ആ നിമിഷം….. Binu R

മറന്നൂ മനതാരിൽ മനിതൻരാഗദ്വേഷങ്ങളാം മഹാവിപത്തിനെ,മഴയായ് പേമാരിയായ് ഹൃത്തിനെ തന്നെവേട്ടയാടിയ പ്രളയമഹാമാരിയെ…! ദിനങ്ങൾ വെള്ളത്താൽ മൂടപ്പെട്ടപകലുകളും രാത്രികളുംവെറുക്കപ്പെട്ട ദിനങ്ങൾകൊഴിഞ്ഞു പോയതും,ആരാനും വന്നൊരാ ജീവിതങ്ങൾകടലിൻ മക്കളാൽ , ആട്ടിത്തെളിക്കാൻവിരുന്നുവന്നതും, മറന്നുപോയോ.. ! കോരിനിറച്ച രാപ്പകലുകളിൽഅംബരചുംബികളാം ദേവാലയങ്ങളിൽമനസ്സുകൾ ഒളിപ്പിച്ചതുംനമ്മൾ മറന്നിരിക്കുന്നൂ….! ഇനിയും വരാനിരിക്കുന്ന പകലുകളിൽവിപത്തായ് പിറക്കാനിരിക്കുംമഴയാം…

തള്ളിമറിക്കുന്ന മീഡിയാകളും തുള്ളിയുറയുന്ന രാഷ്ട്രീയക്കോമരങ്ങളും … Rajendra Panicker NG

മരണഭയം വിതച്ച് വിളവെടുപ്പുനടത്തുവാൻ രാഷ്ട്രീയക്കാരും മീഡിയാക്കാരും അവരവരുടെ സ്വാർത്ഥതയുടെ മകുടികളൂതി കൊറോണവൈറസിനെ താന്താങ്ങളുടെ വരുതിയിൽ തുള്ളിക്കളിപ്പിക്കുവാൻജാഗരൂകരായി കണ്ണിലെണ്ണയുമൊഴിച്ച്, വിഷലിപ്തമായ അവരുടെ നാവുചുഴറ്റി മാരകമായ വാക്കുകൾ തുപ്പിത്തെറിപ്പിച്ച് സാധാരണക്കാരായ മനുഷ്യരുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ട് അനുദിനം പരിഭ്രാന്തിയിലേക്കു തള്ളിയിട്ടുകൊണ്ടിരിക്കുകയാണ്. ലോകം അസാധാരണമായ ഒരു ദുരന്തത്തിലൂടെ…

തുറന്ന പുസ്തകമാകണം …. Lisha Jayalal

നീയെനിക്കൊരു തുറന്നപുസ്തകമാകണംപുസ്തകത്തിനൊരുപേരു വേണം ,നീയും ഞാനുമല്ലനമ്മളാൽ തീർക്കുന്നകഥകൾവേണം.. അക്ഷരങ്ങൾക്ക്നൂറു ചന്തം വേണം ,ആരും കാണാത്തവർണ്ണങ്ങളാൽ അവയെഅണിയിച്ചൊരുക്കണം നീ കാണാതെ,മൗനങ്ങളിൽഞാൻ ഒളിപ്പിച്ചമഴച്ചാറ്റലുകൾവരികളിൽ കണ്ടേക്കാം പിണക്കങ്ങളിൽകുത്തിവരച്ചുംതിരുത്തിയുംസന്തോഷങ്ങളുടെതാളുകൾ പറിച്ചെറിഞ്ഞുംതുടർച്ചകൾ കാണാം ഇടയ്ക്കെപ്പോഴോപെയ്തകന്ന് പോയമഴയും പിന്നെ തെളിഞ്ഞമഴവില്ലഴകുമുണ്ടാവുംപ്രണയ ഭാവങ്ങളും കാണാം … സ്മരണകൾകോർത്തിണക്കിപുരസ്ക്കാര ഭിത്തിയിൽതൂക്കിയിടുമ്പോഴുംവരികളിൽ നിന്റെ പ്രണയംഇറ്റുവീഴുന്നുണ്ടാവാം…

ഒറ്റപ്പാലം ഗവണ്മെന്റ് താലൂക് ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിലെ അനുഭവം ….. ഉമ്മർ ഒറ്റകത്ത് മണ്ണാർക്കാട്

ലോകം കൊറോണയെ പേടിക്കുമ്പോൾ കൊറോണ സംശയമുള്ളവരെ ചികിൽസിക്കുന്ന ഐസൊലേഷൻ വാർഡിലാണ് ഈ ഇടെ ജോലി. എല്ലാവരെയും പോലെ ഊണും, ഉറക്കവും, ജീവനിൽ കൊതിയും ഉള്ളവരാണ് ഞങ്ങളും. റിസ്ക് ഉള്ളടത്താണ് ജോലി എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് ഇറങ്ങി തിരിച്ചിട്ടുള്ളത്. ഞാൻ ഉൾപ്പെടെയുള്ള…

എന്റെ അമ്മ … Ajikumar Rpillai

ഒരുദിനമെന്തിന്ഓർക്കാൻ നിനക്കായി …ഈ ജന്മമേകിയ പൂന്തിങ്കളെ.. ഒരുയുഗം ഓർത്താലുംതീരാത്ത മധുരമായ് …ധരണിയിലൊരു നാമമമ്മയല്ലോ ആ ചോരവറ്റിയപേറ്റുനോവിന്റെഹൃത്തിലാണെന്റെ താമസം .. കരുണാപൂത്തൊരാകാട്ടുപൂവിന്റെകനവിലാണെന്റെ മാനസം… മഴനനഞ്ഞനിലാവിനെപ്പോഴുംചിരിവിരിഞ്ഞാൽ ചന്തമാ .. കുളിരുകോരുമാകാറ്റുപോലെവിരലുതൊട്ടാൽ സ്വർഗമാ … സ്മരണവീണയിൽഉറവയൂറിയവരിനിറഞ്ഞ കവിതപോൽ മരണമെന്നേമയക്കുവോളംമതിവരില്ലാ സ്നേഹമെന്നിൽ അജികുമാർ

ജന്മങ്ങളായി (ഗസൽ ) …. GR Kaviyoor

എത്രയോ ജന്മമായ് തേടുന്നു ഞാൻഎവിടെ നീ പോയ് മറഞ്ഞു സഖി ……എൻ ആത്മ നൊമ്പരം കുറിക്കുവാനൊരുങ്ങുമ്പോൾഎന്തെ വിഷാദം പൂക്കുന്നു മുള്ളുകളിൽ ……. ആരും കാണാത്ത മരുപ്പച്ചകളിലെവിടേയോആരും കേൾക്കാതെ മൂളും നിൻ ഗസലുകൾഅഴലിന്റെ നിഴലായ് കണ്ടുകൊണ്ടു ഞാൻഅതിൻ നോവുകൾ കുറിച്ചെടുത്തു ………. എങ്ങിനെ…

ശ്രീ ശിവരാമൻ കോവിലഴികത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ.

2019-2020 ലെ ഡോ: സുകുമാർ അഴീക്കോട് സ്മാരക തത്ത്വമസി അക്കാദമിയുടെ സ്പെഷ്യൽ ജൂറിപുരസ്കാരം നേടിയ ശ്രീ Sivarajan Kovilazhikam ത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ. അദ്ദേഹത്തിൻറെ പുതിയ തുള്ളൽ കവിത ഈ വായനയുടെ അഭിനന്ദനങ്ങൾക്കു പുറമെ നിങ്ങൾക്കായി .. കരിവേഷങ്ങൾ ——-(തുള്ളൽ )…

ചിരി മാഹാത്മ്യം … Anes Bava

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ചിരിദിനം ആയിരുന്നല്ലോ, ചിരിദിനത്തിലെ പ്രഭാതം ഉണർന്നത് ഒരു മരണവാർത്ത അറിഞ്ഞാണ്, അതോണ്ട് പോസ്റ്റ്‌ പിന്നീടാകാമെന്ന് വെച്ചു. യാദൃച്ഛികമാണെങ്കിലും ഇന്നും ഒരു ദിനാചരണമാണ്. ഒരു പക്ഷെ ചിരിദിനത്തെക്കാൾ പ്രാധാന്യമുള്ളത്. മാതൃദിനം. ദിനാചരണങ്ങളെക്കുറിച്ചും പ്രത്യേകിച്ചു മാതൃദിനത്തെകുറിച്ചുമൊക്കെ നെഗറ്റീവ് കമന്റ്സുകളും നിലപാടുകളും…

അപ്പച്ചനും ഇല്ലിക്കുട്ടിയും … Sidheeq Chethallur

രണ്ടുവേലികൾക്കപ്പുറത്ത്പണ്ടൊരപ്പച്ചനുംഇല്ലിക്കുട്ടിയുമുണ്ടായിരുന്നു. വാഴയും കപ്പയുംചേനയും തുടങ്ങിതൊടിയിൽ അവര്നിറഞ്ഞുനിന്നിരുന്നു. അതുവഴി പോയവരാരുംവെറുംകയ്യോടെ മടങ്ങുന്നത്അവർക്ക് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടുപോയിതിന്നാത്തഒരൊറ്റസുജായിയുംഇക്കരയിലില്ലായിരുന്നു. കാലം മുന്നോട്ടുരുണ്ടു. ഞങ്ങള്നാക്കുവടിച്ചു,പല്ലുതേച്ചു,പള്ളിക്കൂടത്തിപ്പോയി. ഇല്ലിക്കുട്ടി ലില്ലിക്കുട്ടിയായി. ഞങ്ങൾക്ക് ദഹനക്കേട്പിടിച്ചു,ഒന്നും പിടിക്കാതായി. അപ്പച്ചനും ലില്ലിക്കുട്ടിയുംഓർമ്മയായി,ഇപ്പോഴവരുടെ മക്കളായി. കൊറോണ വന്നു,കാലത്തെ പിന്നോട്ടുരുട്ടി,ഞങ്ങളതുവഴി നടന്നു. അപ്പച്ചനും ലില്ലിക്കുട്ടിയുംമാടിവിളിച്ചു,ഞങ്ങളുടെ ദഹനക്കേട്തീർത്തുതന്നു. സിദ്ധീഖ് ചെത്തല്ലൂർ

രാരിയപ്പൻ …. Ganga Anil

ഒരു ഇടവപ്പാതിക്കാലം. മഴ അതിൻറെ എല്ലാ ഭാവങ്ങളുമായി പെയ്തിറങ്ങുകയാണ്. തുടർച്ചയായ മഴയുടെ ഒന്നാം നാൾ നാട്ടിലെങ്ങും മീൻപിടുത്തത്തിൻറെ ഉത്സാഹത്തിലാണ്. ചെറു തോടുകളിൽ നിന്നും വരാല്,കാരി,മുഷി തുടങ്ങിയ മീനുകൾ ഏതോ കല്യാണവീട്ടിൽ പോകുന്നധൃതിയിൽ പെയ്ത്തുവെള്ളം ഒഴുകുന്ന കരയിലേക്ക് പുളഞ്ഞുകയറുന്നു. അടുക്കളയുടെ ഇറയത്ത് വാരിക്കിടയിൽ…