ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

പോത്തു പോലെ വളർന്നിട്ടും ….. Somarajan Panicker

അമ്മയുടെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ ” പോത്തു പോലെ വളർന്നിട്ടും നല്ലതും ചീത്തയും വീറും വൃത്തിയും ഒന്നും തിരിച്ചറിയാൻ കഴിവില്ലാത്ത ബോധവും പൊക്കണവും ഒന്നുമില്ലാത്ത ഒരു അസത്തു ചെറുക്കൻ …അല്ല കള്ളമല്ല …ആ മനുഷ്യന്റെ എല്ലാ ദുർഗുണങ്ങളും അതു പോലെ കിട്ടിയിട്ടും…

കുറുമ്പനാം കണ്ണൻ …. Shibu N T Shibu

നറുവെണ്ണ നിൻ്റ ചുണ്ടിൽ കണ്ടു ഞാൻ കണ്ണാകള്ളച്ചിരി നീ ചിരിക്കവേണ്ടാ പൈക്കിടാവ് പരിഭവം ചൊല്ലിത്തന്നുപതിവുപോൽ അകിടിൽ കാട്ടിയ കുറുമ്പുകൾ ചേലകൾ കട്ട് നീ കുട്ടിയ കുസൃതിയുംകാമിനിമാർ കരഞ്ഞ് പറഞ്ഞിരുന്നു. സഹനത്തിൻ അറ്റമായ് കോർത്ത ചരടിനാൽ ഉരലിൽ നിന്നേ കെട്ടിയിടും പഞ്ചവർണ്ണക്കിളി പാട്ടു…

കണ്ണുതുറക്കാത്ത കൊറോണകൾ ………… ജോർജ് കക്കാട്ട്

ഒരു പ്രവാസി സുഹ്യത്തിൻറെ അനുഭവ കഥ അടുത്ത ആനുകാലിക സംഭവങ്ങൾ കൂട്ടിച്ചേർത്തു പറയാൻ ശ്രമിക്കുകയാണ് ..കഥയ്ക്ക് വേണ്ടി എൻറെ സ്ഥിരം കഥാ നായകൻ ചന്ദ്രേട്ടൻ ഈ കഥയിലൂടെ വീണ്ടും നിങ്ങളുടെ മുന്നിലേക്ക് ഒരു പ്രവാസിയായി വരുന്നു …. വെയിൽ തലക്കു മുകളിൽ……

പൊന്നു സുഹൃത്തുക്കളെ …. Dr. Jinesh P S

വൈദ്യുതി ശ്മശാനത്തിൽ കോവിഡ് മൂലം മരിച്ച ഒരാളുടെ സംസ്കാരം തടയുന്നത് വല്ലാത്ത ക്രൂരതയാണ്. കോട്ടയത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്ന വാർത്ത കേൾക്കുമ്പോൾ വ്യസനമുണ്ട്. കോവിഡ് പകരുന്നത് വൈറസ് ബാധയുള്ള ഒരാൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങൾ നമ്മുടെ ശരീരത്തിൽ എത്തുമ്പോഴാണ്. ഒരു…

ഇച്ഛ …. ബേബി സബിന

കീറി മുറിഞ്ഞൊരാടപോൽഓട്ടവീണുള്ളൊരീ,ജീവിതപന്ഥാവിൽപദയാത്ര ചെയ്യവേ, അഴലുകളൊട്ടുമില്ലാത്ത മോഹന മോഹിത സൗഹൃദംതുള്ളിത്തുളുമ്പുന്നെൻ ചേതസ്സിലായ്! മൃദുലചിന്തയാൽ സ്വച്ഛന്ദമായൊരാഭൂതകാലമാണെന്നിലെ വസന്തം! സ്നേഹമൊഴിയാലെൻ ഹൃദയദർപ്പണത്തിലായ്,കളമെഴുതിയതും കലഹമില്ലാ മാനസം തന്നിലായ് നിർമ്മല സ്നേഹം പകുത്തതും, അന്നാളിലെന്നിലെ കനവുകൾ പൂത്തുലഞ്ഞതും, ഓർക്കുന്നുവോ മൽസഖി നീ! ഈറൻ മുടി കോതിയ പോൽചാരുതയാർന്ന ദലമർമ്മരങ്ങൾ…

ഡിയറസ്റ്റ് പപ്പാ, മമ്മാ, ബേർഡി ആൻഡ് ഗ്രാനി.. Bala Krishnan

ഈ കത്ത് നിങ്ങളെത്തേടി എത്തുമ്പോഴേക്കും ഒരു പക്ഷേ ഞാൻ സ്വർഗ്ഗത്തിൽ മാലാഖമാർക്കൊപ്പമിരുന്ന് നിങ്ങളെ ഉറ്റുനോക്കുന്നുണ്ടാവും. എനിക്ക് ഒരു സങ്കടവുമില്ല കേട്ടോ..! ഇനിയൊരു ജന്മമുണ്ടെങ്കിലും എനിക്ക് ഇന്ത്യൻ സൈന്യത്തിൽ ചേർന്ന് സ്വന്തം നാടിനുവേണ്ടി പോരാടണം എന്നുതന്നെയാണ്. സാധിക്കുമെങ്കിൽ ഇവിടെ വരണം. നിങ്ങളുടെയൊക്കെ ഭാവിക്കായി…

A P J അബ്ദുൽ കലാം ഓർമ്മ ദിനം …. Lisha Jayalal

🌹ഓർമ്മപ്പൂക്കൾ🌹 സ്വപ്നം കണ്ടിട്ടുചിന്തിച്ചു ചിന്തിച്ചുപ്രവൃത്തിയിലൂടെയതുസഫലമാക്കാനും …. വിജയികളുടെകഥയേക്കാൾപരാജിതരുടെ കഥകൾപ്രചോദനമാകുമെന്നോതിയും ….. ഉറക്കത്തിൽകാണുന്നതല്ല സ്വപ്നംനമ്മുടെ ഉറക്കംനഷ്ടപ്പെടുത്തുന്നവയാവണംയഥാർത്ഥ സ്വപ്നമെന്ന് പറഞ്ഞും…. പ്രയാസങ്ങൾആവിശ്വമാകുമ്പോഴാണ്വിജയം ആസ്വാദ്യകരമാണെന്ന്ഓർമിപ്പിച്ചും …. അമ്മയോട് സംസാരിക്കുമ്പോൾമൂർച്ചയുള്ള വാക്കുകൾഉപയോഗിക്കരുത് ,അമ്മയാണ് നമ്മെസംസാരിക്കാൻ പഠിപ്പിച്ചതെന്നസത്യത്തെവിളിച്ചോതിയും…. അതിലേറെചിന്തകളുടെ വസന്തം തന്നപ്രിയരിൽ പ്രിയന്ഒരു പിടി ഓർമ്മപ്പൂക്കൾ🌹 Lisha Jayalal…

കുഞ്ചൻ എന്ന നടൻ …. അഭ്രലോകത്തേക്കുള്ള കൊച്ചിയുടെ മറ്റൊരു സംഭാവന ……. Mansoor Naina

സർഗങ്ങളാലും ശ്ലോകങ്ങളാലും നിറഞ്ഞു നിൽക്കുന്ന , ചരിത്രം രചിച്ച ലക്ഷണമൊത്ത മഹാകാവ്യമാണ് കൊച്ചി . വ്യത്യസ്ഥ സംസകാരങ്ങൾ , ഭാഷകൾ , വേഷങ്ങൾ പിന്നെ കിടയറ്റ കലാപ്രതിഭകൾ , ആസ്വാദകർ കൊച്ചിക്ക് പാടാനും പറയാനും ഏറെയുണ്ട് … രാത്രിയിൽ നിന്ന് പുതിയ…

വിളറിയ ചുമരിൽ …. Mc Jeevanandan

കുമ്മായം പൂശിയനിറയെ ആണിത്തുളകളുള്ളവിളറിയ ചുമരിൽകൊതുക് രക്ത സാക്ഷ്യം വഹിച്ചതിന്റെചുവന്ന അടയാളംതേഞ്ഞുപോയ വള്ളിച്ചെരിപ്പ് പോലെവാർദ്ധക്യം വന്ന കലണ്ടറിന്ഡിസംബറിന്റെ മുഖംരണ്ടും കാലം കഴിഞ്ഞാൽ വലിച്ചെറിയേണ്ടവനിലച്ചുപോയ ഘടികാരത്തിൽ നിന്നുംഅടർന്ന് വീഴുന്നസൂചികളും പെൻഡുലവുംപുത്തൻ പദങ്ങൾക്കിടമില്ലാതെവീർപ്പുമുട്ടുന്ന പഴഞ്ചൻ നിഘണ്ടുകൾഅതിനിടയിൽതുരുമ്പെടുത്ത് പോവുന്നുണ്ട്പല പദങ്ങളുംനാവുകൾക്ക് താഴിട്ടാലുംഅക്ഷരങ്ങൾ ചാട്ടുളികളായ്പുനർജനിക്കും

കോവിഡാനന്തരം ലോകഗതി നിയന്ത്രിക്കുന്നതിൽ ഇന്ത്യ നിർണ്ണായക ശക്തിയാകും : ടി.പി. ശ്രീനിവാസൻ ഐ.എഫ്.എസ്.

ന്യൂയോർക്ക്: കോവിഡാനന്തരം ലോക രാഷ്ട്രങ്ങളിൽ അധികാര വികേന്ദ്രീകരണം സംഭവിക്കുമെന്നും പുതിയൊരു ലോകക്രമം നിലവിൽ വരുമെന്നും അതിൽ ലോക രാഷ്ട്രങ്ങൾക്ക് തുല്യ പങ്കാളിത്തമായിരിക്കുമെന്നും മുൻ അംബാസിഡറും നയതന്ത്ര വിദഗ്ധനുമായ ടി.പി. ശ്രീനിവാസൻ ഐ. എഫ്.എസ്. ഈ ഘട്ടത്തിൽ ഇന്ത്യക്ക് ലോകഗതി നിയന്ത്രിക്കുന്നതിൽ നിർണ്ണായക…