ഒറ്റപ്പാലം ഗവണ്മെന്റ് താലൂക് ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിലെ അനുഭവം ….. ഉമ്മർ ഒറ്റകത്ത് മണ്ണാർക്കാട്
ലോകം കൊറോണയെ പേടിക്കുമ്പോൾ കൊറോണ സംശയമുള്ളവരെ ചികിൽസിക്കുന്ന ഐസൊലേഷൻ വാർഡിലാണ് ഈ ഇടെ ജോലി. എല്ലാവരെയും പോലെ ഊണും, ഉറക്കവും, ജീവനിൽ കൊതിയും ഉള്ളവരാണ് ഞങ്ങളും. റിസ്ക് ഉള്ളടത്താണ് ജോലി എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് ഇറങ്ങി തിരിച്ചിട്ടുള്ളത്. ഞാൻ ഉൾപ്പെടെയുള്ള…
എന്റെ അമ്മ … Ajikumar Rpillai
ഒരുദിനമെന്തിന്ഓർക്കാൻ നിനക്കായി …ഈ ജന്മമേകിയ പൂന്തിങ്കളെ.. ഒരുയുഗം ഓർത്താലുംതീരാത്ത മധുരമായ് …ധരണിയിലൊരു നാമമമ്മയല്ലോ ആ ചോരവറ്റിയപേറ്റുനോവിന്റെഹൃത്തിലാണെന്റെ താമസം .. കരുണാപൂത്തൊരാകാട്ടുപൂവിന്റെകനവിലാണെന്റെ മാനസം… മഴനനഞ്ഞനിലാവിനെപ്പോഴുംചിരിവിരിഞ്ഞാൽ ചന്തമാ .. കുളിരുകോരുമാകാറ്റുപോലെവിരലുതൊട്ടാൽ സ്വർഗമാ … സ്മരണവീണയിൽഉറവയൂറിയവരിനിറഞ്ഞ കവിതപോൽ മരണമെന്നേമയക്കുവോളംമതിവരില്ലാ സ്നേഹമെന്നിൽ അജികുമാർ
ജന്മങ്ങളായി (ഗസൽ ) …. GR Kaviyoor
എത്രയോ ജന്മമായ് തേടുന്നു ഞാൻഎവിടെ നീ പോയ് മറഞ്ഞു സഖി ……എൻ ആത്മ നൊമ്പരം കുറിക്കുവാനൊരുങ്ങുമ്പോൾഎന്തെ വിഷാദം പൂക്കുന്നു മുള്ളുകളിൽ ……. ആരും കാണാത്ത മരുപ്പച്ചകളിലെവിടേയോആരും കേൾക്കാതെ മൂളും നിൻ ഗസലുകൾഅഴലിന്റെ നിഴലായ് കണ്ടുകൊണ്ടു ഞാൻഅതിൻ നോവുകൾ കുറിച്ചെടുത്തു ………. എങ്ങിനെ…
ശ്രീ ശിവരാമൻ കോവിലഴികത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ.
2019-2020 ലെ ഡോ: സുകുമാർ അഴീക്കോട് സ്മാരക തത്ത്വമസി അക്കാദമിയുടെ സ്പെഷ്യൽ ജൂറിപുരസ്കാരം നേടിയ ശ്രീ Sivarajan Kovilazhikam ത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ. അദ്ദേഹത്തിൻറെ പുതിയ തുള്ളൽ കവിത ഈ വായനയുടെ അഭിനന്ദനങ്ങൾക്കു പുറമെ നിങ്ങൾക്കായി .. കരിവേഷങ്ങൾ ——-(തുള്ളൽ )…
ചിരി മാഹാത്മ്യം … Anes Bava
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ചിരിദിനം ആയിരുന്നല്ലോ, ചിരിദിനത്തിലെ പ്രഭാതം ഉണർന്നത് ഒരു മരണവാർത്ത അറിഞ്ഞാണ്, അതോണ്ട് പോസ്റ്റ് പിന്നീടാകാമെന്ന് വെച്ചു. യാദൃച്ഛികമാണെങ്കിലും ഇന്നും ഒരു ദിനാചരണമാണ്. ഒരു പക്ഷെ ചിരിദിനത്തെക്കാൾ പ്രാധാന്യമുള്ളത്. മാതൃദിനം. ദിനാചരണങ്ങളെക്കുറിച്ചും പ്രത്യേകിച്ചു മാതൃദിനത്തെകുറിച്ചുമൊക്കെ നെഗറ്റീവ് കമന്റ്സുകളും നിലപാടുകളും…
അപ്പച്ചനും ഇല്ലിക്കുട്ടിയും … Sidheeq Chethallur
രണ്ടുവേലികൾക്കപ്പുറത്ത്പണ്ടൊരപ്പച്ചനുംഇല്ലിക്കുട്ടിയുമുണ്ടായിരുന്നു. വാഴയും കപ്പയുംചേനയും തുടങ്ങിതൊടിയിൽ അവര്നിറഞ്ഞുനിന്നിരുന്നു. അതുവഴി പോയവരാരുംവെറുംകയ്യോടെ മടങ്ങുന്നത്അവർക്ക് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടുപോയിതിന്നാത്തഒരൊറ്റസുജായിയുംഇക്കരയിലില്ലായിരുന്നു. കാലം മുന്നോട്ടുരുണ്ടു. ഞങ്ങള്നാക്കുവടിച്ചു,പല്ലുതേച്ചു,പള്ളിക്കൂടത്തിപ്പോയി. ഇല്ലിക്കുട്ടി ലില്ലിക്കുട്ടിയായി. ഞങ്ങൾക്ക് ദഹനക്കേട്പിടിച്ചു,ഒന്നും പിടിക്കാതായി. അപ്പച്ചനും ലില്ലിക്കുട്ടിയുംഓർമ്മയായി,ഇപ്പോഴവരുടെ മക്കളായി. കൊറോണ വന്നു,കാലത്തെ പിന്നോട്ടുരുട്ടി,ഞങ്ങളതുവഴി നടന്നു. അപ്പച്ചനും ലില്ലിക്കുട്ടിയുംമാടിവിളിച്ചു,ഞങ്ങളുടെ ദഹനക്കേട്തീർത്തുതന്നു. സിദ്ധീഖ് ചെത്തല്ലൂർ
രാരിയപ്പൻ …. Ganga Anil
ഒരു ഇടവപ്പാതിക്കാലം. മഴ അതിൻറെ എല്ലാ ഭാവങ്ങളുമായി പെയ്തിറങ്ങുകയാണ്. തുടർച്ചയായ മഴയുടെ ഒന്നാം നാൾ നാട്ടിലെങ്ങും മീൻപിടുത്തത്തിൻറെ ഉത്സാഹത്തിലാണ്. ചെറു തോടുകളിൽ നിന്നും വരാല്,കാരി,മുഷി തുടങ്ങിയ മീനുകൾ ഏതോ കല്യാണവീട്ടിൽ പോകുന്നധൃതിയിൽ പെയ്ത്തുവെള്ളം ഒഴുകുന്ന കരയിലേക്ക് പുളഞ്ഞുകയറുന്നു. അടുക്കളയുടെ ഇറയത്ത് വാരിക്കിടയിൽ…
തിരിച്ചറിവ്…..Letha Anil
അരുമയായ് പോറ്റിയഅരിയ സ്വപ്നങ്ങളേമരുപ്പച്ച തേടി,മരുഭൂവിലലയാതെ ,എന്റെയരികിൽ ,വറ്റിവരണ്ടൊരീയരുവി,തന്നോരത്തിരിക്കുമോ അലിവിൻ നനവില്ലാ_ക്കരയിതിൽ കാൺമൂആർക്കോ വേണ്ടി പൂക്കുംകാട്ടുചെടികളെ. ഒരിക്കലീ പാരിൽഗരിമയാർന്നു നിന്നവർ.പ്രൗഢി തന്നുത്തുംഗ_ശൃംഗം കടന്നവർ.സാളഗ്രാമങ്ങളിൽ ,പൂജാമലരായവർ. ഉള്ളിലൊരു ചിതയാളുമ്പൊഴുംപുറമേ മൃദുസ്മേരംപുതച്ചിരിയ്ക്കുന്നവർ. ചൂടാത്ത പൂവെന്ന പരിഭവമില്ല.നേരമായ് പോകാനെന്നാധിയില്ല.വാടാതെയാടാതെ ,കുമ്പിട്ടു നിൽക്കാതെമരുവുമവരുടെ കരളറിഞ്ഞീടുക. അരുമയായ് പോറ്റിയഅരിയ സ്വപ്നങ്ങളേ..നിഴലനക്കങ്ങളിൽനിറം…
നേഴ്സസ് ദിനം.
ക്രിമിയൻ ഉപദ്വീപ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമത്തിനെതിരെ ബ്രിട്ടനും ഫ്രാൻസും തുർക്കിയും ചേർന്ന് നടത്തിയ യുദ്ധമായിരുന്നു 1853 ലെ ക്രിമിയൻ യുദ്ധം. യുദ്ധം മൂന്ന് വർഷത്തോളം നീണ്ട് നിന്നു.1854 ൽ യുദ്ധത്തിൽ പരിക്കേറ്റ പട്ടാളക്കാരുടെ പരിചരണത്തിനായി ഒരു സംഘം നേഴ്സ്മാർ തുർക്കിയിലെത്തി. എന്നാൽ…
യുഎഇയില് തൃശ്ശൂർ സ്വദേശി മരിച്ചു.
കൊവിഡ് ബാധിച്ച് യുഎഇയില് കുന്നംകുളം സ്വദേശി മരിച്ചു. ചൊവ്വന്നൂർ കല്ലഴിക്കുന്ന് സ്വദേശി പുത്തൻകുളങ്ങര കൊച്ചുണ്ണിയുടെ മകൻ അശോക് കുമാർ (53) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്.കുറെ വർഷങ്ങളായി ദുബായിൽ വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്നു അശോക് കുമാർ. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ്…