ചന്തമില്ലാത്ത ചിന്തകൾ✍️
രചന : കൃഷ്ണമോഹൻ കെ പി ✍ ചിത്രം വിചിത്രമീ ചിന്തയിലെത്തുന്നചുമ്മാതെയുള്ളയീയക്ഷരങ്ങൾചാലകശക്തിയായ് വാക്കുകളായ് വന്ന്ചാരുതയോടെ വരികളാകുംചിന്തിച്ചവയുടെ ചേതോഹരതയെചുമ്മാ കുറിച്ചാൽ കവിതയാകാം.ചിത്രവർണ്ണാങ്കിയാകും കവിതയെചിത്തത്തിലേറ്റി ചിരിച്ചിടുമ്പോൾചന്ദ്രികയെത്തും ഹൃദയത്തിലങ്ങനെചാരുവാം ആമ്പൽ വിരിഞ്ഞു നില്ക്കുംചേതനതന്നുടെ ആത്മ പ്രബുദ്ധതചേതോഹരമായി മുന്നിലെത്തുംചൈത്രനിലാവിൻ്റെ വെള്ളി വെളിച്ചത്താൽചൈതന്യമേറും ഹൃദയാംബരംചൊല്ലിടാനായിട്ടു മാത്രം കുറിയ്ക്കുന്നചോദ്യങ്ങൾക്കുത്തരം കണ്ടു…
എല്ലാ ശനിയാഴ്ചകളിലും
രചന : കൺമണി✍ എല്ലാ ശനിയാഴ്ചകളിലും അക്കു കളിക്കാനും കല്ല് കളിക്കാനും എന്നെ കൂട്ടാനായി എന്റെ വീടിൻെറ പിന്നിൽ കൂടി അവൾ പതുങ്ങി പതുങ്ങി വരുമായിരുന്നു.പതുങ്ങി വരുന്നത് വേറെ ഒന്നും കൊണ്ടല്ല ,വീട്ടിൽ പപ്പ ഉണ്ടോന്നറിയണം അവൾക്ക്.മമ്മീടെ അടുത്ത് നിന്നും എന്നെ…
മഴ പറയുന്നത്.
രചന : വിനയൻ✍ കുളിരായ് ചിതറുംമഴയായുംമഴ പെയ്തൊഴുകുംപുഴയായുംതിരയായുയരുംകടലായുംതപമേറ്റുയരുംമുകിലായുംതണുവേറ്റുറയുംഹിമമായുംതിളകൊണ്ടിളകുംജലമല്ലോകുടിനീരമൃതംകുളിർ നീര്ജനിയും മൃതിയുംതൊടുമൻപ്.ഒരു നാളിടയൻഇളവേല്ക്കുംഒരു താഴ്വരയിൽമഴയെത്തി.മഴയാ മലയിൽപെയ്തൊഴുകിപുഴയായീറൻപാട്ടെഴുതി.പുഴയിൽ നിറയെനീലാമ്പൽ,കുളിരോളങ്ങൾപുഞ്ചിരികൾ.പുണരാനുണരുംപൂമിഴികൾപുതുവിൺതാരക-കിങ്ങിണികൾ.അവിടേയ്ക്കെത്തൂ,യിടയാ നീഅഴലില്ലാതെ,യഴകേറ്റൂ ….അറിയണമക്ഷര-സത്യങ്ങൾഅവ നെഞ്ചേറ്റിയസമരങ്ങൾ.നിറയും സ്വപ്ന-നിലാവലകൾനീയും ഞാനുംമഴയിടവും. പുതിയപുൽനാമ്പിലെ –പ്പുളകത്തിളക്കമേപുതുമകൾ പുൽകി –പ്പതം വന്ന ശില്പമേനിനവിൽ നീർമിഴിയൂറിനില്ക്കുന്നതെന്തു നീയറിയണം താരകേപറയണം ധീരജേഅഴകിനാകാശങ്ങ-ളറിവിനാഴക്കടൽഅവിടെയുണ്ടാത്മാവിലുരുകി നിറയുന്നവർ.അവരിലമ്മത്തണൽഅരികലച്ഛൻ,നിറം പകരുമോർമ്മക്കുളിർ –മഴ…
തപ്തസമൂഹം
രചന : ഉണ്ണികൃഷ്ണൻ ബാലരാമപുരം✍ കണ്ടോ ! ഉറുമ്പിൻ്റെയദ്ധ്വാനമെന്നച്ഛാ..കണ്ടു നിൽക്കാനെന്തൊരാശ്ചര്യം ഹാ !മണ്ടിക്കിത ,ച്ചെങ്ങോട്ടിത്ര തിടുക്കത്തിൽതെണ്ടി നടക്കാതെയിത്തരത്തിൽ . തന്നെക്കാളേറ്റം വലിപ്പിമുള്ളോരരിമുന്നിൽ വച്ചുന്തിപ്പയറ്റുന്നുണ്ടേ !സന്നതഗാത്രിയായ് തോന്നുന്നുണ്ടെങ്കിലുംസന്നധൈര്യവതിയല്ലേയല്ല. ചെറ്റിട വിശ്രമമില്ലാതെ,യിവ്വിധംമുറ്റുംതൻ തൃഷ്ണയിലർപ്പിതമായ്ഒറ്റലക്ഷ്യത്തിൻ്റെ സായൂജ്യമല്ലാതെമറ്റൊന്നിലും മനം പായുന്നില്ല . കല്ലൊന്നുയർന്നു നിൽക്കുന്നു മുന്നിൽക്കണ്ടുതെല്ലൊന്നു ശങ്കിച്ചവൾ…
വീണു പോയ മരം…
രചന : സഖാവ് കാളിദാസൻ✍ തോറ്റുപോയ പാർട്ടിവീണു കിടക്കുന്ന മരമാണ്.വൃദ്ധരും കുട്ടികളും അതിൽഅനായാസം ഓടിക്കയറും.ശത്രുക്കൾ ചില്ലകൾ ഒടിക്കും.ആ ചോരക്കറയിൽഅവരുടെ ആശകൾ മുക്കും.ഇനി നിവരാത്ത വിധംചവിട്ടി മെതിക്കും.അതുകണ്ടു വൃക്ഷച്ചുവട്ടിലെപച്ച പുൽനാമ്പുകൾ ചിരിക്കും.വാനിൽ വീണ്ടുംകാർമേഘം ഉരുണ്ടുകൂടും.മഴ കുന്നിനെ നനയ്ക്കും.പുതിയ ഉറവകൾഒഴുകിതുടങ്ങും.വീണുകിടക്കുന്ന മരംഅതിന്റെ വേര് മണ്ണിലാഴ്ത്തികൂടുതൽ…
ഉൾമനസ്സ്.
രചന : ബിനു. ആർ.✍ ആരുടെയൊക്കെയോപരിഭവങ്ങൾതീർക്കാൻ,അല്ലലുകൾ നിറഞ്ഞ്,അഭിഷിക്തനായപ്പോഴുംആരോടും പരിഭവമില്ലാതെയെൻഉൾമനസ്സ്ആട്ടങ്ങളെല്ലാം ആടിത്തീർത്തു.ചിത്രപങ്കിലമായരാവുകളെല്ലാംനീന്തിക്കടന്നപ്പോൾചിരിയുംകരച്ചിലും നിമ്ന്നോന്നതമായ്ഉൾത്തടങ്ങളിൽസമ്മർദ്ദമേറ്റീടവേ,നീപോലുമെന്നെമറന്നിതോ തോഴീ.ജീവിതമാകേയും തോന്നിയപോൽരാജാപാർട്ടുകെട്ടി തപിച്ചീടവേ,പുറംനാട്ടുകാർ പൂരപ്പൊലിമപൊലിച്ചിട്ടകാലംവിദൂരമാംഓർമ്മതൻ നിറക്കാഴചകളായ്ഉൾമനസ്സിലെന്നും കേളികൊട്ടുയർന്നിരുന്നു.നൽചിന്തകളിലെപ്പോഴുമെല്ലാവർക്കു-മെന്നുംനന്മകൾമാത്രംനിറയണമെന്നുനേർന്നിരുന്നെങ്കിലുമത്കണ്ടെത്തിടാനാർക്കുംകഴിഞ്ഞില്ലായെന്നതുംഉൾമനസ്സിലെപ്പോഴും നൊമ്പരമായ്നിറഞ്ഞിരുന്നു.കാലംതിരിഞ്ഞുനോക്കാതെ പുറകോട്ടോടികൊഴിഞ്ഞുപോകവേ,കരിമുകിലുകൾപോൽ മനസ്സിലെല്ലാംകരിന്തിരി പടരവേ,ഭാവിതൻമധുരഫലംതേടിയെൻമനംജന്മശിഷ്ടംതിരഞ്ഞുകാതങ്ങൾനടന്നിരുന്നു.മുനിഞ്ഞുകത്തുമൊരുദീപനാളംപോൽകാറ്റിലാടിയുലയും സ്വന്തബന്ധങ്ങൾസ്വരരാഗങ്ങളിൽ ഇടർച്ചകൾ വന്നുഭവിക്കേ,സുരാസുരയോധനംപോലെൻ ചിന്തകളിൽസന്മാർഗ്ഗസങ്കല്പമഥനം നടന്നിരുന്നു.
കവിതയോട്
രചന : എം പി ശ്രീകുമാർ✍ മഴ പെയ്തു മാനം തെളിഞ്ഞ പുലരിയിൽമഴവില്ലു വാനിൽ തെളിഞ്ഞ പോലെഇളംസൂര്യരശ്മികൾ വന്നു തലോടവെഇളയുടെ കവിളത്തെ കാന്തി പോലെചാറ്റൽമഴയത്തു കുറുനിര പാറുന്നഈറനണിഞ്ഞ പ്രകൃതി പോലെഒറ്റക്കൊഴുക്കുന്ന വേണുഗാനം പോലെഓരത്തുകൂടെ വരും കവിതെഒന്നിച്ചു ചേർന്നു നടക്കാം നമുക്കിനിഓരോരോ കാര്യം…
ആ സ്ത്രീയ്ക്ക് ഗൾഫിൽ എന്താകും സംഭവിച്ചത്?
രചന : സഫി അലി താഹ.✍ ആ സ്ത്രീയ്ക്ക് ഗൾഫിൽ എന്താകും സംഭവിച്ചത്?അതിന്റെ ചുരുളുകൾ നിവർന്നപ്പോൾ സങ്കടമല്ല ലോകത്തോട് വെറുപ്പാണ് തോന്നിയത്.നല്ല രീതിയിൽ ചിന്തിക്കാൻ തുടങ്ങുന്ന വരെയും വിവാഹത്തെ എതിർക്കുന്ന, ഭയക്കുന്ന ഒരു പെണ്ണായി മാറിയത് ഈ സംഭവത്തോടെയായിരുന്നു…..“ദുഷ്ടാ പുതിയ പെണ്ണുമായി…
ആവസ്ഥം
രചന : അമിത്രജിത്ത്.✍ ഒരു മേൽക്കൂരക്ക് കീഴിൽഒരുമിച്ച് ചേർക്കുന്ന ഒരിടം.ഇരുട്ടിൽഒരു തിരി വെട്ടമായിതന്റേതെന്ന് പറയാവുന്നഒരേയൊരു അഭയസ്ഥാനം.നോവുകളിലും അപമാനങ്ങളിലുംതകർന്നു പോകാതെതന്നെ ചേർത്തു നിർത്താനുള്ളതോളുകളായതുമാറും.എന്നെന്നും കാത്തുരക്ഷിക്കുന്നസ്നേഹത്തിൻ കാവൽ.ഏത് വാതിൽകൊട്ടിയടയ്ക്കപ്പെട്ടാലുംഒരിക്കലും തനിക്ക് മുൻപിൽഅടയ്ക്കപ്പെടില്ലെന്ന ഉറപ്പിൽഎന്നും തിരിച്ചു കയറിച്ചെല്ലാംഎന്നുള്ള ഏക ആശ്രയം.കൂടുമ്പോൾ ഇമ്പം പകരുന്നഒന്നെന്ന് പ്രസംഗ മദ്ധ്യേ…
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
രചന : അഫ്സൽ ബഷീർ തൃക്കോമല✍ ഐക്യ രാഷ്ട്ര സഭ 1987 ജൂണ് 26 മുതൽ എല്ലാ വർഷവും ഇതേ ദിവസം ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു . “ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക, ലഹരി ഉല്പ്പന്നങ്ങള്…