ഉമ്മാന്റൊപ്പം ••••••• കമർ മേലാറ്റൂർ
മഴയെവിടെ?ഉമ്മ നിന്ന് പെയ്തുസ്നേഹത്തിനെന്തൊരു കുളിരാണ്. സൂര്യനെവിടെ?ഉമ്മ എന്തൊരു വെളിച്ചവുംഊർജ്ജവുമാണ് തന്നത്. നക്ഷത്രമെവിടെ?രാത്രിയിരുട്ടിൽതഴപ്പായയിൽ അടയുന്നകൺപോളയുടെ ആകാശത്ത്ഉമ്മ തിളങ്ങിക്കൊണ്ടിരുന്നു. മഞ്ഞെവിടെയെന്ന ചോദ്യത്തിന്ഉമ്മയുണ്ടായില്ല.ഒരു നേർത്ത തണുപ്പ്ഉമ്മയുടെ കാലിലൂടെമോളിലേക്കരിക്കുന്നത്ഞാൻ തൊട്ടതാണ്. തണുത്ത ഉമ്മാനെകഫൻമൂടിയതുംമണ്ണുകോട്ടയിലേക്കിറക്കിയതുംകണ്ണിറയത്തേക്ക്പെയ്തുകൊണ്ടിരുന്നതുംഞാനറിഞ്ഞിട്ടില്ല. മീസാൻകല്ലിലേക്ക്വെളുത്തപൂക്കളെഉമ്മ ഇടയ്ക്കിടെകുടഞ്ഞിടാറുണ്ട്.ഉമ്മവസന്തം വറ്റാത്തൊരുമലർവാടി തന്നെയാണ്. കമർ മേലാറ്റൂർ
“രാമനാഥന്റെ അമ്മ” ….. Unni Kt
എന്താ ചെയ്യാ…., സമയാവന്നെ വേണ്ടേ, ഇതൊന്നും മനുഷ്യന്റെ കൈയിലിരിക്കണ കാര്യങ്ങളല്ലല്ലോ…? ഇന്നേക്ക് മൂന്നൂസായി വലി തൊടങ്ങീട്ട്…! ഊർധ്വനും ചിന്നനും മാറിമാറി വലിക്ക്യന്നേണ്. ട്ടോ കുട്ടാ…, ഒരു പശുദ്ദാനം കൊടുക്കാൻ ഏർപ്പാടാക്ക്വ…, തലയ്ക്കലിരുന്ന് നാരായണനാമം ജപിക്കാൻ പറയൂ മക്കളോടും മരുമക്കളോടും. ത്തിരി വെള്ളം…
അമ്മ. …. Hari Kumar
അമ്മയെത്തല്ലി –പുറപ്പെട്ടതാണിന്ന്കുപ്പിക്കുതന്നില്ല കാശ് ! പൊട്ടിച്ചെടുത്തുള്ളമാലകൊണ്ടിത്ര നാൾകഷ്ടിച്ചുനാവിലിറ്റിച്ചു.! സർക്കാരൊരുക്കി –വെയ്ക്കുന്നുണ്ടു ബാറുകൾവർഷങ്ങൾ നാലഞ്ചു വീതം ! പൊട്ടിച്ചിരുന്നുകഴിക്കുവാനീവിധംസ്വർഗം ചമച്ചു വെയ്ക്കുമ്പോൾകുത്തിയിരുന്നുചടയ്ക്കുന്നതെങ്ങനെചെപ്പ പൊളിഞ്ഞുപൊയ്ക്കോട്ടെ…. മോതിരം കിട്ടുകിൽകത്തിക്കറുക്കണംഒട്ടൊന്നു രാത്രിയായ്ക്കോട്ടെ…. (അമ്മയ്ക്കു വേണ്ടിയാ –ണീദിനം; മക്കൾക്കുവേണ്ടിയാണമ്മയും പാരിൽ )….. ഹരികുങ്കുമത്ത്.
നീ ദാനം ചെയ്യുക…. Rafeeq Raff
പ്രിയപ്പെട്ടവരെ,കൊറോണക്കാലവും അനന്തരഫലങ്ങളുമുണ്ടാക്കുന്ന ഭീകരമായ സാമ്പത്തീക മാന്ദ്യവും ഭാവിയിൽ വരാനിരിക്കുന്ന കൊടിയ ദാരിദ്ര്യവും പട്ടിണിയും, സാമ്പത്തീക മുൻകരുതലുകളെടുക്കേണ്ടതിന്റെ ആവശ്യകതയുമൊക്കെയാണല്ലോ സർവ്വമാന മാധ്യമങ്ങളിലും ഇപ്പോഴത്തെ ചർച്ചാവിഷയം. പറയപ്പെടുന്നവയൊക്കെ സംഭവിക്കാം സംഭവിക്കാതിരിക്കാം. പഞ്ഞക്കാലത്തേക്കു സംഭരിച്ചു വെക്കുന്നതൊക്കെ നല്ല കാര്യം തന്നെ, പക്ഷേ അതൊരിക്കലും നമ്മൾ ദാനം…
അടുത്ത വീട് … Radhakrishnan T P
പണ്ട്അടുത്ത വീട് അകലെഎന്നിട്ടും നന്മകൾ പൂവിട്ടു തെച്ചി പോൽ! എന്റെ വീടിന്റെ വേദന അവന്റെയുംഎന്റെ സന്തോഷത്തിന്റെ പങ്ക് അവനും .നൊമ്പരം പടികടത്തിപറഞ്ഞുവിടാനെത്ര വാക്കുകൾ ! ഇന്ന്അടുത്ത വീട് തൊട്ടടുത്ത്ഒരു വിളിപ്പാടകലെപ്പോലുമല്ലഎന്നിട്ടും നാം അപരിചിതർവാക്കിന്റെ മൗനത്തിലെ ശിലാരൂപങ്ങൾ.വാക്കുകൾനാലു ചുമരുകൾക്കിടയിൽപ്രാണനറ്റു പിടഞ്ഞു. എന്റെ തൃപ്തിയിൽഞാൻ…
അന്നമാണുന്നം ****** Binu Surendran
അന്നമില്ലാത്തവന് ഉന്നം പിഴക്കും. അത്താഴ പഷ്ണിക്കാരില്ല എന്നുറപ്പിച്ചു മാത്രം വാതിലുകളടച്ചിരുന്ന പഴമയുടെ നഷ്ടമായ സംസ്കാരം. നുണ പറയുന്നവനെന്ത് നീതി ശാസ്ത്രം. അക്ഷരവൈരികൾ അവാർഡ് നിശ്ചയിക്കുമ്പോൾ സൃഷ്ടികളുടെ നിലവാരത്തിനെവിടെ പ്രസക്തി. നിർധനനെ ധനതത്വ ശാസ്ത്രം പഠിപ്പിക്കുന്ന വ്യവസ്ഥിതി. സൈക്കിളുള്ളവനോട് ബെൻസിന്റെ എൻജിൻ മാഹാത്മ്യം…
നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു….. Johnson Punchakonam
നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നോര്‍ക്കയുടെ ഡയറക്ടര്‍ ഡോ അനുരുദ്ധന് മുന്‍കൈടുത്താണ് കാനഡയില്‍ ഈ ഹെല്പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. കോവിഡ് രോഗബാധയില്‍ കാനഡയിലെ എല്ലാ സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികള്‍ക്കും ഒരുപോലെ സഹായം എത്തിക്കുക എന്ന…
മാതൃദിനത്തിനായി .. ജോർജ് കക്കാട്ട്
പ്രിയ അമ്മ, വസ്ത്രം ധരിക്കുക!ഇന്ന് ഞാൻ നിങ്ങളെ ഹൃദ്യമായി ക്ഷണിക്കുന്നു!ഞാൻ നിങ്ങളുടെ കിടക്കയിലേക്ക് പ്രഭാതഭക്ഷണം കൊണ്ടുവരുംഅത് ശരിക്കും മനോഹരമാക്കുക! സങ്കടത്തിൽ നിന്നും വിഷമത്തിൽ നിന്നും സ്വയം മോചിപ്പിക്കുക –ഇന്ന് രാവിലെ ഞാൻ നിങ്ങൾക്ക് പൂക്കൾ തരാം!അവ പൂന്തോട്ടത്തിൽ നിന്നുള്ളതാണ് , ക്ഷമിക്കണം!നിർഭാഗ്യവശാൽ…
മനസ്സ് പിറകിലേക്ക് … ഗായത്രി വേണുഗോപാൽ
ഓര്‍മ്മയുടെ ഭാണ്ടവും പേറി മനസ്സ് പിറകിലേക്ക് സഞ്ചരിക്കുകയാണ്.മഴ പെയ്തൊഴിഞ്ഞ വഴിയിലൂടെ,പൂത്ത ഗുല്‍മോഹര്‍ മരത്തണലിലൂടെ,തളം കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലൂടെ ഒരു തിരിഞ്ഞുനടത്തം. പറങ്കി മാവിന്തോപ്പിലേക്ക് ഇരച്ചെത്തുന്ന മഴത്തുള്ളികള്‍ പോലെയാണ് ഓര്‍മ്മകള്‍.ചിലപ്പോള്‍ നമ്മിലേക്ക് അത് കടന്നു വരും,സുഖമുള്ള ഒരു അനുഭൂതിയായി കുറച്ചു നേരം മനസ്സില്‍ തത്തിക്കളിക്കും.…
പറയത്തക്ക കാരണങ്ങൾ …. Jisha K
പറയത്തക്ക കാരണങ്ങൾഒന്നുമില്ലെന്നിരിക്കിലുംതീരാത്തൊരു പകകൊണ്ട് നടക്കും പോലെനമ്മളെ വെറുക്കുന്നവരെശ്രദ്ധിച്ചിരുന്നോ..? മുന്നോട്ട് വെയ്ക്കുന്നഏതൊരു കാൽപ്പാടുംനമ്മൾ കാണാതെ തന്നെഎന്നോഅവർ എയ്തിട്ടഅമ്പുകളിലൂടെയാണ്കടന്ന് പോവുക. അകാരണമായിനമ്മൾമുറിപ്പെട്ടു പോവുന്നുണ്ടാവുമപ്പോൾ. അപ്രതീക്ഷിതമായിഇടയ്ക്കെപ്പോഴോനിലച്ചു പോകുന്നഒരു ശ്വാസം നമുക്ക്കുറുകെചാടിയേക്കാം. ഒരു മാത്ര നമ്മൾ അതിൽവിലങ്ങി നിൽക്കുന്നത്ആ വെറുപ്പിന്റെ കോമ്പല്ലിലാണ്. ജീവിക്കുന്നു എന്ന് വരുത്തി തീർക്കാൻഒരിടവേളയിലെങ്കിലുംനമ്മളാഗ്രഹിക്കുന്നഒരു…