മേഘമണൽപ്പരപ്പിലും പ്രണയമുണ്ടല്ലോ”

രചന : സുരേഷ് പൊൻകുന്നം ✍️ പടിയ്ക്കലെത്തിയ ചാവാലിപ്പട്ടികുരച്ചു തുള്ളുന്നു…ബൗ ബൗ , കുരച്ചു തുള്ളുന്നു,പടിയ്ക്കലുണ്ടൊരു വല്യമ്മകുനിഞ്ഞിരിക്കുന്നു ചുമ്മാകുനിഞ്ഞിരിക്കുന്നു,വളയമില്ലാ കാതിൽവലുപ്പമേറും തുളകൾ ഇളകിയാടുന്നുകാറ്റിൽ ഇളകിയാടുന്നു,മരത്തിലുള്ളോരണ്ണാൻ ചിരിച്ചു മായുന്നുചിൽ ചിൽ ചൊല്ലിചിരിച്ചു മായുന്നു,അതിനെ നോക്കി നായഇതെന്ത് മായ, എന്നോർത്ത്കുരച്ചു ചാടുന്നു, ബൗ.. ബൗ..കുരച്ചു…

വിഷമവൃത്തം

രചന : ലിൻസി വിൻസെൻ്റ്✍️ ദൈവത്തിൻ്റെ നാട്ടിൽദശാബ്ദങ്ങളായിനിറം മാറുന്ന വിസ്മയക്കാഴ്ചകൾവല്ലാതുലയ്ക്കുന്നു….എല്ലാo കണ്ണാടി വീട്ടിലെ പ്രതിബിംബങ്ങൾ തന്നെ,സംഭവ്യതയുടെ ഗണിതനിയമങ്ങൾക്കെല്ലാം തന്നെ,കൃത്യമായ നിർവചനങ്ങളും, നിഗൂഢതകളും!ചിരിയും കരച്ചിലുമിടകലരുന്ന വേഷങ്ങൾ!അപ്രിയ സത്യങ്ങളുംആത്മവിലാപങ്ങളും….അതിവ ജാഗ്രതയുള്ള സൗഹൃദങ്ങളും…ദേശത്തിൻ്റെ, ധമനികളിലാഴുന്നചോരയുടെ ഭൂമി ശാസ്ത്രംആസുരതയിൽ,അരക്ഷിതയുടെ അമർഷ സങ്കടങ്ങൾ.ആസന്നമരണത്തിൻ്റെ നിലവിളികൾ.അവിശുദ്ധ പ്രണയ തൃഷ്ണകൾആത്മീയാതുരതകൾ, ഉയരുംമാരാധാനാലയങ്ങളുടെ…

“ശവദാഹം”

രചന : ഷാജി പേടികുളം✍️ ചെമ്പട്ടുചേല –യുടുത്തുവാനംപട്ടട തീർത്താകടൽക്കരയിൽമെല്ലെ കുളിപ്പിച്ചുപശ്ചിമാബ്ധിചെങ്കനലൊത്തൊരുദിനകരനെമാറോടു ചേർത്തുപുണർന്നു മെല്ലെഹൃദയത്തിൽ മെല്ലെഅടക്കിവച്ചുമുല്ലപ്പൂവർച്ചിച്ചുവിളറിനിന്നൂശേഷക്കാരൻഅന്ത്യകർമം ചെയ്കേകരിമ്പട പട്ടുടുത്തവളവിടെതളർന്നു കിടന്നൂനിഴലുപോലെ.അങ്ങങ്ങു വാടിക്കൊഴിഞ്ഞ പോലെമുല്ലപ്പൂ രാവിൽചിതറി വീണു.

അകലാൻ ശ്രമിക്കുന്ന മലയാളി ‘എസ്കേപ് ടവർ’

രചന : മോഹ്ദ് അഷ്‌റഫ് ✍️ “അടുക്കാൻ ശ്രമിക്കുന്ന മലയാളിയെക്കാൾ അകലാൻ ശ്രമിക്കുന്ന മലയാളികളെയാണ് ജന്മനാട്ടിൽ എത്തിയാൽ ഒരു മലയാളി കുടിയേറ്റക്കാരൻ കൂടുതൽ കാണുക. നാടുവിട്ടകന്ന മലയാളിയും നാടുവിടാൻവെമ്പുന്ന മലയാളിയും തമ്മിലുള്ള അന്തരം അവനവിടെ കാണാം”പ്രവാസലോകത്തിന്റെ വിപുലമായ ജീവിതാനുഭവങ്ങളെയും, രാഷ്ട്രീയ സാമൂഹിക…

കവിതകൾ.

രചന : പുഷ്പ ബേബി തോമസ്✍️ കരിമുകിലായി ……മഴയായി ….എന്നെ പുളകിതയാക്കിയമധുകണമാണ് പ്രണയം.സൂര്യനെപ്പോലെ കത്തിജ്ജ്വലിച്ച്കൊടുങ്കാറ്റുപോലെ ആർത്തലച്ച്നിലാവുപോലെ കുളിരുനിറച്ച്എന്നിൽ നിറഞ്ഞ പ്രണയം.മനവും, മേനിയുംഒന്നിച്ചു ചേർത്ത്നിൻ്റെ സ്വപ്നങ്ങൾഎന്നിലേക്ക് പകർന്ന പ്രണയം.ആ കനവുകൾക്ക്രൂപവും , അഴകുംപകർന്ന പ്രണയം.നീയുള്ളതു കൊണ്ടാണ്,എന്നിൽ നീയുള്ളതു കൊണ്ടാണ്ഞാനിന്നു ജീവിക്കുന്നതെന്ന് പ്രണയം.നിൻ്റെ പ്രണയംഎന്നിൽ…

ഓസ്ട്രിയ വിയന്നയിൽ നിന്നും ഷെവലിയാർ കുര്യാക്കോസ് തടത്തിലിന്റെ രചനയിൽ പിറവികൊണ്ട “അത്യുന്നതൻ രാജാധിരാജൻ “എന്ന ക്രിസ്‌മസ്സ് ഗാനം ജന ഹ്യദയങ്ങളിൽ ഇടം നേടുന്നു .

എഡിറ്റോറിയൽ ✍️ “അത്യുന്നതൻ രാജാധിരാജൻ” സുന്ദരവും ഹൃദ്യവുമായ ഈ ക്രിസ്‌മസ്സ് ഗാനത്തിൻറെ വരികൾ കുറിച്ചിരിക്കുന്നത് ഓസ്ട്രിയൻ മലയാളി പ്രവാസി ശ്രി ഷെവലിയാർ കുര്യാക്കോസ് തടത്തിൽ ആണ്..ഈ ക്രിസ്തുമസ്സ് ആൽബത്തിന്റെ പ്രകാശനം 24 ന് വിയന്നയിലെ സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ്…

തൂമഞ്ഞു

രചന : സ്വപ്ന.എസ്.കുഴിതടത്തിൽ✍️ ലക്ഷ്മി ടീച്ചറിന്റെ മുഖം കണ്ടപ്പോൾ വലിയ വിഷമം അലട്ടുന്നതുപോലെ തോന്നി.ആരോടും ഒന്നും വിട്ടു പറയുന്ന ആളല്ല.“എന്തു പറ്റി ടീച്ചറേ? “എന്നാലും ഒന്നു ചോദിച്ചു.“ഏയ്‌ ഒന്നൂല്യ ..”അങ്ങനെയാണ് പറഞ്ഞതെങ്കിലും മുഖത്ത് കരിങ്കാറ്.പിന്നൊന്നും ചോദിച്ചില്ല.ഒരു പക്ഷെ കുടുംബ പ്രശ്നം വല്ലതുമാണെങ്കിൽ,…

നഷ്ടമാകുന്ന സ്നേഹവും പാരസ്പര്യവും.

രചന : ചെമ്മാണിയോട് ഹരിദാസന്‍✍️ കുറഞ്ഞത് ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പത്തേതില്‍ നിന്നു വളരെയേറെ മാറ്റം മനുഷ്യരിൽ സംഭവിച്ചിരിക്കുന്നു ഇന്ന്. മനുഷ്യര്‍ തമ്മിലുള്ള അടുപ്പവും സ്നേഹവും മുന്‍പെങ്ങും ഇല്ലാത്തവിധം നഷ്ടമായിരിക്കുന്നു ഇന്ന് എന്ന് ഖേദപൂര്‍വ്വം പറയേണ്ടി വരുന്നു. എന്‍റെ കുട്ടിക്കാലത്ത് നാട്ടില്‍ ഉണ്ടായിരുന്ന…

നിള

രചന : കെ.ആർ.സുരേന്ദ്രൻ✍️ അവരെ കേട്ടും,അവരെ വായിച്ചും,നിന്നെ ഞാൻകാണാതെ കണ്ടു.അവരുടെപ്രകീർത്തനങ്ങളിൽഞാൻ പുളകിതനായി.നിന്റെമനോഹര തീരങ്ങളിൽഞാനൊരുസങ്കല്പസൗധം തീർത്തു.സങ്കല്പസൗധത്തിന്റെമട്ടുപ്പാവിലിരുന്ന എന്നെനിന്നിൽ നിന്ന്കാറ്റിന്റെവാത്സല്യച്ചിറകുകൾഒഴുകിയെത്തിതഴുകിത്തലോടി.ഞാൻ നിന്റെപവിത്രതീരങ്ങളിലൂടെകടന്നു പോയമഹത്തുക്കളുടെകാല്പാടുകൾ കണ്ട്ഹർഷപുളകിതനായി.നിന്റെപുണ്യതീർത്ഥങ്ങളിൽ,ഞാൻ പലവട്ടംമുങ്ങി നിവർന്നു.നിന്റെ കുളിരോളങ്ങളിൽമുഗ്ദ്ധനായി ഞാൻ.രാവിന്റെനിശ്ശബ്ദയാമങ്ങളിൽ,നീ നിലാപ്പുഴയായൊഴുകി.ചന്ദ്രനും,നക്ഷത്രദീപങ്ങളുംനിന്നിൽനീന്തിത്തുടിക്കുന്നത്ദർശിച്ച്ഞാൻ കൃതാർത്ഥനായി.നിന്റെഇരുകരകളിലുംശ്യാമനിബിഡതആഭരണങ്ങളായിപരിലസിച്ചു.നിന്നിൽസായൂജ്യം തേടിയഎത്രയെത്രപുണ്യജന്മങ്ങളെ,ഞാൻ എന്റെസങ്കല്പസൗധത്തിന്റെമട്ടുപ്പാവിലിരുന്ന് കണ്ടു!എത്രയെത്ര രാവുകൾ,ഞാൻ നിന്റെപവിത്രതീരങ്ങളിലൂടെമതിവരാതെനടന്നുനീങ്ങി?അന്നൊന്നുംഞാനറിഞ്ഞതില്ലല്ലോനിന്റെസൗമ്യശാന്തതയിൽഹുങ്കാരത്തോടെപാഞ്ഞെത്തിയന്ത്രഭീമന്മാർകോമ്പല്ലുകളാഴ്ത്തിനിന്റെ ചാരിത്ര്യംകവർന്നെടുത്ത്അഹന്തയുടെ ചക്രങ്ങളുരുട്ടിനിന്നെവന്ധ്യയാക്കുമെന്ന്?സീതയെപ്പോലെനീ ഭൂമാതാവിന്റെമടിത്തട്ടിലേക്ക്മടങ്ങുമെന്ന്?ആ…

എഴുത്തുകാർ

രചന : രാജീവ് ചേമഞ്ചേരി✍️ എന്തിനീ കണ്ണുകൾ മങ്ങുന്നു!എപ്പോഴും കണ്ണുനീർ വറ്റുന്നു!എല്ലാ കഥയുടെ സത്യങ്ങളൊക്കെയും –എഴുതുന്ന തൂലിക രക്തസാക്ഷി! എട്ടിൻ്റെ പണിയിൽ കണ്ണ് ചുരക്കുന്നു!ഏഷണിക്കൂട്ടം നാവ് പറിക്കുന്നു!ഏടാകുടത്താൽ കാതടച്ചീടുന്നു!ഏറു പടക്കത്താൽ എഴുത്തുകാർ ചാവുന്നു! എഴുതുന്നോർ ഇനിയും പുനർജ്ജനിക്കുന്നു!എഴുതാപ്പുറങ്ങൾ ചികഞ്ഞവരെഴുതുന്നു!എഴുത്താണിയെന്നും വാൾമുനയാക്കി-എന്നും പൊരുതുന്നു…