🫵നാടകമീ ജീവിതം👂🏽

രചന : കൃഷ്ണമോഹൻ കെ പി ✍️ ഏകാങ്കമാണെടോ ജീവിതമെന്നുമേഏകനായ് നിന്നങ്ങഭിനയിക്കാംഏതോ വികല്പത്തിന്നേകാന്തചിന്തയിൽഏവർക്കും തോന്നിടും നാടകമായ്നാടകം സാമൂഹ്യ ചിന്ത തന്നുൾവിളിനാട്യ പ്രധാനമായ് നിന്നിടുന്നൂഒറ്റവരിയിലെ പദ്യ ശകലം പോൽഏകാങ്കമെന്നും നിറഞ്ഞു നില്പൂഓർക്കുക കൈവല്യ ധാരയതേല്ക്കുവാൻഓരോ നിമിഷവും വെമ്പിടുന്നൂഓർമ്മയിലെത്തുന്ന ഓരോ പ്രവൃത്തിയുംഓളങ്ങൾ തീർക്കും മനസ്സിനുളളിൽഞാനില്ല,…

വേട്ടപ്പട്ടികുരക്കുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി✍️ മറ്റുള്ളവരുടെ സമാധാനം ഇല്ലാതാക്കി തങ്ങൾക്ക് മാത്രം സമാധാനം മതിയെന്ന വിരോധാഭാസവും ആയുധകരുത്തുള്ള വേട്ടപ്പട്ടിയുടെ അട്ടഹാസങ്ങൾക്കു മുമ്പിൽ പ്രാണഭയത്താൽ വിളറിയമനുഷ്യരുടെ ദൈന്യതയുടെ വിളറിയ മുഖത്തിന്റെ പേരാണ് യുദ്ധം.അനാഥരാക്കപ്പെടുന്നവരുടെ ചുണ്ടിൽ വിരിയുന്ന ഭയത്തിന്റെ നീലിച്ച നിറവും കണ്ണിലെ…

അമേരിക്കയുടെ സ്പ്രിംഗളർ വിൻ്ററൈസേഷൻ.

രചന : വാൽക്കണ്ണാടി – കോരസൺ✍️ “ഡാഡി എന്നാപണിയിതു!” മകൾ ഉച്ചത്തിൽ വിളിച്ചു ചോദിക്കുന്നു. നോക്കിയപ്പോൾ പുറത്തു ഒരു വലിയ ട്രക്ക് , അതിനു പിറകിൽ കെട്ടിവലിക്കുന്ന ഒരു വലിയ കമ്പ്രെസ്സർ, അതിനെ അലങ്കരിച്ചു തിളങ്ങുന്ന മുത്തുവിളക്കുകൾ, അതിൽ ഇരുവശവുമായി ഘടിപ്പിച്ചിരിക്കുന്ന…

മാഷിനെ പ്രണയിച്ചവൾ

രചന : ബിജോയ്‌സ്‌ ഏഞ്ചൽ ✍️ രാധിക.നാട്ടിലെ പ്രശസ്തമായ തറവാട്ടിലെ ഏക പെൺ തരി. ആദ്യത്തെ 2 കുട്ടികളും ആൺ കുട്ടികൾ ആയതിനാൽ അച്ഛനും അമ്മയും ഒരുപാട് നേർച്ചകളും പ്രാർത്ഥനകളും ചികിത്സകളും ചെയ്ത് കിട്ടിയ പെൺകൊടി, രാധിക. വീട്ടിലെ ചെല്ല കുട്ടിയായി…

സ്നേഹപ്പൂക്കൾ

രചന : മംഗളൻ കുണ്ടറ✍️ ഇല്ലത്തിൽ കിട്ടാത്തൊരീ സൗഹൃദംഇച്ചേച്ചി പകരുമ്പോൾ സ്നേഹാമൃതംഇവിടെ വിലസുമീ വെൺപൂക്കളിൽഇത്ര കുറുമ്പു കലർന്നിരുന്നോ..!? പൂക്കളിൽ നിറയുമീ തൂവൽ സ്പർശംപൂപോലെ മൃദുമേനി പുൽകിടുമ്പോൾപുൽമേട്ടിലെ പുഞ്ചിരിപ്പൂക്കളാൽപുളകിതനാകുന്നു കുഞ്ഞനുജൻ! പൂക്കളിറുത്തു ഞാനവനേകുമ്പോൾപൂക്കളിൽ നിറയുന്ന വെൺമ പോലെപൂമുഖം പുഞ്ചിരി തൂകിടുന്നുപൂമേനി കോരിത്തരിച്ചിടുന്നു!!

സ്നേഹം

രചന : തോമസ് കാവാലം✍️ സ്നേഹംതൻ സലീലം തൂകിസ്നാനം ചെയ്യുന്നെന്നഹത്തെആത്മാവിൻ നിധി മമതആർദ്രത നിറയ്ക്കുന്നുള്ളിൽ. മുത്തുകൾ വാരിയെടുത്താൽസ്വത്തതു മാത്രമുലകിൽകത്തുവാനാത്മാവിൽ വേണംമുത്താകും സ്നേഹമണികൾ. ആത്മാവിൻ മൃദുലഭാവംആനന്ദമേകുന്നെന്നുള്ളിൽആരാമമാക്കും ധരയെ,ആദ്യകാല പറുദീസ. ഊഴിവിട്ടാകാശത്തെത്താൻകാഴ്ചകണ്ടാസ്വാദ്യരാകാൻസ്നിഗ്ധമാകേണം ശരീരംസ്നേഹച്ചിറകുകൾ വേണം. മൃദുലമാനസർ ഭൂവിൽമമത ദാനമായ് നേടുംമന്നിനെ കീഴടക്കീടുംവിണ്ണതിൽ സംപ്രീതമാകും. സ്നേഹമാണീഭൂവിനൂർജംസഹനമാണതിൻ…

ചാവാലി

രചന : രാജീവ് ചേമഞ്ചേരി✍️ കോലം വരയ്ക്കുന്ന മണിമുറ്റമാകെ –കോലം മായ്ക്കുന്ന തെമ്മാടിക്കാറ്റും?കാലങ്ങളെത്രയോ മാറ്റാൻ തുന്നിഞ്ഞൊരാ –കാലക്കേടിൻ്റെ മാംസഭാണ്ഡങ്ങളായ്? കലമുടയ്ക്കുന്ന ഭ്രാന്തമാം ശിരസ്സിലായ്-കളവിൻ്റെ മുത്തുകൾ ഹാരമായ് ചൂടവേ ?കണ്ണടയില്ലാതെ കണ്ണാടിയില്ലാതെ-കണ്ണു കാണാൻ പരതുന്നുയേവരും ? കലികാലവൈഭവം മാടി വിളിക്കേ-കാലൻ്റെ കാൽക്കൽ തൊഴുതു…

വായിൽ നോക്കികളുടെ നാട്

രചന : അഡ്വ: അനൂപ് കുറ്റൂർ✍️ വായിൽനോക്കികൾ വരിവരിയായിവനിതകളെ വലവീശാനായിയുന്നിവഴിമുട്ടുന്നൊരു തെരുവുകളിലായിവളരുന്നുണ്ടതുവേഗതയേറിയേറി. വെടിപറയുന്നൊരാണും പെണ്ണുംവൃത്താന്തങ്ങളിലുണ്ടെന്നാലതിൽവേരറ്റൊരുചങ്ങാത്തങ്ങളിലായിവേണ്ടാതനമിന്നതുപതിവാകുന്നു. വെള്ളക്കുതിരപ്പോൽ ചാടി ചാടിവെയിലുതിരുന്നൊരു വഴിയിലായിവനിതയെനോക്കികണ്ണിറുക്കി കാട്ടിവായിനോക്കിയാമപ്പിഹിപ്പികളയ്യോ! വേഗതയേറിയ ശകടവുമായവർവാപൊളിക്കും പത്രാസ്സതിനടയാളംവായാടുന്നൊരു വാചാലതയുമായിവളയ്ക്കാനേറെ പൂവാലന്മാരായോർ . വേണികളഴകായികൂട്ടിപ്പിന്നിപ്പൂവുംചൂടിവഴിപ്പോലധരം ചുവപ്പിച്ചോരംഗനമാരുംവിലയേറിയബായ് ഗുമേന്തിയൊരുങ്ങിവിനീതകളനവധി വഴിയിൽ നീളേ നീളേ. വേണേലാദ്യം ചങ്ങാത്തത്തിനായിവാക്കുകൊണ്ടൊരു…

സുക്കര്‍ ബര്‍ഗും ജനാധിപതൃത്തിന്‍റെ ശബ്ദവും.

രചന : ബാബു ബാബു ✍️ ജനാധിപതൃത്തെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ ബോധത്തെ നെയ്തെടുത്ത രാഷ്ട്രീയ ആശയങ്ങളോട് കടപ്പെട്ടാണ് നാം ഈ വിഷയത്തെ നോക്കിക്കാണുക. കാരണം മൂലധന വിരുദ്ധമായ ഒരു political paradigm ല്‍ മാത്രമേ നമുക്കീ വിഷയം കാണാന്‍ കഴിയൂ. അല്ലെങ്കില്‍…

ഉഷ്ണക്കാറ്റ്

രചന : കെ.ആർ.സുരേന്ദ്രൻ ✍️ നിരാലംബന്റെ ചിരിഅവനോട് തന്നെയാണ്.അവന്റെ ചിരിനിസ്സഹായന്റെ ചിരിയാണ്.ആ ചിരിയിൽകണ്ണീരിന്റെ നനവുണ്ടാകും.നിരാലംബൻ്റെ കണ്ണുകൾകരകവിഞ്ഞൊഴുകാത്തജലാശയങ്ങളാണ്.എത്ര നിറഞ്ഞാലുംകരകവിയാത്തരണ്ട് ജലാശയങ്ങൾ.അതാരുമറിയാതെപോകും.ആർക്കുമത് തിരിച്ചറിയാനാവില്ല.നിരാലംബനും ഒരിക്കൽഹൃദയം നിറഞ്ഞ്ചിരിച്ചിട്ടുണ്ടാകും.കണ്ണീരിന്റെ നനവില്ലാത്തചിരി.അന്നവൻനിരാലംബനായിരുന്നിരിക്കില്ല.അന്നൊക്കെഅവന്റെ കണ്ണുകൾഒരു മലവെള്ളപ്പാച്ചിൽതന്നെ നടത്തിയിട്ടുണ്ടാവും.കാരണംസാന്ത്വനത്തിന്റെകുളിർ പകരാൻസ്നേഹത്തിന്റെ മുഖങ്ങൾ അവനോടൊപ്പമുണ്ടാകും.ആലംബമറ്റുപോകുന്നതോടെ,ജീവിതംതരിശുനിലമാകുന്നതോടെ,നിരാലംബന്റെകണ്ണീരുറവുകൾവറ്റാൻ തുടങ്ങിയിരിക്കണം.ഒരിക്കൽഅവന്റെ കണ്ണുകളുംമരുഭൂമിയായി മാറിയേക്കാം.അന്നവന്റെ കണ്ണുകളിൽകണ്ണീർ നനവുകൾപോലുമുണ്ടായേക്കില്ല.വരണ്ടുണങ്ങിയകൺതടങ്ങൾമാത്രമവശേഷിയ്ക്കും.ഉഷ്ണക്കാറ്റിൽ ഉലയുന്നഒരു…