സ്വപ്നങ്ങളിലെ യാക്കോബ്
രചന : വൈഗ ക്രിസ്റ്റി✍️ സ്വപ്നങ്ങൾ നിരോധിക്കപ്പെട്ട കുടുംബത്തിലൂടെയാണ്യാക്കോബിൻ്റെ വംശാവലികടന്നു പോകുന്നത്എന്നാലുമയാൾ ,സ്വപ്നങ്ങളെ തേടിപ്പിടിക്കുംകണ്ട സ്വപ്നങ്ങളെപ്രത്യേകം സൂക്ഷിച്ചു വയ്ക്കുകയുംഇടയ്ക്കിടെഒരുപാടിഷ്ടപ്പെട്ടവഎഡിറ്റു ചെയ്ത്വീണ്ടും കാണുകയും ചെയ്യുംകാണാത്തവയെഒരു പെട്ടിയിലടച്ച് വച്ചിരുന്നുഅയാൾ ,ഇരുന്നും കിടന്നും ബസിൽ തൂങ്ങിപ്പിടിച്ചു നിന്നുംസ്വപ്നം കണ്ടുകൊണ്ടിരുന്നുമേലാപ്പീസറുടെകഠിനമായ ചീത്തവിളികൾക്ക്അയാൾസ്വപ്നത്തിൽ ചിരി മറുപടി നൽകിഅയാൾ ,സ്വപ്നത്തിൽ…
പ്രണയിക്കാൻ അറിയില്ലായിരുന്നെങ്കിൽ
രചന : ജിഷ കെ ✍️ പ്രണയിക്കാൻ അറിയില്ലായിരുന്നെങ്കിൽഒരു പക്ഷേഞാൻദൈവത്തെ പ്പോലെ എന്നും കണ്ണുകളടച്ചിരിക്കുമായിരുന്നു….വന്നവരെയോ പോയവരെയോ ക്കുറിച്ച് ആകുലപ്പെടാതെകുതിച്ചു പായുന്ന കാലത്തെ ക്കുറിച്ച് ഒട്ടുമേവേവലാതിപ്പെടാതെമടുപ്പില്ലാത്ത ആ ഇരുപ്പ് ഞാൻ തുടർന്ന് പോയേനെ..ഒരു പക്ഷേമുടന്തനെയോ അന്ധനെയോസുഖപ്പെടുത്തുകയോവെള്ളത്തിനു മീതെ നടക്കുകയോകുരിശു മലകൾ നടന്നു തീർക്കുകയോ…
വട്ടം വട്ടം നാരങ്ങാ,ചെത്തി ചെത്തി തിന്നുമ്പോൾ
രചന : സഫൂ വയനാട്✍️ കുസൃതിപൂക്കൾ ഇറുത്തു കൂട്ടിയഓർമ്മയുടെ പാളവണ്ടിയിലിപ്പോ,രാമു പിഴിഞ്ഞിട്ടു പോയകണ്ണീരു വെള്ളം മാത്രം.മുഷിഞ്ഞു തഴമ്പിച്ചമുറി ട്രൗസറിന്റെ വള്ളിയിൽകുരുങ്ങി പഴയ കവിതവെയില് കായുന്നു,കാക്കാ പൊന്നിൻപൊടിയിൽ തുടങ്ങുന്നയെന്റെകള്ളപിണക്കങ്ങളെ കപ്പ തണ്ടിൻമാല ചാർത്തിയവൻ ഊതിയാറ്റുന്നു.മുട്ടുരഞ്ഞപ്പോമുറിവൂട്ടിയതെത്രയെത്രകമ്മ്യൂണിസ്റ്റ് പച്ചകൾ,അറ്റം തഴമ്പിച്ചഹവായ് ചെരുപ്പ് തുളച്ചുപണിത ഉജാല വണ്ടികൾ…
ആൽബം പറഞ്ഞത്…കഥ
രചന : ജിതേഷ് പറമ്പത്ത് ✍️ അവൾ അലമാരയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ആൽബം മെല്ലെ പൊടി തട്ടിയെടുത്തു…തന്റെ കണ്ണിനെ ബാധിച്ച തിമിരമാണോ ആൽബത്തിന്റെ പഴക്കമാണോ ഫോട്ടോയുടെ നിറം അവ്യക്തമാക്കുന്നത് ?…മോന്റെ ആദ്യത്തെ ജന്മദിനം മുതൽ ചേട്ടൻ സ്വന്തം ക്യാമറയിൽ പകർത്തിയെടുത്തു സൂക്ഷിച്ചു…
ആത്മീയഗുരുവരൻ
രചന : അഡ്വ: അനൂപ് കുറ്റൂർ✍️ അക്ഷരമോരോന്നുരുക്കിപ്പഠിപ്പിച്ചഅഗ്നിയായിയുള്ളിൽ നിറയുന്നുഅന്തരംഗത്തിലലിവിന്നൊളിയായിഅൻപായിനിറയുന്നുപാദ്ധ്യായനൻ. ആരെന്നബോധമുദിക്കുമ്പോൾഅന്ധതയെല്ലാമുള്ളിലൊഴിയുംഅഭാവമായുള്ളയലങ്കാരമെല്ലാംഅജ്ഞാനമാണെന്നന്ത്യമറിയുന്നു. അംബരാന്തത്തിലാഗ്‌നേയനായിഅറിവിന്നുറവിടം ദീപ്തമാക്കുന്നുഅരുണിതെളിക്കും സൂര്യതേരാളിഅറിവിന്നുടയവനായെന്നുമമരുന്നു. അഭിമാനമോടെ നിസ്സംഗതയിൽഅഭിലാഷമേറുന്ന ഋതത്തിലായിഅലിയാനൊരുങ്ങുമുഷസ്സിലായിഅറിവിന്നൂർജ്ജമലിയുവാനായി. ആരോടുമേറുന്നയുയിരിലായിആത്മീയഗുരുനാഥനാദ്രമായിആഢംബരങ്ങളൊട്ടുമില്ലാതെആമ്നായമന്ത്രമോതുവാനായി. ആകാശഗംഗയിലതിസൂക്ഷ്മമായിഅണുപ്രായമായയറിവിൻപാഠങ്ങൾഅമലതയാർന്നരുമമാനസത്തിൽആനന്ദാക്ഷരങ്ങളായിനിറയ്ക്കുന്നു. ആരെന്നഭേദമൊട്ടില്ലാതെ ഗുരു….ആർക്കുമോതുവാനക്ഷരഖനിആത്മീയഗുരുവല്ലാതാരുമില്ലിവിടെആമ്നായയൊളിപ്പകരാനിവിടെ. അല്പനേരമാൽമരച്ചോട്ടിലായിആഢ്യോപദേശത്തിനിoമ്പമോടെആദ്യാന്തമറിവുകളുദാത്തമായിആദർശമോടോതുയുപദേശമായി. അനുശാസനങ്ങളുത്തമമായിഅനുഗ്രഹമായെന്നുമെന്നിലായിഅനർത്ഥമായുള്ളതെല്ലാമകറ്റിഅനാദിയായതുയന്വയിപ്പിക്കൂ. ആധാരമായയറിവെന്നുമമ്പായിആവനാഴിയിലനേകമായിരിപ്പൂഅന്തരംഗത്തിലദ്വൈതമെയ്ത്അന്ത്യമോക്ഷത്തിനുപായമായി. അഘമെല്ലാമന്ത്യമറംപ്പറ്റുവാനായിഅറിവുമർഥവുമൊന്നായറിയാൻഅന്തരംഗത്തിലേയിരുട്ടകറ്റുന്നുഅരുണദ്യുതിരാഗമുദയമാകുന്നു. അഭിജാതമാകുന്നയതിവിനയംഅഞ്ചിതമാകുന്ന മഹാസഭയിൽആലോചനയാലുള്ള തർക്കത്തിൽഅറിവാഴത്തിലുള്ളിലുറയ്ക്കാൻ. ആമോദമായോരോകാണ്ഡങ്ങൾഅനുകമ്പയോടരുളാനുത്സാഹിയായിഅധികാരമോടോതുന്നയീശനായിഅനുഭാവമോടെന്നും കൃപയരുളൂ. അറിവേകുന്നോരോഗുരുവിനുംഅഞ്ജലികൂപ്പുന്നുആദരവോടെഅഗുവകറ്റാന്നെനുമഗോചരനായിഅഘോരനാണെന്നുമെന്നാശ്രയം.
കവിയൂർ പൊന്നമ്മ പ്രണാമം 🙏
രചന : മധു നമ്പ്യാർ, മാതമംഗലം✍️ അരിമാവിൽ ആയിരംരുചി നൽകും അഭിരാമ-സങ്കൽപ ജാലകം തുറക്കൂഅതിൽ നിറവായെന്നുംതെളിയും പേരല്ലോ അമ്മ!നിറയുന്ന കാന്തിയുംനിറവും സ്നേഹത്തിൻനിധിയും അറിയേണ്ടപൊരുളും പരകോടിപ്രഭയും സമം ചേരുംഅതിനൊറ്റ പേര് അമ്മ!അഭ്രപാളികളിൽ ചിരംജീവിയായ് ചിരി തൂകിതെളിയും മലയാളത്തിന്റപൊന്നമ്മയായ് മരുവുംഅമ്മ മനസ്സിലേറ്റംപ്രിയയായ് പൊന്നമ്മ!നീലാകാശപരപ്പിൽ നീണ്ട-നിദ്രയിലെങ്കിലും…
ഇനി രണ്ടുദിവസം കഴിഞ്ഞാൽ സ്കൂൾ തുറക്കും.
രചന : സിസ്സി പി സി ✍️ ഇനി രണ്ടുദിവസം കഴിഞ്ഞാൽ സ്കൂൾ തുറക്കും. പിന്നെയിങ്ങനെ കുഞ്ഞുവർത്താനം പറയാനൊന്നും സമയം കാണൂല്ല.പോവുന്നേന് മുമ്പ് ഒരു കാര്യം കൂടി പറഞ്ഞിട്ട് പോവാംന്ന് വെച്ചു.പണ്ടുമുതലേ KSRTC ബസ് എൻ്റെയൊരു വീക്ക്നെസ്സാണ്.😍അതിലെ അവസാനത്തെ ഇടതു ഭാഗത്തുള്ള…
ആറൻമുള ഉതൃട്ടാതി വള്ളംകളി (നതോന്നതയല്ല) 🛶🛶🛶🛶
രചന : മംഗളൻ കുണ്ടറ✍️ പണ്ടുമങ്ങാട്ടില്ലത്തുനിന്നാറൻമുള-യ്ക്കോണക്കാഴ്ചപമ്പവഴി കൊണ്ടുവന്ന ഭട്ടതിരിയെ..പമ്പാനദിമദ്ധ്യേ കവർച്ചക്കാരിൽനിന്നുരക്ഷിക്കാൻപണ്ടുകരക്കാരകമ്പടി സേവിച്ചതോ..പല തലമുറകൾ കഴിഞ്ഞിട്ടിന്നുംകരക്കാരാപമ്പാനദിയിലൂടകമ്പടി സേവിപ്പൂ..കേരളത്തിൻ സാംസ്കാരിക ചിഹ്ന-ങ്ങളിലൊന്നാണല്ലോകേരളവാസ്തുവിദ്യയാൽ നിർമ്മിച്ചചുണ്ടൻ..ആറൻമുള ഭഗവാന്റെ തിരുസാന്നിദ്ധ്യ-വിശ്വാസംആദരവാൽ വ്രതശുദ്ധിഭക്തി-യോടെയും..ഓരോ കരക്കാരുടെയും ചുണ്ടൻവള്ള-മരങ്ങേറിഓരോ കരക്കാരും വീറോടണിനിരന്നു.. ആറൻമുള ഭഗവാന്റെതെയ് തെയ് തക തെയ് തോംആറൻമുള ഭഗവാന്റെതിത്തിത്താ തിത്തെയ്…
പ്രണയിക്കുമ്പോൾ
രചന : രാജു കാഞ്ഞിരങ്ങാട്✍️ അവൻ അവളോടു പറഞ്ഞു:പ്രിയപ്പെട്ടവളേ,പ്രണയം ജീവൻ്റെ പുഷ്പമാണ്അത് സ്വാഭാവികമായി വിടരുന്നു പ്രണയിക്കുമ്പോൾനാമൊരു പൂന്തോട്ടമായിത്തീരുന്നുവേരറ്റം മുതൽ ഇലയറ്റംവരെ നന-യുന്നുനിലാവിൻ്റെ നീരു കുടിച്ച ചകോരങ്ങളാകുന്നു അവൾ പറഞ്ഞു:പ്രിയപ്പെട്ടവനേ,അനുരാഗത്തിൻ്റെആഴങ്ങളെനിക്കറിയില്ലപ്രണയിക്കുന്നതെങ്ങനെ?!നിന്നെക്കുറിച്ച് ഓർക്കുവാനേയെനിക്കറിയൂ. അവർ പരസ്പരംമനസ്സുകൊണ്ടു ചേർന്നു നിന്നുമിഴികളിൽ നിന്ന് മിഴികളിലേക്ക്ഒരു മിന്നൽ വെട്ടം…
ശവസംസ്കാരയാത്ര
രചന : സെഹ്റാൻ✍ അതൊരു ശവസംസ്കാര യാത്രയായിരുന്നു.വിചിത്രമായ ഒന്ന്!മുൻപിൽ ചില്ലുകൊണ്ട് നിർമ്മിക്കപ്പെട്ടശവമഞ്ചത്തിൽ തൂവെള്ള വസ്ത്രമണിയിക്കപ്പെട്ട മൃതദേഹം.ശവമഞ്ചം ചുമക്കുന്നവരും, അനുഗമിക്കുന്നവരുമാകട്ടെകറുത്ത വസ്ത്രങ്ങൾ അണിഞ്ഞവരും.യാത്രയുടെ ഭാഗമാവാനുള്ള തോന്നലുണ്ടായെനിക്ക്.വസ്ത്രങ്ങൾതവിട്ടുനിറമുള്ളതായിരുന്നിട്ടുകൂടിയുംഞാനുമതിൽ പങ്കാളിയായി.കറുത്ത വസ്ത്രങ്ങളണിഞ്ഞവർഒരു വിചിത്രജീവിയെപ്പോലെഎന്നെ തുറിച്ചുനോക്കി.(അതങ്ങനെയാണ്.നിങ്ങളുടെ സ്വാഭാവികമായ ശരീരഭാഷയോ,വസ്ത്രധാരണരീതിയോ ചില പ്രത്യേക സന്ദർഭങ്ങളിൽ നിങ്ങളെതീർത്തുമൊരു വിചിത്രജീവിയാക്കി മാറ്റും.…