മീൻ പ്രപഞ്ചം

രചന : ജിബിൽ പെരേര✍ എന്തുകൊണ്ടോവളർത്തിയ മീൻ മുഴുവൻചത്തു തുടങ്ങിയ ദിവസമാണ്എന്റെ മീനുകൾക്കും ലോകാവസാനമുണ്ടെന്ന് ഞാനറിഞ്ഞത്.ടാങ്കിന്റെ അടിയിൽ ശിഷ്ടമായ ബാക്കിഭക്ഷണംആർത്തിമൂത്തവരുടെഅനധികൃതസമ്പാദ്യമാകാം.ജലനിരപ്പിലെ വെള്ളപ്പാടപത്രാസുകാരുടെ പൊങ്ങച്ചം പോലെവീർത്തുകിടക്കുന്നു.ചത്ത മീനുകളെ തിന്നാൻതാഴെ ഇഴഞ്ഞു നടക്കുന്ന ഞവണിക്കകൾ,അനന്തരാവകാശികളില്ലാത്തഅനാഥപ്രേതങ്ങളെ തേടിയെത്തിയകഴുകന്മാരെപ്പോലെ തോന്നിപ്പിച്ചു.മീനുകൾക്കുംനരകവും സ്വർഗ്ഗവുമുണ്ടെന്നത് പുതിയ അറിവായിരുന്നു.ഇല്ലേൽ ടാങ്കിൽ നിന്ന്…

ഒരു ടൈൽസിന്റെ കഥ

രചന : മധു നമ്പ്യാർ, മാതമംഗലം ✍ എല്ലാ ഞായറാഴ്ചകളിലും വീടും പരിസരവും വൃത്തി ആക്കുക പതിവായിരുന്നു.പുറം വൃത്തിയാക്കി അകത്ത് വൃത്തിയാൾക്കുന്നിടയിലാണ് ശ്രീമതി കിച്ചണിൽ ഫിക്സ് ചെയ്തിരിക്കുന്ന വാൾ ടൈൽസിന്റെ കളർ ഫേഡ് ആവുന്നതിനെക്കുറിച്ച് വിഷമം പറയുന്നത്. നിലത്ത് പാകിയ ടൈൽസിനു…

മരണം

രചന : അനിൽ പി ശിവശക്തി ✍ മരണമേ നിനക്ക് മരണമുണ്ട്.ഞാന്‍ ജനിച്ചനാള്‍മുതല്‍ നീയെൻനിഴലാകുന്നു.എൻ തലോടലിൻ നിശ്വാസമാംമരണമേ നിനക്ക് മരണമുണ്ട്. പേറ്റുനോവേറ്റ് നിണനിറം പേറി-അലറിക്കരഞ്ഞു കൊള്ളിയാനായമരണമേ നിനക്ക് മരണമുണ്ട്.സ്തനംചുരത്തിയ ക്ഷീരം നുകർന്നു,വാളേന്തി മതഭ്രാന്തിൽകറുത്ത പകലിനെ ഉലകൂട്ടി-തീകാച്ചിയെടുത്ത ഉറങ്ങാത്ത രാവിൻമരവിച്ച മനസാം –മരണമേ…

ഇനിയുമൊരു ജന്മമുണ്ടെങ്കിൽ!.

രചന : ബിന്ദു അരുവിപ്പുറം ✍ ഇനിയുമൊരു ജന്മമുണ്ടെങ്കിലീ ഭൂവിലൊരുപെണ്ണായ് പിറക്കണമെന്നതാണാഗ്രഹം.അകതാരിലതിരറ്റ സ്നേഹം നിറച്ചുകൊ-ണ്ടീമോഹപുളിനത്തിലലകളായ് തീരണം. കാഴ്ച്ചകളൊക്കെയുമാസ്വദിച്ചീമണ്ണി-ലാവണിത്തെന്നലായെങ്ങുമെത്തീടണം.കൊഞ്ചലോടെപ്പൊഴും പാറിപ്പറക്കുവാ-നന്നുമെന്നച്ഛന്റെ പുത്രിയായീടണം. വാത്സല്യമധുരം ചുരത്തുമെന്നമ്മത-ന്മാറത്തു സ്വപ്നങ്ങളിൽ മയങ്ങിടണം.താരാട്ടുപാട്ടിൻ്റെയീണത്തിലാടിടു-ന്നേരമെന്നമ്മയെ നോക്കിച്ചിരിക്കണം. ഞൊറിയിട്ട ചേലയുടുത്തൊരുങ്ങീടണംനെറ്റിയിൽ ചന്ദനപ്പൊട്ടൊന്നു ചാർത്തണം.ജീവിതത്തോണി തുഴഞ്ഞിടുന്നേരത്ത്കൂട്ടിനായ് മാരനെൻ കൂടെയുണ്ടാവണം. മക്കളെ പോറ്റി വളർത്തുന്നൊരമ്മയായ്സ്നേഹവർണ്ണങ്ങൾ…

പുഷ്കരേട്ടൻ

രചന : ഷാജി നായരമ്പലം ✍ അച്ഛനെ അച്ഛനെന്നു വിളിക്കാനാവാത്ത മക്കൾക്കായി ഒരു കവിത. അയൽപക്കത്തു നിന്നാണോആർത്തലക്കുന്നു, മാരണംമരണം തന്നെ,യിദ്ദേഹംവിളിക്കാതെത്തിടുന്നൊരാൾ. പുഷ്കരച്ചേട്ടനെച്ചുറ്റിമക്കളും മരുമക്കളുംആർത്തു കേഴുന്നു, മുറ്റത്തായ്പന്തൽ തീർക്കുന്നൊരാരവം. ‘കോളു’ പായുന്നു, ബന്ധുക്കൾ-ക്കാളു പോകേണ്ട വന്നിടുംദൂരമൊക്കെയകറ്റുന്നോരായുധം കൈവശം സുഖം! പുഷ്കരേട്ടൻ ചിരിച്ചെന്തോഉറ്റുനോക്കുന്നു, തന്നെയോ?തീർച്ച…

പാലപൂത്ത യാമം.

രചന : ബിനു. ആർ.✍ പാലപൂക്കുംയാമങ്ങൾതേടിഞാൻപാതിരാവിലൊറ്റയ്ക്കുച്ചെന്നെത്തിപാലമരത്തിൻ ചോട്ടിലൊരുദിനം!കണ്ടു,വെണ്മയെഴുംരാവിൻനീലിമയിൽവെൺകൊറ്റക്കുട ചൂടിനിൽക്കുന്നപലപ്പൂവിൻസുഗന്ധവാഹിയാകുംപാലമരം.പ്രണയകമിതാക്കൾതന്നിഷ്ടതോഴരാകുംനിറനിലാവിൽകണ്ടു,ഞാനവിടെയൊരുവെണ്മവാരിപുതച്ചുനിൽക്കുമൊരുകോമളാംഗിയാൾ,സുന്ദരിഹൈമവതി,വന്നെന്നൊടുചോദിച്ചു,തരുമോഒരുരാത്രി എന്നോടൊപ്പം ഈ നിശീഥിനിയിൽ.നിലാവെട്ടത്തിലതിഗൂഢമാമൊരുമന്ദഹാസവുമായ് പിന്നെയും ചൊന്നൂആ കോമളാംഗി,ഈരാത്രിയിൽപ്രണയ-കാവ്യമെഴുതുവാൻ തന്റെ സൗന്ദര്യംആവാഹിച്ചൊരഗ്നിനാളമായ് പടർത്തുവാൻനീയെന്നരികത്തു വേണമെന്നുനിനയ്ക്കുന്നു.ഏറെകുതൂഹലത്തോടെ ഞാൻമൊഴിഞ്ഞുഎൻചിത്രം നിൻമാനസത്തിൽ നിറച്ചുനിറുത്തിയാൽ, തരാം നിനക്കൊരുമലർമാല്യംഎന്നോർമ്മക്കായെന്നുംനെഞ്ചിലണിയുവാൻഈരാവിൻതരുണീമണിയെയേറെയെനി-ക്കിഷ്ടമെന്നുമോതീഞാൻ.ചിലങ്കതൻനാദം ചിലമ്പൊലിയിൽനിറയവേഅവളുടെപുഞ്ചിരിയിൽ നിവർന്നുവരുമിരു-കോമ്പല്ലുകൾ,ഈർക്കിലിമുല്ലമൊട്ടുകൾ പോലെ,കണ്ടു,യെങ്കിലും ഞാനെൻചിലമ്പിട്ടമതിഭ്രമം മറുപുഞ്ചിരിയാൽ നിർവീര്യമാക്കി.രാവുകഴിഞ്ഞ നേരത്തപ്പോളുണർന്നൂഞാൻഅതിഗൂഢമാം, പലമരത്തിഞ്ചുവട്ടിൽ,കണ്ടെത്തീയെന്നെ,…

ഒരു വിചിന്തനം അഭ്യര്‍ത്ഥിക്കുന്നു.

രചന : സന്തോഷ് ഒളിമ്പസ് ✍ ചേട്ടാ, നമസ്കാരം, ക്ഷമിക്കുക. എനിക്ക് അയച്ചു തന്ന മേല്‍ സന്ദേശത്തിലെ ഒരു ആശയത്തോട് ഒരു വിയോജിപ്പ് തോന്നി. അറിയിക്കട്ടെ.സഭ്യമല്ല എങ്കില്‍ ക്ഷമിക്കുക. നടന്ന ഒരു സംഭവമാണ്. തന്നോട് വഴക്കടിച്ച യാത്രക്കാരനെ KSRTC കണ്ടക്ടര്‍ സിങ്കില്‍…

🌸 നെറ്റും – നീറ്റും 🌸

രചന : ബേബി മാത്യു അടിമാലി✍ ചോദ്യപേപ്പറ് വിൽക്കും കാലം“നെറ്റും ” ” നീറ്റും ” നീറ്റലതായിവിദ്യാർത്ഥികളുടെ ഭാവി തുലക്കുംകശ്മലർവാഴും കാലമിത്പണമുണ്ടെങ്കിൽഉന്നത വിജയംആർക്കും നേടാമിന്നിവിടെപണമില്ലാത്തവൻ പിണമാകുന്നുനാണംകെട്ട പരീക്ഷകളിൽപരിപാവനമായ് കരുതിയിരുന്നപരീക്ഷകളിന്നു പരീക്ഷണമായ്കതിരും പതിരും എതെന്നറിയാ –തുഴലുന്നു ജനതതിയാകേകോരനു കുമ്പിളിൽകഞ്ഞിവിളമ്പുന്നിന്നുംനമ്മുടെയരചന്മാൻഅറിവിന്വിലയില്ലാത്തൊരുകാലംഅടവുകളറിവായ് തീരുന്നുഅഴിമതിവീരർ അരങ്ങുവാഴുംനാട്ടിൽ നീതി…

എന്റങ്ങേര്…

രചന : സബിത രാജ് ✍ വാറ്റുചാരായത്തിൽ മുങ്ങിയഅയാളുടെ ഉടുമുണ്ട്നനയ്ക്കുമ്പോൾ തോന്നിയിട്ടുണ്ട്എന്തൊരു നാറ്റമാണിതെന്ന്.ചാരായം വാറ്റിയുണ്ടാക്കിയപണം മണക്കുന്ന പൊരയിൽകിടന്നങ്ങനെ ചിന്തിക്കരുതെന്ന്ചിലപ്പോ തോന്നും.മഴയാറി വെയില്‍കായുന്നതൊന്നുംഅയാളെ ബാധിക്കാറില്ല.ചരായം വിറ്റു തീര്‍ത്ത്പെരുകിയ കീശയുംകൊണ്ടാ പാതിരായ്ക്ക്അങ്ങേര് വരുക.ഉറക്കപായിന്ന് എഴീച്ച്അയാള്‍ക്ക് കഞ്ഞി വിളമ്പികൊടുത്തേച്ച് പായിലേക്ക്ചായുമ്പോദേഹത്തൊരു ഭാരം വീണകണക്കെ അങ്ങേര് വന്ന്…

കറുപ്പ്

രചന : വർഗീസ് വഴിത്തല✍ കറുപ്പിന് വല്ലാത്ത ലഹരിയാണ്..കറുപ്പ് തിന്ന് മത്തുപിടിച്ചാൽകണ്ണുകൾക്ക് മയക്കം, തലയ്ക്കകത്തു പെരുക്കം..കറുപ്പിന് പല വകഭേദങ്ങൾഎന്റെ കറുപ്പ്, നിന്റെ കറുപ്പ്,അവന്റെ കറുപ്പ്, അവരുടെ കറുപ്പ്..ചിലതിനു തീവ്രത കൂടും..വീര്യം കൂടുതലുള്ള കറുപ്പ്വളരെ പെട്ടെന്ന് എല്ലായിടത്തും വ്യാപിക്കുന്നു..ജനതയെ അടിമകളാക്കിരാജ്യം പിടിച്ചടക്കുന്നു..രാജാവിനെ നിശ്ചയിക്കാനുംഉടമ്പടികൾ…