എന്നെനോക്കി ചിരിക്കുന്നു. 😊😊
രചന : സിസി പി സി ✍ “കഴിഞ്ഞ വർഷം, ഞങ്ങളുടെ മിസ്സായ സമയത്ത് നെയിൽ പോളിഷ് ഇല്ലാ, കമ്മലും മാറ്റൂലാ……എന്നും ഒരേപോലെയാ മിസ്സ്.ഈ വർഷം നഖം വളർത്തുന്നു……നെയിൽപോളിഷ് ഇടുന്നു…..എന്തൊരു മാറ്റാണ് മിസ്സേ.”ഉച്ചഭക്ഷണം കഴിഞ്ഞ് നേരെ ക്ലാസ്സിൽ വന്നിരുന്ന് അവർ എൻ്റെ…
ഭരണകൂട വികസന ഭ്രാന്ത്എത്ര വിസനം വന്നിട്ടെന്താ കാര്യംകോരനു കഞ്ഞി കുമ്പിളിൽ തന്നെ.
രചന : അനിരുദ്ധൻ കെ.എൻ✍ എന്തുവികസനമെന്തു വന്നീടിലുംകോരനെന്നും കഞ്ഞി കുമ്പിളിൽ തന്നെയാംഎന്തു പ്രയോജനം സാധാരണക്കാരൻചാവതെ ചാവുന്നുണ്ടന്നം ലഭിക്കാതെഅന്നം മുട്ടിക്കും വികസനമാണല്ലോഎല്ലാം നടപ്പതും കാട്ടി കൂട്ടുന്നതും!ഒട്ടുവിശന്നുപൊരിഞ്ഞപ്പോൾ കട്ടന്നംഭക്ഷിച്ച കുറ്റം ചുമത്തി തല്ലിക്കൊന്നുകെട്ടിത്തൂക്കുന്ന മഹത്തായ സംസ്കൃതിഅല്ലോ നമുക്കള്ള പാരമ്പര്യമതും!വാതോരാതല്ലോ വികസന വാഗ്ദാനംകോരിയൊഴിച്ചു വികസിച്ചു നീളവേനീണ്ടു…
കാലഭൈരവൻ്റെ ചിരി
രചന : കെ.ആർ.സുരേന്ദ്രൻ✍ തെരുവോരത്തൊരുപേരാൽ താമസിക്കുന്നു.തെരുവോരത്തെപേരാലിന് പേരില്ല.തെരുവോരത്തെപേരാലിന് നാടുമില്ല.തെരുവോരത്തെപേരാലിന്ഉറച്ച ഉടലാണ്.ഒരുപാടൊരുപാട്കൈകളാണ്.ഒരുപാടൊരുപാട്വിരലുകളാണ്.തെരുവോരത്തെപേരാൽകാക്കത്തൊള്ളായിരംഇലകളെ പ്രസവിക്കുന്നു.തെരുവോരത്തെപേരാലിന്മാനം മുട്ടുന്നപൊക്കമാണ്.ഇലകൾ സദാസാന്ത്വനമന്ത്രങ്ങളുരുവിട്ട്നാട്ടാർക്ക്കുളിര് പകരുന്നു.ഇലകൾ വാചാലരാണ്.കാലാകാലങ്ങളിൽപേരാൽഇലകളെ പ്രസവിക്കുന്നു.കാലാകാലങ്ങളിൽഇലകൾ ഒന്നൊന്നായിമരിച്ചുവീഴുന്നു.പേരാൽ പകരംഇലകളെ പ്രസവിക്കുന്നു,താലോലിക്കുന്നു.ഋതുഭേദങ്ങൾനാട്ടാർക്ക്കനിവിന്റെ മധുരക്കനികൾവിളമ്പുന്നു.തെരുവോരത്തെപേരാൽപക്ഷികൾക്ക് കൂട് പണിത്പാർപ്പിക്കുന്നു.പക്ഷികളുടെസംഗീതക്കച്ചേരി നടത്തുന്നു.തെരുവോരത്തെപേരാൽപഥികരെചേർത്ത് പിടിക്കുന്നു.വിയർപ്പൊപ്പുന്നു.വിശ്രമത്തിന്റെതണൽപ്പായ വിരിക്കുന്നു.തെരുവോരത്തെ പേരാലിന്നൂറിലേറെ പ്രായം.ഘടികാരത്തിൽസമയസൂചികൾഎത്ര വട്ടംപിന്നോട്ട് തിരിച്ചാലുംകാലത്തിന്റെ സൂചികകൾമുന്നോട്ട് തന്നെചലിക്കുന്നു,വിശ്രമമറിയാതെ.കാലംഒരു യാഗാശ്വമാണ്.കാലഭൈരവൻ…
മൊഴിയഴക്
രചന : സി. മുരളീധരൻ ✍ മൊഴികളിൽ അഴകുവിടർത്തിയ കവിതകൾഎഴുതിയ കവി കുലമേ,തൊഴുകൈ അർപ്പി ക്കുന്നു തലമുറതോറും കഴിവുകളിൽഒഴുകീ പലവിധ താള ലയത്തിൽകവിതകൾ പുഴപോലെപഴമയിൽ നാടൻ പാട്ടുകൾനെൽക്കതിർ ഒപ്പം അഴകോടെതുഞ്ചൻ തന്നുടെ പൈങ്കിളി പാടികുഞ്ചൻ തുള്ളലിലൂംവഞ്ചിപ്പാട്ടൂകൾ ഒഴുകീപുഴകളിൽ താള ലയത്തോടെഭക്തിരസത്തിൽ പൂന്താനത്തിൻഗാഥകൾ…
അക്ഷരാർച്ചന -ജയ ജഗദീശ്വരി-
രചന : ശ്രീകുമാർ എം പി✍ ജയ ജഗദംബികെജയ ജയ ദേവികെജനമനവാസിനിജഗദീശ്വരിജയ സുധാവർഷിണിജനമനശോഭിതെജയ വേദരൂപിണിജഗദീശ്വരിസുമദളമൃദുലെസുമധുരഭാഷിണിസുന്ദരകളേബരെജഗദീശ്വരിശക്തിസ്വരൂപിണിസത്യസ്വരൂപിണിസ്നേഹസ്വരൂപിണിജഗദീശ്വരിദിവ്യപ്രഭാവതിവിദ്യപ്രദായിനിനിത്യപ്രശോഭിതെജഗദീശ്വരിപ്രശാന്ത പ്രശോഭിതെപ്രസന്നസ്വരൂപിണിപ്രഫുല്ല മനോഹരിജഗദീശ്വരിചന്ദ്രവദനെ ദേവിചന്ദനശോഭിതെചാരുമുഖാംബുജെജഗദീശ്വരിദീപപ്രശോഭിതെദിവ്യസുഹാസിനിദീനനിവാരിണിജഗദീശ്വരിജയ കൃപാവർഷിണിജയ വിദ്യാദേവികെജയ പ്രേമവർഷിണിജഗദീശ്വരിജയ കാവ്യമോഹിനിജയ കാമ്യദായികെജയ രൂപലാവണ്യെജഗദീശ്വരിജയ ജൻമമോചിതെജയ പുഷ്പാലങ്കൃതെജയ ജഗത്കാരിണിജഗദീശ്വരിജയ പൂർണ്ണശോഭിതെജയ പുണ്യദർശനെജയ പുണ്യശാലിനിജഗദീശ്വരിജയ കർമ്മരൂപിണിജയ ധർമ്മദേവികെജയ മായാമോഹിനിജഗദീശ്വരിഅന്നപൂർണ്ണേശ്വരിഅതുല്യപ്രഭാവതിഅനുഗ്രഹദായിനിജഗദീശ്വരിഅമൃതപ്രദായിനിഅജ്ഞാനവിനാശിനിആനന്ദസ്വരൂപിണിജഗദീശ്വരിസൂര്യതേജസ്വിനിസൂനഹാരാലങ്കൃതെസുകുമാരി സുസ്മിതെജഗദീശ്വരി.
കവിയുടെ കാവ്യ പ്രപഞ്ചം “വൈലോപ്പിള്ളിയുടെ മാമ്പഴം”
രചന : സതീഷ് വെളുന്തറ ✍ 70-കളിലും 80-കളിലും ഉടനീളവും 90-കളുടെ ആദ്യകാലങ്ങളിലുമൊക്കെ സ്കൂൾ കോളേജ് കലോത്സവ മൽസര വേദികളിൽ മുഴങ്ങിക്കേട്ട പദ്യമാണ് ‘മാമ്പഴം’. മനസ്സിൽ ഒരു വല്ലാത്ത നൊമ്പരമുണർത്തുന്ന ഈ പദ്യം ഒട്ടുമിക്ക ശ്രോതാക്കളുടെയും കണ്ണുകളിൽ നനവ് പടർത്തിയിട്ടുണ്ട്, അക്കാലത്ത്.…
വിദ്യാരംഭം
രചന : ജയേഷ് പണിക്കർ✍ ആദ്യാക്ഷരത്തിൻ മധു നുകർന്നീടുന്നുആയിരം പൈതങ്ങളീ ദിനത്തിൽഅജ്ഞാനമാകുമിരുളു നീങ്ങിവിജ്ഞാന ശോഭയുണർത്തിടാനായ്നാവിതിലേയ്ക്കങ്ങായക്ഷരങ്ങൾപൊൻമോതിരത്താലെഴുതിടുന്നു. നാൾതോറുമായവയോരോന്നുമങ്ങനെനന്മയതേകുന്നു പൊൻപ്രഭ പോൽസർവ്വം സമർപ്പിപ്പൂ സർവ്വരുമേസർവ്വാഭീഷ്ടപ്രദായിനിയിൽയജ്ഞം പവിത്രമിതങ്ങുമനസ്സു ,‘വപുസ്സിനെ ശുദ്ധമാക്കാൻ ‘ തൂലികയായുധമായൊരെൻ കൂട്ടരെതുള്ളിത്തുളുമ്പട്ടെയുള്ളിലെന്നുംതൂമലർ പോലെയാ അക്ഷരമുത്തുകൾസർവ്വായുധധാരിയാകുന്നദേവിയോസൗഖ്യം വരുത്തട്ടെയേവർക്കുമേ.
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
രചന : ദേവിക നായർ ✍ “എന്റെ കല്യാണത്തിന് വീഡിയോ വേണ്ട!”കല്യാണത്തിന് ആരെയൊക്കെ വിളിക്കണം, എന്താണ് സദ്യവട്ടം, എവിടെ വെച്ച് കല്യാണം അങ്ങനെ മുതിർന്നവർ പ്രായോഗികമായ പ്ലാനുകൾ ഇട്ടു കൊണ്ടിരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി ഞാൻ പ്രഖ്യാപിച്ചു!അന്നത്തെ കൊടും ഫാഷനായ വീഡിയോ ഒഴിവാക്കുക…
സഹജ സഞ്ചാരികൾ (ഒരു ട്രെയിൻ യാത്രയുടെ ഓർമ്മക്ക് )
രചന : നാരായണൻ. എ. എൻ✍ ഇടറിനീങ്ങിടു,ന്നാവേഗഗാത്ര,മീ-സ്മൃതിയിലേക്കുള്ള സഞ്ചാരവീഥിയിൽഅനുഗമിക്കയാമാത്മാവു,മെന്തിനോ-യിരുസമാന്തരരേഖപോ,ലൊർമ്മയുംനിനവിനപ്പുറം ജീവിനിൽ സാന്ദ്രമാംനിമിഷമില്ലെന്ന നേരിനാൽ ചേർന്നവർ മതി, യശാന്തമീയേകാന്ത വീഥിതൻഅരുകിൽ വച്ചിടാം ഉൾച്ചേർന്നതത്രയും .നിറവിനാ,യിതാ ദേഹമീ യാന്ത്രിക-ക്ഷിതിയിൽ, പിന്നിടു,ന്നാമോദമാത്രകൾതടവിലിപ്പൊഴും സാന്ദ്രശൈത്യത്തിലായ്-സുഖമുറങ്ങിടും സ്നേഹസഞ്ചാരികൾ.നിനവിലോരുന്ന ശീതളക്കാറ്റിനാൽപ്രണയസൗഹൃദം, മൂളുന്നു മൂർച്ഛയിൽപഥികരന്യോന്യ ചിന്തകൾ പങ്കിടാൻസരസഭാഷണം, സന്തപ്ത ശാന്തിദം.ശ്രുതിയിണങ്ങാത്ത സ്വപ്നങ്ങളെത്രയോവഴിയിലാ,ശയായ്…
പേറ്റു നോവ്
രചന : ദിവാകരൻ പികെ✍ തട്ടിപ്പും വെട്ടിപ്പും ആവോളംനടത്തി കുടുംബം പോറ്റി.ചെയ്ത പാപങ്ങളെല്ലാംഏറ്റുവാങ്ങാതെ ബന്ധുക്കൾമുഖം തിരിക്കുന്നു.ഉള്ളുനീറ്റി വേട്ടക്കാരന്റെ നെഞ്ചിൽഅമ്പുകൾ ആഞ്ഞു തറയ്ക്കെമദ്യ ലഹരിയിലാശ്വാസം തേടുമ്പോൾചിന്തയിൽ മഹാമുനി ഊറിച്ചിരിക്കുന്നുനീണ്ട മൗനം ചിതൽ പുറ്റായി മാറുന്നുഇന്നീ ജീവിത സായന്തനത്തിൽജരാനര ഏറ്റുവാങ്ങാൻ മകനിൽപ്രതീക്ഷ അർപ്പിച്ച് യായാതി…