ഷാഫിക്കവിതകൾ
രചന : ഷാഫി മുഹമ്മദ് റാവുത്തർ ✍ തുടികൊട്ടിത്തുടിച്ചെത്തു-ന്നിടവത്തിൻ മഴപ്പെയ്ത്തിൽകടുത്തനോവുകൾ പൂക്കു-ന്നിടത്തു ഞാനും പിടയ്ക്കുന്ന പുഴുവാർത്തുകടിക്കുന്ന മനസ്സിന്റെപിടപ്പാണോയിടയ്ക്കിടെ-യിടിവെട്ടുമ്പോൾ ഇടം ചേർന്നിട്ടുടൽ പാടുംപടപ്പാട്ടിൻ ശ്രുതിക്കാലംകടന്നുമുന്നിലേക്കായാൻതിടുക്കപ്പെട്ടും തിടപ്പള്ളിക്കിരുന്നു ഞാൻകടുപ്പത്തിൽ തിളയ്ക്കുന്നകടുംചായത്തുടിപ്പുള്ളിൽകടത്തിടുമ്പോൾ നിനക്കൊപ്പം നിനവിന്റെനനവൊട്ടിപ്പടർന്നെന്റെകിനാക്കാലം വസന്തമായ്മനസ്സിലെത്തി ഇരമ്പുന്ന ജലത്തുള്ളിശരം ചാർത്തിച്ചൊരിയുമ്പോൾകരം ചേർത്തു പിടിച്ചു നാ-മിരു ദേഹങ്ങൾ…
മലയാളത്തിന്റെ കഥാകാരൻ സുൽത്താന് ദാമുവേട്ടന്‍
രചന : മാധവ് കെ വാസുദേവ് ✍ തലേന്നു രാത്രി വായിച്ചു മടക്കിയ എം മുകുന്ദന്‍റെ ”മയ്യഴിപ്പുഴയുടെ തീരങ്ങളില്‍” എന്ന നോവലിന്‍റെ അവസാന അദ്ധ്യായങ്ങള്‍ അതികാലെ തന്നെ വായിച്ചു തീര്‍ക്കണമെന്നു ഉറച്ചുതന്നെ ഉറങ്ങാന്‍ കിടന്നത് . ദാസന്‍ എന്ന ആ മയ്യഴിപ്പുഴക്കാരൻ…
“നെൽപാടത്തൊരു പൂങ്കുയിൽ”
രചന : നിസാർ റഹിം ✍ നെൽകതിരേ പൊൻകതിരേഎൻ കരളേ ഓടിവാവരമ്പിലൂടെ കുണുങ്ങി കുണുങ്ങിഎന്നരുകിൽ ഓടിവാനെല്ലേ പാടത്തെ പൂത്തുമ്പിഎന്റെ മനസ്സിലെ പൂങ്കുയിലേപുല്ലാങ്കുഴലിൻ നാദമായ്എന്നരുകിൽ ഓടിവാ തേടി തേടി വന്നു നിൽപ്പോ?നോക്കി നോക്കി മിഴി തളർന്നോ?എന്തിനെന്നു ചൊല്ലിയാൽ ഞാൻഓടി ആരുകിലെത്തിടാം കുഞ്ഞരുവിയിൽ തേനരുവിയിൽചാടി…
ശിശുദിനസന്ദേശം
രചന : എസ് കെ കൊപ്രാപുര.✍ കാലേ ഉണരണംകൂട്ടുകാരെ..അംഗശുദ്ധി തീർത്തിട്ടീശ്വര മുന്നിൽസ്തുതിഗീതമോതണം കൂട്ടുകാരെ..മാതാപിതാക്കൾക്കു വന്ദനം ചൊല്ലിസ്കൂളിലേക്കെത്തണം കൂട്ടുകാരെ..അറിവുകളേകിടുമക്ഷര മുറ്റത്തെതൊട്ടു വന്ദിക്കേണം കൂട്ടുകാരെ..ഈശ്വരതുല്യരാം ഗുരുനാഥരെത്തുമ്പോൾകാൽക്കൽ വണങ്ങണം കൂട്ടുകാരെ..കൂടെ പഠിക്കും കൂട്ടുകാരോടൊത്തുഅല്പം കളിക്കണം കൂട്ടുകാരെ..ഗുരുനാഥരെത്തീട്ടുരക്കുമറിവിനെഉള്ളിൽ നിറക്കണം കൂട്ടുകാരെ..വാക്കാലുരക്കുമറിവിനെ നിത്യവുംഎഴുതി പഠിക്കണം കൂട്ടുകാരെ..വിദ്യയിലൂടെ ലഭിക്കും അറിവുകൾവെറുതെ…
മാങ്ങാ കണ്ടാൽ മാങ്ങാത്തോലുണ്ടോ…?
രചന : ഹാരിസ് എടവന ✍ ഫെബ്രുവരി കഴിയുന്നതോടു കൂടി മാങ്ങാകാലമായി….മാങ്ങാകാലം എന്നു കേൾക്കുമ്പോൾ മാമ്പൂക്കളും,ഉണ്ണിമാങ്ങയുംപഴുത്തമാങ്ങയും ,മാങ്ങയിട്ട കറികളും ,മാങ്ങാത്തോലും അങ്ങിനെമാവും മാങ്ങയുമായി ബന്ധപ്പെട്ട എല്ലാ വാക്കുകളും മനസ്സിലേക്കോടിയെത്തും.പലതരം മാങ്ങകൾ,പലരുചികൾ,പലപേരുകൾ അങ്ങിനെമാങ്ങയെക്കുറിച്ചു എഴുതാൻ ഏറെയുണ്ട്….ആയഞ്ചേരിയും സമീപ പ്രദേശങ്ങളും ഒരു കാലത്ത് പലതരം…
ജീവിതം**
രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍ കാലത്തിൻകൈകുമ്പിളിലെകളിപ്പാവകൾ നാംകുപ്പി വളകിലുക്കത്തിൽകുളിർക്കുംകാൽചിലന്കയിൽകളിയാടുംകേളികളാടുംകാമുകി പോൽകദനഭാരം ചുമക്കുംകളിപ്പാവകളാകുംകയങ്ങളിൽകാൽതെറ്റിവീഴുംകല്പനകളിൽകാലുറപ്പിക്കുംകഥയറിയാതെകടലുകൾ താണ്ടുംകണ്ടാലറിയാത്തകണ്ണമഷിപേറി ചിരിക്കുംകരഞ്ഞു കദനഭാരംകാട്ടിലാക്കുംകരിയിലപ്പോൽ പറക്കുംകലതൻ മടിയിൽകാമിനിപൂ പോൽകദനം മറപ്പൂകലതൻ ഓളങ്ങളിൽകദനം മറന്നു വിലസുംഖനനംചെയ്യ്ത് മനംഖരദ്രവൃവാതമാകുംഗഗനത്തിൻഗംഗയാം താരങ്ങളിൽഗമയിൽ ഗാനമായ്ഗമിച്ചീടും ജീവിതംഘനമേഘച്ചായയിൽഘനീഭവിച്ച ജലകണിയാകുംകലപേറികൈലാസം പൂകുംവിവധ വർണ്ണങ്ങൾജീവിതമുലകിൽകാണണംകവിതയാകണം
ഭേഷജം
രചന : ഹരിദാസ് കൊടകര✍ പുല കഴിഞ്ഞ്കുളിച്ചതേയുള്ളു;വീണ്ടും ദുർകമ്പനങ്ങൾ.നിറങ്ങൾ..നിറവുകൾ..എല്ലാം പുറത്ത്.ജനം പന്തലഴിക്കുന്നു.ആത്മശമലം-പതിവ് തുണിയലക്കുന്നു.ഈറനൊറ്റയിൽപകലുദിക്കുന്നു.പ്രാഗ് മനം..കരിനീലിമ..അലിഞ്ഞിണങ്ങുന്ന-തമോബാധകൾ.കയ്യകലത്തിൽ-കയ്ക്കുന്ന പടവലം.ചിന്താജഡങ്ങൾ.വെൺമണൽ തീരത്തെ-അമ്മ സ്വരങ്ങൾ.കൃപയറ്റ സൂര്യനെ നോക്കി-മാമ്പൂ മരിപ്പുകൾ.ചെറുതീയിൽ വേവുന്ന-വ്രതസ്ഥന്റെ ദീനം.വിറ്റുപോയിട്ടും-കെട്ടുപോകാത്ത-വ്യാധി വറ്റിന്റെ ശിഷ്ടം.അദൃഷ്ട വാങ്മയം..വിശ്വ ഭേഷജം വായന.കുന്നിറങ്ങുന്നഅഗ്നി അതിഥികൾനെടുതാം മരങ്ങൾതുറന്നിടുവാനൊരു-വെളിവാതിലിന്നൊപ്പം-പാളി ജനലും തുറന്നാൽ;സ്ഥലം ധാരാളമായി.നിഴലുപറ്റാതെഅകത്തേക്കിരിയ്ക്കാംമഴ തന്നൊരീർപ്പംമടുപ്പിൽ…
കാണാക്കയങ്ങൾ
രചന : മംഗളാനന്ദൻ✍ കവി, ഞാൻ കിടക്കുന്നുകടലിൻ തീരത്തുള്ളംകവിയും വിഷാദങ്ങൾപേറുമീ സായാഹ്നത്തിൽ.തിരമാലകൾ വന്നുതഴുകിപ്പോകുന്നേരംവിരഹം മറക്കുന്നുതീരമുത്സാഹത്തോടെ.എങ്കിലും പരിഭവ-മുണ്ടത്രേ,യാവോളവുംസങ്കടം പറയുവാൻസമയം കിട്ടുന്നില്ല.തെളിവാനിലെ മിന്നി-നില്ക്കുന്ന താരാജാലംഒളികണ്ണാലേ ഭൂവിൻസൗന്ദര്യം നുകരുന്നു.കഥകൾ ചൊല്ലിക്കൊണ്ടുകടല കൊറിക്കുന്നമിഥുനങ്ങളീ കടൽ-ക്കരയിൽ നടക്കുന്നു.അറിയാമെനിക്കങ്ങുദൂരെയായാഴക്കടൽമരുവീടുന്നു ശാന്തം,ഗംഭീര,മന്യാദൃശം.ഈവിധമഗാധമീഭവസാഗരം, മർത്ത്യ-ജീവിതം തേടും പവി-ഴങ്ങൾതൻ ഭണ്ഡാഗാരം.ഇനിയും കണ്ടെത്താത്തസർഗ്ഗചാരുതയുടെകനികൾ നേടാനർത്ഥ-തലങ്ങൾ തിരയവേ,നാമറിയുന്നു,…
ഡോൾഫിനും കടലും
രചന : തോമസ് കാവാലം✍ മാലിദ്വീപിന്റെ വശ്യസൗന്ദര്യം അയാൾക്ക് എന്നും ഒരു ഹരമായിരുന്നു. കേരളം അതിനോട് കിടപിടിക്കുമെങ്കിലും അവിടുത്തെ സമുദ്ര കാഴ്ചകൾ മനസ്സിലെ ഏത് ഉണങ്ങാത്ത മുറിവുകളും ഉണക്കുന്നതായിരുന്നു. അവിടുത്തെ കാഴ്ചകളും അനുഭവങ്ങളും അയാളിലെ മനുഷ്യനെ കണ്ടെത്താൻ സഹായിച്ചിരുന്നതായി അയാൾ വിശ്വസിച്ചിരുന്നു.അന്നൊരിക്കൽ…
തണൽമരങ്ങൾ.
രചന : ബിനു. ആർ✍ ഞാൻ നട്ടുനനച്ചു കുറെതണൽ-മരങ്ങളെന്റെ പറമ്പിലെ വെള്ളാരംകല്ലുകൾക്കിടയിൽ, ഒരിക്കലുംമുന്നേറിവേരുപിടിക്കാത്തൊരുവരണ്ടജീവിത-സത്യത്തിൻ മൂർച്ചകൾക്കിടയിൽ!ചില ചിത്രങ്ങളെന്നെനോക്കിയിപ്പോഴുംകൊതിപ്പിക്കാറുണ്ട്നിറഞ്ഞഹരിതത്തിന്റെ ദേവരചനയിൽ,എന്നെങ്കിലുമെൻമനസ്സിന്റെചീങ്കല്ലുകൾക്കിടയിൽ കൊതിക്കാറുണ്ട്,ഏറെ വളർന്നുകിട്ടുമെൻപ്രതീക്ഷതൻ ജീവിതഹരിതങ്ങൾ!കാലം പലപ്പോഴുംകൊഞ്ഞനം-കുത്തി ചിരിക്കാറുണ്ട്എന്റെ ജീവിതമാകും വരണ്ടനിലത്തിൽതണൽമരങ്ങളെ കണ്ടിട്ട്ജീവിതപച്ചപ്പുകളെല്ലാം പഴുക്കാതെവാടിക്കൊഴിയുന്നതുകണ്ടിട്ട്സ്വപ്നങ്ങൾപ്പൂക്കും ചെറുകായ്കൾഒരുവാക്കുപോലും ചൊല്ലാതെവിണ്ടുകീറി പൊഴിയുന്നതു കണ്ടിട്ട്,വാനത്തിൽതാരനിരകളുംകൺചിമ്മുന്നുണ്ട് മൗനമായ്!എന്നെങ്കിലും പൂക്കുംകായ്‌ക്കുമെന്ന്ചിന്തിക്കുന്നുണ്ടാവുമീ സമത്വസുന്ദരതണൽമരങ്ങളെങ്കിലുമെൻജീവിതസായാഹ്നത്തിലെങ്കിലും,ഒരുപറ്റംകിളികളുടെ സന്തോഷാരവങ്ങൾകേൾക്കുവാൻ…