അയ്യങ്കാളി

രചന : തോമസ് കാവാലം ✍ “അയ്യേ നീ മാറി നിൽ’ക്കെന്നയഹങ്കാരംവയ്യേയെനിക്കിനി കണ്ടുനിൽക്കാൻ”തെയ്യമുറഞ്ഞതുപോലവൻ ഗർജിച്ചുഅയ്യങ്കാളിയെന്ന മഹാത്മജൻ. ഉപജാതിചിന്തയുയരാതിരിക്കാൻഉയിരു നൽകിയോനുന്നതനായ്വരുംവരായ്കകൾ നോക്കാതെ നിർഭയംനേരിനെ നെഞ്ചേറ്റിനിന്നു ഭൂവിൽ. പതിതർ പാവങ്ങളധകൃതരിവർപാതയാക്കീടുന്നാ ദിവ്യദ്യുതിഅനാചാരങ്ങളെയന്ധവിശ്വാസത്തെഅനവരതം വെന്നിയമന്നൻ. സാധുജനപരിപാലനയോഗത്താൽസ്വാതന്ത്ര്യം നേടി സഞ്ചാരത്തിന്നിഷ്കാസിത ജനം നായകനവനിൽനേരുള്ള നേതൃത്വം കണ്ടറിഞ്ഞു. അനാചാരങ്ങളെയുന്മൂലനം…

ഓർമ്മകളിൽ

രചന : സുനിൽ പൂക്കോട് ✍ വണ്ടി പണിക്കാർ ബീഡി പണിക്കാർ നെയത്തുകാർ ചെങ്കൽ വെട്ട് പടുത്തു കെട്ട് തേപ്പ് കൈകോട്ട് കണ്ടം കൊത്ത് പുരകെട്ട് കുമ്മായം തേപ്പ്കാർ പൂക്കോടെ സർവമായ വർണ്ണ രാജികളിൽ നിന്നെല്ലാംവേറിട്ട് നിൽക്കുന്ന തൂവെളിച്ചം …ആകാരത്തിലും പ്രഭാവത്തിലും…

നാടകമേ ജീവിതം

രചന : റൂബി ഇരവിപുരം ✍ അരങ്ങൊഴിഞ്ഞു പോകാൻ നേരമായോഅവനിയാം നാടകശാലയിൽ നിന്നീനടന്, യവനിക വീണു,കാണികളില്ലാ മറ്റൊരു ലോകത്തേ,കാഭിനേതാവായി ജീവിത നാട്യത്തിൻമേക്കപ്പഴിച്ചു മരണം മറ്റൊരു വേഷമിടീച്ചു,ഭൂവിലെ ജീവനെഴുംമറ്റാരും കാണാ രംഗശാലയിലേക്കാനയിക്കുന്നു,തീരെസുപരിചിതമല്ലാത്തയാലോകഭാഷയും നിയമവും ചിട്ടയുമെനിക്കറിയിലാ….യെന്നാലും വരില്ലെന്നൊട്ടും പറയാനാകില്ലൊരുശാഠ്യവും വിലപ്പോകില്ല,വിളിപ്പുറത്തെത്തുകയല്ലാതെമറ്റൊരു വഴിയുമില്ല…അവിടെയിരുദേശമുണ്ടെന്നിതുവരെ കാണാത്തമനുഷ്യർ കല്‌പനയിലൂടോതുന്നൊന്ന്…

ഭ്രാന്തിച്ചെല്ലമ്മ.

രചന : മായ എൻ നായർ ✍ ഭ്രാന്തില്ലെനിക്ക് ലോകമേഎങ്കിലും നീയെന്റെ കാലിൽ ചാർത്തികാരിരുമ്പു വളയം.. എന്റെ കൈകളിൽചീന്തി എറിഞ്ഞ പ്രണയ ഹാരങ്ങൾ.കള്ളം തെല്ലുമില്ലാതെ ഞാൻപ്രണയിച്ചതോ തെറ്റ്..ചതിച്ചോര മണമില്ലാത്തതോ തെറ്റ്എൻ മനസ്സിൽ വിടർന്ന പ്രണയ പുഷ്പങ്ങൾഅർപ്പിച്ചതെൻ തമ്പുരാനായ് മാത്രം.എന്റെ മിഴികൾ തിരഞ്ഞതെൻരാജരാജനെ.പാതിയടച്ച…

വായില്ലാക്കുന്നിലപ്പൻ

രചന : മംഗളാനന്ദൻ✍ പഞ്ചമിതന്നുദരം പേറിയപന്ത്രണ്ടു ശിശുക്കളെയും തൻസഞ്ചാരപഥങ്ങളിലച്ഛൻഅഞ്ചാതെയുപേക്ഷിച്ചത്രേ! പൊക്കിൾക്കൊടിയറ്റ കിടാങ്ങൾഇക്കാണും മലകൾ താണ്ടിദിക്കെങ്ങും തിരയുകയാകാംമക്കൾക്കറിയാത്ത പിതൃത്വം. വായില്ലാക്കുന്നിലെയപ്പൻവാവിട്ടു കരഞ്ഞവനല്ലനേരിട്ടു മൊഴിഞ്ഞതുമില്ലവേറിട്ടൊരു വിധിനേരിട്ടോൻ! വിധി കൂട്ടിയിണക്കിയതല്ലോനിധിയാമൊരു ചണ്ഡാലികയെവരരുചിയുടെ ബ്രാഹ്മണ്യത്തിനുവഴി വേറെയില്ലാതായി. ഭ്രഷ്ടായവനൊപ്പം കൂട്ടിവേട്ടവളാം കന്യകയെത്താൻശിഷ്ടംനാൾ ദേശാടകരായ്ഇഷ്ടം പോലെങ്ങുമലഞ്ഞു. വഴിനീളെയുണർന്നൊരു കാമംവരരുചിയിൽ നിന്നുതിളച്ചു.ഭ്രഷ്ടായ…

നാഗമാണിക്യം.

രചന : ഉണ്ണി അഷ്ടമിച്ചിറ ✍ ചിന്തിച്ചിരിക്കാനിനി സമയമേറെയില്ല. അഞ്ച് ലക്ഷം ഉടൻ കണ്ടെത്തണം. ഈ തുക കെട്ടിവച്ചാലേ ഓപ്പറേഷൻ നടത്തൂന്ന് ആശുപത്രിക്കാർ. ആകെയുള്ളാരു കൊച്ചിനെ എങ്ങിനേം രക്ഷിച്ചേ പറ്റൂ. ഹൃദയത്തിൻ്റെ വാൽവിനാണ് കുഴപ്പമെന്ന് ഡോക്ടർ പറഞ്ഞതീന്ന് മനസ്സിലാക്കിയിട്ടുണ്ട്. ബാക്കിയെല്ലാം ദൈവത്തിനറിയാം.പതിനഞ്ച്…

ഒരു ശൂ വിളി

രചന : ഷാ ലി ഷാ ✍ രണ്ടാമത്തെ കൊച്ചിന് പാലൂട്ടുമ്പോഴാണ്തെരേസയുടെ തെക്കേ ജനാലയിൽഒരു ശൂ വിളി നിന്നു കിതച്ചത്..പട്ടം കണക്കെഅരികിലേക്ക് പാളിപ്പതിച്ച്ജാനറ്റൊരു ജന്മത്തെശ്വാസമപ്പാടെ വലിച്ചെടുത്ത് വിറച്ചു..പാട്ടുകാരൻ കെട്ട്യോന്റെപുതിയ കാമുകിയെ കണ്ടുപിടിച്ചക്ഷീണമാവുമെന്നോർത്തുചിരിയടക്കിയിരിക്കുമ്പോഴാണ്മീൻ മണക്കുന്നൊരു പത്രത്തുണ്ട് നീട്ടിചളുക്കൻ വളകളുള്ള ഇടം കൈകൊണ്ട്ജാനറ്റ് കണ്ണു…

നീയറിഞ്ഞിരുന്നോ?

രചന : ബിജുകുമാർ മിതൃമ്മല ✍ നീയറിഞ്ഞിരുന്നോഇന്നലെ ഉച്ചസൂര്യന്റെതാപത്തിലൊരു സന്ധ്യഉരുകിയസ്ഥമിച്ചത്നീയറിഞ്ഞിരുന്നോപുലർക്കാലത്തിലൊരുമഞ്ഞുതുള്ളികണ്ണീരിലലിഞ്ഞ്കടലായത്നീയറിഞ്ഞിരുന്നോഅർബുദം ബാധിച്ചഹൃദയമിന്നലെകാമുകി മുറിച്ചെറിഞ്ഞത്നീയറിഞ്ഞിരുന്നോരാത്രിക്കും പകലിനുമിടയിൽഒരു നിശാഗന്ധി മരണത്തിനെഉമ്മ വച്ചത്നീയറിഞ്ഞിരുന്നോമഴയുള്ള രാത്രിയിൽരണ്ടു മലകൾമരണം പുതച്ചുറങ്ങിയത്നീയറിഞ്ഞിരുന്നോമരണശേഷം നരകമെന്നത്ജീവിച്ചിരിക്കുന്നവരുടെഈ ഭൂമിയാണന്നത്ഞാനതിൽ ബലിമൃഗമാവുമെന്ന്.

ഘോഷജയന്തി

രചന : ശ്രീലത രാധാകൃഷ്ണൻ ✍ കമ്പിയിൽ കോർത്തുനിർത്തിയആലിലയിൽ പേടിയോടെതൂങ്ങിക്കിടക്കുന്നുണ്ട് ഉണ്ണിക്കണ്ണൻ!ഗരുഡന്റെ പുറത്തായി പേടിച്ചരണ്ട്ഒരു ബാലഗോപാലൻ!കാളിയന്റെ തലയിൽ കാലുകഴഞ്ഞൊരുകാർവർണ്ണൻ!വയറിൽ കെട്ടിവെച്ച ഭാണ്ഡത്താൽശ്വാസംമുട്ടുന്നുണ്ട് ഉണ്ണിക്കംസന്!നരച്ചമുടിക്കെട്ടും മീശയുംചൊറിഞ്ഞിരിക്കുന്നു കുഞ്ഞുസാന്ദീപനി!നടന്നുനടന്നുതളർന്ന രാധയെയുംബലരാമനേയും മീരയെയും അർജുനനെയുംതോളിലേറ്റി തളർന്നോരമ്മമാർ!അങ്ങനെയെത്രയെത്രയോ എത്രയോഎടുത്താൽ പൊങ്ങാത്തവേഷം കെട്ടിപെട്ടുപോകുന്നു അഷ്ടമിരോഹിണിനാളിൽ കണ്ണനാമുണ്ണികൾ!വെണ്ണക്കണ്ണന് തൊട്ടുനക്കാൻ വെണ്ണ…

തൊഴിലിടങ്ങളിലെ സ്ത്രീകൾ!

ലേഖനം : സുബി വാസു✍ ഇന്ന് നമ്മുടെ ലോകം ഒരുപാട് വിശാലമാണ്.എല്ലാവരുടെയും വിരൽത്തുമ്പിൽ ലോകം ചലിക്കുന്ന സാഹചര്യത്തിലാണ് നമ്മളൊക്കെ ജീവിച്ചിരിക്കുന്നത്. വാർത്തയും മാധ്യമങ്ങളും എല്ലാം അതിവേഗതയിൽ നമ്മുടെ മുന്നിൽ കൗതുകത്തിന്റെ, നിറങ്ങളുടെ വലിയ ലോകം തുറക്കുന്നു. ലോകത്തിന്റെ ഏതുകോണിൽഎവിടെയും ജോലി ചെയ്യാനും,…