നിള

രചന : കെ.ആർ.സുരേന്ദ്രൻ✍️ അവരെ കേട്ടും,അവരെ വായിച്ചും,നിന്നെ ഞാൻകാണാതെ കണ്ടു.അവരുടെപ്രകീർത്തനങ്ങളിൽഞാൻ പുളകിതനായി.നിന്റെമനോഹര തീരങ്ങളിൽഞാനൊരുസങ്കല്പസൗധം തീർത്തു.സങ്കല്പസൗധത്തിന്റെമട്ടുപ്പാവിലിരുന്ന എന്നെനിന്നിൽ നിന്ന്കാറ്റിന്റെവാത്സല്യച്ചിറകുകൾഒഴുകിയെത്തിതഴുകിത്തലോടി.ഞാൻ നിന്റെപവിത്രതീരങ്ങളിലൂടെകടന്നു പോയമഹത്തുക്കളുടെകാല്പാടുകൾ കണ്ട്ഹർഷപുളകിതനായി.നിന്റെപുണ്യതീർത്ഥങ്ങളിൽ,ഞാൻ പലവട്ടംമുങ്ങി നിവർന്നു.നിന്റെ കുളിരോളങ്ങളിൽമുഗ്ദ്ധനായി ഞാൻ.രാവിന്റെനിശ്ശബ്ദയാമങ്ങളിൽ,നീ നിലാപ്പുഴയായൊഴുകി.ചന്ദ്രനും,നക്ഷത്രദീപങ്ങളുംനിന്നിൽനീന്തിത്തുടിക്കുന്നത്ദർശിച്ച്ഞാൻ കൃതാർത്ഥനായി.നിന്റെഇരുകരകളിലുംശ്യാമനിബിഡതആഭരണങ്ങളായിപരിലസിച്ചു.നിന്നിൽസായൂജ്യം തേടിയഎത്രയെത്രപുണ്യജന്മങ്ങളെ,ഞാൻ എന്റെസങ്കല്പസൗധത്തിന്റെമട്ടുപ്പാവിലിരുന്ന് കണ്ടു!എത്രയെത്ര രാവുകൾ,ഞാൻ നിന്റെപവിത്രതീരങ്ങളിലൂടെമതിവരാതെനടന്നുനീങ്ങി?അന്നൊന്നുംഞാനറിഞ്ഞതില്ലല്ലോനിന്റെസൗമ്യശാന്തതയിൽഹുങ്കാരത്തോടെപാഞ്ഞെത്തിയന്ത്രഭീമന്മാർകോമ്പല്ലുകളാഴ്ത്തിനിന്റെ ചാരിത്ര്യംകവർന്നെടുത്ത്അഹന്തയുടെ ചക്രങ്ങളുരുട്ടിനിന്നെവന്ധ്യയാക്കുമെന്ന്?സീതയെപ്പോലെനീ ഭൂമാതാവിന്റെമടിത്തട്ടിലേക്ക്മടങ്ങുമെന്ന്?ആ…

എഴുത്തുകാർ

രചന : രാജീവ് ചേമഞ്ചേരി✍️ എന്തിനീ കണ്ണുകൾ മങ്ങുന്നു!എപ്പോഴും കണ്ണുനീർ വറ്റുന്നു!എല്ലാ കഥയുടെ സത്യങ്ങളൊക്കെയും –എഴുതുന്ന തൂലിക രക്തസാക്ഷി! എട്ടിൻ്റെ പണിയിൽ കണ്ണ് ചുരക്കുന്നു!ഏഷണിക്കൂട്ടം നാവ് പറിക്കുന്നു!ഏടാകുടത്താൽ കാതടച്ചീടുന്നു!ഏറു പടക്കത്താൽ എഴുത്തുകാർ ചാവുന്നു! എഴുതുന്നോർ ഇനിയും പുനർജ്ജനിക്കുന്നു!എഴുതാപ്പുറങ്ങൾ ചികഞ്ഞവരെഴുതുന്നു!എഴുത്താണിയെന്നും വാൾമുനയാക്കി-എന്നും പൊരുതുന്നു…

സ്നേഹം

രചന : ശ്രീകുമാർ എം പി✍️ എങ്ങനെയാണെങ്ങനെസ്നേഹമെന്നതെങ്ങനെമീനമാസരാത്രിയിൽവേനൽമഴ പോലെഇന്ദ്രനീലനഭസ്സിൽചന്ദ്രശോഭ പോലെമന്ദമാരുതൻ വന്നുതൊട്ടുണർത്തും പോലെമഞ്ചലുമായ് വസന്തംചാരെ നില്ക്കും പോലെകുടമുല്ലപ്പൂമഴപെയ്തിറങ്ങുറങ്ങുമ്പോലെമന്ത്രകോടിയുടുത്തചന്ദ്രലേഖ പോലെഎങ്ങനെയാണെങ്ങനെസ്നേഹമെന്നതെങ്ങനെപിഞ്ചുമുഖം തെളിക്കുംപുഞ്ചിരികൾ പോലെചന്തമേറും പൂക്കളിൽചാരുഗന്ധം പോലെപ്രിയമാർന്നവർതൻമൗനസഹനം പോലെഇരുളിൽ തപ്പുന്നേരംദീപമെന്ന പോലെകാലിടറും നേരത്ത്കൈത്താങ്ങെന്ന പോലെഎങ്ങനെയാണെങ്ങനെസ്നേഹമെന്നതെങ്ങനെമെല്ലെ വന്നു തഴുകുംവെൺനിലാവു പോലെഎരിഞ്ഞു കാന്തി തൂകുംനെയ്‌വിളക്കു പോലെഅമ്മ വാരിത്തരുന്നചോറുരുള…

കോലം🕷

രചന : കിനാവ്✍️ ഹാൻസ്ചുണ്ടിനടിയിൽവച്ചതിനാണ്റ്റീച്ചറവനെപൊക്കിയത്!പറഞ്ഞപേരുകൾ കേട്ടാണ്റ്റീച്ചർഞെട്ടിയത്!നാദിയസീനപിന്നെഗോപാലന്മാഷുംലോകമേകോലമേഎന്നുവാ പൊളിച്ചറ്റീച്ചറെഗൗനിക്കാതെഅവനിറങ്ങിനടന്നു,നട്ടുച്ചയുടെഇരുട്ടിലേക്ക്!അവസാനബെല്ലടിക്കാൻഇനിയുംസമയം ബാക്കിയുണ്ട്!സ്വയം വിരമിക്കാൻകത്തു കൊടുത്തു!നേരത്തെവീട്ടിലത്തിയപ്പോൾകുളിമുറിയിൽനിന്ന്കഞ്ചാവുഗന്ധം!തിരികെയോടി,വാപൊത്തിച്ചിരിക്കുന്നകടലാസ്സെടുത്ത്കീറിക്കളഞ്ഞു.ഇരുട്ടുനിറഞ്ഞകണ്ണുമായിറങ്ങിനടന്നു!തീരത്തുമാത്രംതിരയുള്ളഉള്ളുശാന്തമായകടലിലേക്കു നോക്കി,അമ്മേ!ചക്രവാളസീമകളിലെനിറക്കൂട്ടുകളിലപ്പോൾകറുപ്പിന്റെമിന്നലാട്ടമുണ്ടായിരുന്നു.🕸🕸

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണിന് യുവ നേതൃത്വം; പ്രവർത്തനോദ്ഘാടനം ഉടൻ

മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളീ സംഘടനകളുടെ സംഘടനയായ ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണിന് 2024-2026 വർഷത്തേക്ക് യുവ നേതൃത്വത്തിൻറെ നീണ്ട നിര. 2024 ആഗസ്റ്റ് മാസം ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റ കാനായിൽ വച്ച് നടത്തപ്പെട്ട വാശിയേറിയ മത്സരത്തിൽ ന്യൂയോർക്ക്…

“ആത്മാവ് “

രചന : രാജു വിജയൻ ✍️ നീറുമൊരാത്മാവെന്നു പറഞ്ഞാൽനിങ്ങൾക്കറിയാമോ….?ആ –നീറ്റലറിഞ്ഞീടാനായ് നിങ്ങൾഞാനായ് മാറേണം…..!കനവ് പടർന്ന മിഴിത്താരകളിൽനനവ് പടർന്നെന്നാൽഅറിയുക നിങ്ങൾ, ഞാനായ് മാറാൻവഴി തിരിയുകയല്ലോ…..നീലത്താമര പൂത്ത കുളക്കരെസന്ധ്യ മറയുമ്പോൾവിങ്ങിടുമൊരു പടു ഹൃദയം കാണാംചവിട്ടി മെതിച്ചോളൂ..ചോര പടർന്ന് വിടർന്ന് തുളുമ്പിയമാനസ വാതിൽക്കൽഎത്തുവതിനിയും കഠിനമതല്ലോനേരു പറഞ്ഞെന്നാൽ…..!കൊടിയ…

പ്രണയത്തിൻ്റെ തൂവലുകൾ

രചന : വൈഗ ക്രിസ്റ്റി ✍️ പ്രണയത്തിൻ്റെ തൂവലുകൾ കൊഴിഞ്ഞു തുടങ്ങിയകിഴവനായ പരുന്തായിരുന്നുഎൻ്റെ കാമുകൻപറക്കലിൻ്റെ പാടുകൾ പതിഞ്ഞു കിടക്കുന്നമഞ്ഞക്കണ്ണുകളാണവന് .പറന്നു പറന്നു തീർത്തആകാശങ്ങളെക്കുറിച്ച്ദീർഘമായി പറഞ്ഞവൻഎന്നെ മടുപ്പിച്ചു കൊണ്ടിരുന്നുഅവൻ്റെകൂടിനു ചുറ്റും പറക്കാനാവാത്തതിൻ്റെനിസ്സഹായത മുറ്റിത്തഴച്ചു നിൽക്കുന്നത് ഞാൻ കണ്ടുഎന്നിട്ടും ,ആകാശമെന്നത് മടുപ്പിക്കുന്നൊരേകാന്തതയാണെന്ന്എന്നോടവൻ പറഞ്ഞു കൊണ്ടിരുന്നുഎൻ്റെ…

ചിന്മയി..

രചന : അരുൺ പുനലൂർ ✍️ എനിക്ക് വേണ്ടി ചായ തിളപ്പിക്കാൻ പോകുമ്പോ ചിൻമയിയെക്കുറച്ചു ഞാനോർത്തത് ഇത്രമേൽ വിരസമായൊരു ജീവിതം ഇവിടെ ഇവരെങ്ങനെ ജീവിച്ചു പോകുന്നു എന്നാണ്…രാവിലെ ജോലിക്ക് പോകുന്ന ഭർത്താവിനും പഠിക്കാൻ പോണ മകനും വേണ്ടി ബ്രേക്ക് ഫാസ്റ്റും ലഞ്ച്മോക്കെയുണ്ടാക്കാൻ…

മൃദുസ്മിതം

രചന : കല്ലിയൂർ വിശ്വംഭരൻ✍️ ഹൃദയത്തിലെപ്പോഴും മറക്കാതെയോർക്കുവാൻചിറകടിച്ചുയരുമെൻപ്രണയം.ഹൃദയത്തിൽ മാത്രമല്ലമലർമഞ്ഞു പൊഴിയുമ്പോഴുംപ്രണയാർദ്രമാണാസൗഹൃദങ്ങൾ.ഒരു കൈയിൽ കുടമുല്ലപ്പൂക്കളുമായി അവൾമറുകരയിൽ നിൽക്കുന്നു പ്രണയംകതിർമണിപ്പാടങ്ങൾചേർന്നൊരാ ഭൂമിയിൽനിർവൃതികൊണ്ടവർ നടന്നുപോയിഅവിടെയ ജനലിലൂടെ നോക്കുമ്പോളോക്കെയുംതിരയടിച്ചാർത്തുന്നുമനസ്സിനുള്ളിൽ.പുതുമഴ നനഞ്ഞൊരുപുറംകടലോരത്ത്കൈകോർത്തു പിടിക്കുന്നുവസന്തകാലംഅനുദിനമെന്നൂടെസഹജന്റെ ജീവിതംഇളവെയിൽ കാത്തങ്ങ് നില്പതെന്നും.അനുസൃുത മൊഴുകുന്നപുഴയോരത്തു നിൽക്കുമ്പോൾമരത്തണൽ കണ്ടവർ മതി മറന്നു.മുഖത്തോടുമുഖംനോക്കി,മാറോടു പുണരുമ്പോൾമൃദുസ്മിതം പെയ്തെൻ ഹൃദയത്തിൽ.പരസ്പര…

🌹 ഭരണഘടന ദിനം 🌹

രചന : ബേബി മാത്യു അടിമാലി✍️ ഭരണഘടന ദിനംനമുക്ക്പ്രതിജ്ഞയെടുക്കാംഭരണഘടനയുടെസംരക്ഷകരാകാം. ഭാരത നാടിൻ പൗരന്മാരുടെസ്വാതന്ത്ര്യത്തെ ഉറപ്പിക്കാൻഭരണഘടന രചിച്ചു നൽകിപണ്ഡിതനായ അംബേദ്ക്കർഅവകാശങ്ങൾ സംരക്ഷിക്കാൻമതേതരത്വം നിലനിർത്താൻപിറന്ന നാട്ടിൽ നിർഭയമായിഅന്തസ്സോടെ ജീവിക്കാൻനാനാത്വത്തിൽ ഏകത്വംഉറപ്പു നൽകുന്നീ ഗ്രന്ഥംഭരണഘടന മൂല്യങ്ങൾസംരക്ഷിക്കണമെന്നെന്നുംഅടിമത്വത്തിൻ കാൽചങ്ങലകൾപൊട്ടിച്ചെറിയണമെന്നേയ്ക്കുംപ്രതിജ്ഞ ചൊല്ലാം ഒന്നിച്ചൊന്നായ്സംരക്ഷകരായ് നിൽക്കും നാംനമ്മുടെ ഭരണഘടനയുടെനമ്മുടെ സ്വാതന്ത്ര്യത്തിൻ്റെ