മാവേലിവന്നപ്പോൾ (ആക്ഷേപഹാസ്യം)
രചന : സാഹിത പ്രമുഖൻ ✍ വന്നു മഹാബലി കേരളത്തിൽ തൻ്റെപൊന്നു പ്രജകളെ കാണാൻ പതിവുപോൽ!ചിങ്ങമാസത്തിൽ തിരുവോണ നാളിലാമന്നവനെത്തി ഗൃഹാതുരത്വത്തോടെ…” പയ്യെ” നടന്നു മഹാബലി നമ്മുടെ“പബ്ലിക്ക് “റോഡിലൂടേറെയായാസമായ് .!കുണ്ടും കുഴികളും കണ്ടിട്ടു മന്നവൻചിന്തിച്ചു പോയി ” തെൻ പാതാളമോ ശിവ”.!മുമ്പുതാൻ വന്നപ്പോളുണ്ടായനുഭവംകൊണ്ടു…
അങ്ങനെയൊരു ഓണത്തിന്
രചന : ജിബിൽ പെരേര✍ ഇക്കുറി ഓണത്തിന്മുറ്റത്ത് ഒരു കുഴിയാനകുഴി കുത്തുന്നത് നോക്കിഞാനിരിക്കുന്നു.ഒരു ഉറുമ്പ്പൂക്കളമിടാൻ കൂടെകൂടി,ഞാനെടുത്ത ഒരു തുമ്പപ്പൂവിനെമെല്ലെ തൊട്ട് സഹായിച്ചു.കാക്കകൾ എനിക്ക് വേണ്ടിഎത്ര വിരുന്നുവിളിച്ചിട്ടും ആരും വന്നില്ല.പായസത്തിന് മധുരം പോരെന്ന്ഒരു ഈച്ച പരാതി പറയുന്നു.മീൻകറി ഇല്ലാത്ത സദ്യ ബഹിഷ്കരിച്ച്എന്റെ പൂച്ചക്കുട്ടി…
മാലോകരെല്ലാരുംഒന്നു പോലെയോ?
രചന : ഷറീഫ് കൊടവഞ്ചി✍ ഓണം വന്നാലുംഉണ്ണി പിറന്നാലുംഎനിക്കു കഞ്ഞികുമ്പിളിൽ തന്നെ.കാണം വിറ്റുഓണം ഉണ്ണണമെന്നാണ്പഴമൊഴിയെങ്കിലുംഎന്റെ കാണംപണ്ടെങ്ങോദ്രവിച്ചു പോയി.വാമനനായിജനിക്കണമെനിക്ക്,ഒരിക്കൽ കൂടിഅഭിനവരാവണരുടെഅധികാരശിരസ്സിൽമാറ്റിച്ചവിട്ടണം.പാതാളമാവേലിയെതിരിച്ചുവിളിച്ചുപ്രായശ്ചിത്തം ചെയ്യണം.ഇനിയൊരുജന്മമുണ്ടെങ്കിൽവില കൂടിയപുത്തൻ കാറുകൾവില്ക്കുന്നൊരുകടയെങ്കിലുംസ്വന്തമായി തുടങ്ങണം.ഈ ജന്മത്തിൽകാറില്ലാത്തതിനാൽഎന്റെ നിസ്വാർത്ഥ സ്നേഹംഉപേക്ഷിച്ചുപോയചങ്ങാതിമാർകാറു വാങ്ങാനായിഎന്റെ ഷോറൂമിനു മുമ്പിൽക്യൂ നിൽക്കുന്നതുസാഭിമാനം കാണണം.ഒരു കസേരക്കടയുംതുടങ്ങണമെനിക്ക്,അധികാരക്കസേരക്കായിഎന്നെ തള്ളിപ്പറഞ്ഞസ്നേഹിതന്മാർഎന്റെ ഫർണിച്ചർകടയ്ക്കുമുമ്പിലെനീണ്ട ക്യൂവിൽക്ഷീണിച്ചു…
മനുഷ്യന് ഉണ്ടായ കാലം മുതല്‍ ദൈവസങ്കല്പ്പം.
രചന : രാവുണ്ണി മാസ്റ്റർ ✍ മനുഷ്യന് ഉണ്ടായ കാലം മുതല്‍ ദൈവസങ്കല്പ്പംഅവനില് ഒരു സാന്ത്വനവും ഭീഷണിയും ആയി നിലനിന്നിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം അറിയാത്തവരല്ല കമ്മ്യുണിസ്റ്റ്കാർ .സൗഖ്യസിദ്ധി ഉണ്ടാവാനും ദുഃഖാവസ്ഥ തരണം ചെയ്യാനും ദൈവസേവയും പ്രാർത്ഥനയും അനുഷ്ഠിച്ചുപോന്നു മാനവവംശം ഉണ്ടായ അന്നുതൊട്ടേ…
ഓണം തിരുവോണം.
രചന : സതി സുധാകരൻ പൊന്നുരുന്നി .✍ ഉത്രാടപ്പാച്ചിൽ കഴിഞ്ഞു തിരുവോണമിങ്ങുവന്നെത്തിനാടാകെ ഉത്സവമേളം തിരുവോണ – ഓർമ്മപുതുക്കാൻതുമ്പക്കുടങ്ങൾ നിരന്നു നീളെതിരുവോണത്തപ്പനു ചൂടാൻവള്ളം കളിപ്പാട്ടു പാടി കുട്ടികൾ ആർത്തുചിരിച്ചു നടന്നുആട്ടവും പാട്ടുമായി നാരിമാർകൈകൊട്ടിക്കളിയായ് നടന്നുഊഞ്ഞാലാട്ടവുമായി കുട്ടികൾ ആടിക്കളിച്ചു രസിച്ചുമാവേലി വാണൊരു നാട്ടിൽ നാടാകെ…
തിരുവോണം
രചന : ഹരിപ്പാട് കെ ജി മനോജ് കുമാർ✍ അസുരനാം മഹാബലിമാനവ കുലത്തിൽസമഭാവന എന്നശാസ്ത്രത്തിൽരാജ്യം ഭരിചപ്പോൾദേവരാജന്റെ അസൂയയിൽ. ദാനിയാം ബലി തിരുമേനിമറ്റൊരു കർണ്ണനായി സ്വയംചിരoഞ്ജീവി ആയോമാനവ കുലം ഉള്ള കാലംവരെഒർക്കന്നുനാടെങ്ങുംആ തിരുവൽസ പത്തുനാൾപഴയതു പോലെ കേരളമക്കൾഇവിടെ കർമ്മത്തിൽമാത്രമേ ദേവ നീതിഅവർണ്ണ കുലത്തിന്റെപേരിൽഅവഗണനയോമാറിയില്ല…
ബഹുസ്വരതയുടെ ഓണം ..
രചന : അഫ്സൽ ബഷീർ തൃക്കോമല✍ 1961 ലാണ് കേരളത്തിൽ ഓണം ദേശീയോത്സവമായി പ്രഖ്യാപിച്ചത്. അത്തംമുതൽ പത്തു ദിവസവും തുടർന്ന് ചതയം വരെ തുടരുമ്പോൾ ഓണാഘോഷങ്ങൾ എങ്ങനെ എന്ന പ്രാഥമിക ചോദ്യമാണ് പ്രസക്തമാകുന്നത് .ഓണത്തെ സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും…
ഓണത്തിനു ഓണപ്പൊട്ടൻ ഉണ്ടാവും
രചന : ഹാരിസ് ഇടവന ✍ ഓണത്തിനു ഓണപ്പൊട്ടൻ ഉണ്ടാവും. എല്ലാ ഓണപ്പൊട്ടൻമാർക്കും ഒരേ ഒരു പേര് രാമറ് എന്നേ കുട്ടികളായ ഞങ്ങൾക്കറിയൂ..ഓണപൊട്ടനു പിന്നാലെ കുട്ടികളുണ്ടാവുംഅന്ന്. അവർക്ക് പൈസയും അരിയും കൊടുക്കും. മറ്റൊരോർമ്മ തുമ്പപ്പൂവും കാക്കപ്പൂവും അരിപ്പൂവുമാണ്. നെൽ വയലുകളിൽ പശുവിനു…
ഓണപ്പൊരുൾ
രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍ പിന്നെയും വന്നുവോ പൊന്നോണമേ നീഎന്നെയും തേടി നിനച്ചിരിക്കാതെ.എന്നോ മറന്നുഞാൻ വെച്ചുപോയോ – രെൻ ,പൊൻ കിനാശേഖരം തോളിൽ ചുമന്നു. “ങുഹും, ങുഹും” തിരുമഞ്ചൽ മൂളലി –ലെങ്ങോ നിന്നിന്നു വന്നുചേർന്നങ്ങുന്നു.തമ്പുരാൻ വന്നെന്നറിഞ്ഞു, ചേലുള്ള,അൻപോടടിയൻ്റെ പൂക്കളം തീർത്തു.…