ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ പുതുവത്സര ആശംസകൾ !

ഓണപ്പുടവ …. Thomas Antony

ഒരു ചിങ്ങമാസ പുലരിയിലാണത് ഞാൻ കേട്ടത്. എഴുനേറ്റതേയുള്ളു. ഭാര്യ ആരോടോ സംസാരിക്കുന്നതുകേട്ടു കതോർത്തതാണ്. കിഴക്കേതിലെ പൊന്നപ്പൻ തലേദിവസം വീട്ടിൽ വന്നിരുന്നില്ലത്രേ. നേരം വെളുത്തപ്പോൾ ശവം തോട്ടിൽ കുറെ കിഴക്കോട്ടുമാറി കണ്ടുകിട്ടി. അലുമിനിയം ചരുവം വെള്ളത്തിൽ പൊങ്ങിക്കിടന്നിരുന്നു. അതിനകത്തു ഭദ്രമായി മീനുവിനു വാങ്ങിയ…

ജ്വാലാമുഖി. …. ദിജീഷ് രാജ് എസ്

സജീവ അഗ്നിപർവ്വതങ്ങളുള്ളഈ ഒറ്റപ്പെട്ട ദ്വീപിലേക്ക്,ഈ വിനോദശാലയിലേക്ക്ഇപ്പോളാരും വരാറില്ല.എങ്കിലും എല്ലാക്കൊല്ലവുമെത്തുന്ന,ധാരാളം ടിപ്പ് തരുന്നജർമ്മൻകാരി ഗവേഷക‘അമേലിയ’യെ മാത്രം പ്രതീക്ഷിക്കുന്നു.കാലത്തിന്റെ ലോക്ക്ഡൗണിൽപ്രപഞ്ചത്തിലെ എല്ലാ വഴിത്താരകളുമടയുന്നു!കടലിനന്നു പതിവിലും പച്ചനിറമായിരുന്നു,ഞാനൊരിക്കലും നീലക്കടൽ കണ്ടിട്ടില്ല.അന്നാണ്, സൾഫർ തടാകത്തിന്റെ കരയിൽവച്ച്അമേലിയയോട് മനുഷ്യരിലെഅഗ്നിപർവ്വതങ്ങളെപ്പറ്റി പറഞ്ഞത്.‘അന്നമില്ലാതെ തിളച്ചുമറിയുന്നവയറിനുള്ളിലെ അമ്ല മാഗ്മകൾ,പൊട്ടിത്തെറിച്ചു നുരഞ്ഞൊഴുകാൻഅനുകൂല ദുർബല നിമിഷത്തെ…

‘കാലൊപ്പുകൾ’ … Vibin Chaliyappuram

മൻസൂർ (Mansoor Ahammed)എന്ന യാത്രികൻ വീണ്ടും നമ്മളെ വീട്ടിലിരുത്തി ലോകം ചുറ്റിച്ചിരിക്കുന്നു ‘കാലൊപ്പുകൾ’ എന്ന പുസ്തകത്തിലൂടെ. ആ കാലുകളിലൂടെ നമ്മൾ മരുഭൂമികളും മരുപ്പച്ചകളും ചൈനയും കോഴിക്കോടും മലമടക്കുകളും കടൽത്തീരവും എല്ലാം കടന്നുപോവുന്നു. അനുഭൂതിയോടെ കാണുന്നു. കൊതിയോടെ നുണയുന്നു. സന്തോഷമടയുന്നു.ചാലിയാറിന്റെ ഇക്കരെയാണ് ഞാനെങ്കിൽ…

ഏകാന്തദീപം. … Jayan Munnurcode

ദിനേന ഞാൻ പോകുംവഴിയിൽപട്ടി വലിച്ചു കൊണ്ടുപോകാറുണ്ടൊരപ്പൂപ്പനെ“പുതിയ താമസക്കാരാണോ”?ഞാൻ ചെരിഞ്ഞൊരു ചിരിച്ചോദ്യമായിമൗനം തഴമ്പിച്ച കൺകൂർപ്പിൽപിടിയ്ക്കായ്കയുടെ അശാന്തത മിന്നി..ഗാർഹസ്ഥ്യം പുതച്ച വയോധികൻചെറുപ്പാലംഭാവങ്ങളുടെ വിധിയടയാളമാവാംചിരി മറന്ന നിഗൂഢനാവാംപലരെ പറ്റിച്ച പെരുങ്കള്ളനാവാംഏകാകി മേലാട വലിച്ചുടുത്തതാവാംഒറ്റയിൽ തളർന്ന വിപ്ളവകാരിയാവാംഅഹങ്കാരിയായൊരു ധനികനാവാം..ഊഹങ്ങൾക്കു ഞാൻ തീർപ്പിന്റെ നിറം ചാർത്തി അവളുടെ ചെവിയിലേക്കിട്ടു..“പോ…

നവമാധ്യമവിദ്യാഭ്യാസം മാറുന്ന പ്രവണതകൾ …. Michael Rocky

അരിച്ചിറങ്ങുന്ന വെളിച്ചത്തിനു നേരേ തലനീട്ടുന്ന വള്ളിച്ചെടിയും, വരൾച്ചയിൽനിന്നു് കാതങ്ങളോളം പിടച്ചുചാടി വെള്ളം കണ്ടെത്തുന്ന കരികണ്ണി മീനും, സ്വന്തം വാലുമുറിച്ചിട്ട് മാഞ്ഞുപോകുന്ന പല്ലിയും അതിജീവനത്തിന്റെ വഴിയിലേക്കാണു സഞ്ചരിക്കുന്നത്. പ്രതിസന്ധികളെ തരണം ചെയ്യുന്നതാണു് അതിജീവിനത്തിന്റെ അടിസ്ഥാനം. ഏണിക്കഴുത്തുള്ള ജിറാഫും, മൂക്കിൽ കൈയുള്ള ആനയും, ലഭ്യമായ…

“ഗുരുവിനു പ്രണാമം ” …. Pattom Sreedevi Nair

ചതയദിന ആശംസകൾ “മർത്യനെന്നാൽ മതമല്ലമനസ്സാക്ഷി അവന്റെ ദൈവവും “”നാമെല്ലാമൊന്നാണെന്നുംജാതി എന്നാൽ..സ്നേഹമെന്നും…. !വീണ്ടുംവിടരാന്‍തുടങ്ങുന്നവിശുദ്ധപുഷ്പംവിദൂരതയില്‍നിന്ന്,വിജനതയില്‍ നിന്ന്,വിരഹിയെപ്പോലെ വിതുമ്പാതിരിക്കട്ടെ!മനസ്സെന്ന മഹാനുഭാവന്റെ മനക്കണക്കുകള്‍മറയില്ലാത്ത മനസ്സോടെ മനസ്സിലാക്കാന്‍കഴിയട്ടെ!നാമെല്ലാമൊന്നാണെന്നും,നമുക്കൊന്നുംനഷ്ടപ്പെടാനില്ലെന്നും,നന്മയുടെ വിശുദ്ധിയില്‍എന്നുമോര്‍ത്തിരിക്കാം!വാനോളം ഉയര്‍ന്നാലും,വാതോരാതെപ്രസംഗിക്കാതെ,വാക്കുകളില്‍ സത്യത്തെഅലിയിച്ചെടുക്കാം.വെറുംവാക്കുകള്‍ക്ക് ചെവികൊടുക്കാതിരിക്കാം!ആത്മാര്‍ത്ഥത പണയത്തട്ടില്‍ കുമ്പിട്ടിരിക്കാന്‍ഇടയാകാതെ,തലനിവര്‍ത്തിയിരിക്കാന്‍ആത്മവഞ്ചന നടത്താതിരിക്കാം.തിന്മയോട് കിന്നാരം പറയാതെനന്മയുടെ കണ്ണുകളില്‍ നോക്കിയിരിക്കാംഅവിടെ,ആകാശത്തോളം അറിവുണ്ട്…അകലാത്ത ബന്ധമുണ്ട്…അലിയുന്ന മനസ്സുണ്ട്..അടുക്കുന്ന ഹൃദയമുണ്ട്..ആത്മചൈതന്യമുണ്ട്..ആത്മരോഷംതകര്‍ക്കാത്ത,ആത്മവിലാപം…

ഒരോണപ്പൊട്ടൻ….. Kala Bhaskar

വർഷത്തിലൊരിക്കലെങ്കിലുമെന്ന്ഓർമ്മയിലെ സന്തോഷങ്ങളിലേക്ക്പിടിച്ചു കയറാൻ നോക്കുംപാതാളത്തിലേക്ക് വീണുപോയവിശ്വാസങ്ങൾ …ആനന്ദങ്ങൾ…എന്നിട്ടെന്താണ്,ചവിട്ടിത്താഴ്ത്തിയവൻതന്നെയാണ് ഇപ്പോഴുംഎല്ലായിടത്തുംപൂക്കള നടുവിലെഓണത്തപ്പനെന്ന്,മറവിയിലേക്ക് തന്നെകെട്ടിയിറക്കിയ അതേ കയറിൽതന്നെയാണിപ്പോഴുമിവിടെ ഊഞ്ഞാലെന്ന്,തലങ്ങും വിലങ്ങും നുറുങ്ങിഅരഞ്ഞും പൊടിഞ്ഞും തിളച്ചിട്ടുംജീവിതം പാകത്തിന് വെന്തില്ലെന്ന്വേദനകൾക്കുപ്പ് പോരെന്ന്സ്നേഹത്താലാസകലം പൊള്ളിക്കുടർന്നിട്ടുംനെഞ്ചിലിട്ട് വരട്ടിയെടുത്തിട്ടുംഎവിടെയും പ്രണയമധുരം കയ്ക്കുന്നെന്ന്ഒരംഗുലം ബാക്കി വെയ്ക്കാതെഉടലുമുയിരും പകുത്തിട്ടുംപോരാ പോരാഇനിയും ഇനിയുമെന്ന്എല്ലാരുമൊന്നുപോലെകലമ്പുന്ന പരാതികളുടെആർത്തികളുടെആഘോഷങ്ങളിലേക്ക്ഇനിയൊരിക്കലും വരില്ലെന്ന്ചിരിച്ചും…

24 hours @എയര്‍പോര്‍ട്ട് …. കെ.ആർ. രാജേഷ്

രണ്ടായിരത്തി പതിമൂന്നിന്റെ ആദ്യ പകുതി,സലാല രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്ക് പറക്കുന്ന എയര്‍അറേബ്യയില്‍ യാത്രക്കാരനായി ഞാനും,ജോലി ചെയ്തിരുന്ന കമ്പനിയിലെ സേവനം മതിയാക്കി, തൊട്ടടുത്ത വാരം തന്നെ മസ്കറ്റില്‍ മറ്റൊരു കമ്പനിയില്‍(ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനി) ജോയിന്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള മടക്കയാത്രയാണ്, “നിന്റെ…

“പുത്രകൃതാർത്ഥത ” ….. Darvin Piravom

മക്കളെ നന്നായ് വളർത്തുന്ന അമ്മമാർ, ചെറുപ്പത്തിൽ മക്കൾക്കൊരു താങ്ങും തണലുമാണ് അവരുടെ എല്ലാവിഷമത്തിലും, സന്തോഷത്തിലും അമ്മമാർ കൂടെയുണ്ടാകും.! എന്നാൽ ആ മക്കൾ വളരുമ്പോൾ അമ്മമാർക്കായ് ചെയ്യുന്നതോ.?അതാണോ പോറ്റിവളർത്തിയ മക്കളുടെ“പുത്രകൃതാർത്ഥത”—– ——ആശാൻകളരിയിൽപ്പോയകാലംആശാനന്നക്ഷരംചൊല്ലിനൽകിഓലയിലക്ഷരം വരച്ചുനൽകിമലയാളം മണ്ണില്ലെഴുതിനൽകി.!അക്ഷരക്കളരിയിലാശാത്തിയുംശിക്ഷണംഗുരുവിനെപ്പോലെതന്നെആശാനൊ,കർക്കശക്കാരനാണ്കയ്യിലായ്ക്കൂർത്തൊരുനാരായവും.!കുട്ടികളൊക്കെഗുരുകുലംതന്നിൽകൊച്ചുകുസൃതിയും കുട്ടിക്കളികളുംഅന്നൊരുനാളിലറിയാതെ ഞാൻനിക്കറിൽത്തൂറിയതാരുമറിയാതെ.!പിള്ളേരുകൂട്ടമറിഞ്ഞതുകഷ്ടമായ്കൂക്കുവിളിച്ചവരാർത്തു ചിരിച്ചുശാസിച്ചുകോപിതനായയാശാൻകല്പിച്ചുവീട്ടിൽത്തിരിച്ചുപോകാൻ.!നാട്ടരതുകണ്ടുറക്കെച്ചിരിച്ചതുംകണ്ണുകലങ്ങിഞാൻവീട്ടിലെത്തിഅച്ഛനാക്കാഴ്ചകണ്ടോടിമാറികൂടെപ്പിറപ്പുകളേറെക്കളിയാക്കി.!അമ്മയതുകണ്ടിട്ടോടിയടുത്തുകെട്ടിപ്പിടിച്ചുതലോടിയെന്നെകണ്ണിലെക്കണ്ണീരതൊപ്പിമാറ്റിനിക്കർപ്പതുക്കെയഴിച്ചുമാറ്റി.!കൈകളാലെന്മലംകോരിമാറ്റികണ്ടവരൊക്കെയറച്ചുനിന്നുനാട്ടാരോടായെൻ്റെയമ്മചൊല്ലിഎന്നുണ്ണിതൻമലമമൃതെനിക്ക്.!അമ്മയെന്നെക്കുളിപ്പിച്ചെടുത്തുപുത്തൻപുതുനിക്കറിട്ടുതന്നുഅമ്മചൊല്ലിയിനി,നിന്മലമെന്നുമേ-ഇതുപോലെപോകണമെൻ്റെയുണ്ണി.!കൺമിഴിച്ചമ്മയെനോക്കിയപ്പോൾഅമ്മചൊല്ലി,നിന്നുദരത്തിനുകേടില്ലഉദരത്തിൽക്കേടുള്ളനാട്ടുകാർക്ക്ശോധനയില്ലാപ്രഭാതപ്രദോഷത്തിൽ.!രാത്രികിടക്കുമ്പോളീച്ചിരിച്ചോർഉറക്കില്ലധോവായു,വിട്ടാരെയുംനിൻ്റെകൂടെപ്പിറപ്പായവർക്കോ-എന്തൊരുനാറ്റമാണെൻ്റീശ്വരാ.!നിർലജ്ജംവാക്കുകേട്ടെല്ലാവരുംകൂടെപ്പിറന്നോർക്കുസങ്കോചവുംകുഞ്ഞിനെറാഞ്ചാതിരിക്കും പിട-ക്കോഴിയെപ്പോലമ്മപരിചരിച്ചു.!മക്കൾക്കുസർവ്വവുംനൽകിയമ്മപ്രായത്തിലാകെ ദുരിതംസഹിച്ച്ഭാരങ്ങൾപ്പേറിത്തളർന്നുവീണുകിടപ്പിലാണിപ്പോൾനടക്കുക്കില്ല.!ഇപ്പോളെന്നമ്മ,കിടന്നകിടപ്പിൽവിസർജ്ജിച്ചിടുന്നൊരുപാടുവട്ടംഭാര്യക്ക് മക്കൾക്കറപ്പുകണ്ടാൽഅമ്മതൻമുറിയോ,വൃത്തിഹീനം.!ദാസിയൊരിക്കലുംനോക്കുകില്ലശാപമായ്…

ചിങ്ങപ്പുലരി …… Sunu Vijayan

ചിങ്ങപ്പുലരികര്‍ക്കിടകക്കാറകലെമറഞ്ഞുചിങം വരവായിതിരുവാതിരയുടെ അലകളുയര്‍ന്നുതിരുവോണപ്പാട്ടില്‍നറുപുഞ്ചിരിയില്‍ നന്ത്യാര്‍വട്ടംപുലരിയില്‍ മിഴിചിമ്മിനന്‍മതന്‍മഞ്ഞപ്പുടവയണിഞ്ഞീകോളാമ്പിപൂ ക്കള്‍…….ആറ്റിന്‍കരയില്‍ കുഞ്ഞാറ്റക്കിളിഓണവെയില്‍കാഞ്ഞുതോറ്റംപാട്ടിന്‍ ശീലുകളോണക്കാറ്റില്ലലതല്ലികൊയ്തുമെതിച്ചൊരു പാടത്തുണ്ണാന്‍പറവകളണയുമ്പോള്‍കൊങിണിയില്‍ മധുവുണ്ണാനീച്ചകള്‍ഇമ്പം കൂ ടുന്നു……അമ്പിളിവന്നാ ചെമ്പകമലരിന്നുമ്മകള്‍നല്‍കുമ്പോള്‍അന്തിക്കീ ചെമ്പോത്തുകള്‍മെല്ലെഉറക്കം തൂങുമ്പോള്‍പാലാഴിത്തിരമാലകള്‍പോലെനിലാവു പരക്കുമ്പോള്‍ഓണത്തിന്നു സുഗന്ധം നല്‍കിഇലഞ്ഞികള്‍ പൂ ക്കുന്നു……പുഞ്ചപ്പാടത്തുല്‍സാഹത്തില്‍കാലികള്‍ മേയുന്നുപുഞ്ചിരിയോടെ തുമ്പകളെങുംമൊഞ്ചില്‍ വിടരുന്നു……ഓണത്തെ വരവേല്‍ക്കാനൂഞ്ഞാല്‍പാട്ടുകളുയരുമ്പോള്‍ഓണപൂ ക്കളിലുല്‍സാഹത്തിരമാലകളുയരുന്നുവെണ്‍മുകിലാകാശത്തിന്‍ ചെരുവില്‍വഞ്ചിയിറക്കുന്നുകുഞ്ഞാറ്റക്കിളി വഞ്ചിപ്പാട്ടിനീണംമൂ ളുന്നുകര്‍ക്കിടകംപോയുല്‍സാഹത്തിന്‍ഓണം വരവായീപുത്തന്‍ സ്വപ്നവുമായിട്ടൊത്തിരിപൂ…