ആദരവ് …. ബേബി സബിന
അന്തിച്ചുവപ്പിനാൽ ദിക്കുകൾ ഏറേ തുടുത്തിരുന്നു.മനോഹാരിതയാർന്ന ആ സായംസന്ധ്യയിൽ ജനാലയെ ഭേദിച്ച് കൊണ്ട് ഊളിയിട്ട് വരുന്ന മന്ദമാരുതനിൽ ഉണങ്ങിയ കരിയില കണക്കേ അവളുടെ കാർകൂന്തലും പാറി പറന്നിരുന്നു. നെറ്റിയിലേക്ക് ഊർന്നു വീണ മുടിനാരിഴ തെല്ലൊന്നൊതുക്കി കിടക്കയിൽ നിന്ന് മെല്ലെ എഴുന്നേറ്റിരുന്നു. ”മായേ ദേ…
കത്രീന …. വൈഗ ക്രിസ്റ്റി
മത്തായി മാപ്ലയുടെ പെമ്പറന്നോത്തിയാണ് കത്രീനകൃത്യമായി പറഞ്ഞാൽരണ്ടാമത്തെ ബന്ധം ആദ്യത്തേവൾ ,വെളുത്ത് മെലിഞ്ഞ്ഒരു മെഴുകുതിരിയെ ഓർമ്മിപ്പിക്കുന്നവൾ റാഹേൽകല്യാണം കഴിഞ്ഞ്തൊണ്ണൂറ്റൊന്നാം നാൾമുറ്റത്തെ കിണറ്റിൽ വീണാണ്ചത്തുപോയത്ഒന്നര മാസം പ്രായത്തിൽവയറിനുള്ളിൽ ഒരനക്കത്തോടെ ചുഴലിത്തെണ്ണം മറച്ചു വച്ച്പെണ്ണ് വീട്ടുകാർ ചതിച്ചെന്ന്മത്തായി മാപ്ലയുടെ അമ്മതെറുതപെമ്പിളയുംപെണ്ണിനെ കൊന്ന് കിണറ്റിലിട്ടെന്ന്റാഹേലിൻ്റപ്പൻ ഈനാശുവുംവേലിക്കിരുപുറം നിന്ന്പുലയാട്ട്…
ജനാധിപത്യ० …. Jisha K
അടുക്കളയിൽ നിന്നുംഅരങ്ങിലേക്ക്കരി പിടിച്ച പുകയുടെഇൻക്വിലാബുകൾമൗനജാഥ നടത്തുന്നു. ഉമ്മറത്ത് ചാരുകസേരയിൽസ്വാതന്ത്ര്യം അർദ്ധരാത്രിയിലെന്നൊരുപുസ്തകംകൂർക്ക० വലിയ്ക്കൊപ്പ०ഉയർന്നുതാഴുന്നു. അകമുറിയിലെ ഇടനാഴിയിൽബോംബ് വെച്ചു തകർക്കപ്പെട്ടതേങ്ങലുകൾനെടുവീർപ്പുകൾഅടക്കിപ്പിടിച്ച്ഒരു കണ്ണീർത്തുള്ളി വേച്ച് നടക്കുന്നുണ്ട്. കിടപ്പുമുറിയിൽഅധിനിവേശപ്പെട്ടു തളർന്നകീഴ്രാജ്യത്തിന്റെകഴുത്തമർത്തിഏകാധിപതിയുടെ ഉൻമാദ നിദ്ര അട്ടഹാസങ്ങൾമുഴക്കുന്നുണ്ട്. തീൻമേശയിൽഅരുചി വിഴുങ്ങിയദഹിക്കാത്ത ഒരന്ന०വിലങ്ങിക്കിടക്കുന്നു. തൊടിയിലെ തൊട്ടാവാടി മുള്ളുവരെ ദിവസവുംദണ്ഡിയാത്ര നടക്കുന്നു. ഇടുങ്ങിയ…
സീതയല്ല ഞാൻ ************ ബിന്ദു കമലൻ
നോക്കുക നീയെൻ കണ്ണിലിറ്റുനേരംകനൽക്കണ്ണീർ തടാകം കാണ്മതില്ലേആളുന്നൊരഗ്നി പുണരുവാൻസീതയല്ല വെറും സ്ത്രീയാണ് ഞാൻ… ഭൂമിപുത്രിയല്ലേ സീതഭൂമിയിലെ പുത്രി തന്നെ ഞാനും.കനൽപ്പാത താണ്ടിയോൾ ജനകനന്ദിനിജീവിതക്കൊടുമുടി നോക്കി പകച്ചവൾ ഞാൻ. രാമമാനസി… സീത… നിലാ ചന്തമുള്ളവൾപ്രിയനുമെത്രയും പ്രാണപ്രേയസിയാണ് ഞാനും. സീതയല്ല ഞാൻ… വെറും സ്ത്രീ –മിഴിയിൽ…
നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്.. 😥…. Mahin Cochin
ബിഹാറിലെ മുസാഫർപൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ചേതനയറ്റു കിടക്കുന്ന അമ്മയെ ഉണർത്താൻ അമ്മയെ മൂടിയ പുതപ്പുമാറ്റാൻ ശ്രമിക്കുന്ന രണ്ടുവയസ്സു മാത്രം പ്രായമായ കൊച്ചുകുഞ്ഞിന്റ കരളലിയിക്കുന്ന കാഴ്ച്ച കോവിഡ് കാലത്തെ ഇന്ത്യയെയാകെ സങ്കടപ്പെടുത്തിയ ഏറ്റവും വലിയ ദുഖകരമായ ചിത്രമായിരുന്നു. അഹമ്മദാബാദിൽ നിന്നും കുടുംബാംഗങ്ങളോടൊപ്പം…
” അഭിനിവേശം ” …. ഷിബു കണിച്ചുകുളങ്ങര
ഭയന്നു വിറച്ച തമസ്സിൻ കണികകൾ വിടപറയും മുൻപേ – പാതി മയക്കത്തിൻ അക്ഷോഭ്യതയിൽ ഞാൻകിഴക്കിൻ ദിക്കിലേക്ക് നോക്കി …? ഇന്ന് എന്തായാലും ഈ പകലോന്റെതേരോട്ടം എന്തിനെന്നെനിക്കറിയുവാൻഅദമ്യമാം അഭിവാഞ്ഛ …? പിച്ചവെച്ച കാലുകൾക്ക് കരുത്ത്കൂടിയപ്പോൾ, ചാടിയും ഓടിയുംപിന്നേ പറന്നു കൊണ്ടും യാത്ര തുടർന്നു.…
ജോൺ കുറിഞ്ഞിരപ്പള്ളിയുടെമേമനെക്കൊല്ലി ഓൺലൈൻ റിലീസിംഗിന്
Memanekolli Description Novel by John Kurinjirappalli. ‘Memanekolli’ is a historical novel from the British Indian era which reflects the history of Kodagu. BLURB: ബ്രിട്ടീഷ് ഭരണകാലത്ത് ഈസ്റ്റ് ഇന്ത്യ കമ്പനി മൈസൂരിൽ നിന്നും…
ചുവന്ന തെരുവ് …. വിഷ്ണു പകൽക്കുറി
ചുവന്നതെരുവോരങ്ങളിൽഅലയടിച്ചുയരുന്നതിരകളാൽഇരുൾവിഴുങ്ങിയമുറികളിൽപുഴയൊഴുകുന്നുണ്ട് ശലഭച്ചിറകുകൾഅറ്റുപോയപുഴുക്കൾഉറക്കം നടിക്കുന്നകിണറുകളിൽവെള്ളം കോരുന്നുണ്ട് കരിമ്പടം പുതച്ച ഖദറുകൾകുടപിടിക്കുമ്പോൾപൊന്നുരുക്കുന്നസ്വർണഖനികൾ വിലപേശുന്നുണ്ട് അഴിച്ചിറക്കിയകാക്കികൾകണ്ണുനീരിൽവെടിയുതിർത്തിരിക്കുന്നതിനാൽഅഴിഞ്ഞുലഞ്ഞുശീലകൾനിലത്തിട്ടു ചവിട്ടിയരക്കുന്നുണ്ട് ചുവന്നഛായം തേച്ചചുവരുകളിൽമഞ്ഞവെളിച്ചത്തിൻ്റെ ആലസ്യത്താൽകടലും പുഴയും ഒന്നാകുന്നൊരുപ്രഹേളികയുണ്ട്ഈ ചുവന്ന തെരുവോരങ്ങളിൽ വിഷ്ണു പകൽക്കുറി
പ്രവാസീചൂഷണം തുള്ളൽ(ആവർത്തനം) … സജി കണ്ണമംഗലം
മാമലക്കുഞ്ഞിന്റെ നാഥൻ മാഹാദേവ-നാമയം തീർത്തെന്നെ രക്ഷിച്ചുകൊള്ളണേതാമരയ്ക്കുള്ളിൽ വസിക്കുന്ന ദേവിയാംതാമാരാക്ഷീമണീമൗലേ നമോസ്തുതേ ആഗോളവ്യാപിയായുള്ളോരു നമ്മുടെആജീവനാന്തപ്രവാസീയജീവിതംആതങ്കപൂരമാണെങ്കിലും മേൽക്കുമേൽആനന്ദജീവപ്രകാശമിക്കേരളേ ചൂടേറ്റുവാടിത്തളർന്നുവെന്നാകിലുംപാടുപെട്ടേറ്റം ക്ഷയിച്ചുവെന്നാകിലുംവീടിന്റെ നന്മയ്ക്കുവേണ്ടി പ്രയത്നിച്ചുനാടിൻ മുഖച്ഛായ മാറ്റീ പ്രവാസികൾ! നാട്ടിൽ സുഖിക്കുന്ന വീട്ടുകാരാപ്പണംചാട്ടിക്കളിക്കുന്ന കാഴ്ചകൾ കാണവേപാട്ടത്തിനുള്ളോരു ഭൂമിയിൽ കാർഷികംകൂട്ടമായ് വന്നു നശിപ്പിച്ച പന്നിപോൽ! തട്ടിട്ടുകെട്ടുന്നകട്ടിലാണക്കരെവെട്ടിച്ചുരുക്കുവാനക്കോമഡേഷനുംമുട്ടിമുട്ടിപ്പതം വന്നാലുമീശ്വരാകട്ടിയാണേ…
കറുത്തവേരുകൾ …. Daison Neyyan Aloor
‘ഇനിയും മരിക്കാത്തഓർമ്മതൻ കൂട്ടിലേക്കുമരണമേ നീയെന്തിനു നിന്റെയാ കറുത്തവേരുകൾഎന്റെയാത്മാവിലേക്കുകുത്തിയിറക്കുന്നു.കൂട്ടിന്നാരുമില്ലെങ്കിലുംപരിഭവമൊന്നുമില്ലാതെയാലോകത്തെന്നും സ്വസ്ഥമാ-യ് ഞാനെൻ ഓർമ്മകളു-മായ് സംവദിച്ച് രസിക്കു-കയായിരുന്നല്ലോ ഇത്രയും നാൾ.എന്നിട്ടുമെന്തിനു എന്റെയാ സ്വർഗ്ഗ- സാമ്രാജ്യത്തിൻ ഹൃദ്യത്തിലേക്കുകട്ടുറുമ്പായെത്തിവേദനയുടെ മറ്റൊരുമുഖംകൂടി എന്നിലേക്കുചൊരിഞ്ഞു എന്തിനുചിരിച്ചുകൊണ്ടിരിക്കുന്നു നീ.🍁🍁🍁🍁🍁🍁🍁🍁ഡെയ്സൺ. നെയ്യൻ