ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

വരപ്രസാദങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ✍️ അന്നങ്ങനെയായിരുന്നു.മഴയായി ഞങ്ങളിൽപെയ്തിറങ്ങിയതും,ഇളവെയിലായിഞങ്ങളെതോർത്തിയതും,കാറ്റായും,കനിവായുംവാത്സല്യപ്പാൽചുരത്തിയതും,നനുത്തമഞ്ഞായി വന്ന്കുളിരായിഇക്കിളിപ്പെടുത്തിയതും,പൂക്കളായെത്തിസുഗന്ധം പരത്തിയതുംശ്യാമനിബിഡതകൾവിശറിയായതും,രാവായി പുതപ്പിച്ചതുംജാലകത്തിലൂടൊഴുക്കിവിട്ടനിലാവായി പുണർന്നതുംനീയായിരുന്നില്ലേഅമ്മേ ദേവീ പ്രകൃതി?ഇന്ന്നീ പേമാരിയായിതോരാതെ പെയ്ത്ഞങ്ങളെപനിച്ചൂടിൽവിറപ്പിക്കുന്നു.തിളക്കുന്ന വെയിലായിപൊള്ളിക്കുന്നു.ചുറ്റും മരുഭൂമികൾസൃഷ്ടിച്ചത്പക്ഷേനീയായിരുന്നില്ലല്ലോ.ദാഹജലത്തിനായിഞങ്ങളലയുന്നതുംനിന്റെകുറ്റം കൊണ്ടല്ലല്ലോ..ശ്യാമനിബിഡതകളെകവർന്നതും,വസന്തകാലത്തെമായ്ച്ചതും,കാറ്റും കനിവുംഅന്യമാക്കിയതുംഈഞങ്ങൾ തന്നെയല്ലേ?.ഇന്ന് നീരാപ്പകൽനിശ്ചലച്ഛായചിത്രംപോൽ.സ്തംഭിച്ചുനില്ക്കുന്നു.ഇന്ന് നീഞങ്ങളിൽഅതിശൈത്യത്തിന്റെമഞ്ഞ് പെയ്യിക്കുന്നു.നിന്നിൽ നിന്നുള്ളമോചനത്തിനായിഞങ്ങൾ കരിമ്പടങ്ങൾക്കുള്ളിലൊളിക്കുന്നു.വേനൽക്കാലരാത്രികളിൽവിയർപ്പിൻ കയത്തിൽഎങ്ങോ പോയൊളിക്കുന്നനിദ്രഞങ്ങൾക്കാകാശപുഷ്പം പോൽഅപ്രാപ്പ്യമാകുന്നു.ഊഷരതയുടെ കാലംഞങ്ങളെതുറിച്ചു നോക്കുന്നു.വരൾച്ചകളും,പ്രളയങ്ങളും,അതിശൈത്യവുംഇന്നിന്റെവരപ്രസാദങ്ങൾ….

നഗ്നതയാസ്വദിച്ച് ഓർഗാസം അനുഭവിക്കുന്ന ഭർത്താവിനെ കുറിച്ചവൾ പറയുമ്പോൾ.

രചന : സഫി അലി താഹ✍️ ഉടുതുണി വലിച്ചുപറിച്ചെറിഞ്ഞ് നഗ്നതയാസ്വദിച്ച് ഓർഗാസം അനുഭവിക്കുന്ന ഭർത്താവിനെ കുറിച്ചവൾ പറയുമ്പോൾ അവളുടെ മുഖത്ത് കല്ലിന്റെ മരവിപ്പായിരുന്നു…..ഒരു മിനിറ്റ് കൊണ്ട് തന്റെ ആവശ്യം പൂർത്തിയാക്കി തിരിഞ്ഞുകിടന്നുറങ്ങുന്നവനെ കുറിച്ച് പറയുമ്പോൾ ഒരുവൾക്ക് നിർവികാരതയായിരുന്നു.സെക്സ് ചെയ്യാൻ തോന്നുമ്പോൾ മാത്രം…

പീഡിതൻ

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍️ വിലപിച്ചിടാനോ നിൻ്റെ ജീവിതംഒരു വിളിപ്പാടകലെ നിനക്കായ്വിശ്വമൊരുക്കിയ കളം കാണൂപൊരുതുവാൻ ത്രാണിയുണ്ടു നിന്നിൽചുറ്റുമുള്ളവർക്കോലക്ഷ്യമാണ് മുഖ്യംകർമ്മമൊരു കളിത്തട്ടു മാത്രംകാലത്തിനൊത്തു നീയുമെന്തേകോലം മാറ്റീടുവാൻ തുനിയുവതില്ലപാരിനു നീയും അവകാശിപട്ടിണി നിൻപടച്ചട്ടയല്ലനിശ്ശബ്ദത നിൻ്റെ സംഗീതവുമല്ലഅറിഞ്ഞു നീ അന്ധനാകരുതേനീണ്ടപാതകൾനിനക്കുമുന്നിലായ്ഓടുക തളർന്നിടാത്ത മനസ്സുമായ്ഒരുനാൾ എത്തിടുംസ്ഥാനമതിൽശങ്കിച്ചതെല്ലാംഅസ്ഥാനത്തെന്നറിയും.

കാ‍ന്താരി

രചന : എസ്കെകൊപ്രാപുര ✍️ പെണ്ണൊരു തീക്കൊള്ളി…അവൾ തൊട്ടാൽ പൊട്ടണ പ്രായംഅവളൊരു കാ‍ന്താരി….കണ്ണിൽ എരിവ് നിറക്കണ നോട്ടം..നാട്ടിൽ പെണ്ണ് താരംമിന്നും പൊന്ന് പോലെ..കണ്ണിൽ പെണ്ണ് നിറയണ നേരംപട പട മിടിക്കണ് ഉള്ളം..പെണ്ണൊരു തീക്കൊള്ളി…അവൾ തൊട്ടാൽ പൊട്ടണ പ്രായം..പെണ്ണെനിന്നെ ഒന്നുകാണാൻപൂവാല കണ്ണുകൾവഴിവക്ക് തോറും…

നീ മരണത്തെആഗ്രഹിക്കുന്നു എങ്കിൽ

രചന : ജലജ സുനീഷ് ✍️ നീ മരണത്തെആഗ്രഹിക്കുന്നു എങ്കിൽഞാനൊരു പ്രണയം തരാം.അവസാനത്തെ ചുംബനം നൽകാം.ഒരുപിടി മണ്ണ്,ചന്ദനവും വെളളവും തൊട്ട് –കറുകയിൽ പൊതിഞ്ഞൊരുരുള,വിശപ്പു മാറ്റാൻപോന്ന പ്രണയത്തിൻ്റെഒറ്റത്തിരി നിലവിളക്ക്’ഒരു നിശാഗന്ധി വിരിഞ്ഞ് –സുഗന്ധം പൊഴിഞ്ഞ് –സ്വപ്നങ്ങൾ കെട്ടടങ്ങുമ്പോഴേക്കുംനിനക്കു തരാനുള്ള വസന്തംവൈകിപ്പോയിരിക്കും.ദാഹം തീരാത്ത ഇലകൊഴിഞ്ഞ…

പൊട്ടിയ കണ്ണാടി

രചന : തോമസ് കാവാലം.✍️ മുറ്റത്തെ അസ്ഥിത്തറയിലെ ചിരാതില്‍ തെളിഞ്ഞ മങ്ങിയ വെളിച്ചത്തിലേക്കു നോക്കുമ്പോൾ സുധർമ്മയുടെ ചിന്തകൾ കടിഞ്ഞാൺ ഇല്ലാത്ത ഒരു കുതിരയെ പോലെ പായുകയായിരുന്നു. നെറ്റിത്തടത്തിലെ ശൂന്യമായ സിന്ദൂരരേഖയിലേക്ക് വീണു കിടന്ന മുടി കൈകൾ കൊണ്ടു മാടിയൊതുക്കി വെക്കുമ്പോൾ അവളുടെ…

മേലേരി.

രചന : മധു മാവില✍️ യുദ്ധത്തിൽആരാണ് ജയിച്ചതെന്ന്മനസ്സിലാവാതെസാക്ഷികളിലൊരാൾജയ് വിളിച്ച കൗരവരോട്ചോദിച്ചു..മനസിലായില്ലേതോറ്റ് തൊപ്പിയിട്ടവൻതലതാഴ്തി ഒന്നുംമിണ്ടാനാവാതെ പുറത്തേക്ക്പോകുന്നത് കണ്ടില്ലേ..!ഇരുട്ടിൽ ഓരിയിട്ട്ജയ് വിളിക്കുന്നതിനിടയിൽഅയാൾ പറഞ്ഞത്നിങ്ങളാരെങ്കിലും കേട്ടുവോ..?വാക്കിൻ്റെ തീക്കനൽപുകയുന്ന കൊടിമരത്തണലിൽആത്മഹത്യ ചെയ്തവർ,നിങ്ങളാണ് തോറ്റതെന്ന്.കൂക്കി വിളിക്കുന്നവരറിയാതെകൊടിമരത്തിൻ്റെ വേരുകളിൽതീക്കനലുകൾ പെറ്റുപെരുകിനേരിൻ്റെ മേലേരിയായിവാക്കുകൾ പൊള്ളിയടരുന്നു.ജയ് വിളിക്കിടയിൽകൂക്കി വിളിച്ചവരൊറ്റയായിചതുപ്പു നാറ്റങ്ങളിൽ പൂണ്ട്കെട്ടുപോയ വരമ്പിലൂടെഅയാളൊന്നുംമിണ്ടാതെയിന്നും…

അച്ഛൻ –

രചന : കാവല്ലൂർ മുരളീധരൻ✍️ ഞങ്ങൾ വിചാരിക്കുന്നപോലെ ഞങ്ങളെ വളർത്താൻ കഴിയില്ലെങ്കിൽ പിന്നെ എന്തിനാണ് ജനിപ്പിച്ചത്?അച്ഛൻ ഒരു തികഞ്ഞ പരാജയമാണ്.ഇന്നും ഇതുതന്നെയാണ് മകൻ എന്നോട് പറഞ്ഞത്.അനാമിക അയാളെ മൂളികേട്ടു.വീട്ടിലും ഇങ്ങനെയൊക്കെത്തന്നെ, തെറ്റുകാർ ആരെന്നു നമുക്ക് തിരിച്ചറിയാൻ കഴിയുന്നുമില്ല.അയാൾ തുടർന്നു, ഞാൻ എങ്ങനെ…

നെടുവീർപ്പ്

രചന : ദിവാകരൻ പികെ ✍️ ഹൃദയംപകുത്ത ശേഷംശൂന്യത ബാക്കിവെച്ചവൾ,പേടിപ്പെടുത്തുന്ന നിഴലായിനൊമ്പരപ്പെടുത്തികൊണ്ട്പിന്തുടർന്നപ്പോഴാണ്വെളിച്ചത്തെ ഭയന്ന്,ഇരുട്ടറയിൽമനസ്സ് ഒളിപ്പിച്ചു വെച്ചത്.ഹൃദയത്തിലെ മുറിവിൽചുടുനിണമൊഴുകുമ്പോഴുംപങ്കുവെച്ചു ഹൃദയത്തുടിപ്പ്മധു രഗീതമെങ്കിലുംപുറം കാഴ്ചകൾക്ക്പുറംതിരിഞ്ഞു നിൽക്കാറുണ്ട്.നോവ് തീർത്ത മനസ്സ്കടലഴാങ്ങളിൽഅലയടിക്കുമ്പോൾവേലി കെട്ടി നിർത്തിയമനസ്സിനെകെട്ടിനിർത്തിയ വിഷാദംനെടുവീർപ്പാൽ വീർപ്പുമുട്ടുമ്പോൾമിഴിനീർ തുടച്ച് നേർത്ത പുഞ്ചിരിഎന്തിന് ചുണ്ടിൽനിർത്തണം.

ഡിവോഴ്സ് ഉണ്ടാവാൻ പ്രധാന കാരണം തരം താഴ്‌ത്തൽ ആണ്.

എഡിറ്റോറിയൽ ✍️ ഡിവോഴ്സ് ഉണ്ടാവാൻ പ്രധാന കാരണം തരം താഴ്‌ത്തൽ ആണ്….ജോലി ഇല്ലാത്ത ഭാര്യ ആണ് എങ്കിൽ ജോലി ഉള്ള ഭർത്താവ് ഭാര്യയെ തരം താഴ്ത്തി കെട്ടും..കാരണം പണം കൊടുത്താൽ ഹോട്ടലിൽ നിന്നും രുചി ഉള്ള ഭക്ഷണം കിട്ടും എന്ന് ഭർത്താവിന്…