒരു മുഴം മുന്നേയെറിയുക’

രചന : പ്രതീഷ് ✍ എന്നേക്കാൾ ഇരുപത്തിയഞ്ച് വയസ്സിലധികം പ്രായവ്യത്യാസം അവനുണ്ടായിരുന്നു,ഒരു കൂട്ടുകാരിയുടെ മകന്റെ കല്യാണ പന്തലിൽ വെച്ചാണ് ഞാനവനെ ആദ്യമായി കാണുന്നത്,ആ കല്യാണത്തിനിടക്ക്അവൻ എന്നെ പല തവണ നോക്കുന്നതു കണ്ടിട്ടായിരുന്നു ഞാനവനെയും ശ്രദ്ധിക്കാൻ തുടങ്ങിയത്,” ഈ കൊച്ചു പയ്യനെന്തിനാ എന്നെ…