സുക്കറണ്ണന് ജന്മാന്തര നന്ദി …. Jain James
വേനലിൽ വീശിയെത്തുന്ന കാറ്റിന് പോലും മനുഷ്യന്റെ അഭിമാനത്തെ വരെ ചുട്ടുപൊള്ളിക്കുന്ന തരമൊരു പരിഹാസഭാവം.. ശൈശവ-ബാല്യ ചപലതയിൽ കുട്ടികൾ കാണിക്കുന്ന കുഞ്ഞ് കുസൃതികൾ പോലും മറ്റ് പലരിലും പോലെ അവനിലും അലോസരം സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു.. അവരുടെ നിഷ്കളങ്ക പുഞ്ചിരിക-ൾക്കോ ഇളം സംശയങ്ങൾക്കോ മറുപടി…
മതിലുകൾ ഭേദിച്ച്….. Kerstin Paul
പ്രപഞ്ചമീ മനോ വേദനകൾക്കൊടുവിലായ്പൊട്ടിത്തെറിക്കുന്നഗ്നി വിസ്ഫോടനം പോലെ.എന്തു ചൊൽവാനായി കൊതിക്കുന്നിതെൻ തൂലിക ..എന്തു വാദിക്കാനായ് ചോദ്യങ്ങൾ ഉയർത്തിടുന്നു.ഉത്തരമില്ല ചോദ്യങ്ങൾക്ക് നടുവിലായ് ഉത്തരം മുട്ടി നിൽക്കുന്നു മനുജർ. കോപനീരസ വൈരാഗ്യങ്ങൾക്ക് നടുവിലായ്,തീർത്തിടുന്നവനൊരു നവ്യമാം ജന്മത്തെ.ദിവ്യമാമൊരുപാട് നിയോഗങ്ങളുംപേറി,പിറന്നിടുന്നതേ മാനവൻ ഭൂവിലായ്…പിറവി തൻ ഉദ്ദേശ ശുദ്ധി മറന്നവൻ…
” പ്രവാസികളുടെ അപേക്ഷ ” …. Darvin Piravom
വീണ്ടും രോഗം കൂടിയാൽ, പ്രവാസികളെ കുറ്റംപറയരുത് സർക്കാരും, ചാനലുകളും.!അത് ഗൾഫിൽനിന്ന് വന്നവരിൽനിന്ന്, അവൻ ഗൾഫുകാരൻ, നാട്ടുകാർക്ക് കൊടുത്തത് ഗൾഫുകാരെന്ന പ്രയോഗങ്ങൾ, ഇനിയും അനുവർത്തിക്കാതിരിക്കട്ടെ.! ചില ചോദ്യങ്ങൾ:-– എന്തിനാണ് തെർമൽസ്കാനർ ഉപയോഗിച്ച് ചെക്ക് ചെയ്യുന്നത്.?– പനിയുള്ളവർ ഒരു ഗ്രാം പാരസെറ്റ്മോൾ കഴിച്ചാണ് വരുന്നതെങ്കിൽ…
എന്റെ അമ്മ ….. Pattom Sreedevi Nair
ലോകമെന്തെന്നറിയാതെസ്വപ്നം കണ്ടു മയങ്ങിഞാൻ .ഉണ്മയേതെന്നറിയാതെകണ്ണടച്ചു കിടന്നു ഞാൻ .! അമ്മതൻ മുഖം കണ്ടുപിന്നെഅച്ഛനെ നോക്കിക്കിടന്നു ഞാൻ .ബന്ധനങ്ങളറിയാതെബന്ധുതൻ കൈയ്യിലുറങ്ങിഞാൻ! ചുണ്ടിൽ മുലപ്പാലൊ ഴുക്കിപുഞ്ചിരിച്ചു കിടന്നു ഞാൻ!പല്ലിനാൽ ക്ഷതം വരുത്തിഅമ്മതൻ കണ്‍കളിൽ നോക്കി ഞാൻ! അച്ഛനെന്നു വിളിക്കും മുൻപേഅമ്മ യെന്നു വിളിച്ചു ഞാൻ…
‘വോഗ് വാരിയേഴ്സ്’ പട്ടികയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയും
ലോകപ്രശസ്ത ഫാഷന്‍/ ലൈഫ്സ്റ്റൈല്‍ മാഗസിന് വോഗ് അവതരിപ്പിക്കുന്ന വോഗ് വാരിയേഴ്സ് പട്ടികയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയും. കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള വനിതകളെ ആദരിക്കാനാണ് കോവിഡ് വാരിയേഴ്സ് സീരിസ് അവതരിപ്പിച്ചിരിക്കുന്നത്. .മഹാവ്യാധിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുന്ന ആരോഗ്യമന്ത്രിയെന്ന തലക്കെട്ടിലാണ് ടീച്ചറെക്കുറിച്ചുള്ള ലേഖനം.…
പ്രവാസികള്‍ക്ക് തന്റെ സ്വന്തം വീട് ക്വാറന്റൈനായി വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് അനൂപ് ചന്ദ്രന്.
കൊറോണ ബാധയും ലോക്ക് ഡൗണും കാരണം സംസ്ഥാനത്ത് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമെങ്കില്‍ തന്റെ വീട് ക്വാറന്റൈനായി വിട്ടുനല്‍കാന്‍ തയ്യാറെന്ന് നടന് അനൂപ് ചന്ദ്രന്. ഏഷ്യാനെറ്റ് ചാനല്‍ നടത്തിയ ഫേസ്ബുക്ക് ലൈവ് പരിപാടിയിലാണ് താരം ഇക്കാര്യം പറഞ്ഞത്.പ്രവാസികളുടെ വരവില്‍ പൊതുസമൂഹത്തില്‍ വലിയ അസ്വസ്ഥത…
വന്ദേഭാരത് വിജയം
കോവിഡ് ബാധിത രാഷ്ട്രങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ പ്രാഥമിക ഘട്ടത്തില്‍, 363 പ്രവാസികള്‍ നാട്ടില്‍ മടങ്ങിയെത്തി. നെടുമ്പാശ്ശേരിയിലേയും കരിപ്പൂരിലുമായി രണ്ടു വിമാനങ്ങളില്‍ ആണ് ഇത്രയും പേര് കേരളത്തിലെത്തിയത്. നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ അഞ്ചുപേരെയും കരിപ്പൂരില്‍ നിന്നും മൂന്നുപേരെയും രോഗബാധയുണ്ടെന്ന് സംശയം…
കേരളത്തിന്റെ പ്രിയപ്പെട്ട അതിഥി തൊഴിലാളി സഹോദരി സഹോദരങ്ങളെ കുഞ്ഞുങ്ങളെ.. Mahin Cochin
നിങ്ങൾ ഈയൊരു കാലത്ത് കേൾക്കുന്ന മനോഹരമായ , ഷോകേഴ്സിൽ വെക്കാൻ കൊള്ളാവുന്ന മലയാള പദങ്ങളിൽ ഒന്നാണ് അതിഥി തൊഴിലാളിയെന്നത്. ഞങ്ങളുടെ മുഖ്യമന്ത്രിയാണ് ഈ ജനതയ്ക്കും, ഞങ്ങളുടെ മാധ്യമങ്ങൾക്കും ഈ വാക്ക് പരിചിതമാക്കിയത്. നാല്പത്തഞ്ച് ദിനങ്ങളിലെ അരക്ഷിതത്വവും, നിസ്സഹായതയും, വിഹ്വലതകളും അനുഭവിച്ച ജീവിതത്തിൻറെ…
ഭ്രാന്തന് ചിന്തകള്‍ …. ശ്രീരേഖ എസ്
യുദ്ധം ചെയ്യും തോറുംതോല്‍പ്പിക്കുന്ന ചിന്തകള്‍. വെട്ടിപ്പിടിക്കും തോറുംമറവിയാഴങ്ങളില്‍ നിന്നുംഉടലെടുക്കുന്ന പിറവികള്‍ . പല്ലിളിച്ചു കാട്ടി പിന്നാലെയെത്തുന്നപഴംകഥകള്‍ക്ക് വെച്ചുവിളമ്പാന്‍വെമ്പുന്ന മരണകെണികള്‍. പൊതുജനത്തിന്റെ കല്ലേറില്‍ഒറ്റപ്പെട്ടുപോയ മനസ്സിനുസാന്ത്വനമേകാന്‍ മാടിവിളിക്കുന്നആത്മഹത്യാമുനമ്പുകള്‍.. ഊതിപ്പറപ്പിക്കുന്ന വിഷവാക്കുകള്‍തിരിച്ചുകൊത്തുമെന്നോര്‍ക്കാതെമലര്‍ന്നു കിടന്നു തുപ്പുന്ന കീടങ്ങള്‍ .. ഉറക്കം നഷ്ടപ്പെട്ടു കൂട്ടിരിക്കുന്നസ്വപ്നങ്ങള്‍ക്കിന്നും കാവലായിഇന്നിന്റെ വേവലാതികള്‍ മാത്രം..…
ഒരു പഴങ്കഞ്ഞികഥ …. Bijukumarmithirmala
ചെറ്റക്കുടിലിൽ മുക്കിലും മൂലയിലുംകണ്ണു തെറ്റിയാൽ ഉറുമ്പരിക്കാത്ത ഒരിടവും ഇല്ല ഭക്ഷണം എന്തേലുമായാൽഉറിയിൽ കനം കൂടും അടുപ്പിലും തരം കിട്ടിയാൽ ചാമ്പലിൽ വരെ കയറി നിരങ്ങും ഉറുമ്പുകൾഇനി ഉറുമ്പ് കണ്ടു പിടിക്കാൻ ഉറി മാത്രം ബാക്കി .അതും കൂടിയായാൽ പെട്ടു .അമ്മയുടെ നിർത്താതെയുളള…