സ്പോയിലർ അലർട്ട് -ഉള്ളൊഴുക്ക്
രചന : രജിത് ലീല രവീന്ദ്രൻ✍ ശരികൾ തെറ്റുകളാവുകയും, തെറ്റുകൾ ശരികളാവുകയും ചെയ്യുന്നത്. ഒരാളിന്റെ ശരികൾ മറ്റൊരാളിന്റെ തെറ്റുകളാകുന്ന അവസ്ഥ. ആത്യന്തികമായി ഓരോ മനുഷ്യനും അവരവരുടെ സന്തോഷവും സുഖവും മാത്രമാണ് അന്വേഷിക്കുന്നതെന്ന് ഒരുപാടിടത്ത് പറയുന്നൊരു സിനിമ. എത്ര വെറുക്കുവാൻ ശ്രമിക്കുമ്പോളും കണ്ണിൽപ്പെടുന്ന…
പരിസ്ഥിതി സൗഹൃദ തൊഴിലാളികൾ
രചന : മംഗളൻ കുണ്ടറ✍ മനതാരിൽ കുളിർകാറ്റുവീശുന്നിടംമലർവാടി പോലുള്ളൊരു നല്ല ഗ്രാമംകരിമ്പനക്കൂട്ടം കാറ്റിലുലഞ്ഞാടുംകരിമ്പുപോലാടും ഈറ്റക്കുട്ടങ്ങളും! കരിമ്പനയോലയാൽ പായകൾനെയ്യുംകരവിരുതാൽ ഇറ്റക്കൊട്ടകൾ നെയ്യുംപരമ്പരാഗത തൊഴിൽ ചെയ്യും നിത്യംപരിസ്ഥിതി സൗഹൃദം കാത്തുസൂക്ഷിക്കും! പകലന്തിയോളം പണിയെടുത്താലുംപശിയടക്കാൻ മുട്ടും മുത്തശ്ശിമാരുംപഴഞ്ചരെന്നോരെ ആരു വിളിച്ചാലുംപരമ്പരത്തൊഴിലൊട്ട് വെടിയില്ലാരും! പതിർ മാറ്റും മുറങ്ങളും…
പുസ്തകം കടലാസിലെ മഷി മാത്രമല്ല
രചന : ആന്റണി കൈതാരത്തു ✍ സർഗ്ഗാത്മകതയുടെ ശാന്തമായ മണിയറയില്‍, എഴുത്തുകാരന് വികാരാധീനനായി ഒരു പ്രണയബന്ധത്തിൽ ഏർപ്പെടുന്നു. മഷിപ്പാത്രത്തില്‍ തൂലിക മുക്കിയെടുത്ത് സൗമ്യവും തീവ്രവുമായ വാക്കുകളകൊണ്ട് കാമുകിയുടെ മേനിയില്‍ അയാള്‍ തന്റെ മനസ്സ് വരയുന്നു. തരളിതമായി ഒരു പ്രണയം വളരുന്നു. അയാളുടെ…
മഴമേഘം
രചന : സതി സുധാകരൻ പൊന്നുരുന്നി ✍ ചുട്ടു പഴുത്തിട്ടു ഭൂമി കരഞ്ഞപ്പോൾവരുണദേവൻ ഒരു വരം കൊടുത്തു.ആവോളം മഴപെയ്തു ഭൂമിക്കു കുളിരേകിമഴമേഘമേ നീ തിരികെ വരു.മണവാട്ടി പോലെ നാണം കുണുങ്ങിമഴമേഘം പനിനീർ തളിച്ചു വന്നു.തട്ടത്താൽ മുഖം മൂടി നാണിച്ചു നിന്നവൾചാറ്റൽ മഴയായ്…
കൊല്ലക്കാരനാണ്, ദേശിംഗനാട്ടിൽ പണ്ട്. ഒരു പൈങ്കിളിക്കവിത.
രചന : ദിജീഷ് കെ.എസ് പുരം.✍️ കൊല്ലത്തെമ്പാടുംകശുവണ്ടിക്കമ്പിനികൾപൂത്തും കായ്ച്ചുംനിന്നിരുന്നപഴയ പ്രതാപകാലം.മാനത്തെ വെള്ളമേഘങ്ങളെകരിയുണ്ടകളാൽ വെടിവയ്ക്കുന്നവലിയ പുകക്കുഴലുകൾഎങ്ങും ഞെളിഞ്ഞുനില്ക്കുന്നു.ഓരോ ശ്വാസത്തിലുമള്ളിപ്പിടിച്ചുകേറുന്നകശുവണ്ടിയുടെ വറവുമണം.കൊല്ലത്തെപ്പെണ്ണുങ്ങളുടെഅതുല്യമായ കരവിരുതിൽ,കാസ്രോട്ടെ, അങ്ങ് ആഫ്രിക്കേന്ന്കപ്പലിലെത്തിയ – തോട്ടണ്ടികൾതോടുപൊളിഞ്ഞ്,തൊലിയുരിയപ്പെട്ട്ഉടൽമുറിയാതെ നഗ്നമാക്കപ്പെട്ട്കോരിത്തരിച്ചിരുന്നരുചികളുടെ സുവർണ്ണകാലം.പൈങ്കിളി പ്രസിദ്ധീകരണങ്ങൾമൾട്ടി കളറിൽ അണിഞ്ഞൊരുങ്ങിയെത്തിയപുഷ്ക്കരകാലം.മലകളൊന്നും അബ്ദുള്ളമാരുടെഅടുത്തേക്കെത്തിയില്ലെങ്കിലും,‘പുനത്തിൽ കുഞ്ഞബ്ദുള്ള’‘മ’ വാരികകളെ തേടിയെത്തിയവേറിട്ട എഴുത്തുകാലം.ആ സമയത്താണ്രമണി…
അർദ്ധനാരീശ്വരം
രചന : ശരത് ബാബു കരുണാകരൻ പല്ലന ✍ ആദ്യകിരണങ്ങളേറ്റ് സ്വർണ്ണനിറമാർന്ന നീഹാരനഗ സൗന്ദര്യമായി നീ ഇറങ്ങി വരിക!നിൻ്റെ സൗരഭവും സൗരഭ്യവും എന്നിൽ പകർന്നൊരുപുഷ്പ ശൈലൂഷമായി നീയെന്നെ ഉണർത്തിയെടുക്കുക!എന്നെച്ചുറ്റി വരിഞ്ഞ ശ്യാമാഹികളെ വലിച്ചെറിഞ്ഞെൻ്റെമഹാവടുക്കളിൽ നീ മൃദുവായി തലോടുക!വിഭൂതി പടർന്ന നരിചീരവത്കലങ്ങളൂരിയെൻ്റെഹൃത്തടത്തിൽ നിൻ…
പ്രകൃതിയുടെ വരദാനം മറയുന്ന കാഴ്ചകൾ🩵
രചന : അൽഫോൻസ മാർഗരറ്റ്✍ കാട്ടിൽ നിന്നീറൻമുളയറുത്തുംതോട്ടിന്നരികിലെ കൈതോല കീറിയുംപ്രകൃതിതൻ സ്നേഹത്തിൽ മായങ്ങൾ ‘ചേർക്കതെവട്ടിയും കുട്ടയും മുറവും മെടയുന്നോർ . സുന്ദരസ്വപ്നങ്ങൾ കണ്ടുറങ്ങാനുംസ്വപ്നങ്ങൾ തീർന്ന ജഢത്തിനുറങ്ങാനുംതഴപ്പായയില്ലാത്ത വീടുകാണില്ല;പണ്ടുകാലത്തീ കേരള ഭൂമിയിൽ ഇന്നോ തഴപ്പായപോയ്മറഞ്ഞു ;വട്ടിയും കുട്ടയും കാണ്മാനേയില്ല.പോയകാലത്തിൽ മഹത്വംവിളിച്ചോതാൻവിരളമായ് കാണാം; വിലയും…
പ്രിയപ്പെട്ട മത്തീ,
രചന : സഫി അലി താഹ✍ പ്രിയപ്പെട്ട മത്തീ,എഴുത്ത് കിട്ടി, വായിച്ചുവിവരങ്ങൾ അറിഞ്ഞപ്പോൾ വല്ലാതെ സങ്കടം തോന്നി.പലരും പഴഞ്ചൻ കാറിന്റെ ഡിക്കിയിലും കരിപ്പടിച്ച ചട്ടിയിലും നിന്നെ അന്ന് ഒതുക്കിയതിൽ ഇത്രമാത്രം സങ്കടം ഉണ്ടാകുമെന്നറിഞ്ഞില്ല.ബാക്കിയുള്ളതൊക്കെ സിങ്കിൽ വെച്ച് മിനുക്കുമ്പോൾ നിന്നെ വാഴച്ചോട്ടിൽ കൊണ്ടുപോകാതെ…
മലയാളി
രചന : റോയ് കെ ഗോപാൽ ✍ പുറം പൂച്ചില്അടയാളപ്പെടുന്നവന്മലയാളിയെങ്കില്ഭരിക്കുന്നവരെയുംപ്രതികരിക്കുന്നവരേയുംകണ്ണടച്ച് വിശ്വസിക്കുക,വേറെ മാര്‍ഗമില്ല ..!ഇല്ലെങ്കില്‍ കുനിച്ചു നിര്ത്തിഓശാന പാടും..!!കുമാരനാശാനെഅടിച്ചു മാറ്റും ..!!അറ്റം ചെത്തി ഉപ്പിലിടും..!പൊന്‍ കുരിശൊന്നുനെഞ്ചത്ത് കുത്തും..!!ഓമും ചന്ദ്രനും കുരിശുംവരച്ചുചേര്ത്തുമതേതരത്വം ചൊല്ലും..!!പിന്നെ,അടക്കിപ്പിടിച്ചു സംസാരിക്കുംഒന്നൂതി വീര്‍പ്പിച്ചാല്‍ മതിആ നായ്ക്കള്‍ നമ്മള് പറയുന്നിടത്ത്കുരയ്ക്കും.!!നന്ദിയുള്ളവരാ..തീറ്റികൊടുത്തു തുടലിട്ടാല്…