നവരാത്രിസ്തുതി
രചന : എം പി ശ്രീകുമാർ ✍ ശക്തിരൂപിണി ദേവി നമോസ്തുതെവിദ്യാരൂപിണി ദേവി നമോസ്തുതെജ്ഞാനരൂപിണി ദേവി നമോസ്തുതെസർവ്വമംഗളെ ദേവി നമോസ്തുതെ ഏതു ദീപം തെളിഞ്ഞുവെന്നാലിരുൾഎന്നെന്നേയ്ക്കുമകന്നു പോയീടുന്നുഏതു പുഷ്പം വിടർന്നുവെന്നാൽ പിന്നെനിത്യകാന്തി സുഗന്ധം നിറയുന്നുഏതു സൂര്യനെ കണ്ടു തെളിഞ്ഞെന്നാൽഏതു വെട്ടവും ഗോചരമായിടുംഏതു ജ്ഞാനം…
വയൽ പാട്ട്
രചന : മംഗളൻ. എസ് ✍ ഹൊയ്യാരേ ഹൊയ്യാ ഹൊയ്യാഹൊയ്യാരേ ഹൊയ്യാ ഹൊയ്യാഹൊയ്യാരേ ഹൊയ്യാ ഹൊയ്യാഹൊയ്യാരേ ഹൊയ്യാ ഹൊയ്യാ കണ്ടമുഴുതു മറിച്ചേകണ്ടം നെരപ്പുപിടിച്ചേകണ്ടത്തി വിത്തുവിതച്ചേകണ്ടത്തി ഞാറുനിറഞ്ഞേഹൊയ്യാരേ.. (2) ഏനെൻ്റെ പെണ്ണിനേം കൂട്ടി..ഏഴെട്ടുപെൺകളേം കൂട്ടിഞാറു പറിച്ചങ്ങു നട്ടേ…ഞാറാകെ പൂത്തങ്ങുലഞ്ഞേഹൊയ്യാരേ.. (2) നെച്ചെടി കതിരണിഞ്ഞേനെൽവയലിക്കാറ്റടിച്ചേനെക്കതിരാടിയുലഞ്ഞേനെല്ലുണ്ണും…
പാഴ്ക്കിനാവുകൾ
രചന : മോഹൻദാസ് എവർഷൈൻ ✍ കാറ്റിൻ മർമ്മരങ്ങൾക്കുംചൊല്ലുവാനേറെയുണ്ട്.കാതങ്ങളകലെയാണെങ്കിലുംകാതോർക്കണം.ആത്മനൊമ്പരങ്ങളിലാശ്വാസകിരണമാകണംനെഞ്ചിൽ നിറയുന്ന സ്നേഹംകണ്ണിൽ തിളങ്ങണം.കണ്ണുനീരുപ്പിട്ട ദുഃഖങ്ങളെപങ്കിട്ടെടുക്കണം.കരുതലിൻ തണലായ് നില്ക്കുംതാതന്ന് താങ്ങാകണം.കനൽ ചൂട് ചുമക്കുന്ന നേരത്ത്കനിവിന്റ ഉറവയാകണംഅമ്മയെ സ്നേഹമന്ത്രമായ്നെഞ്ചിൽ കരുതണം.കുറ്റപ്പെടുത്തുവാനായി മാത്രംകുറ്റങ്ങളെന്തിന്ന് തേടണംഎല്ലാരുമുറ്റവരെന്ന് ഊറ്റം കൊണ്ട്നടക്കണം.നമ്മൾ ഊറ്റം കൊണ്ട് നടക്കണം.
അവസാനത്തെ വാർത്ത വായിച്ച് രാമചന്ദ്രൻ സാർ.
രചന : കെ എ ബീന ✍ വാർത്തകൾ വായിക്കുന്നത്അവസാനത്തെ വാർത്ത വായിച്ച് രാമചന്ദ്രൻ സാർ എണീക്കുമ്പോൾ ശബ്ദം ഇടറി ഞാൻ പറഞ്ഞു” ഇത് എന്നും ഞാൻ സൂക്ഷിക്കും”അതൊരു ഓഡിയോ കാസറ്റ് ആയിരുന്നു.ആ കാസറ്റിൽ നിന്ന് ശബ്ദം റെക്കോർഡ് ചെയ്യൽ സിഡിയിലേക്കും…
🙏🏿അംബേ,കാർത്യായനീ, പ്രസീദ, പ്രസീദ✍️
രചന : കൃഷ്ണമോഹൻ കെ പി ✍ ചന്ദ്രഹാസോജ്ജ്വലകരശാർദ്ദൂലവര വാഹനാകാത്യായനീ ശുഭം ദത്യാദേവീ,ദാനവഘാതിനീ *ചേർത്തലയ്ക്കാകവേ കീർത്തി വരുത്തിടുംആർത്തപരായണീ കാർത്യായനീ,സുന്ദരാകാരത്തിൽ മേവും മഹേശ്വരീസിംഹപ്പുറത്തങ്ങിരിപ്പവളേകാത്യൻ, തപസ്സിനാൽ കൈവരിച്ചുള്ളൊരുകാത്യായനി, ആറാം ദിനത്തിലമ്മപിംഗലവർണ്ണസ്വരൂപിണിയായ് വന്നു,പിന്നാലെ ധൈര്യവുമേകിടുന്നൂകുമരന്നു നിർമ്മിച്ച ക്ഷേത്രത്തിലെത്തി നീകുടി കൊണ്ടു കുമാരനല്ലൂരുമെന്ന്കുസുമപ്രഭേ, ചൊന്നിട്ടമ്പലം തന്നിലായ്കുമുദവദനേ, നീ…
നിർഭയ
രചന : ബിനു. ആർ. ✍ നിർഭയ :,നമ്മുടെ മനസ്സിന്റെ നൊമ്പരമായ്നിറഞ്ഞു നിന്നവൾ,ഒരു രാത്രിയുടെ ഏകാന്തതയിൽതപ്തനിസ്വനമായ്,ഏറെ കാമാതുരരായവരുടെആഗ്രഹപൂർത്തിക്കിരയായവൾ,മരിക്കുന്നതിൻമുമ്പേ വേദനകൾപലതും നേരിടേണ്ടിവന്നവൾ,തൻ കാമനകളെ ജീവിതപകുതിയിൽകുഴിച്ചുമൂടേണ്ടി വന്നവൾ.നിർഭയാ :,നിന്നെക്കാത്തിരിക്കുന്നു,ഞങ്ങൾ സഹോദരർ, ഒറ്റതന്തയ്ക്കു പിറന്നവർഇരുണ്ട വിജനമാംവഴിക്കണ്ണുകളിൽ രക്ഷക്കായ്നീയെത്തുമെന്ന വിശ്വാസജഡിലധാർഷ്ട്യത്തിനിടയിൽ,നീതി നിയമങ്ങൾനോക്കുകുത്തികളായ് രമിക്കുമ്പോൾ,ഞങ്ങൾ കാണുന്നൂ, നിൻനിർഭയമാം ഇരുണ്ടകൺതടങ്ങളും,ജീവനുവേണ്ടിപോരാടും…
നടന്നകന്ന നാട്ടുവഴികൾ
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ചാരുകസേരയിൽ ചാരിക്കിടന്നു ചെറിയ മയക്കത്തിലേക്ക് ബീരാൻ വഴുതിവീണു. അപ്പോഴാണ് പാത്തുമ്മയുടെ ശബ്ദം ചെവിയിൽമുഴങ്ങിയത്.അല്ലാ….ങ്ങള് ഒറക്കം തൊടങ്ങ്യോ….?അഞ്ചീസം കൂടി കഴിഞ്ഞാൽ ഓൻ വരും. ങ്ങള് അയ്ന് മുമ്പ് ഊ ആട്ടിൻകൂട് ഒന്ന് പൊളിക്ക്ണ് ണ്ടോ…ആടിനേം കുട്ട്യോളേം…
എന്റെമുത്തശ്ശി
രചന : ബിന്ദു അരുവിപ്പുറം✍ കൊഞ്ചലോടോമനിച്ചെന്നെ വളർത്തിയമുത്തശ്ശിയെന്നിൽ നിറഞ്ഞിടുന്നു.മാനസജാലകം മെല്ലെ തുറന്നൊരുതെന്നലായെന്നെ പുണർന്നിടുന്നു. ഉമ്മറത്തിണ്ണയിൽ ചാഞ്ഞിരുന്നും കൊണ്ടുവെറ്റിലപ്പാക്ക് മുറുക്കിത്തുപ്പിരാരീരം പാടിയുമെന്നെ തഴുകിയു-മാവോളം സ്നേഹമെനിയ്ക്കു തന്നു. കുസൃതികാട്ടുന്നേരമിത്തിരിയുച്ചത്തിൽശാസിച്ചുകൊണ്ടെന്നരികിലെത്തും.കുഞ്ഞിക്കഥകൾ പലതും പറഞ്ഞെൻ്റെനെറുകയിലിഷ്ടത്തിലുമ്മവെക്കും. പള്ളിക്കൂടം വിട്ടാൽ ഞാനെത്തുവോളവുംകണ്ണടയ്ക്കാതെന്നും നോക്കി നിൽക്കും.കണ്ണീർമഴ ഞാൻ പൊഴിയ്ക്കുന്ന വേളയിൽവാരിയെടുത്തു മാറോടണയ്ക്കും.…
നവരാത്രി നിലാവ്.
രചന : ജയരാജ് പുതുമഠം.✍ ഇരുളിന്റെ ഇതൾ വീണദിനചലനങ്ങളിൽപല പല ഈണമായ്ആലാപനംതീർത്തസരളമോഹത്തിൻസൗന്ദര്യമീമാംസകരളുറച്ച അനുരാഗിയായ്ഒരുനുള്ള് പ്രണയംനനച്ചപേനയുമായ് പറന്ന് വന്നുപകലിന്റെ പുടവമാറ്റിസർഗ്ഗപുഷ്പ്പരഥമേറി ഒരുതുടം സൗരഭ്യംകാച്ചിയ തെന്നലിൽമൗനിയായ് ഒഴുകിവരൂഈ രാത്രിനിലാവിൻഭ്രമണപഥങ്ങളിൽനവരാത്രി കുയിലേ… ഇത്രനാളാടിയദാരിക പീഠാഗാഥയിൽവറ്റിപ്പോയ ഉൾക്കാവിൻതീർത്ഥക്കരയിലെകൊച്ചൂഞ്ഞാലിൽനിസ്വനായി പറ്റിയിരുന്ന്ശേഷിച്ച തൂലികമുനയാൽകുത്തിയൊഴുകുമീജീവസമുദ്രത്തിൻതേനല തീർക്കണമിന്ന്ഈ വിശ്വമഹാക്ഷേത്രമുറ്റങ്ങൾ നിറയെ.
പുഞ്ചിരി പൂക്കൾ
രചന : അഡ്വ: അനൂപ് കുറ്റൂർ✍ പുലരിക്കലയുദിക്കുമ്പോളഞ്ചിതംപുഞ്ചിരിപ്പൂവുകൾവിടരുന്ന നേരംപാൽക്കുടമേന്തുമരുവിയൊരുപുഞ്ചിരികന്യയായിയൊഴുകുന്നു. പഞ്ചവർണ്ണക്കിളിയൊന്നിച്ചിതാപച്ചിലമരകൊമ്പിലായിയിരുന്ന്പുഞ്ചിരിക്കുമർക്കമനോഹാരിതപുലരിഗീതമായുച്ചത്തിൽപാടുന്നു. പെണ്ണാളോട്ചേർന്നൊരുപുരുഷനുംപാടത്തിറങ്ങുമാരവംകേൾക്കുന്നുപണ്ടാരോ പാടിപാടി പഴകുമൊരുപുലവൃത്തത്തിന്നീരടിയലയടിച്ചു. പുലപ്പാട്ടിന്നിംമ്പമാം താളത്തിലുംപുതുപ്പെണ്ണിന്നഴകാമാട്ടത്തിലുംപച്ചത്താറണിഞ്ഞ പ്രകൃതിയിലുംപാൽപ്പുഞ്ചിരിയഴകായലിയുന്നു. പാട്ടുംകൊട്ടുംകുഴൽവിളിയുമെല്ലാംപ്രകൃതി തൻ രമണീയതയിലലിഞ്ഞുപ്രപഞ്ചം പ്രണവപ്പൊരുളാലുണർന്നുപുഞ്ചിരിപൂവിളിയാലണിയണിയായി പഞ്ചഭൂതങ്ങളെല്ലാമാന്ദോളനമായിപ്രമദമോടെനാദബ്രത്തിലലിഞ്ഞുംപുഞ്ചിരിരാഗമായിയാകാശത്തന്ത്യംപനിനീർമഴപൊഴിക്കുന്നുമേഘങ്ങൾ. പുഞ്ചിരിവീണമീട്ടുമാകാശത്തായിപുതുപെണ്ണണിഞ്ഞൊരുങ്ങിയിരുന്ന്പൂങ്കാറ്റാം കാമുകനേയോർത്തിതാപുലരിയിൽദിവാസ്വപ്നം കാണുന്നു. പാതിവിടർന്നൊരുകണ്ണിണയിലായിപാതിതെളിഞ്ഞ് പുണ്ഡരീകം വിടർന്ന്പുതുമഴയഴകാർന്നുസുരഭിലയായിപതിയെപരിണയിക്കാനൊരുങ്ങുന്നു. പാൽനിലാവുദിക്കുമിരവിലായിതാപാൽപ്പുഞ്ചിരിയൊഴുകിപ്പടരുമ്പോൾപാലപ്പൂവിറുത്തുമുടിയിൽ ചൂടുന്നുപാതിരാവിലൊരുങ്ങുമെക്ഷിയും. പാടിപതഞ്ഞയയുന്നതാളത്തിൽപൂത്തിരുവാതിരയാടുന്നഴകായിപുഞ്ചിരിച്ചവളാമാറുലച്ചുലച്ചിതാപുഞ്ചിരിതൂകിവശീകരിക്കാനുറച്ചു. പാതിരാക്കോഴിക്കുവുന്ന നേരത്ത്പുതുമണിവാട്ടിയായിയൊരുങ്ങിപാന്ഥരേയാകർഷിച്ചുവശത്താക്കിപതിയെചോരകുടിക്കാനൊരുങ്ങി.…