എൻ്റെ കേരളം

രചന : മംഗളൻ കുണ്ടറ ✍️ മലയാളികളുടെ മാതൃഭൂമിമനസ്സിലിടംകൊണ്ട നല്ലഭൂമിമനുഷ്യന് ജീവിച്ചാൽ മതിവരില്ലാമതമൈത്രിയുള്ളൊരീ പുണ്യഭൂവിൽ!മാവേലി വാണൊരു മലയാള നാട്മനുജന്മാർ തുല്യരായ് ജീവിച്ച നാട്മാനവികതയ്ക്കു പേരുകേട്ട നാട്മയോളികൾക്കഭിമാനമാം നാട്!കല്പവൃക്ഷങ്ങളാൽ കൈവന്ന നാമംകലകളാൽ സമ്പുഷ്ടമാം കേരളംകഥകളി തുളളൽ കൂടിയാട്ടങ്ങൾകവിതകൾ മഴയായ് ചെയ്യുന്നിടം!വിശ്വസാഹിത്യ പ്രതിഭകളേകുംവിജ്ഞാനസമ്പുഷ്ടമാണീകേരളംവിഖ്യാത ചലചിത്ര…

വിശ്വജ്യോതിയോട്….

രചന : തോമസ് കാവാലം.✍️ മിഴികളുണ്ടെങ്കിലുംവഴി കണ്ടീടുവാനായ്നിൻജ്യോതി,ദീപമേ!യെൻനയനം ദർശിക്കട്ടെ.!സൂര്യ ചന്ദ്രാദികളുംതാരതൻ നിരകളുംആരോമൽ മക്കൾക്കായ് നീപാരിതിൽ ജ്വലിപ്പിച്ചു.കണ്ണില്ലാ മക്കൾ പോലുംവിണ്ണിന്റെ മാർഗ്ഗംകാണാൻഉൾക്കണ്ണായ് നിലകൊള്ളുംഉലകിൻ പ്രഭ നീയേ!അല്ലലിൽ ദുഃഖങ്ങളിൽഅജ്ഞതാ പാശങ്ങളാൽബന്ധിതരാകും ഞങ്ങൾസന്തതം തേടും നിന്നെ.നന്മതൻ ജ്യോതി മന്നിൽനാൾക്കുനാൾ ജ്വലിച്ചീടാൻദീപമേ കൃപാസ്നേഹംദാനമായ് നൽകുക, നീ!കത്തെട്ടെന്‍ മനതാരിൽകാലത്തിൻ…

പ്രാണസഖീ

രചന : സതീഷ് കുമാർ ജി✍️ മനസ്സിന്റെ മാന്ത്രികക്കൂട്ടിലെ പൊൻവീണഞാനറിയാതെയറിയാതെ മൂളിനിൻകാൽചിലമ്പൊലി കേൾക്കുവാനായിപ്രദക്ഷിണവഴിയിൽ കാതോർത്തുനിന്നുവ്രീളാഭരിതയായ്‌ തിരുനടചേരവേകണ്ടു ഞാനോമനേ രാജീവലോചനെനിൻകാർകൂന്തലിൽ പുൽകിതലോടുന്ന തുളസികതിരോപൊന്നൂയലാടിയ കാതിലോലയോ അല്ലനിൻ നെറ്റിത്തടത്തിലെ ചന്ദനവുമല്ലകരിമിഴിക്കോണിലെ കണ്മഷിയുമല്ലമുത്തണി മാറത്തു ചേർന്നുകിടക്കുന്നവൈഡൂര്യമായങ്ങ് തീർന്നുവെങ്കിൽ പ്രിയേനിൻപാദരേണുക്കൾ തഴുകിത്തലോടിയാൽപുൽക്കൊടിത്തുമ്പിലും പുളകം വിരിഞ്ഞുവോഅഴകോലുമാമേനി പുൽകിപ്പുണർന്നോരാമന്ദമാരുതനും നിന്നിൽ…

🌷 എന്റെ കേരളംഎത്ര സുന്ദരം🌷

രചന : ബേബി മാത്യു അടിമാലി✍️ എന്റെ കേരളം എത്ര സുന്ദരംഎത്രചാരുവാണെൻ മലയാളംമലകളും പുഴകളും മാത്രമല്ല കേരളംമലരണിക്കാടുകളും മാത്രമല്ല കേരളംമഹിതമായ ആശയങ്ങൾമാനവന്നു നൽകിയദേശസ്നേഹികൾജനിച്ച മണ്ണുകൂടിയാണിത്വില്ലുവണ്ടിയേറിവന്നഅയ്യനായ കാളിയുംതത്വമസിപ്പൊരുളുചൊന്നനാണുഗുരു സ്വാമിയുംപന്തിഭോജനം നടത്തിജാതിക്കോട്ടകൾ തകർത്തധീരനായ സോദരൻ അയ്യപ്പനുംഖണ്ഡകാവ്യങ്ങളാൽകേരളത്തെയുദ്ധരിച്ചആശാൻ കുമാരനുംപിറന്ന മണ്ണിത്അടിമകളാം ജനതതിയെഉടമകളായ് മാറ്റിയൊരുധീരവീര കേരളംപ്രബുദ്ധ കേരളംമർദ്ദിതരാം…

പെയ്തുതോരാത്ത ബാല്യം

രചന : ജിന്റോ തേയ്ക്കാനത്ത് .✍️ ചില മഴകള്‍ അങ്ങനെയാണ്, എത്രപെയ്താലും തോരാറില്ല. അല്ലെങ്കില്‍ തോരാന്‍ നാം സമ്മതിക്കാറില്ല. ഇതുപോലൊരു മഴയാണ് ബാല്യവും. പുറത്ത് പെയ്തു തോര്‍ന്നാലും അകത്ത് അത് പെയ്തുതിമിര്‍ക്കുന്നുണ്ടാകും. ജീവിതചക്രം ഒത്തിരി മുന്നോട്ടുതിരിഞ്ഞിട്ടും, ജീവിത ഘടികാരം പലയാവര്‍ത്തി കാലത്തിന്റെ…

കേരളം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️ ഹരിതഭരിത കേരളംഅഴകിതെത്ര മോഹനംമലനിരകൾ ചേതോഹരംപ്രകൃതിയെത്ര സുന്ദരംതഴുകിയൊഴുകും പുഴകളുംതലയാട്ടിനിൽക്കും കേരവുംപൂത്തുലഞ്ഞു മരങ്ങളുംകണ്ണിനെത്ര സുഖകരംതീരം മാടി വിളിക്കവേതിരകളോടിയണയുമ്പോൾകടപ്പുറത്തെക്കാറ്റിനിത്രനാണമെന്തേ തോന്നുവാൻ?സസ്യശാമളകോമളംവയലോലകളിൽ കതിരുകൾഗ്രാമഭംഗി കാണുകിൽ മൂളുംനാടൻപാട്ടിൻ ശീലുകൾനേടിയെത്ര മേന്മകൾനാടിനെത്ര മാറ്റമായ്നോക്കിനോക്കി നിൽക്കവേകേരളം വളർന്നതെത്രയോ !നല്ല വസ്ത്രധാരണംവൃത്തിയുള്ള ജീവിതംപഠനമികവുതികഞ്ഞവർആരോഗ്യത്തിൽ മികച്ചവർനാട്ടിതെങ്ങും മുന്നിലായ്ലോകമെങ്ങും…

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ സാഹിത്യോത്സവം 2024

വർഗീസ് കോറസൺ ✍️ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ സാഹിത്യോത്സവം 2024 ന്യൂയോർക്കിലെ അക്ഷരനഗരിയിൽവച്ചു (Kerala Center, 1824 Fairfax St, Elmont, NY 11003) കേരളപ്പിറവി ദിനമായ നവമ്പർ 1 മുതൽ 3 വരെ നടത്തപ്പെടുന്നു.…

ഉൾവനങ്ങളിൽ…

രചന : സെഹ്‌റാൻ ✍️ ക്രൂശിക്കപ്പെടാറുണ്ട്ഇപ്പോഴും.എന്നാൽ, ആണികളുടെനീളം അളക്കാറില്ല.വെട്ടിപ്പിളർത്തപ്പെടുന്നുണ്ട്ഇപ്പോഴും.എന്നാൽ,ആയുധത്തിൻ്റെമൂർച്ചപരിശോധിക്കാറില്ല.ഈയിടെയായിഅങ്ങനെയാണ്!ചോരവാർന്നൊലിക്കുന്നമുറിവുകളോടെ,ക്രമം തെറ്റി മിടിക്കുന്നനെഞ്ചോടെകടൽത്തീരത്ത്ഒറ്റയ്ക്കിരിക്കാറുണ്ട്.ഇടയ്ക്കൊക്കെമഴപെയ്യാറുണ്ട്.ഒന്നുകിൽആർത്തലച്ച്…അല്ലെങ്കിൽആർക്കോവേണ്ടിയെന്നപോൽപതിയെ…ഓർമ്മകളെല്ലാംഒരു മഴയിൽകഴുകിപ്പോയെങ്കിലെന്ന്ആഗ്രഹിക്കും.പക്ഷേ കടൽത്തിരകൾപുതുതായിപണിതീർത്തൊരുകുരിശിനെകാട്ടിത്തരും.മണൽത്തരികൾകാച്ചിയെടുത്തൊരുആയുധം കാണിക്കും.ഓർമ്മകളാവട്ടെഇരട്ടിബലത്തിൽവേട്ടയാടും.കാഴ്ച്ചകളുടെ നിറംരക്തച്ചുവപ്പാകും.പുതുമകളൊന്നുമില്ല,ഈയിടെയായിഅങ്ങനെയാണ്!⚫

പൊന്ന്യത്തങ്കം

രചന : ദിജീഷ് കെ.എസ് പുരം✍️ തച്ചോളി ഓമനക്കുഞ്ഞൊതേനൻ…’വടക്കൻപാട്ടിൽ, ആൾത്തിരക്കിൽ,കുത്തിനിർത്തും പന്തവെളിച്ചത്തിൽപൊന്ന്യത്ത്, ഏഴരക്കണ്ടത്തിൽ ഞാനുമലിയുന്നു.ചമച്ച കോട്ടകവാടംകടക്കുമ്പോൾഇരുപുറവുമങ്കക്കളരിച്ചിത്രങ്ങൾ,കളരി മർമ്മ ചികിത്സകൾ,എണ്ണ, തൈല, മരുന്നുശാലകൾ…അധികാരവാഹിയാം പഴയ പല്ലക്കിരിക്കുന്നു,ഇനിയും തുരുമ്പുപൂക്കാത്ത ഗതകാലചോരക്കഥകൾ ചിലമ്പുന്നായുധങ്ങൾ,അങ്കംകാണാനെത്തിയ താളിവേണ്ടാത്തപുതിയ പൊന്നിയം മങ്കമാർ.പൊന്ന്യത്ത്, ചേകോച്ചോരകൾവീണുവീണിപ്പോഴും വീര്യമേറും ചോന്ന മണ്ണിൽഉയർന്ന പുത്തനാമങ്കത്തട്ടിൽ,കളരിവിളക്കൊപ്പം തിളങ്ങിവീറോടെ…

എന്നെ വില്പനക്കുവച്ചപ്പോൾ!

രചന : ഉണ്ണി കെ ടി ✍️ ഒന്നുറങ്ങണം, ശാന്തമായി, സ്വസ്ഥമായി, അതിഗാഢമായി.പക്ഷേ…അതേ…., പക്ഷേ….ഉറക്കം നഷ്ടപ്പെടുത്തിയ ആ നശിച്ച നുണ!ഇതുവരെയും, ഇപ്പോഴും ആളുകളെന്നെ വിശ്വസിക്കുന്നു, സത്യസന്ധനെന്ന് വാഴ്ത്തുന്നു.ആരെങ്കിലും എന്നെയൊന്ന് തിരിച്ചറിഞ്ഞെങ്കിൽ…, നുണയനെന്ന് വിളിച്ചിരുന്നെങ്കിൽ…, എങ്കിൽ ഈ ഭാരമൊഴിഞ്ഞേനെ…പക്ഷേ അതിനൊട്ടും സാധ്യതയില്ല. ഇന്നുവരെ…