ദുരന്തമുഖത്തെ സ്നേഹസ്പർശം.
രചന : തോമസ് കാവാലം. ✍ കർക്കടകമാസത്തിലെ കാർമുകിൽ കാട് ആകാശം നിറഞ്ഞു നിന്നു. അതിൽനിന്നും തുള്ളികൾ തുമ്പിക്കൈ പോലെ താഴേക്ക് ഒഴുകിക്കൊണ്ടിരുന്നു. കാട്ടാറിന്റെ ഇരമ്പലിനൊപ്പം ദൂരെ മലമുകളിൽ നിന്നും അരുവികളായി ആ മഴ വെള്ളം താഴേക്ക് അതിശക്തമായി പതിച്ചു. ആദ്യമാദ്യം…
ഒരു വിചിന്തനം.
രചന : ബിനു. ആർ ✍ സ്വന്തമെന്നുവിശ്വസിക്കുന്നവരെല്ലാം ശത്രുക്കളാണെന്നു തിരിച്ചറിയുമീക്കാലത്ത് സത്യധർമ്മങ്ങളെല്ലാം കാറ്റിൽ ഊയലാടിപ്പോകുന്നതുകാൺകെ, മനോനിലയെല്ലാം പരിഭ്രമത്താലുഴലുന്നുചിന്തകളെല്ലാം കൂട്ടംതെറ്റിമേയുന്നു! ദൈവങ്ങളെല്ലാമെല്ലാക്കോണിലുംനിന്നുചുറ്റിവരിയുന്നുയെന്റമ്മേജീവിതത്തിന്നന്തരംഗങ്ങൾനിവൃത്തികേടായി മാറുന്നുവെങ്കിലുംപ്രകൃതിചൂഷണങ്ങളെല്ലാമേതോന്തരവുകളായ് മാറുന്നു…!വിശപ്പെല്ലാം കെട്ടുപോയിരിക്കുന്നുവിഷസർപ്പങ്ങളെല്ലാം ചുറ്റുംകൂടീടുമ്പോൾവിഷം ചീറ്റിയകലേയ്ക്ക്നിറുത്തുന്നുനമ്മുടെ വിപ്രലംബശൃംഗാരങ്ങളെ!ചിന്തകളെല്ലാം കാടുകയറുന്നുയിപ്പോൾചിരികളെല്ലാം മായുന്നുയിപ്പോൾചിലപ്പതികാരത്തിൽ മേവുന്ന ചിത്രംമനസ്സിൽ തെളിയുമ്പോൾചിലതെല്ലാം കാണുന്നു ഞാനിപ്പോൾ..!കളിയോക്കെയും തീർന്നുപോയിട്ടുണ്ടാവാംകളിയാട്ടക്കാരനും പോയിട്ടുണ്ടാവാംകാലപുരുഷനും…
ചിന്തകൾ ത്യജിച്ച്
രചന : ലീന ദാസ് സോമൻ ✍ ചിന്തകൾ ത്യജിച്ച് നിഴലിൻപിന്നാലെ നടന്നു നീങ്ങിടവേപകൽമെല്ലെ എരിഞ്ഞകന്നിടുന്നുയാത്രയും ചൊല്ലാതെ പിരിഞ്ഞു പോകിടിലുംനാളെക്ക് ഉണർവായി ഉണർന്നടഞ്ഞിടുന്നുകാല്പനി കഥയിലെ ഒരു കൂട്ടം കഥകൾ മെനഞ്ഞു കൂട്ടവേപാദാരവൃന്ദങ്ങൾ തൊട്ട് വണങ്ങിടുന്നുഎവിടെയോ മറന്ന രാജകുമാരന്റെഓർമ്മകൾ ഉണർവേകിടവേവേരറ്റുപോയ ആത്മാക്കൾകായ്ഭക്തിസാന്ദ്രമായി ശ്രദ്ധയാൽ…
ഉരുള് തന്ന വേദന
രചന : കണ്ണൻ തലവടി✍ അമ്മേ എനിക്കെൻ്റെസ്കൂളിൽ പോണംകൂട്ടുകാരൊത്ത്പഠിച്ചിടേണംഉരുളിൻ്റെ ഭീകരതാണ്ഡവത്തിൽനാംചാലിയാർ പുഴയിലൊഴുകിയെത്തിഎപ്പോഴോ ബോധംമറഞ്ഞുപോയിഭൂമിവിട്ടിങ്ങ്പറന്നു മോളെനാമെല്ലാം എവിടെയാവന്നതമ്മേഭൂമിയിൽ കാൽ തൊടാൻകഴിയുന്നില്ലഎവിടെയാണമ്മേഎൻ വിദ്യാലയംഅവിടെല്ലാംമൺമറ മാത്രമാണ്വേദന ചൊല്ലുംമകളെ നോക്കിഅമ്മ തൻ നെഞ്ചകംഉരുകി നീറിനമ്മുടെ വീടുംപറമ്പുമെല്ലാംഎവിടെ മറഞ്ഞങ്ങ്പോയതമ്മെനമ്മുടെ വീടിൻസ്ഥലത്തിലെല്ലാംഎന്താമ്മേ കൂട്ടമായ്ആളുകള്മണ്ണിട്ട് മൂടുന്നുനമ്മളെയുംഇനിയുംഞാനെങ്ങനെകളിക്കുമമ്മേഎല്ലാരുമമ്മേകരയുന്നല്ലൊആർത്തലച്ചീടുന്നുബന്ധുക്കളുംഅച്ഛനും ചേട്ടനുംഎവിടെയമ്മേഅവരെയുംകാണുവാൻ കഴിയുന്നില്ല.അച്ഛൻ്റെ പഞ്ചാരമുത്തം കിട്ടാൻഞാനെവിടെ…
പ്രകൃതിയുടെ ഉള്ളൊന്ന് പൊട്ടിയാൽ ഇല്ലാതായിപ്പോകാൻ മാത്രം ചെറിയ ജീവികൾ..അത്രേയുള്ളൂ നാം..
രചന : ഷബ്‌ന ഷംസു ✍ പുലർച്ചെ നാലര മണിക്ക് കൂടെ ജോലി ചെയ്യുന്ന നവനീത ഫോണില് വിളിച്ചപ്പോഴാണ് ചൂരൽ മല ഉരുൾപൊട്ടലിനെ കുറിച്ച് ഞങ്ങളറിയുന്നത്. അപ്പോ ഉണ്ടായ നടുക്കം ഇതെഴുതുമ്പോഴും വിട്ട് മാറിയിട്ടില്ല.. ഞങ്ങളുടെ വീട്ടിൽ നിന്നും പതിനേഴ് കിലോമീറ്റർ…
ഞാനില്ലാതെ ആയാൽ നീയെന്ത്ചെയ്യാം…
രചന : സുരേഷ് പൊൻകുന്നം ✍ ഞാനില്ലാതെ ആയാൽ നീയെന്ത്ചെയ്യാം…ഒരു പാടാലോചിച്ചു..ഒരു വേള നീ നിശ്ശബ്ദതയുടെതാഴ് വാരത്തേക്ക് യാത്ര പോകാം..നിറങ്ങളില്ലാത്ത ഒരു രാത്രിയെപ്രണയിച്ച് ഉറക്കമില്ലാതെഉറക്കമില്ലാത്ത ആ കനത്ത മഴയെ നോക്കി നെടുവീർപ്പിടാംപണ്ടൊരു മഴയിൽ നാമിരുട്ടിൽപ്രണയത്തിന്റെ അനന്ത ഗുഹയിൽഅടങ്ങാ ദാഹത്തിൽഉരുകിയൊലിച്ചിറങ്ങിയലിഞ്ഞു ചേർന്നതുംനിന്റെ പ്രണയജല…
ഭയം വിതക്കുന്നമരണ തീരങ്ങൾ
രചന : ഷറീഫ് കൊടവഞ്ചി✍ യൗവന പൗരുഷംകത്തിനിന്നിരുന്നകൊഴിഞ്ഞുപോയദശാബ്ദങ്ങളിൽഏതൊന്നിനേയുംലവലേശം ഭയക്കില്ലെന്നുവീമ്പിളക്കി നടന്നിരുന്നഗതകാലമെങ്ങോമറഞ്ഞുപോയി…..നരകയറിയമനസ്സിനെയാകെസർവ്വ ചരാചരങ്ങളുംപേടിപ്പെടുത്തുന്നുവല്ലോ..ഞാനുള്ളറിഞ്ഞുസ്നേഹിച്ച പ്രകൃതിയെമഹാമലകളെകാനനച്ചോലകളെമാവിൻകൊമ്പുകളെഉഞ്ഞാലാട്ടിമാമ്പഴം തന്നിരുന്നകൊച്ചു കാറ്റിനെമനസ്സറിഞ്ഞു പ്രണയിച്ചനിറഞ്ഞൊഴുകുംപുഴകളെപ്പോലുംഭയമാണെനിക്കിന്നുവല്ലാത്തൊരുഭയം തന്നെതിരിച്ചറിവില്ലാത്തമാനവകുലത്തിൻചെയ്തികളോടുപ്രകൃതിയാം ജനനിക്കുപ്രതികാരമെന്തിങ്ങനെ….ബാല്യകാലങ്ങളിൽപുതപ്പിച്ചുറക്കാൻതാരാട്ടായി പെയ്തിരുന്നകോരിച്ചൊരിയുന്നമഴപോലുമിന്നുവിഹ്വലതയുടെപേടിസ്വപ്നങ്ങളായല്ലോ…..കാടുവെളുപ്പിച്ചമാനവന്റെദുർബുദ്ധിയറിയാൻനാട്ടിലിറങ്ങിയവന്യജീവികളൊക്കയുംവീട്ടുമുറ്റത്തെഭീതിയുടെ നിഴലാട്ടമല്ലേ….ദേശമാകെകൊടികുത്തിവാഴുംവർഗ്ഗീയതകളെല്ലാംപേമാരിയേറ്റുകുതിർന്നുപോയമലകൾപോലെബഹുസ്വരതയുടെഉർവര ഭൂമികയാകെനാശനരകത്തിലേയ്ക്കുകുത്തിയൊലിപ്പിച്ചുകൊണ്ടുപോകുമല്ലോഅന്തരീക്ഷത്തിൻതാപവ്യതിയാനംജീവകുലത്തെയാകെനിശ്ചലമാക്കുമത്രേസാർവദേശീയതയുടെകിടമത്സരങ്ങളാൽആണവായുധങ്ങൾസർവ്വനാശമായിപെയ്തിറങ്ങുന്നകാലത്തിനായികാതോർക്കണമല്ലോഭയമാണെനിക്കിന്നുസർവ്വതിനെയും ഭയമാണ്….മഹാവ്യാധികളുംദാരിദ്ര്യവും അപകടങ്ങളുംആകുലതകളുടെപര്യായങ്ങളല്ലേഭയരഹിതമായിഇനിയെനിക്കൊന്നേയുള്ളുഅന്ത്യ യാത്രയാലുള്ളപേക്കിനാക്കളില്ലാത്തഎന്റെ നിത്യനിദ്ര മാത്രം….( )
ആത്മരോദനം.
രചന : ഉണ്ണി അഷ്ടമിച്ചിറ. ✍ ഞാനൊരു ആത്മാവാണ്. ജീവിച്ചിരുന്നപ്പോൾ എന്നെ നാണുക്കുട്ടൻ പിള്ള എന്നാണ് വിളിച്ചിരുന്നത്. മരണശേഷമാണ് എനിക്ക് നവോത്ഥാന നായകൻ എന്ന വിശേഷണം കിട്ടിയത്. എൻ്റെ പ്രസ്ഥാനം കൊച്ചു കേരളത്തിലാകമാനമുണ്ട്. പരലോകത്തേക്ക് പോകാൻ ഇഷ്ടമുണ്ടായില്ല, കാലനും എന്നോട് ദയ…
ഞങ്ങളുടെ ഞായറാഴ്ചകൾ
രചന : വൈഗ ക്രിസ്റ്റി ✍ ഇറച്ചിമസാലയുടെ ചൂരായിരുന്നുഅന്നെല്ലാം ഞങ്ങളുടെ ഞായറാഴ്ചകൾക്ക്രാവിലെ ,അപ്പൻ കുർബാന കഴിഞ്ഞ്തേക്കെലേ പൊതിഞ്ഞുകെട്ടിയഇറച്ചിയുമായി കുത്തുപടി കയറിവരുംഅമ്മയന്നേരം ,മുളകും മല്ലിയും പെരുംജീരകവുംവറുത്തരയ്ക്കുന്നതിരക്കിലായിരിക്കും .കളിയ്ക്കുന്നതിനിടയിൽഎൻ്റെകണ്ണും കാതുമെല്ലാം അടുക്കളയിലായിരിക്കുംചോറ് വെന്തിട്ടുണ്ടാവുമോ ?ഇറച്ചിക്കറിയിൽഇത്തവണയെങ്കിലുംഅമ്മ ,തേങ്ങ കൊത്തിയിട്ടിട്ടുണ്ടാവുമോ?ചട്ടിയിലിട്ട് ചോറ് ഇളക്കിത്തരാൻപറയണം അമ്മയോട്പട്ടിയോടും പൂച്ചകളോടുമെല്ലാം പറയുംഞങ്ങൾക്കിന്ന്…
മണ്ണും മനുഷ്യനും
രചന : ജയേഷ് പണിക്കർ✍ മടങ്ങുവാനൊരിടമാണിതല്ലോമറക്കരുതതു മർത്ത്യാ നീയോർക്കൂചവുട്ടിനിൽക്കാൻവിതച്ചുകൊയ്യാൻചരാചരങ്ങൾക്കുറച്ചു നിൽക്കാൻകരുത്തു നല്കി കാക്കുമീ മണ്ണിൽ.പടുത്തുയർത്തുക പുതിയൊരു ലോകംചതിക്കുകില്ലീ മണ്ണിതെന്നോർക്കശരിയ്ക്കിതങ്ങു പാലിച്ചിതെന്നാൽനിനക്കു കാഴ്ചയൊരുക്കുമീ മണ്ണ്.വിശപ്പിനേറെ ഒരുക്കുവാനായ്വിശാലമാകും ഉടലിതു നല്കിഅലസമാനസമകറ്റിയിന്ന്വിതയ്ക്കുകിന്ന് വിഭവമനേകംഒതുക്കി വയ്ക്കുക നിന്നുടെ ക്രൂരതസദാക്ഷമിക്കില്ലെന്നതുമോർക്കുക.എത്ര ഋതുക്കളോ നിൻ മടിത്തട്ടിലായ്നർത്തനമാടിക്കടന്നു പോയങ്ങനെസർവ്വംസഹയായിയെന്നുമീ ഞങ്ങളെസംരക്ഷിച്ചീടണേ ധരണിനീയും.