നിശ്ശബ്ദമായ തെരുവുകൾ.

രചന : ദിജീഷ് കെ.എസ് പുരം✍ ഇതൊരു വിലക്ഷണഭവനത്തിന്റെമൂന്നാംനിലയിലെ കിടപ്പറ.പുറത്തെ തെരുവിനെഏകദേശംപൂർണ്ണമായിഎന്നെ കാണിച്ചും കേൾപ്പിച്ചുംതരുന്ന വിശാലജാലകം.കുറച്ചുനാളായിപ്രപഞ്ചത്തിന്റെയേതോഒഴിഞ്ഞയിടനാഴിയിൽനിന്ന്ഉൽപ്രവാസത്തിനെത്തിയവിജനതയാലും നിശ്ശബ്ദതയാലുംഈ തെരുവു ഭരിക്കപ്പെടുന്നു!അവരെ ഭഞ്ജിക്കണമെന്നുണ്ട്,അവിടെയെത്തി, ഒന്നുറക്കെകൂവിതെരുവിനെ ഉണർത്തണമെന്നുമുണ്ട്,പക്ഷേ, തുടർക്കൊലപാതകിയായഒരു സ്ത്രീക്ക്, അങ്ങനെയെല്ലായ്പ്പോഴുംപുറത്തുപോകാൻ കഴിയില്ലല്ലോ!മാത്രമല്ല, നിയതദിനത്തിൽത്തന്നെപുതിയ വിഷണ്ണകാമുകൻ, കവിഈ ശയനമുറിയിലെത്തിയിട്ടുമുണ്ട്.തലമുറകൾ കൈമാറിക്കിട്ടിയഅതിപുരാതനമായചുവന്നു കറുത്ത വീഞ്ഞ്അവന്റെ ചുണ്ടിൽ…

ജരൻ

രചന : സുദേവ് ബി✍ ഒരുതണ്ടെടുത്തവൻ സുഷിരമിട്ടുപ്രാണനതിനേകി നാദം പ്രതിധ്വനിച്ചു.കാലിച്ചെറുക്കനെ ചേർത്തണച്ചുമുളന്തണ്ടിനെ മുത്താൻ മുഖത്തു വെച്ചുചെറുവിരൽ മെല്ലെ തൊടുത്തുവെച്ചുമയിൽപ്പീലി നെറുകിൽ തിരുകിവെച്ചുതിരുപാദമൊന്നിൽ പിണച്ചുവെച്ചുകൃഷ്ണനാദ്യപാഠങ്ങൾ പഠിച്ചെടുത്തുവൃന്ദാവനം മുഗ്ധ സാരംഗിതൻശീകരമേറ്റു തളിർത്തു നിന്നുവേഗം പിരിഞ്ഞവർ വീണ്ടുമെത്താൻനദീതീരം സരസ്വതിയെന്നു മാത്രംഒരുതണ്ടെടുത്തവൻ വെട്ടി വെച്ചുഅതിൽ കാരിരുമ്പിൻ ചീളു…

അമ്പാടിക്കണ്ണൻ

രചന : ബേബിസരോജം കുളത്തൂപ്പുഴ ✍ അമ്പാടിക്കണ്ണാപരിഭവമരുതേകണ്ണാ …പാരിലെ പാരിജാതമായിപരിശോഭിതമാകണേ കണ്ണാ …പാൽവെണ്ണ നിറയെഞാൻ തന്നിടാം കണ്ണാ ….നിൻ ജന്മപുണ്യത്തെവാഴ്ത്തിടാം കണ്ണാ …..പരിഭവമെല്ലാം കളയണെ കണ്ണാ ….ഒരു നോക്കു കാണുവാൻ കൊതിയായി കണ്ണാ.നവനീതം ഊട്ടുവാൻസമയമായി കണ്ണാ ….ഓടിവാ കണ്ണാഓടക്കുഴലൂതിഓമനയായെൻഓരത്തായി വന്നുചേർന്നിടൂ കണ്ണാ…ഓമന…

വൃദ്ധസദനത്തിന്റെ മുറ്റത്ത്‌

രചന : ലക്ഷ്മി എൽ✍ വൃദ്ധസദനത്തിന്റെ മുറ്റത്ത്‌ ഒരു കാർ വന്നുനിന്നു. നാലും ആറും വയസ്സുള്ള രണ്ട് പെൺകുരുന്നുകൾ അവരുടെ അച്ഛനോടൊപ്പം കാറിൽനിന്നിറങ്ങി.കാറിൽ അവിടത്തെ അന്തവാസികൾക്കെല്ലാമുള്ള വസ്ത്രങ്ങളും അവർക്കുള്ള പലഹാരപ്പൊതികളുംഉണ്ടായിരുന്നു.വസ്ത്രങ്ങളും പലഹാരപ്പൊതികളുമെല്ലാം അവിടത്തെ പരിചാരകരുടെസഹായത്തോടെ അവർ എല്ലാവർക്കുമായി വിതരണം ചെയ്തു.കുട്ടികൾക്ക് അവിടുത്തെ…

കണ്ണൻ വന്നാൽ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ കണ്ണാ,നിൻതിരുരൂപംകണ്ടു കൈതൊഴാനായെൻകണ്ണുകൾക്കുണ്ടാകണേകാഴ്ചയെന്നുംകണ്ണാനിൻ തിരുനാമംകേട്ടു കോൾമയിർകൊള്ളാൻകർണ്ണങ്ങൾക്കുണ്ടാകണേകേൾവിയെന്നുംവെണ്ണയൊരായിരംകലം ഞാൻ കടഞ്ഞുനൽകാംഉണ്ണിഗോപാലാ കനി-ഞ്ഞീടു വേഗംമണ്ണിലും വിണ്ണിലുമി-ബ്രഹ്മാണ്ഡമാകെയും നീകണ്ണായകണ്ണായ്തന്നെനിൽപ്പുകണ്ണാ!ആയിളം ചൊടിയിൽനി-ന്നൂറുന്നൊരാ പുഞ്ചിരി,ആയർകുലനാഥാഞാൻകാൺമൂ നിത്യംതൂമഞ്ജുളാഭയെഴു-മോമൽ കിരീടവുമായ്താമരനയനാ നീ-യോടിയെത്തൂചേലൊത്തൊരാ പീലിയുംചൂടിയെൻമുന്നിൽ വന്നാൽകോലക്കുഴലൊന്നുതൃ-കൈയിൽ നൽകാംപൊന്നരഞ്ഞാണം നൽകാംപൊന്നിൻ തളകൾ നൽകാംപുന്നെല്ലവിലും കൊണ്ടേ-യങ്ങുനൽകാംത്വൽപാദപത്മങ്ങളിൽവീണു നമിച്ചിടാനായ്മൽപ്രേമസൗഭാഗ്യമേ-യെത്തൂ മുന്നിൽവേദാന്തവേദ്യനായി,വേദസ്വരൂപനായി-ങ്ങേതേതുനേരവും നീ-യെത്തൂ മുന്നിൽചിൻമയരൂപാ…

തുളസിക്കതിർ (നന്ദനന്ദന)

രചന : എം പി ശ്രീകുമാർ ✍ നന്ദനന്ദന രാമസോദരഇന്ദുവദന മാധവനിന്ദകൾ മാഞ്ഞെൻ ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങണെചന്തമോടെന്നും പുഞ്ചിരിയോടെവെണ്ണിലാവായ് തിളങ്ങണെചന്ദനഗോപി സുന്ദരമാക്കുംഅഞ്ജിത രൂപം കാണണംഅഞ്ജനവർണ്ണ അംബുജനേത്രസഞ്ചിതപുണ്യമേകണംഭൂമിലാവണ്യം പോലെ ഭൂതനയെത്തുമ്പോളറിഞ്ഞീടണംവിഷം പുരട്ടിയ നഗ്നമാറിൻപ്രാണനൂറ്റിയെടുക്കണംഇളകിയാടും കാളിയദർപ്പംനൃത്തമാടിയടക്കണംവാ പിളർന്നലറാൻ തുടങ്ങവെവടിയുമായ് യശോധരവാ പിളർന്നങ്ങു നിന്നുപോയ യാകാഴ്ച…

മനസ്സിലെ ശോഭായാത്രയിലൂടെ

രചന : കൃഷ്ണമോഹൻ കെ പി ✍ കായാമ്പൂ വർണ്ണനായ് മണ്ണിൽ പിറന്നൊരുകാരുണ്യമൂർത്തി നിൻ ലീലകളെകണ്ണിനാൽ കാണുന്നു, ഉള്ളിൽ സ്മരിക്കുന്നുകാർവർണ്ണാ,കണ്ണാ തുണച്ചീടണം കർമ്മപഥത്തിങ്കൽ നീ വന്നുചേർന്നോരുകൃഷ്ണാഷ്ടമിയിൽ എൻ്റെ ഭക്തികൈതവശാലിയാം നിന്നുടെ പാദത്തിൽകൈവല്യം പൂകാൻ സമർപ്പിപ്പു ഞാൻ കാതരയാകുമാരാധയുമൊത്തു നീകരളിലെ വൃന്ദാവനത്തിലെത്തൂകാർമേഘവർണ്ണനാം വാസുദേവാ…

സിനിമ

രചന : സഫി അലി താഹ✍ “മുഴുത്ത മുലകളുണ്ടെങ്കിൽ ഫിലിമിലേക്ക് തെരഞ്ഞെടുക്കും എന്ന് പറഞ്ഞത് കേട്ടാണ് പാഡ് ഒക്കെ വെച്ചുകെട്ടി പോയത്. എന്നാൽ അവിടെയെത്തിയപ്പോൾ ഒരാൾ അകത്തേക്ക് വിളിച്ചു, വെച്ചുകെട്ട് അഴിക്കാൻ പറഞ്ഞു…..”മുൻപെങ്ങോ വായിച്ച ഏതോ പഴയകാല നടിയുടെ തുറന്നുപറച്ചിലാണ് ഇത്.അന്നുമുതൽ…

ഷഹനാസിന്

രചന : രാജു കാഞ്ഞിരങ്ങാട്✍ മേപ്പിളിലപോലെ നീയെത്രമനോഹരം ഷഹനാസ്വാക്കിൽനോക്കിൽപുഞ്ചിരിയിൽഎന്തിനേറെ, ഓർമ്മയിൽപോലുംഇലയനക്കമായ് നീയെന്നിൽ മനസ്സിലൊരു മഴവില്ലായ്സിരയിലൊരു സരയുവായ്ഹൃദയത്തിലൊരു തൂവൽ –സ്പശമായ്നീയെന്നിൽ ഷഹനാസ് ക്യാമ്പസിലേക്കുള്ള ചരൽപ്പാതഎന്നെയും കൊണ്ട് നടക്കുന്നുഇടവഴിയിലൊരു കാട്ടുപൂവായ്ചുണ്ടിലൊരു തെറ്റിപ്പൂവുമായ്നീ നിന്നു ചിരിക്കുന്നുകണ്ണിലെ കാക്കപ്പൂവ് മാടി വിളിക്കുന്നു പിരിയൻഗോവണിയിൽ നാമഭിമുഖ-മെത്തുന്നുപ്രണയത്തിൻ്റെ പടവുകൾതോളോടുതോൾ ചേർന്നിറങ്ങുന്നു…

നാടകം

രചന : വർഗീസ് കുറത്തി ✍ സങ്കട വിഹഗങ്ങൾപറന്നു നെഞ്ചിൽ കൊത്തിസഞ്ചിത ഗർവിൻതോലു പൊട്ടി ഞാൻ കരഞ്ഞു പോയ്!അഷ്ടദിക്കിലും കാള –സർപ്പങ്ങൾ വിഷം മുറ്റികൊത്തുവാൻ തക്കം പാർത്തുകിടപ്പു നിശ്ശബ്ദമായ് !സൗന്ദര്യ സരിത്തിലുംഹേമകൂടത്തിൽ പോലുംഈ വിഷം നിറഞ്ഞല്ലോമേഘമേ പെയ്യല്ലേ നീ!വഞ്ചനയുടെ മൂങ്ങകണ്ണുകൾ തള്ളിച്ചതാഅമ്മ…