🌹 ഭരണഘടന ദിനം 🌹
രചന : ബേബി മാത്യു അടിമാലി✍️ ഭരണഘടന ദിനംനമുക്ക്പ്രതിജ്ഞയെടുക്കാംഭരണഘടനയുടെസംരക്ഷകരാകാം. ഭാരത നാടിൻ പൗരന്മാരുടെസ്വാതന്ത്ര്യത്തെ ഉറപ്പിക്കാൻഭരണഘടന രചിച്ചു നൽകിപണ്ഡിതനായ അംബേദ്ക്കർഅവകാശങ്ങൾ സംരക്ഷിക്കാൻമതേതരത്വം നിലനിർത്താൻപിറന്ന നാട്ടിൽ നിർഭയമായിഅന്തസ്സോടെ ജീവിക്കാൻനാനാത്വത്തിൽ ഏകത്വംഉറപ്പു നൽകുന്നീ ഗ്രന്ഥംഭരണഘടന മൂല്യങ്ങൾസംരക്ഷിക്കണമെന്നെന്നുംഅടിമത്വത്തിൻ കാൽചങ്ങലകൾപൊട്ടിച്ചെറിയണമെന്നേയ്ക്കുംപ്രതിജ്ഞ ചൊല്ലാം ഒന്നിച്ചൊന്നായ്സംരക്ഷകരായ് നിൽക്കും നാംനമ്മുടെ ഭരണഘടനയുടെനമ്മുടെ സ്വാതന്ത്ര്യത്തിൻ്റെ
വിച്ഛിത്തി കൂടാതെ..
രചന : ഹരിദാസ് കൊടകര✍️ പടിവിട്ട് പകൽ തേടിഅകലുന്നിടത്തെല്ലാംതറ്റുടുത്ത ശ്രദ്ധകൾ.സങ്കീർണ്ണബാധകൾ. ഭ്രൂമധ്യ ദ്വീപിലുംഅമൃതത്തിലലയുന്ന-തുമ്പികൾ.കെട്ടിയ കുറ്റിയിൽഉപനദികളാഴികൾ.യാത്രാപഥങ്ങളിൽആനന്ദരശ്മിയാൽ-ഉങ്ങിലപ്പേച്ചുകൾ.ലീലാദിനങ്ങളാൽ-വിസ്മയപ്പാടുകൾ.കൂമ്പായൊതുങ്ങിയപച്ചിലക്കാമ്പുകൾ.മേഘ ബന്ധിതം-സ്തന്യം ദിനങ്ങൾ.ഹരിതമുരുവിട്ട്വിദൂരവക്കിലെമായാ കറുകകൾ.ഉണങ്ങിക്കരിഞ്ഞുംകൂമ്പെടുക്കുന്ന-ഉള്ളം വയമ്പുകൾ.പ്രാണന്നിടങ്ങൾ.കാറ്റലപ്പന്തലിൽപുഷ്പഹാസങ്ങൾ.തൈവാഴകൾ തടം.പരിരംഭണത്തിന്റെനെഞ്ചിടിപ്പോരത്ത്കെട്ടിവിതാനിച്ച-ശിഷ്ട നട്ടുച്ചകൾ. പുരികങ്ങളിറുകിലുംചിലമ്പും ശരങ്ങൾ.കൂവളത്തറകളിൽതലയിട്ടുരച്ചുംഎഴുന്നേറ്റിരിക്കുന്നഗുപ്തനാമങ്ങൾ..വൈശ്വാനരന്നായ്മനഃ സങ്കലനത്തിലെമഞ്ഞമുക്കുറ്റികൾ.വിഷമസത്രത്തിലെഏന്തിയെണീപ്പുകൾ.ജലദേശം രസത്തിൽഅപുഷ്പണീ സസ്യം.ദീന ദേശപ്പടവുകൾ.പൂവിട്ട താന്നികൾ.വന്ദനം നേരുന്ന-പൂങ്കാവ് സന്ധ്യകൾ.വലിയ ശ്വേതത്തിന്റെശലഭ താരാട്ടുകൾ.വെള്ളരിവള്ളിയിൽഇലപ്പുള്ളിദു:ഖം. വിച്ഛിത്തി കൂടാതെ-കൂർമ്മയോഗം…
ഏകാന്ത പാതയിൽ
രചന : തോമസ് കാവാലം ✍️ കടുത്ത ദാരിദ്ര്യം വന്നോരാ നാളതിൽഎടുത്തു നിന്നെ ഞാൻ തോളിലുറക്കുവാൻഉടുത്തു മുണ്ടു ഞാൻ മുറുക്കി,പശിയെ-യടക്കുവാനൊരു വിഭല ശ്രമമായ്. പാടവരമ്പിൽ ഞാൻ പശുവിനൊക്കുമാർപണിയെടുത്തുമടങ്ങുന്ന നേരത്ത്നടന്നു തീർത്തു വഴികളിലേകനായ്നടക്കുവാൻ നിന്നെ പഠിപ്പീച്ചകാലത്ത്. മരിച്ചുപോയനിന്നമ്മതന്നോർമ്മയിൽതനിച്ചിരുന്നു ഞാൻ കരഞ്ഞ നാളുകൾതിരിച്ചുവന്നിടാൻ കൊതിച്ചിരിക്കവേവിളിച്ചുചാരെവന്നവളെന്നുള്ളിലായ്.…
പെണ്ണ് ആണിനെ ഉപേക്ഷിക്കുന്ന യുഗം.
രചന : നന്ദ കുമാർ എ പി ✍️ പെണ്ണ് ആണിനെ ഉപേക്ഷിക്കുന്ന യുഗം ആണ് വരാൻ പോകുന്ന റോബോട്ട് യുഗം…ഒരു റോബർട്ട് നേ വാങ്ങിയാൽ അടുക്കള ജോലി മുതൽ വീട് വൃത്തിയാക്കൽ ജോലി വരെ റോബോട്ട് ചെയ്യും അവിടെ പെണ്ണ്…
പ്രണയവികൃതികൾ.
രചന : ജയരാജ് പുതുമഠം.✍️ മൗനം വിഴുങ്ങിയ നിലവിളികൾതരംഗങ്ങളായ് ചിതറിപരിണാമനദിയിൽ മുങ്ങികുളിരലകളായ് ഒഴുകിവരുന്നശാന്തമായ മണൽത്തീരങ്ങളിൽ…ഒരുനുള്ള് അക്ഷരപ്പൂവിറുത്ത്ലോലമാം നിൻ മനസ്സിൽകാവ്യമെഴുതുന്നനേരത്ത്പരിഭവമരുത് ലാവണ്യമേഎന്റെയീ പൂജാവികൃതിയിൽസന്ധ്യാമഴത്തുമ്പികളുടെചിറകടിനാദം ശ്രവിച്ച്നാളെയും പ്രഭാതം വിരിയുമെന്നവ്യാമോഹത്തിൽഇന്നിന്റെ തിരികെടുത്തിഅസ്തമയസൂര്യന്റെ തലോടലിൽഅൽപ്പനേരം ഞാനൊന്ന് മയങ്ങിക്കോട്ടെ.
ഷാൻ ബാഷാ.. 💕
രചന : ഫ്രാൻസിസ് ടി പി ✍️ ….’ചാൻബാശ.’. അതായിരുന്നു അയാളുടെ പേര്.. അല്ല അങ്ങനെയായിരുന്നു അയാൾക്ക് ഞങ്ങളിട്ട പേര്.. അല്ലെങ്കിൽ തന്നെ ഇങ്ങിനെയുള്ളവർക്ക്,മനസിന്റെ സ്ഫടികം തകർന്നവർക്ക് എന്തിനൊരു നിയതമായ പേര്.. അവർ എപ്പോഴും പറയുന്നത് എപ്പോഴും ചെയ്യുന്നത്.. ഒരു പേരായി…
ജ്യാമ്യം💥
രചന : കമാൽ കണ്ണിമറ്റം✍️ എന്തും പറയുവാൻ,എവിടെയുമെത്തുവാൻ,തോന്നുന്നതൊക്കെയുംചെയ്തു കൂട്ടാൻ,എഴുതുവാനെഴുതാതിരിക്കുവാൻ,വാക്കുകൾ മൗനമായുള്ളിലമർത്തി നിൽക്കാൻ,പ്രിയങ്ങളിലന്യോന്യം കലഹ കോലഹലം,കലപിലാഹ്ലാദവും ആട്ടവും കേളിയും .തിമിർത്തു തീർക്കാൻ !ഒന്നിനും ബന്ധനക്കെട്ടുകളില്ലാതെ,മണ്ണിലെ ജീവിത വിഹാര നേരങ്ങളെ ഉൾഫുല്ലമാക്കുവാൻ,ദൈവജാമ്യത്തിനാലരുളുന്നഭാഗ്യം!ഈ ഭൂമിയിൽ നമ്മൾ രുചിക്കുന്നസ്വാതന്ത്ര്യ ജീവിതം!നയനനോട്ടങ്ങളിൽതെളിയുന്ന ഭാവനാ ദൃശ്യവും,നേർക്കാഴ്ച്ച യോഗ്യമാംബോധ ബോധ്യങ്ങളും,കർണ്ണ സാക്ഷ്യങ്ങളാംശബ്ദ…
ഓർമ്മകളുടെ ഏദൻതോട്ടം
രചന : സുമബാലാമണി..✍️ സ്കൂളിലേയ്ക്ക്പണ്ട് പാടവരമ്പിലൂടെനടക്കുമ്പോൾ,എന്നും രണ്ടിണക്കിളികളെകാണുമായിരുന്നുഅവരുടെ കൊഞ്ചലുകൾകണ്ടിട്ട്,നെൽക്കതിരുകൾകുമ്പിട്ടു മീനുകളെനോക്കികണ്ണിറുക്കുമായിരുന്നുപരൽമീനുകൾഅവരുടെ കാലുകളിൽഇക്കിളിയാക്കിചിരിപ്പിക്കുമായിരുന്നുപാടത്തെ കണ്ണേറുകോലവുംഒന്ന് കണ്ണടയ്ക്കുമായിരുന്നുഞാൻ മാത്രം, മനസ്സ്അരുതെന്നു പറഞ്ഞിട്ടുംഒളികണ്ണിട്ടുനോക്കുമായിരുന്നുപിന്നെയും പിന്നെയും…പ്രകൃതിയുടെഅലങ്കാരങ്ങളെല്ലാംമൊബൈലും വൻ കെട്ടിടങ്ങളുംടാർ റോഡുകളുമൊക്കെയായിവളർന്നിരിക്കുന്നു…വളർന്നു വളർന്നു ഒടുവിൽകൊഴിഞ്ഞു വീഴുമായിരിക്കാം….
ഉടഞ്ഞ ദർപ്പണം.
രചന : ദിവാകരൻ പികെ✍️ ഉടഞ്ഞ ദർപ്പണമെ …….. ഇന്നെന്റെമുഖം വികൃതമായിരിക്കുന്നല്ലൊ.?അതോ എന്നുമങ്ങനെ തന്നെയൊഒടുവിൽ നീ സത്യം പറയുന്നൊ?എന്നു മെന്നേ നീ വിശ്വസിപ്പിച്ചസത്യമാണ് ഉടഞ്ഞു തകർന്നത്.എന്നെക്കാൾ സുന്ദരനായി ആരെയും,നിന്നിലൂടെ കണ്ടില്ല ഇഷ്ടപ്പെട്ടുമില്ല.ഉടഞ്ഞ ചില്ലിൽ തുറിച്ചുനോക്കുന്നഅനവധി എന്നെ നീകാണിക്കുന്നുഎന്നെ എനിക്കു അന്യമാക്കി നീഎന്നിലേക്ക്നോക്കാൻ…
പ്രണയം പൂത്തിടുമ്പോൾ-
രചന : എം പി ശ്രീകുമാർ✍️ ചാമരം വീശുന്നുവൊതേൻമഴവീഴുന്നുവൊപൂനിലാവെത്തുന്നതൊപൂങ്കൊമ്പുലയുന്നതൊചഞ്ചല ശോഭയാണൊചാരുപതംഗമാണൊചന്തതരംഗമാണൊചിന്താവസന്തമാണൊചന്ദനമാരുതനൊചെമ്മുകിൽ പാറുന്നുവൊകുങ്കുമം പെയ്യുന്നുവൊകുടമുല്ല പൂത്തുലഞ്ഞൊഅമ്പിളി പൂത്തതാണൊഅമ്പലകാന്തിയാണൊആരതിവെട്ടമാണൊഅഞ്ജിത കാവ്യമാണൊഅനുപമലാവണ്യമൊഇളനീരൊഴുകുന്നതൊപൂഞ്ചിരിപ്പൂനിലാവൊചമ്പകപ്പൂമഴയൊചാരുവസന്തമോടെപ്രകൃതി നിറഞ്ഞിടുമ്പോൾമനസ്സു തളിർത്തിടുമ്പോൾപ്രണയം പൂത്തിടുമ്പോൾ !