നന്ത്യാർവട്ടമെ
രചന : എം പി ശ്രീകുമാർ✍ മുറ്റത്തു നിന്നിത്ര നാൾപൂക്കൾ വിതറിയനന്ത്യാർവട്ടമെനീയിന്നു വീണുവൊ !എന്നും പുലരിയിൽനിറഞ്ഞ ചിരിയുമായ്മംഗളം ചൊല്ലിയനീയിന്നു വീണുവൊ !പൊന്നോണമെത്തുമ്പോൾപൂക്കളമൊരുക്കുവാൻഇത്രനാളെത്രമേൽപൂക്കൾ പകർന്നു നീമഴയിലും മഞ്ഞിലുംവെയിലിലുമെന്നല്ലഎന്നെന്നും പൂത്തു നിറഞ്ഞുവിളങ്ങി നീഉള്ളിൽ നിറഞ്ഞ നിൻനന്മകളല്ലയൊവെൺതാരക-പ്പൂക്കളായ് വിടരുന്നു !ലോഭമില്ലാതവപരത്തുന്നു ചുറ്റുംലാവണ്യമേറിയസന്ദേശസൂനങ്ങൾഇത്രനാളൊന്നിച്ചിവിടെ കഴിഞ്ഞു നാ-മിന്നു മുതൽ‘ക്കവിടം…
സ്വപ്നം പൊലിഞ്ഞവർ*
രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ പച്ചപ്പുവിട്ടുപറന്നോരവർപറുദീസതേടിയലഞ്ഞോരവർപാരിൻനടുവിൽ പതിരായവർപാകമാവാതെകൊഴിഞ്ഞോരവർ കണ്ടൊരുകനവുകളെല്ലാംകരിമ്പുകച്ചുരുളിൽ മറഞ്ഞുകനിവൊന്നുകാട്ടിടാതെ,യീശ്വരൻകനൽത്തീയിലുരുക്കിരസിച്ചു നോക്കിയിരുപ്പുണ്ടങ്ങുദൂരെനോക്കിലുംവാക്കിലുംസ്നേഹംതുളുമ്പുവോർനോമ്പുനോറ്റിരിക്കുംബന്ധങ്ങൾനോവും മനസ്സിന്നുടമകളിന്നവർ ചിരിയായിരുന്നെന്നുംഗേഹങ്ങളിൽചിന്തകൾ നീറിനീറിയിന്നുചിരകാലസ്വപ്നംപൊലിഞ്ഞവരിൻചിതയാണവിടെയെരിഞ്ഞീടുവത് തളരാത്തദേഹം തളർന്നുപോകുന്നുതാങ്ങിനിർത്തുവാനിനിയേതുകരംതാരകക്കൂട്ടങ്ങളിൽ തെളിയുകയല്ലോതർപ്പണമേകുക വർഷമിനി ചോരുന്ന കൂരയ്ക്കു കീഴിൽചോരും കണ്ണീരുമായ്ക്കാൻചോരനീരാക്കിദിനമെണ്ണിയോർചോദ്യങ്ങളൊന്നുമില്ലാതെമറഞ്ഞു നെഞ്ചുപൊടിഞ്ഞാർത്തലയ്ക്കുന്നുനെഞ്ചിലേറ്റിയോരിൻ ഹൃത്തടംതകർന്നുനെടുംത്തൂണായെന്നും നിന്നവർനെടുനീളൻപെട്ടിയിൽ നിദ്രയിലല്ലോ പോകാൻ മടിച്ചും പോയവരുംപോയേറെനാളുകളായവരുംപോകില്ലിനിസ്വന്തമണ്ണിലഭയമെന്നുചൊല്ലിപോരുവാനേറെകൊതിച്ചവരും ഒരുവാക്കുമിണ്ടാതെനിശ്ചലമിന്നീഒടുവിലെയാത്രയിലൊന്നായിഒടുങ്ങാത്തവേദനതന്നവരിന്നുഒരുപിടിചാരമായൊടുങ്ങുകയല്ലോ മറവിക്കുമറവിയുണ്ടെന്നാകിലുംമാർഗ്ഗമടഞ്ഞവരിൻനൊമ്പരംമാറില്ലമായില്ല മായ്ക്കുവാനാകില്ലമരണമെത്തിതഴുകിടുംനാൾവരെ
നേർച്ചക്കോഴികൾ
രചന : ഗായത്രി രവീന്ദ്രബാബു ✍ കാക്കത്തമ്പുരാട്ടി ഒറ്റപ്പെട്ടിരിക്കുന്ന തുരുമ്പിച്ച മുള്ളുവേലിയിൽ പിടിച്ച് ഇന്ദു നിന്നു. കുടുങ്ങിക്കളിക്കുന്ന ഹൃദയം ഒന്നു തഞ്ചപ്പെടട്ടെ. ഈ കടുംതുടി ഒന്ന് അടങ്ങിക്കോട്ടെ.ഇനി നടക്കാം. നടന്നേതീരൂ. മുന്നോട്ടോ പിന്നോട്ടോ എന്നേ തീരു മാനിക്കേണ്ടതുള്ളു. ഇപ്പോൾ തീരുമാനിക്കണം. ഈ…
വായന***
രചന : ശിഹാബുദ്ദീൻ✍ വായനതേനുംവയമ്പുമാകീടണംവയോജനത്തിനല്ലവാഴും മാനവനാകംവിദൃതൻ പ്രഥമവികസിത കുസുമംവാടാതെ മിഴി മങ്ങാതെവാഴിച്ചീടണം നീവിടരുംമൊട്ടുകൾവിദൃയെ പുണരും കുരുന്നുകൾവെറുക്കാതെവായിച്ചു വളർന്നാൽവാടിയിൽവാടാവാസനപൂവാകാംവീറോടെവായ്ത്താരിയായ്വിളക്കായ്വെയ്ക്കണം വായന നീവാഴുന്നൊർ നൽകുംവായനാഗൃഹങ്ങളെവലയംചെയ്യുംവണ്ടായ് മുരളണം നീവായ്മൂടിവേവുംവൃജ്ഞന കറികൾക്കെന്നുരസംവായിനു സ്വരതാള മഞ്ജരി നീവാത്മീകത്തിൽവെറുതെ വാഴാതെവടവൃക്ഷതണലിൽവരിക വരിക വരിക നീവഞ്ചിയിലേറിവീറോടെ തുഴയുകവീചികൾ മുറിച്ച്വാനമനം തുറക്കുവോളം നീവായനയാം…
അയ്യങ്കാളി സ്മൃതിയിൽ
രചന : അഫ്സൽ ബഷീർ തൃക്കോമല✍ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ എന്ന ഉൾനാടൻ ഗ്രാമത്തിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ വീട്ടിൽ അയ്യൻ മാല ദമ്പതികളുടെ മകനായി 1863 ഓഗസ്റ്റ് 28നാണ് അയ്യങ്കാളി ജനിച്ചത്.പണിയെടുക്കുന്നക്കുന്ന അവർണനു മണ്ണിൽ കുഴികുത്തി അതിൽ ഇല വെച്ച്…
അക്ഷരമുത്തുകൾ*
രചന : ബിന്ദു അരുവിപ്പുറം✍ അക്ഷയമാകുമറിവുണർന്നീടുവാ-നക്ഷരബോധമുദിച്ചുയർന്നീടണം.അറിവിൻ്റെ മുത്തുകൾ വാരിയെടുക്കുവാ-നക്ഷരസാഗരം തന്നെയാണുത്തമം. ലക്ഷ്യങ്ങളോരോന്നു വെട്ടിപ്പിടിക്കുവാ-നക്ഷരം ഖഡ്ഗമായ് കൈയിലുണ്ടാവണം.ഗ്രന്ഥങ്ങളോടു നാം സൗഹൃദം കൂടണംഅക്ഷരസ്നേഹികളായ് വളർന്നീടണം. അറിവിന്റെ പോളകളോരോന്നടർത്തണംഅക്ഷരത്തേൻക്കണമെന്നും നുകരണം.ആറ്റിക്കുറിക്കിയ വാക്കുകളൊക്കയുംജ്വാലയായെങ്ങും പടർന്നുജ്ജ്വലിക്കണം. ലക്ഷണമൊത്ത കവിത തീർത്തീടുവാ-നക്ഷരപ്പൂക്കളെ വാരിപ്പുണരണം.ചിന്തകളൊക്കയുമുള്ളിൽ നിറച്ചിടാ-നെപ്പൊഴും പുസ്തകം കൂടെയുണ്ടാവണം.
🌹 വായനയുടെ പിന്നാമ്പുറങ്ങൾ🌹
രചന : ബേബി മാത്യു അടിമാലി.✍ വായന എന്തിനു വേണ്ടിയാണ് ?.” വായിച്ചാൽ വിളയും വായിച്ചില്ലേങ്കിൽ വളയും ” എന്നുള്ള കുഞ്ഞുണ്ണി മാഷിന്റെ പ്രസിദ്ധമായ ഉദ്ധാരണി നമ്മൾ കേട്ടിട്ടുണ്ട്.വ്യത്യസ്തമായ തലങ്ങളിൽ വായനയെ മനസ്സിലാക്കുന്നവരുണ്ട്. ശരിക്കും എന്തിനാണ് ചിലർ ഭ്രാന്തുപിടിച്ചതു പോലെ വായനയിൽ…
പിരിഞ്ഞു പോവണം
രചന : താനു ഒളശ്ശേരി ✍ സയാമീസ് ഇരട്ടകളെ പോലെ ഒരു ഉടലായ് നിന്നു നാം ……കുടുബം എൻ്റെ മാറിലൊട്ടി പിടിച്ചതറുത്തു മാറ്റിഅണുക്കളായി പിരിഞ്ഞിട്ടും …..പിരിയാതെ നിന്നെൻ്റെ ഉറ്റതോഴി…..നിയ്യും പിരിഞ്ഞു പോവാൻ പോവുകയാണോ എൻ്റെ സഖി ,എകനായി ഈ പാരിൽ ഞാൻ…
വായന മരിക്കുമ്പോൾ
രചന : ടി.എം. നവാസ് വളാഞ്ചേരി ✍ ജൂൺ 19 വായന ദിനം. അറിവിൻ പ്രകാശം ലോകമെങ്ങും പരത്താൻ അജ്ഞതയുടെ മൂടുപടം നീക്കാൻ നമുക്കൊന്നായ് കൈകോർക്കാം. വായിച്ചാലെ വളരു എന്നൊരു സത്യം അന്ന് പറഞ്ഞുവായിച്ചില്ലേൽ വളയും എന്നൊരു വാക്കും അന്ന് മൊഴിഞ്ഞു.അറിവാണമരത്തേറാൻ…
എൻ.യു.എം.സി. ഡയറക്ടർ ബോർഡ് അംഗമായി മൂന്നു വർഷ കാലാവധി സ്തുത്യർഹമായി പൂർത്തിയാക്കി അജിത് കൊച്ചൂസ്
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് ഈസ്റ്റ് മെഡോയിൽ പ്രവർത്തിക്കുന്ന നാസ്സോ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ (എൻ.യു.എം.സി) കഴിഞ്ഞ മൂന്നു വർഷം സ്തുത്യർഹ സേവനം കാഴ്ചവച്ച ഡയറക്ടർ ബോർഡ് അംഗം അജിത് എബ്രഹാം എന്ന അജിത് കൊച്ചൂസ് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന്…