പൊന്ന്യത്തങ്കം

രചന : ദിജീഷ് കെ.എസ് പുരം✍️ തച്ചോളി ഓമനക്കുഞ്ഞൊതേനൻ…’വടക്കൻപാട്ടിൽ, ആൾത്തിരക്കിൽ,കുത്തിനിർത്തും പന്തവെളിച്ചത്തിൽപൊന്ന്യത്ത്, ഏഴരക്കണ്ടത്തിൽ ഞാനുമലിയുന്നു.ചമച്ച കോട്ടകവാടംകടക്കുമ്പോൾഇരുപുറവുമങ്കക്കളരിച്ചിത്രങ്ങൾ,കളരി മർമ്മ ചികിത്സകൾ,എണ്ണ, തൈല, മരുന്നുശാലകൾ…അധികാരവാഹിയാം പഴയ പല്ലക്കിരിക്കുന്നു,ഇനിയും തുരുമ്പുപൂക്കാത്ത ഗതകാലചോരക്കഥകൾ ചിലമ്പുന്നായുധങ്ങൾ,അങ്കംകാണാനെത്തിയ താളിവേണ്ടാത്തപുതിയ പൊന്നിയം മങ്കമാർ.പൊന്ന്യത്ത്, ചേകോച്ചോരകൾവീണുവീണിപ്പോഴും വീര്യമേറും ചോന്ന മണ്ണിൽഉയർന്ന പുത്തനാമങ്കത്തട്ടിൽ,കളരിവിളക്കൊപ്പം തിളങ്ങിവീറോടെ…

എന്നെ വില്പനക്കുവച്ചപ്പോൾ!

രചന : ഉണ്ണി കെ ടി ✍️ ഒന്നുറങ്ങണം, ശാന്തമായി, സ്വസ്ഥമായി, അതിഗാഢമായി.പക്ഷേ…അതേ…., പക്ഷേ….ഉറക്കം നഷ്ടപ്പെടുത്തിയ ആ നശിച്ച നുണ!ഇതുവരെയും, ഇപ്പോഴും ആളുകളെന്നെ വിശ്വസിക്കുന്നു, സത്യസന്ധനെന്ന് വാഴ്ത്തുന്നു.ആരെങ്കിലും എന്നെയൊന്ന് തിരിച്ചറിഞ്ഞെങ്കിൽ…, നുണയനെന്ന് വിളിച്ചിരുന്നെങ്കിൽ…, എങ്കിൽ ഈ ഭാരമൊഴിഞ്ഞേനെ…പക്ഷേ അതിനൊട്ടും സാധ്യതയില്ല. ഇന്നുവരെ…

ഓർമ്മയുടെ കള്ളറകൾ

രചന : കല ഭാസ്‌കർ ✍️ ഓർമ്മയുടെ കള്ളറകൾഓരോ ദിവസവുംതുറന്നു നോക്കുന്നു.ഒളിച്ചു വെച്ച്ഓർത്ത് ചിരിക്കാൻ,മതി മറന്നു രസിക്കാൻ,വാപൊത്തിക്കരയാൻ,ഭയന്ന് കണ്ണു പൊത്താൻ,നെഞ്ചിലിട്ട് പൂട്ടിവെയ്ക്കാൻവിലപിടിച്ചതെന്തെല്ലാമെന്ന്പരതി നോക്കുന്നു.ആകെയുള്ളതൊരു വിഭവം;ജീവിതം – രസപാകം.ജലം പോൽ സ്വച്ഛം;നിർമലം,നിർമ്മമം.ഉറ്റുനോക്കിയാലടി-ത്തട്ടിലുണ്ടാകാമൊരുതുറക്കാ വിഷക്കുപ്പി,എടുക്കാ കയർ ചുരുൾ ,കൊളുത്താ തിരിവിളക്ക്,മുദ്ര മാഞ്ഞൊരു മോതിരംചെമ്പു തെളിഞ്ഞൊരു…

കേരളം

രചന : അനിൽ ശിവശക്തി✍️ കേരനിരകളൂയലാടും കേരളനാട് മാമല നാട്.കേളികൊട്ട് കേട്ടുണരുംമരതക കാന്തി ചൊരിയും നാട്.തുഞ്ചന്റെ ശീലുകളുണരുംനവ്യ മനോഹരി മാമക നാട്.സഹ്യസാനു കുളിർ ചൊരിയുന്നൊരുസാഗരതീര സുരഭില നാട്.( കേരനിരകൾ…..)മകരമാസ മഞ്ഞിൻതുള്ളികുളിരണിയിക്കും ശീതക്കാറ്റിൽപുഞ്ചപ്പാടം കണി കണ്ടുണരുംവാലാട്ടിക്കിളി പാറും നാട്മാമല നാട് കേരള നാട്.കേകീ…

ഒരു പ്രണയം പങ്കിടാതെ പറന്നു പറന്ന്……..?

രചന : Baburaj Kadungalloor✍️ 🌷🌷🌷🌷🌷🌷🌷🌷🌷🌷(ഒന്ന്)എനിക്ക് ഹിമമഞ്ഞുരുകുന്നവേഗതയാണെന്ന് ഞാൻ നിന്നോട്പറഞ്ഞിരുന്നു !മുറുക്കി കെട്ടിയ താളം തെറ്റി അത് പുതിയ ഭ്രമണപഥങ്ങളെ –തേടുന്നുണ്ട്?നോക്കൂ നമ്മുടെ ഹൃദയവികാരങ്ങൾ എത്രവേഗത്തിലാണല്ലേ……….?പറുദീസകളിലെ രാത്രീബാക്കികൾ –ക്ക് പനിനീരിൻ്റെ സുഗന്ധം!കമലേ…. മഞ്ഞിൻ്റെ പൂക്കൾക്കുംനിൻ്റെ ഗന്ധമാണെന്നാണോ?നഗരസത്രങ്ങളിലെ അന്തിയുറക്കങ്ങൾ…..?ഒടുങ്ങാത്തതാണത് !!(രണ്ട്)🌹സഖേ…. എൻ്റെ എഴുത്തിൻ്റെഅമരകോശം…

ദേ ഇന്നലെയും കൂടിയും…

രചന : S. വത്സലാജിനിൽ.✍️ ന്റെ വീട്ടിൽ നിന്നും,ഒരോട്ടം വച്ചു കൊടുത്താൽ,ഒറ്റ മിനിറ്റ് കൊണ്ട് എത്താവുന്ന ദൂരത്തിൽ,എനിക്കൊരുഉമ്മച്ചിക്കുട്ടി കൂട്ടുകാരിയും, പിന്നെവീടിന്റെ തൊട്ടടുത്തായിമറ്റൊരു കൂട്ടുകാരിയും ഉണ്ടായിരുന്നു….ഇവരോട് ഒന്നിച്ചാണ്,പത്താം ക്ലാസ്സ് വരേം ഞാൻ സ്കൂളിൽ പോകേം വരികേം ഒക്കെ ചെയ്തിരുന്നത്.ഇതിൽ,ആ ഉമ്മച്ചിക്കുട്ടിയെമിക്ക അവധി ദിവസങ്ങളിലും…

🌹നിതാന്തം🌹

രചന : പിറവം തോംസൺ.✍️ പ്രത്യേകിച്ച് ഒന്നുമില്ല. ഒന്നും.ഒരു മാറ്റവുമില്ല. ഒന്നിനും.ഇന്നലത്തേത് പോലെ ഇന്നും.അച്ഛന്റെ പഴയ മുറുക്കാൻ ചെല്ലംഅതു പടി അവിടെയുണ്ട്.അമ്മയുടെ, തന്തി പൊട്ടിയ വീണയുംഒരു വശത്തിരിപ്പുണ്ട്.അവരില്ലെങ്കിലും,മുറക്കി ചുവപ്പിച്ചു,അച്ഛൻ മധ്യാഹ്നം പോലെചാരു കസാലയിലിരിക്കുന്നത്ഞാൻ കാണുന്നുണ്ട്ഒരു മാറ്റവുമില്ല. ഒന്നിനും.ഒട്ടും.തെക്കേ മുറിയിൽ നിന്നും അമ്മയുടെഗാന…

ജയിൽ 💥

രചന : കമാൽ കണ്ണിമറ്റം✍️ ഇരുട്ടായിരുന്നു,വെളിച്ചത്തിനെപ്പൊഴും!പകലിലെ വെളിമ്പുറങ്ങളിലു-മകത്തളം നിറയ്ക്കുന്നരാവെളിച്ചത്തിനും,തമോ നിറത്തിൻ്റെ ഇരുൾജയിൽത്തട്ടിലും!എൻ്റെ സ്വാതന്ത്ര്യവഴികളിലുയർന്നതാമീകാരിരുമ്പഴികളിലുറയുന്നതുമന്ധകാരത്തിൻ്റെ ഇരുൾ വെളിച്ചം മാത്രം!രാത്രിയുറക്കിൽ,കണ്ണിലേക്കൊഴിക്കുന്നജയിൽവെളിച്ചത്തിനു –മെന്തൊരിരുട്ടായിരുന്നു!എന്നിട്ടുമുണ്ടായിസ്വസ്തസ്സുഖമാം സുഷുപ്തി!അസ്വസ്തത നെരിപ്പോടുകൂട്ടിപ്പുകയ്ക്കുന്നമാനസത്തടങ്ങളെപ്പുൽകി –പ്പുണർന്നങ്ങനെ…..!ചലന സ്വാതന്ത്ര്യത്തിൻ്റെ കാലിണപ്പൂട്ടിൽ,കർമ്മ ശൂന്യത തളംകെട്ടി നില്കുന്നു,സമയ ധാരാളിത്ത വിരസ നിർമേഷത നെടുവീർപ്പിലലിയുന്നു !ഹാ! ജയിൽ! നീയെന്നെസമയസമ്പന്നതയുടെകൊടുമുടിപ്പുറമാക്കിയീ നിഷ്കർമ്മ…

മിനുക്കു പണികൾ

രചന : കുന്നത്തൂർ ശിവരാജൻ ✍️ ഏറെ നേരമായി അർത്ഥമില്ലാതെ താൻ ഓരോന്ന് ചിന്തിച്ചു കൂട്ടുകയാണെന്ന് സുമതിക്ക് തോന്നി. ഒരു കാര്യവും താൻ പറയും പോലെ ഭർത്താവ് അനുസരിക്കില്ല. അങ്ങേർക്ക് താൻ പിടിച്ച മുയലിനാണ് കൊമ്പ്. ഓരോന്നും വരും പോലെ വരട്ടെ.‘…

പ്രണയത്തിന്റെ വഴികൾ

രചന : ഗഫൂർകൊടിഞ്ഞി✍️ പണ്ട് പ്രണയം മൊട്ടിട്ടത്നാട്ടു ചന്തകളിലായിരിക്കണം.മായം കലരാത്ത പച്ചക്കറി പോലെപഴകാത്ത പഴവർഗ്ഗങ്ങൾ പോലെവാടാത്ത പൂക്കൾ പോലെയന്ന്പ്രണയവും നിഷ്കളങ്കമായിരിക്കണം.പച്ചമുളകിന്റെ എരിവുംവാളൻ പുളിയുടെ പുളിപ്പുംപാവക്കയുടെ കയ്പ്പുംമൈസൂർ പഴത്തിന്റെമധുരവുമായി അന്ന്പ്രണയവും വിപണികളിൽസൗജന്യ വിലയിൽ വിറ്റുപോയിരിക്കണം.പിന്നെയാവാം ചന്തകൾകൊച്ചു കൊച്ചു കവലകളായിരൂപാന്തരപ്പെട്ടത്.കവലയിലെ ചായ്ച്ചു കെട്ടിയചായ മക്കാനികളിലാവണംപ്രണയത്തിന്…