ദൈവം ഒരുനാൾ എന്നെ തിരിച്ചു വിളിച്ചു..
രചന : ജിഷ കെ ✍ ദൈവം ഒരുനാൾകാരണമൊന്നുമില്ലാതെഎന്നെ തിരിച്ചു വിളിച്ചു..എന്റെ പ്രാർത്ഥനകൾ കൊണ്ട് പൊറുതി മുട്ടിയാവുംഎന്ന് ഞാൻ ഉള്ളിൽ ചെറുതായൊന്നു ചിരിച്ചു.ധൃതിപ്പെ ട്ടങ്ങോട്ട് ചെല്ലാൻ ഒരുമ്പെടുമ്പോൾപലതിൽ പാതിയും മറന്നു പോയിരുന്നു ഞാൻ….അക്കൂട്ടത്തിൽ നിനക്കെന്നും ആശ്വാസമേകുന്നപുഞ്ചിരിയുടെ തണുപ്പ് പോലും വിരിച്ചിടാൻ വിട്ടു…
തുമ്പയുടെ ദുഃഖം
രചന : ശ്രീകുമാർ പെരിങ്ങാല✍ തൊടികൾക്കുമപ്പുറം പുരയിടക്കോണിലാ-യൊരുചെറു തുമ്പ കിളിർത്തുവന്നുഅതിനടുത്തായൊരു ദർഭയുമെപ്പളോതുമ്പയോടൊപ്പം വളർന്നുവന്നു. കൂട്ടായിനിന്നവർ കാര്യങ്ങളോതവേതുമ്പയോ ചൊല്ലിയാ ദർഭയോടായ്:“ഞാനെത്ര ശ്രേഷ്ഠനാണെന്നറിഞ്ഞീടുകപൂക്കളിൽ ഞാനാണു മുഖ്യനെന്നും. ഓണമിങ്ങെത്തിയാൽ വന്നിടുമുണ്ണികൾമത്സരിച്ചെന്നുടെ പൂവിറുക്കാൻആയതിൻ ഞാനെന്റെ മേനിയിലേറ്റവുംതൂവെള്ളപ്പൂക്കളൊരുക്കിവയ്ക്കും. എന്നുടെ പൂക്കളില്ലാത്തൊരു പൂക്കളംപൂർണ്ണതയില്ലാതെ വന്നിടുംപോൽതൃക്കാക്കരപ്പന്റെ തൃപ്പാദം ചുംബിച്ച്തൃപ്തരായ് പൂവുകൾ പുഞ്ചിരിക്കും”…
ആസാമിപെൺകൊടി
രചന : എസ്കെകൊപ്രാപുര ✍ തേയിലയുടെ നാടായ ആസാമിൽ നിന്ന് കേരളത്തിലേക്ക് മണവാട്ടിയായി വന്നനല്ല സ്വരശുദ്ധിയിൽ പാടുന്ന എന്റെ ഒരു മരുമകളെ കുറിച്ച് (ഒരു പെങ്ങളുടെ മകൻ കെട്ടിയ പെണ്ണ് )എഴുതിയ വരികൾ. തേയില തളിരുകൾ നുള്ളും നാട്ടിൽനിന്നും വന്നവളോ…കേരം വിളയും…
“എയറിൽ കേറൽ”.
രചന : വൈശാഖൻ തമ്പി ✍ സോഷ്യൽ മീഡിയ യുഗത്തിലെ ഒരു ആധുനിക പ്രതിഭാസമാണ് “എയറിൽ കേറൽ”. ഒരാൾ പറഞ്ഞ കാര്യത്തിനെ എതിർത്തുകൊണ്ട് ഒരുപാടുപേർ ഒരേസമയം സോഷ്യൽ മീഡിയയിൽ സംസാരിക്കുമ്പോഴാണ്, ആദ്യം പറഞ്ഞയാൾ ‘എയറിലായതായി’ പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്. എല്ലാവരും ചേർന്ന് ആളെ…
ഗദ്യ കവിത : വ്യാമോഹം
രചന : ദിവാകരൻ പികെ ✍ ആരോ തൊടുത്തു വിട്ടൊളിയമ്പിനാൽനനവർന്നചുടുനിണത്താൽ കാലത്തിൻ ചുവരിൽവർണ്ണ ചിത്രമായിമാറുന്നു ചിറകറ്റകിളിതൻദീനവിലാപംപശ്ചാത്തലസംഗീതംബധിരകർണ്ണങ്ങളിൽപതിക്കന്നുപാപം ചെയ്തവർ അവിരാമം കല്ലെറിഞ്ഞുകൊണ്ടേയിരിക്കുന്നത് നോക്കി അഭിനവ പിലാത്തോസ്സുമാർകൈ കഴുകി കൊണ്ടേയിരിക്കുന്നു.ചിരിമറന്ന ചുണ്ടിൽ പരിഹാസമുറപ്പിച്ചുനെഞ്ഞൂ ക്കിൻ ബലത്തിൽഅരക്കിട്ടുറപ്പിച്ച പോൽആസനമുറപ്പിക്കുന്ന വേടന്റെ പിന്മുറക്കാർ തമ്പ്രാക്കൾ ചമയുന്നു..അടക്കിപ്പിടിച്ച രോഷ…
ഓണക്കാലം
രചന : ആശാ റാണി വെട്ടിക്കവല✍ ഓണമൊന്ന് വരവായി … ഓണത്തപ്പൻ വരവായി …ഏറും സന്തോഷമോടെന്നും കാത്തിരിക്കുന്നു..ഓണത്തുമ്പി പാറുന്നുണ്ടേ…..ഓണനിലാവ് പരക്കുന്നുണ്ടേ…..ഓണത്തിന് മുൻപേ ഒന്നു മുറ്റമൊരുക്കേണം…. ”ഓണക്കോടിയൊന്നു വേണംഓണസദ്യയൊരുക്കേണംനാടിന്നാകെ ആഘോഷത്തിൻ തിമിർപ്പാണല്ലോ…ചന്തമേറും പൂക്കൾ വേണം –പൂക്കളങ്ങളൊരുക്കേണം….മങ്കമാർ ഈണത്തിൽ പാടികളിക്കവേണം .സമൃദ്ധിതൻ നാളിൽ പല…
വസന്തകോകിലം
രചന : അഡ്വ: അനൂപ് കുറ്റൂർ✍ വാസരമണയവേ വസന്തം വിടരുന്നുവനരാജി പൂക്കുമ്പോളാഭ നിറയുന്നുവാളെടുതടരാടാൻവീറോടെഘനാഘനംവാനാർക്കശോഭയേയിടക്കിടെമൂടുന്നു. വലാകകൾവാനിലായി നീളേനീളേയങ്ങുവജ്രായുധമേന്തിധവളാരവം മുഴക്കേവിജയഭേരിയാലെ മേഘമൽഹാറോ..വീണിതായൂഴിയെപരിണയിക്കാനായി. വല്ക്കലമഴിച്ചിതാ വൃക്ഷവൃന്ദങ്ങൾവാപിയിൽനീരാടാനായിയൊരുങ്ങുന്നുവന്യതയേറിയ കാന്താരക്കാന്തിയിൽവനറാണിയീണത്തിലാദ്രതയാലങ്ങു.. വെള്ളത്താമര വിടരുന്നു വാപിയിൽവനവീണമീട്ടുവാനായിതാറാണിമാർവെളളത്തൂമഴ തൂകുന്ന നേരത്തായിവർഷരാഗങ്ങളുതിരുന്നാമോദമായി. വസന്തവില്ലാളിവാസരത്തേരിലേറിവില്ലുകുലയ്ക്കുന്നവില്ലാളിയാകുന്നുവിശാലവാടിയിലായിയ്നപെയ്യുമ്പോൾവസന്തമലരുകൾവായ്ക്കുന്നാകവേ. വിജനതയാർന്നാവനശാഖിയിലായിവസന്തകൂജനംപ്രതിധ്വനിക്കുമ്പോൾവനറാണിയേത്തേടിയിണയണയുന്നുവിനയമോടവളേമാറോടുചേർക്കുന്നു. വെയിലടരുന്നൊരു കാന്താരകാന്തിയിൽവനറാണിയിണയോടു സല്ലപിക്കുമ്പോൾവ്യാജമല്ലാത്തൊരു പ്രണയമേറിയേറിവനപ്രിയരായിയവർ സംഗമലീലയിൽ. വാണരുളുന്നൊരുവനതരുവിലായിവേർപ്പാടറിയാതവരനേകാലങ്ങൾവേദനയറിയാതെയിഴുകിചേർന്നവർവേളിക്കഴിച്ചുസുഖമായിവസിക്കുന്നു.…
സുകൃതമലരുകൾ..🌹ഒരു കച്ചവടക്കഥ
രചന : എം.എ.ഹസീബ് പൊന്നാനി✍ സൈകതഭൂമിയിൽ അശ്വക്കുളമ്പുകളാൽ ധൂളിപരത്തിയ വിജിഗീഷുക്കളുടെ ജയാരവഹർഷങ്ങളോ പ്രിയപ്പെട്ടവരുടെ വിയോഗനഷ്ടങ്ങളാലുള്ള മൂകതാമനസ്സുകളോ ഇല്ലാത്ത നിസ്വനനിർവ്വികാരതയുടെ ആ യാത്രയിലും ഇരുപതുകാരനായ ജാബിറിന്റെ ഹൃദയാന്തരാളം തൊട്ടുമുമ്പുള്ള ഉഹ്‌ദിന്റെ രണഭൂമിയിൽ വീരമൃത്യുപ്രാപിച്ച പിതാവ് അബ്ദുള്ളയുക്കുറിച്ചുള്ള ഓർമ്മവേദനകളിൽ എരിഞ്ഞുനിന്നുആറുസഹോദരിമാർക്കുള്ള ഏക സഹോദരനായ ജാബിറിനെ…
ഒരു സദ്യയുടെ വിലാപം
രചന : നിസാർ റഹീം .✍ കുത്തരി ചോറ് കാണാനില്ലപുത്തരി ചോറും എവിടേമില്ലപരിപ്പിന്നുള്ളിൽ പരിപ്പുമില്ലനെയ്യ് ചേരാത്ത സദ്യയുമായി പപ്പടം വട്ടത്തിൽ ഏതുമേയില്ലകഷണം ഒട്ടും സാമ്പാറിലില്ലകൂട്ടുകറിക്ക് കൂട്ടുകളില്ലഅവിയൽ അവിയലായി തോന്നേമില്ല തോരൻ നോക്കു, തോലുകൾ മാത്രംകാളനും ഓലനും കോലത്തിൽ പെട്ടുഎരിശ്ശേരി പുളിശ്ശേരി കൂടെകൂട്ടാൻഇലയിൽ…