ബ്ലിസ് ഓഫ് സൈലെൻസ് …. Sudev Vasudevan
തച്ചുകൊല്ലുക ! സാധുക്കൾ ! മൗനികൾ !ആത്മമല്ലാതെ മറ്റൊന്നുമില്ലാത്തവർഉള്ളതെങ്കിൽ ചരാചരമൊക്കയുംസർഗ്ഗചൈതന്യമാണെന്നറിഞ്ഞവർനിത്യമായതാം സത്തയിൽ കത്തുന്നജ്വാലമാത്രമായ് മാറിനിൽക്കുന്നവർകൊല്ലുവോനും മരിക്കുവോനും വൃഥാതോന്നലാണെന്നുറപ്പിച്ചറിഞ്ഞവർ പുഞ്ചിരിക്കുന്നു വൃദ്ധസന്യാസി ഹാ !മൃത്യു ദണ്ഡുമായ് മുന്നിൽവന്നപ്പോഴുംവന്ദനം മഹാപ്രഭോ ! അങ്ങുതൻസ്പന്ദനങ്ങളാണെന്നിലെ ചിന്തയുംനന്മയെ തന്നെ ധ്യാനിച്ചുധ്യാനിച്ചുവൻഹിമാലയ സാനുവിൽ നിന്നങ്ങുജ്ഞാനനിർവൃതി വിട്ടിങ്ങു പോന്നത്ഭേദഭാവങ്ങളറ്റതുമൂലമോ സ്നേഹ-കാരുണ്യത്യാഗമാം…
കാമുകൻ … Jalaja Prasad
കാമുകൻഒരു വെറും പട്ടാളക്കാരനല്ലനാലതിരും ഒരേ സമയം കാക്കണം. തന്നിലേക്കുള്ള പാത മാത്രം വൃത്തിയാക്കിചുറ്റും കിടങ്ങുകൾ തീർക്കണം വിദേശ ഇടപെടലുകളെസൂക്ഷ്മമായി നിരീക്ഷിക്കണം. ദുർഘട പാതയിലൂടെയും സഞ്ചരിക്കുന്നട്രക്കർ ഡ്രൈവറാവണം സഞ്ചാര വീഥിയിലെകുഴിബോംബുകളെനിർവീര്യമാക്കണം. അന്യ എസ്.എം.എസ് വേധമിസൈലുകൾ അയക്കണം തങ്ങൾക്കു മാത്രമായിരഹസ്യ കോഡുകൾ നിർമിക്കണം അവളുടെ…
ബോധിസത്വൻ. *************** Binu R
നഗരത്തിൽ കച്ചവടം നടത്തുന്ന കൃഷ്ണദാസിന്റെ ആത്മാവ് എങ്ങോട്ടോ കടന്നുപോയി…… !.പുറപ്പെട്ടുപോയി എന്നുപറയുകയാവും നന്ന്. കൃഷ്ണദാസിന്റെ അന്വേഷണം വരെ വഴിമുട്ടിനിൽക്കുകയാണ്. എവിടെ പോയി അന്വേഷിക്കാൻ… !!!പരിചയമുള്ള സ്ഥലങ്ങളില്ലെല്ലാം കൃഷ്ണദാസ് തന്നെ ചെന്നന്വേഷിച്ചു. എവിടെയുമില്ല. ഇതൊരു തൊന്തരവായല്ലോ, എന്നു കൃഷ്ണദാസിന് തോന്നി.കൃഷ്ണദാസിനെ നിങ്ങളറിയില്ലേ !അറിയും.…
ഉപ്പ് കലർന്ന ജീവിതം ….. Akhil Murali
ജീവിതം, അനന്തമായൊരുതാഴ്വരപോലെയാണ്ജീവിതം മറന്നവർ അവിടെശവക്കുഴി തോണ്ടുന്നു,വിലാപങ്ങളുടെകണക്കുപുസ്തകംഅവിടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു,ജീവിതം സ്വപ്നമെന്ന്ലിഖിതങ്ങൾ അടയാളമേകുന്നു,ചീവീടുകൾ പിറുപിറുക്കുന്നു,ആത്മാക്കൾ മരണത്തെകാംക്ഷിക്കുന്നദയനീയമായവസ്ഥ,പൂർണ്ണമായ ആനന്ദംആരുടെ സ്വാതന്ത്ര്യമാണ്,മനുഷ്യജന്മം വെളിച്ചംപകരാനുള്ളവയാണ്യാഥാർഥ്യമാണ്, അർത്ഥ-സമ്പുഷ്ടമാണ്.ജീവിതമാകുന്ന യുദ്ധഭൂമിയിൽവിജയത്തിന്റെ തലങ്ങൾകാണാതെ, താവളങ്ങളിൽഅഭയം തേടുന്നൊരുകൂട്ടർ,പ്രജ്ഞ നശിച്ചുപോയസമൂഹത്തിന്റെ അടയാളംതാഴ്വരയിൽ കണ്ടെത്താം,വ്യക്തിമുദ്രപതിപ്പിച്ചവർപുതു ജീവിതങ്ങൾക്ക് മാതൃക-യേകുന്നു, ഓരോ ജീവിതവുംചില ഓർമപ്പെടുത്തലുമാകുന്നു,നാമാരെന്ന് സ്വയം സാക്ഷ്യപ്പെടുത്തുക,കാലമാകുന്ന കടൽത്തീരത്തിലെകാല്പാടുകളാകാതിരിക്കുക.ഭാവിയെക്കുറിച്ചുള്ള കയ്പേറിയചിന്തകൾകൊണ്ട്…
ഒരു (കോറന്റൈൻ) നൊമ്പരം … Hari Kumar
കുപ്പി കമിഴ്ത്തിരസിക്കുന്ന കൂട്ടരോ-ടൊപ്പമിരുന്നെത്രനേരം…..കത്തിപ്പിടിക്കുവാ-നെത്ര ബോട്ടിൽ;കരൾചുട്ടുതിന്നെത്ര യാമങ്ങൾ……സ്വച്ഛസായൂജ്യംവരിച്ച നർമ്മോക്തികൾകെട്ടിപ്പിടുത്ത സീൽക്കാരം…..കയ്യാങ്കളിക്കൊപ്പമെത്തുമ്പൊഴുംസ്നേഹവാക്കിൻ നറും ചുംബനങ്ങൾ…..ഒന്നെന്ന ചിന്തയാ-ലൊട്ടിപ്പിടിച്ചെത്രബാന്ധവത്താളമേളങ്ങൾ…… ഇന്നെന്തു സംഭവി-ച്ചെന്നോ;കരൾ പറി-ച്ചങ്ങിങ്ങെറിഞ്ഞെന്നപോലെ…..കുപ്പിപോൽ പൊട്ടി –പ്പൊടിഞ്ഞുള്ള നൈരാശ്യ-ഭിത്തിമേലൊട്ടുന്നു ദു:ഖം….. (പെഗ്ഗെങ്കിലുംകൈക്കലില്ലെങ്കിൽ ദൈവമേകൊണ്ടത്തരൂ കാളകൂടം……)
ഒരേകടൽ ………. Ajikumar Rpillai
ജീവനകലെ നിലാവായ്പെയ്തുപൊഴിയുമ്പോൾ,ഞാനകലെയിവിടെയായൊരു പകലായുരുകിയൊലിക്കയല്ലേ.. അവിടെയാണെന്റെ സ്വപ്നങ്ങൾപൂത്തുലഞ്ഞ പൂങ്കാവനമെങ്കിലും …ഇങ്ങിവിടെയെന്നുടെയിടനെഞ്ചിലെനനവൂറുംമണ്ണിലല്ലോ വേരുപടർന്നിറങ്ങുന്നതും! അവിടെയാണെന്റെയാർദ്രഹൃദയംഅലിഞ്ഞിടിപ്പതെങ്കിലും ,ഇവിടെയാണെന്റെ സിരകളിൽനിൻചുടുചോരതുടിക്കും ചൂടറിയുന്നതും! അകലെയേതോ അനന്തതയിലാണ് നിന്നിണക്കണ്ണുകൾ വിതുമ്പുന്നതെങ്കിലും , ഇങ്ങിവിടെയാണ് ഇടതടവില്ലാതെയീ – കവളിണയിലൂടെയാണ്,വിരഹപെയ്ത്തിലായ കണ്ണുനീർതുളുമ്പിയൊഴുകുന്നതും സഖി ! അവിടെയാണ് മോഹത്തിന്റെ വെള്ളരിപ്രാവിടവിട്ടു കുറുകുന്നതെങ്കിലും ഇങ്ങിവിടെയാണ്, ഈ…
നമുക്കു ഒരുമിച്ചു മുന്നേറാം ….. Somarajan Panicker
നമ്മുടെ ഇന്ത്യ ഈ ഗുരുതരമായ പ്രതിസന്ധിയേ അന്തിമ പോരാട്ടത്തിൽ അതിജീവിക്കുക തന്നെ ചെയ്യും എന്നും ഭയപ്പെടേണ്ട എന്നും പറയുമ്പോൾ ” ഹേയ് …ചിരിപ്പിക്കാതെ …അങ്ങിനെയല്ല,ഈ രാജ്യം നശിച്ചു പണ്ടാരമടങ്ങും ,ദൈവം തമ്പുരാൻ വിചാരിച്ചാലും ഈ നാടിനെ ഇനി രക്ഷിക്കാൻ പറ്റില്ല “…
രാത്രിമഴ *********** വിഷ്ണു പകൽക്കുറി
ഉള്ളുരുക്കത്തിൽനോവുപെയ്യുമ്പോൾമൗനത്തിന്റെമൂടുപടമണിഞ്ഞിരുന്നവൾ കരിയെഴുതാൻമറന്നുപോയമിഴികളിൽനേർത്തൊരു പുഴയൊഴുകികരിപ്പാത്രങ്ങൾക്കുമേൽവീണുരുകിതേച്ചുമിനുക്കി പഴന്തുണികെട്ടഴിച്ചവൾഅടിമയെപ്പോൽചലിക്കുന്ന കുതിരയായികിതച്ചുനിന്നു രാത്രിമഴ നനഞ്ഞുണർന്നുപുകഞ്ഞുകത്തുന്നനെരിപ്പോടുമായവൾകലഹിച്ചിരുന്നു അടുക്കളത്തോട്ടത്തിൽനട്ടുനനച്ചൊരുചീരയിൽചിലന്തിവലകെട്ടിനിന്നവളെനോക്കി പരിതപിച്ചു രാത്രിമഴ നനഞ്ഞിരിക്കെമൗനത്തിന്റെ കെട്ടുപൊട്ടിച്ചുഒറ്റക്കിരുന്നു ചിരിച്ചുഹൃദയവാതിൽ മലർക്കെതുറന്നിട്ടന്നാദ്യമായി
നിരീശ്വരവാദി …. Unni Kt
ടൗണിൽവന്ന് ബസിറങ്ങുമ്പോൾ രാത്രി പതിനൊന്നേമുക്കാൽ. നാട്ടിലേക്കുള്ള അവസാനത്തെ ബസ് ഒമ്പതേക്കാലിന് പോകും. വരുന്നവഴി ബസിന്റെ ടയർ പഞ്ചറായില്ലെങ്കിൽ ലാസ്റ്റ് ബസ് കിട്ടുമായിരുന്നു. എല്ലാ കണക്കുകൂട്ടലുകളും തെറ്റി. രാത്രി വിളിച്ചാൽ ഓട്ടോക്കാർക്ക് ആ വഴിവരാൻ അത്ര താത്പര്യമില്ല. ആരെങ്കിലും തയ്യാറായാൽ മറ്റുള്ളവർ മുടക്കും.…
ഓർമപ്പെടുത്തൽ … Shyla Kumari
മലയാളി വാഴുന്ന മണ്ണതേതായാലുംമാതൃഭാഷ മനസ്സിലുണ്ടാവണം. മാതൃരാജ്യം മനതാരിലെപ്പൊഴുംആർദ്രമായൊരു ചിന്തയായീടണം. അമ്മിഞ്ഞപ്പാൽ രുചിച്ചൊരാമധുരമെന്നും നാവിലുണ്ടാവണം. അച്ഛനെന്ന മഹാമേരു നൽകിയനൽവചസ്സുകൾ ഹൃത്തിലുണ്ടാവണം. സ്നേഹം, കാരുണ്യം ആർദ്രമീഭാവങ്ങൾകൈവിടാതെന്നും കാക്കണം നിത്യവും. സോദരരെ സ്നേഹിക്കണംനാട് നൽകിയ നന്മകളോർക്കണം കടലും മലയും അതിരായി കാക്കുന്നവയലേല തിങ്ങിപ്പരന്നു കിടക്കുന്ന തെങ്ങും…