‘ജീവിത പാഠം’
രചന : ഷാജി പേടികുളം ✍️ മനുഷ്യർ സ്വപ്നങ്ങൾനെയ്തു കൂടുണ്ടാക്കിഅതിൽ മോഹങ്ങളുടെതൂവലുകൾ വിരിച്ച്പ്രതീക്ഷകളിൽമതിമറന്നിരിക്കേ…കാലം കണ്ണീർ മഴ തൂവിതെല്ലു പരിഹാസക്കാറ്റു വീശി കടന്നുപോകുന്നു.അനുഭവപ്പെരുമഴയിലുംവേനൽ ചൂടിലുംപഠിച്ച പാഠങ്ങൾനിഷ്ഫലമാകുന്നനിസഹായാവസ്ഥയിൽഒരു പെരുമഴക്കാലമായ്മനസ് പെയ്തൊഴിയുമ്പോൾകിഴക്കൊരു ചെന്താമരവിടരും പോലെചില മനസുകൾ തെളിയുന്നു.ചിലരുടെ കണ്ണീർ മൊട്ടുകൾചിലരുടെ ചിരിപ്പൂക്കളായി വിടരുന്നുകാലമാകുന്ന പുസ്തകത്തിൽജീവിത പാഠം…
ആത്മാവ്
രചന : ജോസഫ് ജി കരിത്തുറ ✍️ ആത്മാവുണ്ടെന്നെനിക്കറിയാം, എന്നിൽഅനുരാഗംമുളയ്ക്കുന്നതവിടെയല്ലേപ്രേമംമൂത്തുപഴുത്തിടുമ്പോൾആത്മാവതിൻഫലംആശിക്കുന്നു. അറിയാതതടർന്നുവീഴുകിലോആത്മാവ്തേങ്ങുന്നതിനെയോർത്തുആരുമേയകന്നുപോയിടല്ലേദൂരെആത്മാവുതാങ്ങില്ലകൽച്ചകളെ. മാനസ്സനീരസസങ്കടങ്ങൾ ഉള്ളിൽമായാതെമയങ്ങിക്കിടന്നിടുമ്പോൾമഴപോലെപെയ്യുന്നവാത്സല്യങ്ങൾമന്ദഹാസംതൂകിമനംകുളിർപ്പിക്കും ചേതനചാലിച്ചചോദനകൾനിത്യംചേർന്നെഴുന്നളളിക്കുംകാമനകൾചേരാതെചാരാതെദൂരെനിൽക്കെചോരുന്നതോസ്നേഹത്തേൻകുടങ്ങൾ പരിമളംവീശുന്നമാരുതനോപകരുംസുഗന്ധത്തിൽനിന്റെഗന്ധംപരിശുദ്ധപ്രണയവസന്തമേ,പ്രിയേപൊഴിക്കുകപാരിജാത സുമങ്ങളാത്മാവിൽ!
സത്യമേവ ജയതേ
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍️ നീറിപ്പുകയും മനസ്സുമായ് ജീവിത-ച്ചേറിലൂടല്ലോ നടന്നുനീങ്ങുന്നുഞാൻ!ആരുമില്ലൊന്നെൻ്റെ കൈപിടിച്ചേറ്റുവാൻ,ചാരെവന്നിത്തിരി,യാശ്വസിപ്പിക്കുവാൻഅന്യൻ്റെ വേദനയിറ്റുമേയോരാത്തധന്യതേ,നിന്നെഞാനെന്തു വിളിക്കുവാൻ?രക്തബന്ധങ്ങളെപ്പോലും നിരസിച്ചു,യുക്തിരാഹിത്യത്തൊടല്ലി നിൽപ്പൂചിലർ!ഉള്ളിലണച്ചുപിടിച്ചവരൊക്കെയു-മുള്ളുനോവിക്കിൽ സഹിക്കാവതോ,സഖീ?ഉള്ളതു ചൊല്ലുന്നതാണത്ര തെറ്റെങ്കി-ലുള്ളതേചൊൽവു ഞാനെന്തുവന്നീടിലുംവേദനയെൻകരൾ കാർന്നെടുക്കുമ്പൊഴുംമോദേന സർവംസഹയായ് ചരിപ്പുഞാൻ!ഒന്നിനെമാത്രം മുറുകെപ്പിടിച്ചുകൊ-ണ്ടിന്നിൻ മഹാസൂക്തമത്രേ രചിപ്പുഞാൻനന്മയ്ക്കുപാത്രമായ് ജീവിതം മാറുകിൽജന്മമുജ്ജീവനത്വം പൂണ്ടുയർന്നിടുംവൻമദികൊണ്ടു നാം നേടുന്നതൊക്കെയുംകൻമഷക്കുണ്ടിലടിഞ്ഞമരില്ലെയോ?സ്വർഗ്ഗത്തിലേക്കല്ലയെൻ്റെയീ ദൗത്യമെ-ന്നർത്ഥശങ്കയ്ക്കിടയില്ലാതെ ചൊല്ലുവേൻഊഴിയിലിക്കണ്ടൊരാത്മാക്കളെപ്പറ്റി-യാഴത്തിലാർദ്രമറിവതേയെൻ…
മറക്കരുത് മറ്റക്കര സോമനെ !!!
രചന : ജിൻസ് സ്കറിയ ✍️ “യഹൂദിയായിലെ ഒരു ഗ്രാമത്തിൽ…”എന്ന ഗാനം കേൾക്കുമ്പോഴെല്ലാം ക്രിസ്മസിന്റെ സ്മരണകൾ മനസിലുണരുന്നുവെങ്കിൽ അതിനു കാരണക്കാരനായ മനുഷ്യനെ നാമറിയണം. അത് പാടിയ ഗായകനെയല്ല, ആ വരികളെഴുതിയ ഗാനരചയിതാവിനെ.മധുരസ്മരണകളുണർത്തുന്ന ക്രിസ്മസ് ഗാനങ്ങളുടെ രചയിതാവായ മറ്റക്കര സോമൻ എന്ന സാധുവിനെ…
തീർത്ഥയാത്ര
രചന : എം പി ശ്രീകുമാർ✍️ കാലത്തിന്റെ ചിറകടിയിൽചിലർ താഴേയ്ക്കു പോയി.കാലത്തിന്റെ ചിറകടിയിൽചിലർ മേലേയ്ക്കു പോയി.ചിലർക്ക് ആഘാതങ്ങളുംചിലർക്ക് ആഹ്ലാദങ്ങളുമേറ്റു.കാലവും കർമ്മവുംധർമ്മത്തെ ലക്ഷ്യമാക്കിയുംധർമ്മത്തെ പരിപോഷിപ്പിച്ചുംഒരുമിച്ചാണ് പ്രയാണം.മേലോട്ടു പോയവർ പലരുംകാലത്തെയും കർമ്മത്തെയും മറന്നു.ധർമ്മത്തെ അറിയാത്തവരായി.താഴോട്ടു പോയവർ പലരുംകാലത്തെയും കർമ്മത്തെയും വണങ്ങി.ധർമ്മത്തെ പൂജിച്ചു.കാലത്തിന്റെ ചിറകടിനാദംവീണ്ടും മുഴങ്ങി.കാലത്തെയും…
ജാതകദോഷം
രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍️ പാദമാപത്മക്കുളത്തിൽ ശുദ്ധിയാക്കിപരക്കും പുലരിയിൽ പെണ്ണവൾപരിശുദ്ധയായ് പടിയേറിവന്നുപരാശക്തിയെവണങ്ങി പുഷ്പമർപ്പിച്ചിടുന്നു പാപജാതകദോഷമകലണംപാവമാമവൾക്കൊരു ജീവിതമാകണംപാരിലിദോഷങ്ങളെന്തിനേകിപതറിതളർന്നുനിൻമുന്നിലായെത്തി പലരുംവന്നിടുമാതിരുമുമ്പിലവളിൻ മനമറിഞ്ഞുപതിനാലുലോകങ്ങൾക്കുമുടയൻ നീപരിഹാരമേകിതുണച്ചിടും നിശ്ചയംപതിരല്ലതുകതിരായ് തെളിഞ്ഞിടും സത്യം പാപജാതകദോഷമേറുമൊരുവൻപടികടന്നെത്തീടുമവൾക്കായ്പലതുംപറഞ്ഞുചിരിക്കുവോർക്കെല്ലാംപലകൂട്ടുകറിസദ്യനിരത്തിമംഗല്യമൊരുക്കാം.
നാലാമത് ECHO ഹ്യുമാനിറ്റേറിയൻ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു; അവർഡ് ദാനം 2025 ജനുവരി 11 -ന്.
മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക്: ജീവകാരുണ്യ പ്രവർത്തനം മുഖമുദ്രയാക്കി ലോങ്ങ് ഐലൻഡ് ന്യൂഹൈഡ് പാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ ECHO (Enhance Community through Harmonious Outreach), 2021 മുതൽ വർഷം തോറും നൽകിവരുന്ന ഹ്യൂമാനിറ്റേറിയൻ അവാർഡ് നാലാമത് വർഷവും നൽകുന്നതിന്…
മനുഷ്യർക്കെന്തവകാശം?
രചന : അഡ്വ: അനൂപ് കുറ്റൂർ✍️ മനുഷ്യജന്മത്തേകുറിച്ചനേകമെഴുത്തുകൾമൃഗത്തേക്കാളേറെയുത്തമമെന്നോതുന്നുമത്തനാകിയ മനുഷ്യരോ പരസ്പരം പഴിച്ച്മൃഗത്തേക്കാളധമമായിത്തീരുവാനായി.മൃഗദംശകരുലകിലൊരുകൂട്ടമാണെന്നുംമാനും മയിലുമെല്ലാമെന്നുമൊന്നു തന്നെമുന്നും പിന്നുംമില്ലാതടരാടും മനുഷ്യരോമൃഗതുല്യരായോരായിയസുരഗണത്തിലും.മടിയനാം മനുഷ്യരോ സ്വാർഥരാണെന്നുംമദയാനപ്പോലെമദിച്ചെന്നുമൊറ്റയാനായിമനുഷ്യരോപരസ്പരമിരുപക്ഷങ്ങളായിമുഖാമുഖം തർക്കിന്നോരുരിപുക്കളായി.മനുഷ്യനോളമിവിടൊന്നും വരിലെല്ലാംമനഷ്യർക്കടിമകളായി സഞ്ചാരപഥത്തിൽമനുഷ്യനാശ്രയിക്കാനായുണ്ട് പ്രകൃതിയുംമനുഷ്യനെന്നാൽരിപുവായതു മനുഷ്യനും.മനുഷ്യൻ്റെ കണ്ണിലായിസ്നേഹമില്ലലിവുമില്ലമലർചൂടിയമാനിനിയും ഭോഗവസ്തുവായിമനോഹരമായയുലകവും ഉപയോഗിച്ചവർമലിനമാക്കിയൊരുപഞ്ജരമായിതാ കാണ്മു .മരംവെട്ടിയൂഷരതയകറ്റിയിതാമരുഭൂമിയാക്കിമൂർച്ചയേറിയപ്പോക്കിലായിയെല്ലാമെല്ലാംമുർഖരേപ്പോലെ നശിപ്പിച്ചോരന്ത്യത്താൽമൂലധനമില്ലാതായൊരർഥികളായിതാജനം.മിണ്ടുന്നതോതൻകാര്യാർഥത്തിനായി ചിലർമിടുക്കന്മാർ കേന്മാരായിയഗ്രത്താണെന്നുംമിടുക്കില്ലാത്തോരണിയണിയായിയിണങ്ങിമുമ്പനുംപിനമ്പുമെങ്ങനെമുന്നിലാവണമെന്നോരേ ചിന്തയിൽ.മുമ്പനാകാനുള്ളയാശയേറിയേറിയോർമുന്തിയവിദ്യാലയത്തിലയക്കുന്നു മക്കളെമക്കളോ…
മനുഷ്യാവകാശദിനം**
രചന : ഷിഹാബുദീൻ പുത്തൻകട അസിസ് ✍️ അതെ അതെഎന്ത് ചെയ്യാംഅവരുടെ ഭൂവിൽവിതക്കും വിത്തുകൾഅവരുടെ സ്വന്തംഏറെ മണ്ണും ഈമട്ടാണ്മനുഷ്യാവകാശദിനംമാത്രം കൈ കൊടുക്കുന്നുമനുഷൃനൊന്നാകണംഎല്ലാതലത്തിലുംഏങ്കിലെ അതിനറുതി വരൂലോകസമാധാന രക്ഷാ നക്ഷത്രങ്ങൾകർത്താവായ് കാരൃം നടത്തുമെന്നറിവൂഒരു പൂന്തോട്ടംഒരു മണംഒരു നിറംഒരു നിണംഒരു ഭാഷൃംഒന്നായാലെന്ത്…സമാധാനലോകംവരട്ടെ..വരട്ടെവളരട്ടെ…വളരട്ടെ..ഏകതായ്കൃം …ഏകലാവണൃമായ് തിരിഞ്ഞിടട്ടെ ഭൂതലംഭൂത…
40 ലെ പ്രണയം
രചന : സിമി തോമസ് ✍️ ഇനി നോക്കീട്ട് കാര്യമില്ല. 40 ലെ പ്രണയം മധുരം നിറഞ്ഞതാണെന്ന് പറയുന്നു. ഒന്ന് പ്രണയിച്ചാലോ…?സത്യമാണ്, പ്രണയിക്കുന്നുണ്ടെങ്കിൽ നാല്‍പതുകള്‍ കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം.ജീവിതത്തിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം. ആഹ്ലാദിക്കാൻ മറന്നു പോയ ജീവിതത്തെ…