മാർഗ്ഗദീപം
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ജീവനെയാകെ വരിഞ്ഞുമുറുക്കുന്നൊ-രാവിലചിന്തയെ മാറ്റിനിർത്തി,ഏകാഗ്രചിത്തനായ് പാടുന്നേൻ ഹൃത്തട-മാകാശത്തോളം വിശാലമാക്കി ഉത്തരംകിട്ടാത്ത ചോദ്യങ്ങളാണെൻ്റെ,മസ്തകംതന്നിൽ നിറഞ്ഞുനിൽപ്പൂ!എത്രവിചിത്രം വിചിത്രമീലോകവു-മത്രകണ്ടീസൃഷ്ടിജാലങ്ങളും! ആയിരംസംവൽസരങ്ങൾ താണ്ടീടിലു-മായതിൻസാരമൊരൽപ്പമോരാൻ,ആവില്ല,തത്രേനിയതിതൻ പാടവം!കേവലമീനമ്മളെത്ര ശുഷ്കം! കണ്ണടച്ചെല്ലാം മറന്നൊന്നിരിക്കുകിൽമണ്ണില്ല,വിണ്ണില്ലേതൊന്നുമില്ല!ബോധമേ,നിൻ നിഴലാട്ടമാണിക്കണ്ട-തേതുമെന്നേവ,മറിഞ്ഞിടുന്നേൻ ഏകാഗ്രചിത്തനായ് പാടുന്നതൊക്കെയുംശോകാർദ്രമാവതിനെന്തുഞായം!ശോകത്തിൽനിന്നേ കവിതമുളച്ചിടൂ,ശോകമാണേതിനും മാർഗ്ഗദീപം ഇന്നലെ നിദ്രയിൽ മിന്നിവന്നെത്തിയ,പൊന്നണിപ്പൂങ്കിനാവെങ്ങുപോയി!എന്നപോലീ,നമ്മളേവരുമങ്ങനെ;മന്നിലായ് വിസ്മൃതിപൂകുകില്ലേ! നല്ലവാക്കോതുവാനാവണമീനമു-ക്കെല്ലാർക്കുമെപ്പൊഴുമാത്തമോദംഇല്ലാത്ത…
വർഷാവസാനം അവളൊന്നു വിളിക്കും.
രചന : ഷാ ലൈ ഷാ ✍ വർഷാവസാനം അവളൊന്നു വിളിക്കും.‘ഹലോ’യ്ക്കിപ്പുറം അഞ്ചു മിനിറ്റ്ശ്വാസങ്ങൾ മാത്രം മിണ്ടും..ഇടക്കൊരു മൗനമുനമ്പ്വഴിതെറ്റിക്കയറിയിട്ടെന്ന പോലെമൂക്കൊന്നു ചുവക്കുംഅയാളൊരു തുമ്മലിൽ ഞെട്ടും“അച്ചായൻ ഓക്കെയല്ലേ..?”തൊണ്ടയിലിറക്കിയ ഒച്ച്തിരിച്ചു കയറും പോലെനേർത്ത് വലിഞ്ഞൊരൊച്ചഇത്തിരിയുയിരോടെ വീണു പിടയ്ക്കുംകൊഴുപ്പ് പുരണ്ടാവണംശബ്ദത്തിനിത്തിരി പഴക്കം കാണുംഅയാൾ മെല്ലെ ചിരിക്കുംഒറ്റക്കയ്യിലൂന്നി…
പേമാരിയാമങ്ങൾ
രചന : ജയരാജ് പുതുമഠം. ✍ ഓർക്കുന്നു ഞാനിപ്പോൾതെക്കേപ്പുറത്തെ ചായ്പ്പിൻഅടിയിലെ പഴുതിലൂടെഒഴുകിപ്പോയൊരെൻബാല്യകാലനിനവുകൾപേമാരി പെയ്യുമീ യാമങ്ങളിൽ ഇടിമിന്നലുകളുടെനിലാവൊഴുകും പുഴയുടെഏകാന്ത നിശാരഥമേറിമിണ്ടാതെ വിങ്ങിയൊഴുകിയഎൻ ചെറു സങ്കൽപ്പങ്ങൾഇങ്ങിനി വരികയില്ലേ,പ്രിയേ നെഞ്ചിലുണ്ടിപ്പോഴുമാആലോല മേഘങ്ങൾഇന്നലെയതിൻ ഓളങ്ങൾപൊങ്ങിയുണർന്നുമങ്ങാത്ത താളങ്ങളിൽവിങ്ങുന്ന രാഗങ്ങളായ് വീണ്ടും വിരിഞ്ഞെത്തുന്നുപുലരികൾ അമൃതായഴകായ്മിഴിവോടെ നീയെന്ന് നിറയുംമഴയിൽ, എൻ മിഴികളിൽയുഗങ്ങളായ്…
പ്രിയപ്പെട്ട ഒരാൾ ഒരു വാക്ക് പോലും പറയാതെ.
രചന : റിഷു റിഷു ✍ പ്രിയപ്പെട്ട ഒരാൾ ഒരു വാക്ക് പോലും പറയാതെ പെട്ടെന്നൊരു നിമിഷം മരണത്തിന്റെ കയ്യും പിടിച്ച് ഇരുട്ടിലേക്ക് നടന്ന് പോയിട്ടുണ്ടോ..?അത് ആരുമാകാം അച്ഛൻ.. അമ്മ.. കൂടപ്പിറപ്പ്.. സുഹൃത്ത്.. ഭാര്യ.. ഭർത്താവ്.. കാമുകൻ.. കാമുകി.. അങ്ങനെ ആരും..!ആരായാലും…
യോദ്ധാക്കൾക്കൊപ്പം
രചന : ടി.എം. നവാസ് വളാഞ്ചേരി✍ നാടും നഗരവും കച്ചകെട്ടി ഇറങ്ങുകയാണ്. ലഹരി പൂക്കും താവളങ്ങളിലെ കാണാക്കെണികൾ തുറന്നു കാട്ടാൻ . കാലത്തിന്റെ കടമ നിർവഹിക്കാൻ, നാടിനെ വീടിനെ, വരുംതലമുറയെ രക്ഷിക്കാൻ. ഈ മഹാ യുദ്ധത്തിൽ യോദ്ധാവായി നാമോരോരുത്തരും മുൻ നിരയിൽ…
” നിർവ്വചനം “
രചന : ഷാജു. കെ. കടമേരി ✍ അഗ്നിമഴ തുന്നിയജീവിതത്തിന്റെ നെഞ്ചിലേക്ക്ഇടി വെട്ടി പുണരുന്നപേറ്റ് നോവിന്റെസാക്ഷ്യപത്രങ്ങളാണ്കവിത .അനുഭവത്തിന്റെ നട്ടുച്ചയിൽതീമരക്കാടുകളിലേക്ക് നടന്ന് പോയഅഗ്നിനക്ഷത്രങ്ങൾ കെട്ടിപ്പിടിക്കുന്നഓർമ്മ കൊടുംചൂട് .പട്ടിണി വരച്ച് വച്ചചുവരുകൾക്കുള്ളിൽ വിങ്ങിപ്പൊട്ടിപാതിരാമഴയിലേക്കിറങ്ങി പോയമുല്ലപ്പൂ ഉടലുകളുടെ സ്മാരകശിലകൾഅധികാര ഹുങ്കിന്വഴങ്ങിക്കൊടുക്കാത്തഓരോ ചുവട് വയ്പ്പിലുംപുതുവസന്തത്തിന് പകിട്ടേകിയനക്ഷത്രവെളിച്ചം .ഒറ്റുകാരുടെ…
ബൗദ്ധികമായ അടിമത്തം നമ്മളെ വരിഞ്ഞു മുറുക്കാതെ ശ്രദ്ധിക്കുക.
രചന : ദേവദാസ് യുവാന✍ വിധവയായ ഒരു മരുമകൾ തന്റെ അമ്മായിയമ്മയോട് പറഞ്ഞു:‘ഞാൻ മൂന്നുമാസം ഗർഭിണിയാണ്.’ഒരു വർഷം മുമ്പ് മരണപ്പെട്ട തന്റെ മകന്റെ വിധവയിൽ നിന്നും ഇത് കേട്ടപ്പോൾ ആ അമ്മ ഞെട്ടി. ശേഷം ഈ വിഷയം മുഴുവൻ കുടുംബത്തിലും കോളിളക്കമുണ്ടാക്കി.…
മഴ…. മഴ….🌹
രചന : പിറവം തോംസൺ പോൾ ✍ ഒഴിയാതെ പൊഴിയുന്ന മഴയിപ്പോൾ,ഒഴുകിടുന്നെല്ലാക്കൈവഴികളിലും.ജനാലയിൽ തട്ടി മുട്ടിയൊരു മഴപരിഭവമേറെ,യെണ്ണിപ്പെറുക്കുന്നു!ശലഭം മോന്തുവാൻ മോഹിച്ച തേനിമ്പംപൂക്കളിൽ നിന്നുമൊഴുക്കി വീഴ്ത്തും മഴ!മാരിവില്ലാകാൻ കൊതിച്ച സ്വപ്നങ്ങളെതൊരാക്കണ്ണീരാക്കിച്ചൊരിയും മഴ.മണ്ണിന്നടിയിലെ സുഷുപ്ത ജീവനെവീണ്ണിൽനിന്നിറങ്ങി കൺതെളിക്കും മഴ.വെയിലും മഴയുമിണ ചേർന്നു വാർക്കുംനീർമുത്തു മണി തൻ…
കുവൈറ്റിൽ തീപിടുത്ത ദുരന്തത്തിൽ മരിച്ച 24 മലയാളികളുടെ കുടുംബങ്ങൾക്ക് ഫൊക്കാന രണ്ട് ലക്ഷം വീതം സഹായം കൈമാറി.
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോർക്ക് : കുവൈറ്റിലെ മാൻഗഫ് തീ പിടുത്ത ദുരന്തത്തിൽ മരിച്ച 24 മലയാളികളുടേയും കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ കൈമാറി. ഇരുപത്തിനാല് കുടുംബങ്ങളിലേയും ഉത്തരവാദിത്വ പെട്ട കുടുംബാംഗത്തിൻ്റെ പേരിൽ…
പഴയ പാഠശാല.
രചന : ഗഫൂർ കൊടിഞ്ഞി.✍ പഠിച്ച പാഠശാലയുടെപടിപ്പുര കടന്നപ്പോൾപുതുമയെഴും ചിത്രങ്ങൾ..പുലർകാല പ്രഭയിൽ മിന്നുംപൂക്കൾ പൂമ്പാറ്റകൾ………ശിതീകരിച്ചകോൺഗ്രീറ്റ് കൂടുകൾക്കകത്ത്ഡിജിറ്റൽ ക്ലാസ് റൂമുകൾ..ചാവി കൊടുത്ത പമ്പരം പോലെയുംചുമടേറ്റുന്ന കാളകളെ പോലെയുംഭാരം വലിച്ച് കറങ്ങും ചെറുബാല്യങ്ങൾവെളുക്കെച്ചിരിക്കുമ്പോഴുംആകുലതയുടെ ചങ്ങലയിൽ ചാഞ്ചാടാൻ വിധിക്കപ്പെട്ടവർ.പുറമേ പുഞ്ചിരിയുടെ പൂവെറിഞ്ഞ്അകമേ അരക്ഷിതത്വം പേറുന്നവർആർക്കോ വേണ്ടി…