മുടന്തൻ …. Thaha Jamal
മുടന്തില്ലെങ്കിലുംമുടന്തഭിനയിക്കുന്നവർക്കിടയിൽഞാനും മുടന്തനായി.മുടന്തിനെയും പകർച്ചവ്യാധിയുടെപട്ടികയിൽ പെടുത്തി. കാലംകനലു തിന്നു പൊള്ളി.നാരായവേരുകളും പിഴുതെടുത്ത്ജീവിതം മുടന്തായി.ചായം പൂശപ്പെട്ട മുഖംമഴയത്ത് ഒഴുകിപ്പോയിനാക്കിനു വിക്കുംകഴുത്തിന് തെയ്മാനവും വന്ന്പല മേഖലയിലേക്കും മുടന്ത് പടർന്നു. എഴുന്നേറ്റു നടക്കുന്നവരുടെ എണ്ണംദിനംപ്രതി കുറഞ്ഞു വന്നുമുടന്തന്മാരുടെ നാട്ടിൽഎഴുന്നേറ്റു നില്ക്കുന്നവൻമുടന്തനായി ചിത്രീകരിക്കപ്പെട്ടദിനങ്ങളിലൂടെ ഒരു തീവണ്ടികല്ക്കരി തിന്നു മടുക്കുന്നു.പാടത്ത്…
ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് പ്രവാസികളുടെ ക്ഷേമത്തിന് വിനിയോഗിക്കുവാൻ ശക്തമായ സമ്മർദ്ധം ചെലുത്തും : രമേശ് ചെന്നിത്തല.
ന്യൂയോർക്ക് : ലോകത്തിലെ വിവിധ രാജ്യങ്ങളിലെ എംബസികളിൽ കൂടി എംബസി സേവനത്തിനായി ജനങ്ങളിൽ നിന്ന് സമാഹരിച്ച കോടിക്കണക്കിന് രൂപയുടെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് (ICWF) ഈ കോവിഡ് കാലത്തു ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് പ്രവാസി ഇൻഡ്യക്കാരുടെ ക്ഷേമത്തിന് പ്രത്യേകിച്ചു അവരുടെ ഇന്ത്യയിലേക്കുള്ള…
എന്തു മധുരമാണ് ഈ പഴയോർമ്മകൾ …. Hari Kuttappan
ഒറ്റക്കിരിപ്പ്, കൂട്ട് കൂടലിനേക്കാളും ഗുണം ചെയ്യും, സ്വയം മനസിലാക്കാൻ ഒരു അവസരമാണ്. ആ ചിന്തയിലൂടെ കിട്ടുന്ന ഒരു സുഖം അനുനിർവചനീയമാണ്… ഒരുപാട് സംസാരിച്ചു കഴിയുമ്പോൾ ഉണ്ടാവുന്ന മൗനത്തെപോലെ “ ഓർമ്മകൾ” മനസ്സിന്റെ അടിത്തട്ടിൽ നിന്നു മുകളിലേക്ക് ഒരു കുളിരായി വരും. ആ…
ചാട്ടവാറിനെ വായിച്ചത് …. Vinod V Dev
നിങ്ങൾ സ്ത്രീകളുടെഅടുത്തേക്ക് പോകയാണോഎങ്കിൽ ചാട്ടവാർ കൊണ്ടുപോകണം. സ്ത്രീയെ ഉരുക്കുചങ്ങലയിൽ ബന്ധിച്ചുചരിത്രവും ഭൂമിശാസ്ത്രവുംഭാഷാശാസ്ത്രത്തിന്റെമൂശയിൽ ഉരുക്കിയെടുത്തു,മനോമർമ്മശാസ്ത്രത്തിന്റെസൂചിത്തലപ്പിൽനിർത്തിയാകണംഫ്രെഡറിക് നീത്ഷേഇതുപറഞ്ഞത്.അസംബന്ധങ്ങളുടെനീലച്ചടയൻവിത്തുകൾപന്നിയുടെ തേറ്റയുമായികടന്നുവരുന്നത്നീത്ഷേ കണ്ടിട്ടുണ്ടാവണം.അല്ലെങ്കിൽ ,സന്യാസിയുടെ നീലധ്യാനത്തെപ്രളയത്തിൽമുക്കിയ,കാമാസക്തയായ ഒരു നദിയെ ..!നീത്ഷേ പറഞ്ഞുകൊണ്ടിരിക്കുമ്പോൾആ വെയിലേറ്റ്നനഞ്ഞുവന്നവനാണു ഞാൻ.നീത്ഷേയുടെപ്രകാശിയ്ക്കുന്ന ചാട്ടയിൽഞാൻ അലിഞ്ഞലിഞ്ഞു ചേരുന്നു. വിനോദ്.വി.ദേവ്.
ദിവ്യ ചൗക്സി അന്തരിച്ചു.
ചലച്ചിത്ര താരവും മോഡലുമായ ദിവ്യ ചൗക്സി അന്തരിച്ചു. ‘ഹേ അപ്ന ദില്‍തോ അവാര’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദിവ്യ. ക്യാന്‍സറുമായി ഏറെ നാള്‍ മല്ലിട്ടിരുന്ന ദിവ്യ ഞായറാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ദിവ്യയുടെ കസിന്‍ സൗമ്യ അമിഷ് വര്‍മ്മയും സുഹൃത്തുക്കളും…
തിരയിളക്കം ….. വിഷ്ണു പകൽക്കുറി
വിശപ്പിനറുതിയില്ലമകളെയൊരുനാളുംഉടൽവേകുമ്പോൾകരയരുത്സഹനമാണായുധം കൈനീട്ടരുത്ഒരിക്കലൊന്നുനീട്ടിയതിൻഫലമറിഞ്ഞതുപുറത്തിറങ്ങിയപ്പോഴായിരുന്നു ഒരു നേരമെങ്കിലുംഉച്ചക്കഞ്ഞി കിട്ടുമ്പോൾവയറുനിറച്ചോണംമൂന്നുനേരവുംനൽകാനാവതില്ലെനിക്ക് അമ്മയ്ക്കിന്നുകൂലികിട്ടിയാൽനാഴിയരിവാങ്ങാംമിഴിനനയ്ക്കരുത് കടം കയറിയപ്പോൾനിന്നച്ഛനും കൂരയും പോയിനമ്മളനാഥരായിവാടകക്കൂരയിൽവിധികാത്തുകിടക്കുന്നു ഒരു ഗതിയുമില്ലാതൊരമ്മയുംമകളും തെരുവിലെന്നാരോഎഴുതിയൊരുവാർത്തയിൽനാടറിഞ്ഞൊരാഴ്ചകടന്നുപോകവെ അഞ്ചുരൂപക്കുപോലുംപടം പിടിക്കുന്നൊരുതലമുറയുടെസഹായഹസ്തങ്ങൾആദ്യത്തെ വാർത്തയുടെചൂടാറിയപ്പോൾ നിലച്ചിരുന്നു കണ്ണുകളാൽകൊത്തിപ്പറിക്കുംകഴുകന്മാർക്കിടയിൽനിന്നുടൽകാഴ്ചക്കുവയ്ക്കുവാൻവയ്യെൻ്റെ മകളെ മുഷിഞ്ഞ നോട്ടുകൾപോലെഎത്രപഴകിയാലുംവിലയുണ്ടെങ്കിലും വിൽക്കരുത് കച്ചവടത്തിനാളുവരുമ്പോൾആട്ടിയിറക്കണംനിന്റെ കൈപിടിച്ച് കൊടുക്കാൻപോലും കഴിയാതെപോയരമ്മയായികാലമെന്നെവാഴ്ത്തും പ്രതീക്ഷകൾ അസ്തമിച്ചെങ്കിലുംജീവിതത്തിനും മരണത്തിനുംഇടയിൽനമുക്കൊരു ഉദയമുണ്ടാകും…
പകയാണ് ഫൂലൻദേവിമാരെ സൃഷ്ടിക്കുന്നത്. …. പള്ളിയിൽ മണികണ്ഠൻ
ചില ധീരതകൾ ചരിത്രപുസ്തകത്താളുകളിൽ ഇടംപിടിക്കാതെ പോകുന്നത് സ്വാഭാവികമാണ്. ഇത്തവണ പങ്കുവയ്ക്കുന്നത് ഒരു അച്ഛമ്മക്കഥ തന്നെയാണ്. പതിവിന് വിപരീതമായി ഇത്തവണ ചിരിക്കഥയല്ലയെന്നുമാത്രം. ലഹളയും പൊട്ടിത്തെറിയുമൊക്കെ ഒഴിഞ്ഞ ചില ശാന്തനിമിഷങ്ങളിൽ അച്ഛമ്മ ഞങ്ങൾക്കുവേണ്ടി സ്വന്തം അനുഭവങ്ങളുടെ കഥച്ചെപ്പ് തുറക്കാറുണ്ട്. അത്തരമൊരു നിമിഷങ്ങളിൽ അച്ഛമ്മ അന്ന്…
സായാഹ്ന സൂര്യൻ …. Mohandas Evershine
ഉദയാസ്തമനങ്ങളറിയാതെ ഇരുൾ മൂടുംമഹാ ശൂന്യതയുടെ കമ്പളം ചൂടി ഞാൻ മയങ്ങുന്നു.സ്വപ്നങ്ങളന്യമായൊരീ സായന്തനത്തിലെനിക്കുകൂട്ടായ് വർണ്ണങ്ങൾമങ്ങിയ ചിത്രങ്ങൾ മാത്രം. കൈമടക്കില്ലാതെ കൈയൊപ്പ് ചാർത്താത്തകാലത്തു, രക്തവർണ്ണ ചരടിൽ കുടുക്കിരസി – ച്ചോരൊരു നാളിൽ, ശാപം ചൊരിഞ്ഞവർ തൻശരമേറ്റ മുറിവുകളിൽ പുഴുക്കൾ ഞുളയ്ക്കുന്നു ! സാന്ത്വനസ്പര്ശമേകുവാൻ വന്നില്ല…
മരുഭൂമിയിലൊരു പച്ച …. Manoj Mullasseril
‘ രാത്രിയിൽ വൈകിയുള്ളഉറക്കമായതിനാൽ രാവിലെ പരമാവധിതാമസിച്ചെഴുനേൽക്കാനിഷ്ടം. പ്രവാസ ജീവിതംഅങ്ങനെയാണ് പ്രത്യേകസമയമൊന്നുമില്ല ഉറക്കത്തിനും ഭക്ഷണത്തിനും എന്നാൽ രാവിലെ നിറുത്താതെയുള്ള ഫോണിൻ്റെ നിലവിളി എന്നെ എഴുന്നേൽക്കാൻ നിർബന്ധിതനാക്കി. ഫോണെടുത്ത് ചെവിയോട് ചേർത്തതും,,,,,മറുതലയ്ക്കൽനിന്നുംസനേഹത്തിലും ,ആത്മാർത്ഥതയിലും ചാലിച്ചചേട്ടാ,,,,യെന്ന ആ നീട്ടി വിളി’യുംഎന്നെ മനസ്സിലായോ എന്ന പ്രതീക്ഷയോടുള്ള ചോദ്യവും?…
അറിയുന്നിതിന്നു ഞാൻ …. Lisha Jayalal
അറിയുന്നിതിന്നു ഞാൻനീ അകലെയാണെങ്കിലുംകനിവിന്റെ ചാരത്തെവിടെയോനിനവിന്റെ കമ്പളം മൂടുമ്പോൾ …. ഒരു കൈപ്പാടകലെചിന്തുന്ന ഉണർത്തുപാട്ടിന്റെരാഗം പോലെ ,അർത്ഥമില്ലാത്ത വരികളിൽഎന്നെ ഞാൻ അടിച്ചേൽപ്പിക്കുന്നു ….. വിണ്ടുകീറിയ ഹൃത്തടംചെണ്ടുമല്ലി പോലെയിന്നുകൾരണ്ടു കണ്ണുകളെത്തി നോക്കുന്നുവഴിയോര വെളിച്ചത്തിനുമപ്പുറം …. വരും വരാതിരിക്കില്ല നമുക്കായ്മഴ നിലാവെഴുന്ന ഓർമ്മകൾതരാതിരിക്കില്ല കാലവും.