രണ്ടു പ്രവാസി മലയാളികൾ കൂടി മരിച്ചു
സൗദിയിൽ ആരോഗ്യ പ്രവർത്തക ഉൾപ്പെടെ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട എലന്തൂർ, മടിക്കോളിൽ ജൂലി മേരി സിജു (41), അടൂർ, കൊടുമൺ സ്വദേശി മുല്ലക്കൽ കിഴക്കതിൽ ഹരികുമാർ (51) എന്നിവരാണ് മരിച്ചത് . സ്വകാര്യ മെഡിക്കൽ സെൻററിലെ…
കൂട്ടാളി ….. രാജേഷ് ജി നായർ
മരണമെനിക്കൊരു ഹരമാണ്അതെഴുതുവാനെനിക്കാവേശമാണ്ആഗ്രഹമല്ലതെന്നിലെ ചിന്തയിൽഞാനറിയാതെയുണരുന്ന വികാരമാണ് ചില നേരങ്ങളിലെനിക്കത് സാന്ത്വനമാണ്ചിതറിയ ചിന്തകളടുക്കീടുന്ന പ്രക്രിയയാണ്സുഖദു:ഖങ്ങളെ ഒപ്പത്തിനൊപ്പം പേറുന്നഎന്റെ മനസ്സിൽ മരണമൊരു ചാലകമാണ് ജീവിതവും മരണവുമെന്റെതുലാസ്സിൽ ഒപ്പത്തിനൊപ്പമാണ്മമതയൊന്നിനോടുമില്ലെനിക്കുഒന്നിനോടൊട്ടും അകൽച്ചയുമില്ല നടന്നടക്കുന്ന സത്യത്തെമിഴി പൂട്ടിയില്ലാതാക്കുവാനെനിക്കാകില്ലഇന്നല്ലെങ്കിൽ നാളെയത് സംഭവിക്കുംഎവിടെയെങ്കിലും വെച്ച് നടന്നിരിക്കും അതുവരെ ജീവിതമൊരാഘോഷമാക്കാംകൂട്ടാളിയായ് മരണത്തെ ചേർത്തു പിടിക്കാംഅതിനെക്കുറിച്ചെഴുതി…
ജൂണ്‍ മാസം. …. ഗായത്രി വേണുഗോപാൽ
മഴയുടെ നനവും ഓര്‍മകളുടെ സുഗന്ധവും….. ജൂണ്‍ മാസം.നല്ല തണുപ്പ്,പുറത്തു മഴ നന്നായി പെയ്യുന്നുണ്ട്.അമ്മേടെ ചൂടു പറ്റി കിടക്കുമ്പോള്‍ നല്ല സുഖം.പതിവിലും നേരത്തെ എണീറ്റ് ചുമ്മാ കിടപ്പാണ്.അമ്പലത്തില്‍ വെച്ച പാട്ടിന്‍റെ ഇരമ്പം ചെറുതായി കേള്‍ക്കുന്നുണ്ട്. ഇന്നാണ് ഞാന്‍ ആദ്യമായി സ്കൂളില്‍ പോവേണ്ടത്,അതിന്റെ ആകാംക്ഷ…
ചില ലേഡീസ് ഒൺലി വണ്ടികൾ …. Pattom Sreedevi Nair
ചില തീവണ്ടികൾ പോലെയാണ്ചില ജീവിതങ്ങൾ…….അവ.. കൃത്യമായികൃത്യമായസ്ഥ ലങ്ങളിൽനിന്നും. യാത്രക്കാരെസ്വീകരിക്കുംസീറ്റുകളും കൊടുക്കും .എന്നാൽ പരിശോധിക്കുവാൻഉദ്യോഗസ്ഥർ വരുമ്പോൾ ആണ്അറിയുക.. അതിലെ യാത്രക്കാർഎല്ലാപേരുടെയും കൈയ്യിൽഅവർ സൂക്ഷിച്ചിരുന്നത്വെറും വ്യാജടിക്കറ്റുകൾആയിരുന്നു. എന്ന്….. !ഇളിഭ്യരായവർ അപ്പോൾകുനിഞ്ഞ ശിരസ്സുമായി..കീശതപ്പുന്നത്. അന്യോന്യംനോക്കി രസിക്കാൻ ആർക്കുംകഴിയുമായിരുന്നില്ല……! പട്ടം ശ്രീദേവിനായർ
അമേരിക്കന്‍ തെരുവിന് പുതിയ പേര് നല്‍കി മേയര്‍
‘ബ്രിയോണ ടെയ്‌ലര്‍, നിന്റെ ജന്മദിനത്തില്‍ വിവേചനത്തിനെതിരെ നമുക്ക് ഒരുമിച്ചു നില്‍ക്കാം’ വൈറ്റ് ഹൗസിന് സമീപത്തെ തെരുവിന്റെ പേര് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്ലാസ എന്ന് പുനര്‍നാമം ചെയ്തുകൊണ്ട് ഡി.സി മേയര്‍ മ്യൂറിയല്‍ ബൗസര്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്.അമേരിക്കയില്‍ വംശീയ വിവേചനത്തിന്…
സ്വരരാഗം ….. ജയദേവൻ കെ.എസ്സ്
ഇരുളകന്നൂഴി വെളിച്ചമാകാൻചിരിപൊഴിക്കുന്നോരുദേവതാരം,നിരവദ്യ സുന്ദര കിരണമേകീഅരികിലെത്തുന്നു പ്രഭാതമാകാൻ.. പരിപാവനൻ ദിവ്യകാന്തിയോടേപരിസൂന വിസ്മയമായ് വിടർന്ന്,ഒരു വസന്തംപോലുദിച്ചുയരാൻതിരുവടിയെത്തുന്നു വിണ്ണിലായീ.. ഹരിതാഭയുള്ളോരു ഭൂമിതന്നിൽസ്വരരാഗമായ് വീണ മീട്ടിയെന്നും,മരുവുന്നു നീയംബരത്തിലായീകരുണാർദ്ര സിന്ധുവിന്നോമലായീ.. വരമൊഴികൊണ്ടെത്ര ചാർത്തിയാലുംചരിതം പറഞ്ഞവസാനമാകാൻ,ഒരുനാളുമാർക്കും കഴിഞ്ഞിടാതെ-വരുമെന്നതാണുഷസ്സിൻ മഹത്വം.. ദുരിതങ്ങളെല്ലാമകന്നു പോകാൻപരിഹാരമാകുന്ന നിൻ വെളിച്ചം,ഒരുനാളുമൊട്ടും കുറഞ്ഞിടാതെതരുവാൻ നിനക്കു തോന്നേണമെന്നും… ജയദേവൻ
ഞാൻ മനുഷ്യൻ …… Binu Surendran
കണ്ണട മൂക്കിലേക്ക് ഒന്നുകൂടിയമർത്തി വാഹനം പടക്കം കോവാലന്റെ കടയോരം ചേർത്ത് നിർത്തുമ്പോൾ കാണായി വിവിധയിനം.. പൈനാപ്പിൾ പടക്കം, തേങ്ങാ പടക്കം, ആപ്പിൾ അങ്ങിനെ പോകുന്നു നീണ്ട നിര. കുറച്ചു ദിവസങ്ങളായി അയാൾ തീരുമാനിച്ചതാണ് തന്റെ അതിർവരമ്പുകളിൽ ഓരോ പടക്കം ഫിറ്റ് ചെയ്യണമെന്ന്.…
ഗന്ധർവ്വൻ ….. Rinku Mary Femin
അണ്ണാ മൂന്ന് പഴംപൊരിയും രണ്ടു ഗുണ്ടും ,ഈ അഞ്ചു കടിയും എനിക്ക് തന്നെയുള്ളതാണെന്ന ഭാവത്തിൽ അഭിമാനത്തോടെ ഞാൻ അത് പറഞ്ഞിട്ട് ചുറ്റുന്നുമുള്ളവരെ ഒന്ന് നോക്കി, മാധവണ്ണന്റെയും കൗസല്യ ആന്റിടെയും ഉന്തുവണ്ടി കടയിലാ അമ്മയും ഞാനുമൊക്കെ പഴംപൊരി വാങ്ങാൻ വരുന്നേ ,പാവങ്ങൾ ആണെന്നെ…
രണ്ടു കുരുവികളും ഒരു ‘കിളി’യും. —– Unnikrishnan Kundayath
വൈദ്യുതി പോസ്റ്റിന്റെഫേസ് ലൈനിലിരുന്ന് രണ്ടു കുരുവികൾപ്രണയിക്കുകയായിരുന്നു. കൊക്കുകളുരുമിയുംചിറകുകൾ വിടർത്തിയുംതീവ്രമായ പ്രണയം.അവരുടെ അനുരാഗത്തിന്റെഅനുരണങ്ങൾഅവിടെയാകെ വസന്തംവിടർത്തി.കാറ്റ് പ്രേമഗാനംമൂളി. പെട്ടെന്ന് ,മറ്റൊരു ആൺകുരുവിഅതേ പോസ്റ്റിന്റെന്യൂട്രൽകമ്പിയിൽ വന്നിരുന്നു.അവൻ ഈ കാഴ്ചകളെമാന്യതയോടെ ഒളിഞ്ഞുനോക്കി.ആവർത്തനവിരസതകൾക്കൊടുവിൽകുരുവികൾ ‘ മറ്റവനെ’ കണ്ടു. പെൺകുരുവി അവനെകണ്ണുകളാലൊരവലോകനം ചെയ്തു.കാമുകൻ ചൊടിച്ചു.മറ്റവനെ എതിരിട്ടു.കഠിനമായ യുദ്ധം.അവരുടെ യുദ്ധത്തിന്റെമാറ്റൊലിയാൽ അവിടെഗ്രീഷ്മം…
ജലസമാധി …… സജി കണ്ണമംഗലം
അമ്മയെക്കൊന്ന കുഞ്ഞുങ്ങൾഅമ്മ കൊന്ന കുരുന്നുകൾകൊന്നവയ്ക്കൊക്കെയെരി- യിറ്റിച്ചിട്ടുപ്പില്ലാതെ തിന്നു നാം! കപ്പ തിന്നുന്ന തുരപ്പനെ- യടിവില്ലാൽ തകർത്തു നാംഉറുമ്പു കേറാതിരിക്കുവാൻഡീഡീറ്റി ചൊരിഞ്ഞു നാം കടൽമീനിന്റെ വീട്ടിൽപ്പോയ്അവയേയും ചതിച്ചുകൊല്ലുവാൻജലധിക്കുമുകളിൽക്കൂടിഒാടുന്ന രഥമേറി നാം പക്ഷിയെപ്പിടിച്ചതിൻ ചിറകും,കരളും വെട്ടിചുമ്മാതെ രസത്തിനായ്കൂട്ടിലേയ്ക്കിട്ടൂ നമ്മൾ ആനയെക്കാണാനെന്തു-രസമാണതിനായിട്ടാനയെ-ച്ചതിച്ചു നാം കുഴിൽവീഴ്ത്തുന്നവർ കാണുവാൻ…